"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ശ്വേതപുഷ്പ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ്വേതപുഷ്പം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ് മണത്തണ
| സ്കൂൾ= ജി എച്ച് എസ് എസ് മണത്തണ
| സ്കൂൾ കോഡ്= 14042
| സ്കൂൾ കോഡ്= 14042
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

14:36, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ്വേതപുഷ്പം

പൂർണേന്ദു വിതറും നിലാ-
വിലീ രജനിയിൽ
ശ്വേതപുഷ്പങ്ങൾ വിടരും .....
നവശ്വേതപുഷ്പങ്ങൾ വിടരും .....

സൗഗന്ധമേകുന്നൊരെൻ-
പ്രിയ കാമിനി....
എന്റെ തേന്മാവിൻ ചില്ലയിൽ വാഴും ....
എന്നും മാരുതനിദ്രയിൽ വീഴും ....

അൽപായുസുള്ളൊരീ-
കാമിനിയെങ്ങനെ ....
ശ്വേതപുഷ്പങ്ങളിൽ ധന്യയായി ....?
നവശ്വേതപുഷ്പങ്ങളിൽ ധനികയായീ ....?

മേടമാസക്കുളിരേറ്റുനീ പുഷ്പമേ ....
മാ‍ഞ്ചില്ലതോറും വളരൂനീ പുഷ്പമേ ....
ആരുനിനക്കിത്ര സൗന്ദര്യം തന്നൂ ....?
പൊന്നിൻ വിലയുള്ള സൗഗന്ധിയേ ....?

ഗ്രാമീണപുടവയും കാച്ചിയ എണ്ണയും
എന്നോ എനിക്കൊരു ഹരമുള്ളതായീ ....!
കനകമയമുള്ളോരീ വാർമുടിയിലെപ്പോഴും
നിന്റെ സാന്നിധ്യശ്രീ ഞാനറിഞ്ഞു ....

സ്വാതിലക്ഷ്മി സതീഷ്
9 ബി ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത