"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 189: | വരി 189: | ||
[[പ്രമാണം:20190327_100609.resized.jpg|260px|I]] | [[പ്രമാണം:20190327_100609.resized.jpg|260px|I]] | ||
[[പ്രമാണം:20190327_100946.resized.jpg|260px|]] | [[പ്രമാണം:20190327_100946.resized.jpg|260px|]] | ||
=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2017-18</u>=== | |||
* <font size=4> '''കലോൽസവം'''</font> | * <font size=4> '''കലോൽസവം'''</font> | ||
ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC<font color=red size=3>പാനൂർ </font>] ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. '''കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി'''.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ [[കലോത്സവത്തിൽ ]] റണ്ണേഴ്‌സ് അപ്പ്,'''അറബിക്ക് കലോത്സവത്തിൽ ചാമ്പ്യൻമാർ'''സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥികൾക്ക്എ ഗ്രേഡ്.ഗ്രൂപ്പിനങ്ങളിൽ ഒപ്പന,ദഫ്‌മുട്ട്,പരിചമുട്ട്,ചെണ്ടമേളം ഇവയിൽ എ ഗ്രേഡ് സംസ്ഥാനതലത്തിൽ ലഭിച്ചിട്ടുണ്ട് | ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC<font color=red size=3>പാനൂർ </font>] ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. '''കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി'''.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ [[കലോത്സവത്തിൽ ]] റണ്ണേഴ്‌സ് അപ്പ്,'''അറബിക്ക് കലോത്സവത്തിൽ ചാമ്പ്യൻമാർ'''സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥികൾക്ക്എ ഗ്രേഡ്.ഗ്രൂപ്പിനങ്ങളിൽ ഒപ്പന,ദഫ്‌മുട്ട്,പരിചമുട്ട്,ചെണ്ടമേളം ഇവയിൽ എ ഗ്രേഡ് സംസ്ഥാനതലത്തിൽ ലഭിച്ചിട്ടുണ്ട് |
19:08, 3 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്. എസ് മൊകേരി=
ജൂൺ 19 വായനാ ദിനം കൊണ്ടാടി
ജൂലായ് 5 പരിസ്ഥിതി ദിനം വിപുലമായ് ആഘോഷിച്ചു
ആഗസ്റ്റ് 6 ഹിരോഷിമ ദിനം ആചരിച്ചു
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രാദേശിക പത്രം/nnnnn
മൊകേരി:രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി
സ്കൂളിൽ ഹിരോഷിമ ദിനംകൊണ്ടാടി. യുദ്ധമില്ലാത്ത ലോകം
ഞങ്ങളുടെ സ്വപ്നം എന്ന സന്ദേശ വാക്യം ഉയർത്തിപ്പിടിച്ചു
കൊണ്ട് ആയിരത്തിലേറെ സഡാക്കോ കൊക്കുകൾ
വിദ്ധ്യാർത്ഥികൾ നിർമ്മിച്ചത് ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര
ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കെ.രാജീവൻ മാസ്റ്റർ
അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനധ്യാപകൻഎ.കെ പ്രേമദാസൻ
മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.പി സുധീന്ദ്രൻ മാസ്റ്റർ,
ആർ.കെ നാണു മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് മുഴുവൻ വിദ്ധ്യാർത്ഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.
വിദ്ധ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധപോസ്റ്റർ രചനാ മത്സരവും നടന്നു.
- പുറമ്പോക്കിലെ ചോലവൃക്ഷം
മൊകേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് 1995 വരെ സെക്കന്ററി പഠനത്തിന് പഞ്ചായത്തിന് പുറത്ത് ദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങൾ മാത്രമായിരുന്നു ഏക ആശ്രയം സാധാരണക്കാരായ മഹാഭൂരിപക്ഷത്തിന് സെക്കന്ററി വിദ്യാഭ്യാസം വളരെ ദുഷ്കരമായിരുന്നു-മാത്രമല്ല ഇക്കാലയളവിൽ പരിസര പ്രദേശത്തെ സെക്കന്ററി വിദ്യാലയങ്ങളിലെ വിജയ ശതമാനം 40%-50% ത്തിൽ ഒതുങ്ങുന്നതുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വള്ള്യായി എഡുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി എന്ന നാമധേയത്തിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിന് വേണ്ടി ഒരു സംഘം രൂപീകരിച്ചത്.ഈ സംരംഭത്തിൽ പ്രഥമ പ്രവർത്തനമെന്ന നിലയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ 1995ൽ സ്ഥാപിക്കുന്നത്. ആദ്യ വർഷം 52 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് ഊന്നൽ നൽകിയും പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തിയും,സാമൂഹ്യ സ്ഥാപനമെന്നനിലയിൽ പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയും വഴി 3900 ത്തോളം വിദ്യാർത്ഥികളും 89 അദ്ധ്യാപകരും ഒരു കൂട്ടായ്മയായി പടർന്നു. ചുരുങ്ങിയ കാലം കൊണ്ട് പഞ്ചായത്തിൽ മാത്രമല്ല ജില്ലയിലും സംസ്ഥാനത്തും അറിയപ്പെടുന്ന ഒരു സ്ഥാപനമായ് മാറാൻ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സെക്കന്ററി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുക എന്ന പ്രഥമ ലക്ഷ്യം വച്ച് സ്ഥാപിച്ച വിദ്യാലയം ഇന്ന് ഏതാണ്ട് 6 ഓളം പഞ്ചായത്തിലെയും പരിസരത്തെ മുൻസിപ്പാലിറ്റിയിലെയും വിദ്യാർത്ഥികളുടെ ആശാകേന്ദ്രമാണ്. പ്രവേശനത്തിൽ യാതൊരു നിബന്ധനയും വെക്കാതെ മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു എന്നുള്ളത് സ്ഥാപനത്തിന്റെ പ്രധാന സവിശേഷതയാണ്.
എട്ടാം തരത്തിൽ പ്രവേശിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും പഠന നിലവാരവും, സർഗ്ഗാത്മക കഴിവുകളും കണ്ടെത്തുക എന്നപ്രവർത്തനമാണ് ആദ്യം ചെയ്യുന്നത്. ഇതിനായി രചനാ മത്സരങ്ങൾ,സെമിനാർ അവതരണം,പ്രോജക്ട് തുടങ്ങിയവ നടത്തുന്നു.സാഹിത്യോത്സവത്തിലൂടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുകയുംചെയ്യുന്നു.കുട്ടികളുടെ പഠന സർഗ്ഗാത്മക നിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിനായി 4 മണി മുതൽ 4:45 വരെയുള്ള സമയം എല്ലാ ദിവസവും ഉപയോഗപ്പെടുത്തുന്നു. പഠനത്തിൽ പിന്നോക്കക്കാരെ സഹായിക്കുന്നതിനായി പിയർ ഗ്രൂപ്പ് ടീച്ചിങ്ങ് നടത്തുന്നു.ഭാഷാ വിഷയങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവധി ദിവസങ്ങളിൽ I.C.R.W(INTENSIVE COACHING FOR READING AND WRITING)നടത്തുന്നു.
ഭാഷയിലെ മുന്നോക്കക്കാർക്കായി “ QUEENS LANGUAGE “ എന്ന പേരിൽ സാഹിത്യ സംവാദങ്ങളും ചർച്ചകളും പ്രമുഖരുമായി ഇടപഴകാനുള്ള അവസരവും നൽകുന്നു.
ഗണിതശാസ്ത്രത്തിൽ പിന്നോക്കക്കാർക്കായി അവധി ദിവസങ്ങളിൽ 'ഗണിതത്തെ അറിയുക'എന്ന പ്രവർത്തനത്തിലൂടെ ഗണിതത്തിന്റെ അടിസ്ഥാന വസ്തുതകൾ ഉറപ്പിക്കുന്നു.മുന്നോക്കക്കാർക്കായി സംസ്ഥാനത്തിലെ പ്രശസ്തരായ ഗണിത അദ്ധ്യാപകരുമായി സംവദിക്കുവാനും സ്കോളർഷിപ്പ് പരീക്ഷകൾ എഴുതുന്നതിനുള്ള അവസരവും നൽകുന്നു.
ഗണിതശാസ്ത്ര ക്ലബ്ബ് ഈ വർഷം നടപ്പിലാക്കി പോരുന്ന ' GENIE MATHS ' ശ്രദ്ധേയമാണ്, പാഠപുസ്തക പ്രവർത്തനത്തിനപ്പുറം ഗണിത ചിന്തയെഉദ്ദിപ്തമാക്കുവാൻ കഴിയുന്ന വിധത്തിൽ എട്ടാം തരം മുതൽ പത്താം തരം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനമാണിത്.
നൂറു ശതമാനം വിജയത്തിൽ ആരംഭിച്ച S.S.L.Cഫലം പിന്നീടുള്ള എല്ലാ വർഷങ്ങളിലും 95%ൽ കുറയാതെ നില നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല ഇക്കാലത്തിനിടയിൽ മൂന്നൂ തവണ 100 ശതമാനത്തിലെത്താനും കഴിഞ്ഞു എന്നത് അഭിമാനർഹമാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ വിദ്യാലയം എന്ന അംഗീകാരം ഗ്രാമപ്രദേശത്തെ ഈ വിദ്യാലയത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ(2012-13) വർഷത്തെ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ A+ നേടിയ രണ്ടാമത്തെ വിദ്യാലയമെന്ന ബഹുമതി ഞങ്ങൾക്ക് ലഭിച്ചു. 65 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങലിലും A+ നേടി കൂടാതെ A/A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം 48% ആണ് എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ നേർസാക്ഷ്യപത്രമാണ്.
തിളക്കമാർന്ന ഈ വിജയങ്ങൾക്ക് ആധാരം വിദ്യാലയം ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന അടുക്കവും ചിട്ടയുമാർന്ന പ്രവർത്തനങ്ങളാണ് .പഠനത്തിലെ ഭിന്നനിലവാരക്കാർക്കനുസരിച്ച് പാഠ്യപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പരീക്ഷകളോട് കുട്ടികൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വിദഗ്ദരെ പങ്കെടുപ്പിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ TIME TABLE പ്രകാരം രാവിലെ 9 മണി മുതൽ 9:45 വരെ മോർണിങ്ങ് ക്ലാസ്സുകളും വൈകുന്നേരങ്ങളിൽ EVENING CLASS കളും നടത്തി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി ജനുവരി മാസം മുതൽ കുട്ടികൾ സ്കൂളിൽ താമസിച്ച് പഠന പ്രവർത്തിലേർപ്പെടാൻ സൗകര്യം ഒരുക്കുന്നു.കുട്ടികൾക്ക് സ്വയം പഠനത്തിനും സംഘപഠനത്തിനും അവസരങ്ങളൊരുക്കി വിമർശനാത്മകമായ് ചിന്തിച്ച് പ്രതികരിക്കാൻ തയ്യാറാക്കുന്നതിലൂടെ പൊതു പരീക്ഷകളെ ആത്മ വിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് സാധിക്കുന്നു. ഇതിന്റെ സാക്ഷ്യപത്രങ്ങളാണ് S.SL.C പരീക്ഷകളിലെ തിളക്കമാർന്ന വിജയം.
സാമൂഹ്യ ബോധമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്ന മലബാർ മേഖലയിൽ വ്യാപകമായിരുന്ന ചിക്കുൻ ഗുനിയ,ഡങ്കിപ്പനി,എലിപ്പനി തുടങ്ങിവയുടെ കാരണങ്ങൾ കണ്ടെത്തുവാനുള്ള സർവ്വേ നടത്തുകയും ഇത്തരം മാരക രോഗങ്ങൽ പകരാതിരിക്കുവാൻ എടുക്കേണ്ട മുൻ കരുതലുകളെ കുറിച്ചുള്ള ലഘുലേഖകൾ വീടുവീടാന്തരം വിതരണം ചെയ്യുകയും ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു.എയ്ഡ്സിനെതിരെയുള്ള ബോധവത്കരണം, പുകയില,മദ്യപാനം തുടങ്ങിയവയ്ക്കെതിരെയുള്ള ബോധവത്കരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങളെയും വീട്ടമന്മമാരെയും ഉൾപ്പെടുത്തി പഞ്ചായത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശവും പേപ്പർ ബാഗ് വിതരണവും നടത്തി. രാഷ്ട്രീയ സംഘർഷങ്ങൾ പതിവായിരുന്ന നമ്മുടെ പരിസര പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ വിദ്യാർത്ഥികൾ നടത്തിയ കൂട്ടയോട്ടം,സൈക്കിൾ റാലി,ഗാന്ധി സമൃതിയാത്ര സമാധാനത്തിന്റെ വെള്ളരിപ്രാവ് നിർമ്മാണം തുടങ്ങിയവ സമൂഹത്തിൽ ശ്രദ്ധേയമായ ചലനം ഉണ്ടാക്കിയിട്ടുണ്ട്.
അവശത അനുഭവിക്കുന്നവരേയും,പാർശ്വവൽകരിക്കപ്പെടുന്നവരേയും പൊതു സമൂഹത്തിന്റെ ഭാഗമായ് കാണുവാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നതിനായി വാല്യൂക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിച്ച് ഭക്ഷണം വിതരണം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് കിഡ്നി ചികിത്സയ്ക്കായി 75000 ത്തോളം രൂപ സമാഹരിച്ച് നൽകിയതും ശ്രദ്ധേയമായ പ്രവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെ അഭിനന്ദനത്തിന് പാത്രമായ് തീരാൻ ഞങ്ങൾക്ക് സാധിച്ചു.മൊകേരി പഞ്ചായത്തിൽ ഈയിടെ നടന്ന സമഗ്ര ക്യാൻസർ നിവാരണ പരിപാടിയിൽ വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യർത്ഥികളും മുഴുവൻ സമയപ്രവർത്തകരായിരുന്നു.
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ സ്കൂൾ ക്ലബ്ബുകൾ ഏറെ സഹായകരമാണ്.സാമൂഹ്യശാസ്ത്രക്ലബ്ബ് ഹിരോഷിമാദിത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ സന്ദേശ റാലി,സമൂഹ ചിത്രരചന,സുഡോക്കോപ്രാവുകൾ കോണ്ട് നിർമ്മിച്ച സമാധാന സന്ദേശം എന്നിവ ഏറെ ശ്രദ്ധ നേടി.എൻഡോസൾഫാൻ നിരോധനത്തിനു വേണ്ടി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും കേന്ദ്രകൃഷി മന്ത്രിക്ക് കത്തുകൾ അയച്ചത് ഏറെ സമൂഹ ശ്രദ്ധ പിടിച്ചുപറ്റി.
ജില്ലാ സംസ്ഥാനതലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുവാൻ ഗണിതശാസ്ത്ര,ശാസ്ത്രക്ലബ്ബുകൾക്ക് സാധിച്ചിട്ടുണ്ട്.ശാസ്ത്ര,ഗണിത ശാസ്ത്രമനോഭാവം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി സ്കൂൾതല മേളകൾ സംഘടിപ്പിക്കുകയും മുഴുവൻ വിദ്യാർത്ഥികൾക്കും അവ കണ്ടു പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.മിടുക്കരായ ശാസ്ത്ര ഗണിതശാസ്ത്ര പ്രതിബകളെ ജില്ലാ,സംസ്ഥാന,ദേശീയ മേഖലകളിൽ പങ്കെടുപ്പിച്ച് നിരവധി പുരസ്കാരങ്ങളിലൂടെ മികച്ച സ്കൂൾ എന്ന നേട്ടം കൈവരിക്കാൻ വർഷങ്ങളായി സാധിക്കുന്നു .ഗണിതശാസ്ത്ര ക്ലബ്ബിന്റെ മികച്ച സംഭാവനയായ “GENIE MATHS” എല്ലാ ആഴ്ചയും സംഘടിപ്പിക്കുന്നു. “A QUESTION A WEEK” ഗണിതത്തെ സ്നേഹിക്കാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നു.
കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും അന്യം നിന്നു പോരുന്ന നാടൻ പാട്ടുകളും, കളികളും,കലാരൂപങ്ങളും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ പാട്ട് ശില്പശാല ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്യുകയും,കുട്ടികളുമായ് സംവദിക്കുകയും ചെയ്തു. സ്റ്റുഡന്റ് പോലീസ്,ജൂനിയർ റെഡ് ക്രോസ്,സ്കൗട്ട് &ഗൈഡ്സ്,ഹെൽത്ത് ക്ലബ്ബ് എന്നിവ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.വനം വകുപ്പുമായ് സഹകരിച്ച് “എല്ലാ വീട്ടിലും ഓരോ വർഷം ഒരു മരം”എന്ന പദ്ധതി നാട്ടുകാരുടെ സഹകരണത്തോടെ നല്ല രീതിയിൽ നടത്തി വരുന്നു.
പൊതു വിദ്യാഭ്യാസം സംരക്ഷിക്കുവാൻ എന്നും പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെ മുന്നേറ്റത്തിന്റെ പാതയിൽതന്നെയാണ് അതു കൊണ്ടു തന്നെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്നു എന്ന വാദത്തിന് അപവാദമായി ഈ വിദ്യാലയം വളരെ അന്തസ്സോടെയും,അഭിമാനത്തോടെയും പൊതു സമൂഹത്തിൽ നിലകൊള്ളുന്നു.വിദ്യാലയ പ്രവർത്തനങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന രക്ഷിതാക്കളുടെ സഹകരണം,വിവിധ സാമൂഹ്യ ഏജൻസികളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാൻ സാധിക്കും എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. കലാ-കായിക മേഖലകളിൽ സബ്ജില്ലയിലെ വർഷങ്ങളായുള്ള ചാമ്പയൻമാർ ഈ വിദ്യാലയമാണ് പൊതു വിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും ചേർന്ന് സംസ്ഥാനത്തെ മികച്ച വിദ്യാലയത്തെ കണ്ടെത്താനായുള്ള ഹരിത വിദ്യാലയം മത്സരത്തിൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട് ശാസ്ത്രമേളകലിൽ നിരവധി വിദ്യാർത്ഥികളെ ജില്ലാ സംസ്ഥാന മത്സരങ്ങളിലെത്തിച്ചിട്ടുണ്ട് മലയാളം വിഭാഗം തയ്യാറാക്കിയ കാൽപ്പാടുകൾ തേടി എന്ന ഡോക്യുമെന്ററി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട് നിരവധി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ വിദ്യാലയത്തെ ഹയർ സെക്കന്ററിയായി ഉയർത്തിയത് ഞങ്ങളുടെ വളർച്ചയുടെ മറ്റൊരു പടവാണ്
ഒന്നര പതിറ്റാണ്ടുകൾക്ക് മുൻപ് വിജനമായ പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം.ഒരു വിദ്യാലയം ഈ നാട്ടുകാർക്ക് വിദൂര സ്വപ്നമായിരുന്നു എന്നാൽ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറമ്പോക്ക് ഭൂമിയുടെ ഊഷരതയിൽ നിന്നും വളർന്ന് ഒരു വലിയ പടുവൃക്ഷമായി ഒരു നാടിന്റെ സമഗ്ര വികസനത്തിന് താങ്ങായ ചോലമരമായി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ മാറി കഴിഞ്ഞു.
സ്കൂൾ വാർത്ത
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ വിവിധ സമയത്തായി നടന്നു
-
കൂടിയാട്ട അവതരണം
-
കഥകളി അവതരണം
-
കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
- കലോൽസവം.
പാനൂർ ഉപജില്ലാ കലോത്സവത്തിൽ കഴിഞ്ഞ 23 വർഷമായി ചാമ്പ്യൻമാർ,കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ പല തവണ ചാമ്പ്യൻമാർ,സംസ്ഥാനമേളയിൽ നിരവധി സമ്മാനങ്ങൾ ,ഗ്രേഡുകൾ,വിജയികൾ.2013-14 സംസ്ഥാന സ്കൂൾ കലോൽസവത്തിന് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ 9 std ൽ പഠിച്ചിരുന്ന അർജുൻ വിഘ്നേഷിന്റെ പോസ്ററർ തിരഞ്ഞെടുത്തു
- ലോകപരിസ്ഥിതി ദിനം
പരിസ്ഥിതിദിനത്തിൽ റാലി നടന്നു,വൃക്ഷതൈകൾ വെച്ച്പിടിപ്പിച്ചു,ക്വിസ്സ് മത്സരവും നടന്നു
- രക്തദാനദിനം
ജൂൺ 14 രക്തദാനദിനത്തോടനുബന്ധിച്ച് രക്തദാനദിനസന്ദേശം കൈമാറി. മഴക്കാലരോഗങ്ങളെക്കുറിച്ചും പകർച്ചവ്യാധികളെക്കുറിച്ചും ബോധവത്കരണം നടത്തി.
- യോഗാദിനം
യോഗാദിനത്തോടനുബന്ധിച്ച് യോഗാചാര്യൻ വിജിത്ത് വിശിഷ്‌ഠാതിഥിയായി അസംബ്ലി നടന്നു
- മയക്കുമരുന്ന് വിരുദ്ധദിനം
മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചെയ്‌തു
- ബഷീർ ദിനം
ബഷീർ ദിനത്തിൽ പോസ്റ്റർ, ബഷീറിന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തി.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചു
- ബോധവത്‌കരണക്ലാസ്
ജൂലായ് മാസത്തിൽ മഴക്കാലരോഗത്തെക്കുറിച്ച് ലക്ഷംവീട് കോളനിയിൽ ബോധവത്‌കരണക്ലാസ് നൽകി ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ഥ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസ് നടത്താൻ തയ്യാറായി.
- അനുമോദനം
മുഴുവൻ വിഷയങ്ങളിലും A+നേടിയ 10ാം തരം വിദ്യാർത്ഥികളെ തലശ്ശേരി DYSP പ്രിൻസ് എബ്രബാം ആനുമോദിച്ചു
- ഹിരോഷിമാ ദിനം
ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ പോസ്റ്റർ നിർമ്മിച്ചു. ക്വിസ്സ് മത്സരം നടത്തി.സുഡാക്കോ കോക്കുകളെ നിർമ്മിച്ചു. യുദ്ധത്തിന്റെ ഭീകരതയെ പറ്റി ക്ലാസ്സ് നൽകി.
- രക്തദാനം
ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ മലബാർ കാൻസർ സെന്ററിലേക്ക് അധ്യാപകർ രക്തംദാനം നൽകി രക്തംദാനം ചെയ്യുന്നതിനെകുറിച്ച് ബോധവൽക്കരിക്കുകയും പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു
- സ്വാതന്ത്യദിനം
ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റ് നടത്തി.
- ഗാന്ധിജയന്തിദിനം
ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തിൽ അനുസ്മരണം നടത്തി. സ്കൂളും പരിസരവും ശുചിയാക്കി.
ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2018-19
- പ്രവേശനോത്സവം
നിപ വൈറസ് ഭീതി കാരണം സ്കൂൾ തുറക്കാൻ വൈകിയെങ്കിലും നവാഗതരെ സ്വീകരിക്കാൻ പി.ടി. എ അംഗങ്ങളും,മാനേജ്മെന്റും അധ്യാപകരും ഒരുക്കങ്ങൾ നടത്തിയിരുന്നു.പ്രവേശനോത്സവത്തിന് മാറ്റ് കുറയാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.സ്കൂൾ അസംബ്ളി ചേരുകയും ഹെഡ് മാസ്റ്റർ തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജ്ജം പകരുകയും ചെയ്തു.സ്കൂളിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിലൂടെ അദ്ദേഹം വിവരിച്ചു.തുടർന്ന് ക്ലാസ്സുകളിലെത്തിച്ചേർന്ന കുട്ടികൾക്ക് മധുരം നൽകി.പുതിയ സഹപാഠികൾക്ക് മധുരം നൽകാനും ആശങ്കകളും അങ്കലാപ്പുമില്ലാതെ ക്ലസ്സിലെത്തിക്കാനുമുള്ള അധ്യാപകരുടെയും മുതിർന്ന വിദ്യാർത്ഥികളുടെയും എസ്.പി.സി ,റെഡ് ക്രോസ് ,സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകളുടെയും കൂട്ടായ പ്രവർത്തനം പ്രവേശനോത്സവത്തെ വിജയകരമാക്കി,ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ ഇവിടെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഈ അധ്യായന വർഷത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി പ്രവേശനം നേടിയത്.
- പരിസ്ഥിതി ദിനം
സ്കൂൾ തുറക്കാൻ വൈകിയെങ്കിലും ഒരു പ്രത്യേകദിവസം സ്കൂൾ അസംബ്ളി ചേരുകയും പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ് മാസ്റ്റർ പ്രഭാഷണം നടത്തുകയും ചെയ്തു.നമ്മുടെ ജീവന്റെയും പ്രകൃതിയുടെയും നിലനിൽപ്പിനാധാരമായ സസ്യ സമ്പത്തിനെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം കുട്ടികളെ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.വൃക്ഷത്തൈകൾ നട്ടുവളർത്തേണ്ടതിന്റെ പ്രധാന്യം ശാസ്ത്രീയത എന്നിവ ബോധ്യപ്പെടുത്തി. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
- വായനാദിനം
ജൂൺ 19ന് വായനാദിനം കൊണ്ടാടി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , സെമിനാറുകൾ എന്നിവ നടത്തി.വായനാകുറിപ്പ് തയ്യാറാക്കൽ ആരംഭിച്ചു.മികച്ചവയ്ക്ക് സമ്മാനവും ഏർപ്പെടുത്തി.വായനമരിക്കുന്നില്ലെന്നും മറിച്ച് വളർന്നുകൊണ്ടിരിക്കുകയാണെന്നും വായിച്ചുവളരേണ്ടവരാണ് ഞങ്ങളെന്നുമുള്ള അവബോധം കുട്ടികളിലുണ്ടക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു
- പി.ടി.എ ഭാരവാഹികൾ
ജൂൺമാസം ജനറൽ പി.ടി.എ വിളിച്ച് ചേർക്കുകയും ഈ വർഷത്തെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
- ക്ലാസ് പി.ടി.എ
എല്ലാ ക്ലാസ്സിലെയും ക്ലാസ് പി.ടി.എ വിളിച്ച് ചേർക്കുകയും കുട്ടികളുടെ കുട്ടികളുടെ ഹാജർ നില,പഠനപുരോഗതി,പഠനശേഷി, കുട്ടിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങൾവിശകലനം ചെയ്ത് മെച്ചപ്പെടുത്തേണ്ടകാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു .
- കൗൺസിലിംങ്ങ് ക്ലാസ്സുകൾ
പി.ടി.എയുടെ സഹകരണത്തോടെ വിദ്യർത്ഥികൾക്ക് ക്ലാസടിസ്ഥാനത്തിൽ കൗൺസിലിംങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു.
- ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു.
- മാതൃസംഗമം
പുതിയപാഠ്യപദ്ധതിയുടെ കുറിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മാതൃസംഗമം സ്കൂളിൽ നടക്കുകയുണ്ടായി ഓരോവർഷവും ആരംഭത്തിൽ തന്നെ മാതൃസംഗമം വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ ഉൾക്കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കാൻ നമ്മൾ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു.
- അനുമോദനം
എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യർത്ഥികളെ സ്കൂൾ ഹാളിൽ വെച്ച് അഭിനന്ദിക്കുകയും ബഹുമതികൾ സമർപ്പിക്കുകയും ചെയ്തു
- ശാസ്ത്ര സെമിനാർ
പാനൂർ ഉപജല്ല ശാസ്ത്ര സെമിനാറിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം തരത്തിലെ പ്രണവ് ജയചന്ദ്രൻ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
- നീന്തൽ പരിശീലനം
കുട്ടികൾക്ക് നീന്തൽ പരിശീലന സൗകര്യമൊരുക്കി സ്കൂൾ അധികൃതർ.വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ നീന്തലിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് കുട്ടികൾക്ക് പരിശീലനം നൽകാൻ സൗകര്യമൊരുക്കിയത്. സ്റ്റൂഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള സി.പി.ഒ. ശ്രീ. എം.കെ.രാജീവൻ ,എ.സി.പി.ഒ. ശ്രീമതി ടി.കെ.സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് നീന്തൽ പരിശീലനം നൽകിവരുന്നു.പാട്യം പുതിയതെരുവിലെ കോട്ടകുളത്തിൽവെച്ചാണ് കാഡറ്റുകൾക്ക് പരിശീലനം നൽകുന്നത്. കേഡറ്റുകൾക്ക് ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് നീന്തലിൽ പരിശീലനം നൽകുന്നത്.അവധിദിവസങ്ങളിലാണ് പരിശീലനം. ഇതിനകം നൂറ്റി അമ്പതോളം കാഡറ്റുകൾ പരിശീലനം പൂർത്തിയാക്കി .ഇവരെ ഉപയോഗിച്ച് മറ്റു കുട്ടികൾക്ക് കൂടി പരിശീലനം നൽകാനുള്ള ശ്രമം തുടർന്നുവരുന്നു. ഈ വർഷത്തെ നീന്തൽ പരിശീലനത്തിന്റെ ഉദ്ഘടനം പാനൂർ സി.ഐ വി.വി.ബെന്നി നിർവഹിക്കുകയുണ്ടായി
- പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ചെയ്ത വിവിധ പ്രവർത്തനങ്ങൾ
- കുട്ടനാട്ടിനൊരു കൈത്താങ്ങ്
വെള്ള പൊക്ക കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ് എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ്
- കേരളത്തിനൊരു കൈത്താങ്ങ്
പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഒരു ദിവസം കൊണ്ട് സമാഹരിച്ച അധ്യാപകരുംടെയും വിദ്യാർത്ഥികളുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങൾ,,പയർവർഗങ്ങൾ,ധാന്യങ്ങൾ,കമ്പളിപുതപ്പ്,പഞ്ചസാര,പാത്രങ്ങൾ ,ബിസ്ക്കറ്റുകൾ,ശുചീകരണവസ്തുക്കൾ തുടങ്ങി അവശ്യ സാധനങ്ങൾ കണ്ണൂർ ജില്ലാകലക്ടറെ ഏൽപ്പിച്ചു.കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ പി.കെ ശ്രീമതി എം പി ഏറ്റുവാങ്ങി
- ആറളത്തിനൊരു കൈത്താങ്ങ്
ആറളത്തിനൊരു കൈത്താങ്ങുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും .വെള്ള പൊക്ക കെടുതി അനുഭവിക്കുന്ന ആറളം കോളനിയിലെ നൂറ് കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമാണ് നല്കിയത് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഭരിച്ച ഒരുലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ പാനൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നേരിട്ട് ആറളത്തെ കോളനികളിലെത്തിച്ചത്. പാനൂർ സി.ഐ വി.വി.ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു.
- പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി
സ്കീളിലെ ഒരു കൂട്ടം അധ്യാപകരും എഴുപതോളം എൻ.എസ്.എസ്.വിദ്യാർത്ഥികളും പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി.വയനാട്ടിലെ പനമരം ഭാഗത്താണ് അംഗങ്ങൾ ദൗത്യത്തിനിറങ്ങിയത്. പോലീസ്സ്റ്റേഷൻ പരിസരം ,ആശുപത്രി പരിസരം,വീടും പരിസരവും ഒക്കെ ശുചിയാക്കിയതിന് ശേഷമാണ് ഇവർ മടങ്ങിയത്.എല്ലാം തകർത്തെറിഞ്ഞ പ്രളയക്കെടുതിക്കിരയായ സ്ഥലത്ത് സേവനപ്രവർത്തനത്തിലേർപ്പെട്ടത് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
- 'അധ്യാപകദിനം
സെപ്റ്റംബർ 5ഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.ഭാരതീയരായ നാം അധായപകദിനമായി കൊണ്ടാടുകയാണ്.നമ്മുടെ പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠർക്ക് നമ്മുടെ സ്നേഹാദരവുകൾ അർപ്പിക്കാനുള്ള അവസരമായി ഈ ദിനം മാറ്റിവെച്ചിരിക്കുന്നു. കേവലം പാഠ പുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകിയ പ്രിയ അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കുന്ന ദിവസം. ആശംസാകാർഡുകളും പൂക്കളും സമ്മാനങ്ങളും അധ്യായപകർക്ക് നൽകികൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകദിനാഘോഷം കൊണ്ടാടി.കുട്ടികൾ തങ്ങളുടെ ഗുരുനാഥൻമാർക്കുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുന്ന വിവിധ ദൃശ്യങ്ങൾ
- മഹാത്മ ഗാന്ധി അനുസ്മരണവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ചിത്രകലാ ക്ലബിന്റെ നേതൃത്വത്തിലാണ് മഹാത്മജി അനുസ്മരണം നടത്തിയത്. ഒക്ടോബർ രണ്ട് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനമാണ്.മഹാത്മജിയുടെ നൂറ്റി അമ്പത് രേഖാചിത്രങ്ങൾ വരച്ചാണ് വിദ്യാർത്ഥികൾ മഹാത്മ സ്മരണ പുതുക്കിയത്. മഹാത്മജിയുടെ കുട്ടിക്കാലം, വിദ്യാഭ്യാസം, സ്വാതന്ത്ര്യ പോരാട്ടങ്ങൾ, ഒടുവിൽ വെടിയേറ്റ് മരിച്ചു വീഴുന്നത് തുടങ്ങിയ സന്ദർഭങ്ങളെല്ലാം ഉപയോഗിച്ചായിരുന്നു ചിത്രരചന ചിത്രരചനാ ക്ലബിന്റെ നേതൃത്വത്തിൽ ചിത്രകലയിൽ താല്പര്യമുള്ള നൂറ്റി അമ്പത് വിദ്യാർത്ഥികൾ ചേർന്നാണ് രചന നടത്തിയത്.
- മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ
കീമോതെറാപ്പിയെ തുടർന്ന് മുടി നഷ്ടമാകുന്ന നിർധനരായ കേൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ.കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥിനികളായ 34 പേരാണ് കേശദാനം നടത്തി മാത്യകയായത്.കേരളഫൗഡേഷൻെറ സഹായത്തോടെയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ കേശദാനചടങ്ങ് ഒരുക്കിയത്.കോടിയേരി കേൻസർ സെന്ററിലെ നിർദ്ദന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനാണ് വിദ്യാർർത്ഥിനികൾ മുടി ദാനം ചെയ്തത്.
- വിദ്യാർത്ഥികളുടെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം 23 november 2018
യാത്രയ്ക്കിടയിൽ ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെ പിടിഎ അനുമോദിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പിടിഎയുടെ ഉപഹാരം പ്രസിഡന്റ് കെ.കെ. സജീവ് കുമാർ വിതരണം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. മാല തിരിച്ചു കിട്ടിയ ഉടമ വിദ്യാർഥിനികൾക്കു നൽകിയ സ്നോപഹാരം ചടങ്ങിൽ കൈമാറി.ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ പുക്കോം കൊയപ്പാളിൽ അഞ്ജന ,നിടുമ്പ്രം ചുങ്കക്കാരന്റവിട താരാട്ടിൽ അമീഷ എന്നിവർക്കാണ് സ്കുളിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴിയിൽ സ്വകാര്യ ബസിൽ നിന്ന് താലി മാല കിട്ടിയത്.അവർ മാല കണ്ടക്ടറെ ഏൽപിച്ചു. കണ്ടക്ടർ മാല പൊലീസിൽ കൈമാറി. ഇതിനിടയിൽ മാലയുടെ ഉടമ സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. മാല തിരികെ നൽകി.
- ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് 6 december 2018
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചു.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ആണ് പരിപാടി ഉദഘാടനം ചെയ്തത്.സ്കൂളിലെഎൻ എസ്.എസ്,എസ്.പി,സി,ജെ.ആർ.സി എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പാനൂർ ബസ്സ്സ്റ്റാന്റിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചത്.കൂത്തുപറമ്പ് എക്സൈസ് ഡിവിഷന്റയും പാനൂർ ജനമൈത്രി പോലീസിന്റയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാനൂർ എസ് എെ പി .സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് തെരുവോര ചിത്രരചന,ലഹരിവിരുദ്ധ കവിതാലാപനം എന്നിവ നടത്തി.
- മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് വിശിഷ്ട ഹരിത വിദ്യാലയം
കണ്ണൂർ : പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കുന്നതിനും വിദ്യർത്ഥികളെ പാരിസ്ഥിതിക വിഷയങ്ങളിൽ തൽപരരാക്കുന്നതിനും മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു .ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമാക്കിയത്.ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. ഹയർസെക്കൻഡറി വിഭാഗത്തിലെ 110 വിദ്യാർത്ഥികളുടെ രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനമാണ് ഒരു ദേശത്തിന്റെ വിശിഷ്ട വിദ്യാലയമാക്കി മൊകേരി സ്‌കൂളിനെ മാറ്റിയത്. പഠന തിരക്കിനടിയിലും ഇവർ നടത്തിയ നൻമ നിറഞ്ഞ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം തേടിയെത്തിയത്.
പുസ്തകങ്ങൾക്കും ചോറ്റു പാത്രത്തിനും പുറമെസീഡംഗങ്ങൾ കൈയ്യിൽ എപ്പോഴും ഒരു ടോർച്ചു കൂടി കരുതാറുണ്ട്.ഹയർസെക്കൻഡറിയിലെ പഠനഭാരം വൈകുന്നേരം അഴിച്ചു വെച്ചാണ് അവർ പരിസ്ഥിതി പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത്.മൊകേരി സ്‌കൂളിൽ നിന്ന് ഏഴു കിലോ മീററർ അകലെയാണ് കനകമല.ഇവിടെ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനും കനകമലയുടെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനും കൂട്ടായ ശ്രമമായിരുന്നു ഇത്. കനകമലയിലെ ജോലികൾ പൂർത്തിയാവുമ്പോൾ നേരം ഇരുട്ടും . തെരുവുവിളക്കുകളില്ലാത്ത വഴിയോരത്തുകൂടെ ടോർച്ച് തെളിച്ചാണ് അവർ വീട്ടിലെത്തുക. വീട്ടുകാരുടെ പൂർണ്ണ സമ്മതവും ഇക്കാര്യത്തിൽ കുട്ടികൾക്കുണ്ട്. പ്രകൃതിയോടും സമൂഹത്തോടും നമുക്ക് വലിയ ബാധ്യതയുണ്ടെന്നും അവ ചെയ്തു തീർക്കേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞതാണ് രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനത്തിനുളള പിൻബലം. പിന്നെ സീഡ് കോർഡിനേറ്ററായ ബോട്ടണി വിഭാഗത്തിലെ ഡോ. പി.ദിലീപിന്റെ മേൽനോട്ടത്തിന്റെ നൈരന്തര്യവും.
ഇലഞ്ഞി, പാരിജാതം,ബിലിംപിക്ക, അത്തി, ചതുരനെല്ലി,ലക്ഷിതരു,രാജമല്ലി തുടങ്ങി മുപ്പത്തിയേഴ് ഇനംസസ്യങ്ങളാണ് കനകമലയിൽ വെച്ചു പിടിപ്പിച്ചത്. വൃക്ഷങ്ങളെ പരാദ സസ്യങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മരം ചുറ്റുന്ന ഇത്തിൾകണ്ണിയെയും മൂടില്ലാത്താളിയെയും എല്ലാം അവർ പിഴുതുമാറ്റി.സീഡ് ക്ലബ്ബിലെ ബയോ ഡൈവേഴ്‌സിറ്റി വിങ്ങിന്റെ കീഴിൽ റോക്ക് ഗാർഡൻ നിർമ്മിച്ചാണ് അവർ പാറക്കൂട്ടത്തെ ജൈവിക രീതിയിലേക്ക് മാറ്റിയത്.പിക്കാസും കൈക്കോട്ടും കൊണ്ട് അവർ പാറയെ ജൈവീകമാക്കി. പപ്പീലിയോ -ദി ബട്ടർഫ്‌ളൈ ഗാർഡൻ എന്ന പേരിൽ .ഭൂമിയിൽ നിന്ന് വേരറ്റു പോയേക്കാവുന്ന ചിത്രശലഭങ്ങളുടെ സംരക്ഷണമാണ് വിദ്യാലയത്തിലെ സീഡംഗങ്ങൾ ഏറ്റെടുത്തത്.സ്‌കൂളിലേക്കുള്ള വഴിയിൽ നിറയെ പപ്പായത്തോട്ടവുമുണ്ട്. ഹൈസ്‌കൂളിലെയും ഹയർസെൻഡറിയിലെയും 47 ഓളം മരങ്ങളും 26 ഓളം കുറ്റിച്ചെടികളും ഉൾപ്പെടുത്തി 73 സസ്യങ്ങളുടെ ശാസ്ത്രീയ നാമം പ്രദർശിപ്പിച്ചത് വിദ്യാർത്ഥികളുടെ അറിവ് കൂട്ടാൻ ഏറെ സഹായകമായി
ഊർജ്ജ സംരക്ഷത്തിനായി മെയിൻ സ്വിച്ച് ഓഫ് ചെയ്തുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ ഇടപെടൽ .സീറോ അവർ എന്ന പേരിൽ ഉച്ചക്ക് 12.15 മുതൽ 1.15 വരെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക വഴി ദിനം പ്രതി മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഇവർ ലാഭിക്കുന്നത്. ഓസിമം ഫോർ ഓസോൺ എന്ന പേരിൽ സ്‌കൂളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും തുളസി വെച്ചു പിടിപ്പിച്ചു.അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിൽ തുളസിക്ക് പ്രധാന പങ്കുവഹിക്കനാവുമെന്ന കണ്ടെത്തലാണ് സീഡംഗങ്ങളെ ഇതിനായി പ്രേരിപ്പിച്ചത്.മൊകേരി, കുന്നോത്തുപറമ്പ്, ചെണ്ടയാട്, പാട്യം, വള്ള്യായി, കൂരാറ,കതിരൂർ എന്നീ ബസ് കാത്തിരപ്പു കേന്ദ്രങ്ങളിലാണ് തുളസി വെച്ചു പിടിപ്പിച്ചത്. കണ്ടലും ഞണ്ടും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിക്കുന്നവരോട് മൊകേരി സ്‌കൂളിലെ സീഡംഗങ്ങൾക്ക് കുറെ പറയാനുണ്ട്. കണ്ടൽ ചെടിയിൽ നിന്ന് മുളപൊട്ടി വീഴുന്ന തൈകളെ വലിച്ച് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലും ഞണ്ടുകൾക്ക് പങ്കുണ്ട്. കണ്ടലുകൾ സംരക്ഷിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. ഈ തിരിച്ചറിവാണ് കുട്ടികളെ കണ്ടലിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ഞണ്ടിനെയും സംരക്ഷിക്കാൻ പ്രേരിപ്പിച്ചത്. കുയ്യാലി പുഴയോരത്തെ കണ്ടൽ കാടുകളിൽ ഞണ്ടുകളെ നിക്ഷേപിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. നിയോ സർമേഷ്യം, മലബാറി കം പാരാസൈസർമാ, പ്ലിക്കേഷ്യം എന്നീ ഇനം ഞണ്ടുകളാണ് കണ്ടലുകൾക്ക് തുണയാവുന്നത് ദേശാടന കിളികളുടെയും വിവിധ മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമായ കുന്നോത്തുമുക്ക് തോടിനെ മാലിന്യമുക്തമാക്കികഠിന ശ്രമത്തിലൂടെ തെളിനീരൊഴുക്കിയതും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ സീഡംഗങ്ങൾ തന്നെ
ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2017-18
- കലോൽസവം
ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ പാനൂർ ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്,അറബിക്ക് കലോത്സവത്തിൽ ചാമ്പ്യൻമാർസംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥികൾക്ക്എ ഗ്രേഡ്.ഗ്രൂപ്പിനങ്ങളിൽ ഒപ്പന,ദഫ്‌മുട്ട്,പരിചമുട്ട്,ചെണ്ടമേളം ഇവയിൽ എ ഗ്രേഡ് സംസ്ഥാനതലത്തിൽ ലഭിച്ചിട്ടുണ്ട്
- പ്രവൃത്തി പരിചയം
പാനൂർ ഉപജില്ലാ ചാമ്പ്യൻഷിപ്പ്,,ജില്ലാ തലത്തിൽ മികച്ച വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് ,സംസ്ഥാനതലത്തിൽ അഞ്ച് ഇനങ്ങളിൽ പങ്കെടുത്ത് രണ്ട് ഇനങ്ങളിൽ രണ്ടാം സ്ഥാനം,,മൂന്നിനങ്ങളിൽ എ ഗ്രേഡ്,
- എസ്.എസ്,എൽ.സി റിസൽട്ട് 2017-18
ഇക്കഴിഞ്ഞ എസ്.എസ്,എൽ.സി പരീക്ഷയിൽ 1124 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1121 കുട്ടികൾ വിജയിച്ചു.141 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്,74 കുട്ടികൾക്ക് 9 വിഷയത്തിൽ എ പ്ലസ്സ്.വിജയം 99.5 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്,എൽ.സി പരീക്ഷയ്കിരുത്തിയത് ഞങ്ങളുടെ സ്കൂളായിരുന്നു.അതുപോലെ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് നേടിയതും ഞങ്ങളുടെ സ്കൂൾ തന്നെ എസ്.എസ്,എൽ.സി പരീക്ഷ യിൽ സ്കൂൾ തുടങ്ങിയത് മുതൽ ഇന്നേവരെ ഉന്നത വിജയമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു പറ്റം അധ്യാപികാധ്യപകൻമാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഞങ്ങളുടെ ഈ ഉന്നത വിജയം
- ഹയർസെക്കന്ററി റിസൽട്ട് 2017-18
ഇക്കഴിഞ്ഞ ഹയർസെക്കന്ററി പരീക്ഷയിൽ മികച്ചവിജയം.. 27 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്.പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും പ്രത്യുഷ് കോമത്ത്,സ്റ്റെഫി എന്നീ 2 വിദ്യാർത്ഥികൾക്ക് ലഭിച്ചു..4 പേർക്ക് രണ്ടാം വർഷം മുഴുവൻ മാർക്ക്..60 പേർക്ക് 90% ത്തിൽ കൂടുതൽ മാർക്ക്.
- പ്ലസ് ടു പരീക്ഷയിൽ ആകെ മാർക്കായ 1200 ൽ 1200 മാർക്കും ലഭിച്ച ഞങ്ങളുടെ അഭിമാന താരങ്ങൾ
- ശാസ്തമേള.
മുഴുവൻ വിഭാഗത്തിലും ഉപജില്ലാ ചാമ്പ്യൻഷിപ്പ്, റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ മൊകേരി രാജീവ്ഗാന്ധി .മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ 41 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി രണ്ടാംതവണയാണ് ചാമ്പ്യൻഷിപ്പ് ലഭിക്കുന്നത്.ശാസ്‌ത്രോത്സവത്തിൽ വിജയം നേടിയവർ: കെ.സ്‌നിഗ്ധ (സയൻസ് ക്വിസ്-ഒന്നാംസ്ഥാനം), നിഹാര പ്രജോഷ് (ടാലന്റ് സർച്ച് എക്‌സാം-ഒന്നാംസ്ഥാനം)അമൃതശ്രീ, അനുഗ്രഹ ദിനേശ് (സ്റ്റിൽമോഡൽ-ഒന്നാംസ്ഥാനം), മുഹമ്മദ് ഹാഫിസ്, ഷഫാസ് (പ്രോജക്ട്-മൂന്നാംസ്ഥാനം), മുഹമ്മദ് ഫർഹാൻ, അക്ഷയ ആർ.വത്സൻ (ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്-എ ഗ്രേഡ്), നിവേദ് എസ്.കുമാർ, നന്ദകൃഷ്ണ (വർക്കിങ് മോഡൽ-എ ഗ്രേഡ്), സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി സംസ്ഥാനത്തെ മികച്ച വിദ്യാലയമായി മാറി .കഴിഞ്ഞ വർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര ക്വിസ്സിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം ,സ്റ്റിൽ മോഡലിൽ എ ഗ്രേഡ്
- ഗണിതശാസ്ത്ര മേള.
ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്,സംസ്ഥാനമേളയിൽ അഞ്ച് കുട്ടികൾ പങ്കെടുത്ത് മൂന്ന് ഇനങ്ങളിൽ രണ്ടാം സ്ഥാനം,രണ്ടിനത്തിൽ എ ഗ്രേഡ്,സംസ്ഥനത്തെ മികച്ച വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനവും ഈ വിദ്യാലയത്തിനാണ്
- ഐ.ടി.മേള.
ഉപജില്ലാ ചാമ്പ്യൻഷിപ്പ്,ജില്ലാ ഐ.ടി.മേളയിൽ ഐ.ടി.ക്വിസ്സിൽ ഒന്നാം സ്ഥാനം ഐ.ടി.പ്രോജക്ട് രണ്ടാം സ്ഥാനം, സംസ്ഥാന ഐ.ടി.മേളയിൽ ഐ.ടി.ക്വിസ്സിൽ രണ്ടാം സ്ഥാനം,ഐ.ടി.പ്രോജക്ട് ബി ഗ്രേഡ്
- ചെസ്സ്
വിസ്‍മയ കെ സി എന്ന വിദ്യാർത്ഥിനി ദേശീയതലത്തിൽ ചെസ്സ്മത്സരത്തിൽ പങ്കെടുത്ത് ആറാം സ്ഥനം നേടി കേരളത്തിന്റെയും സ്കൂളിന്റെയും അഭിമാനമായി
- ലഹരി വിരുദ്ധ റാലി
ലഹരി വിരുദ്ധ ദിനത്തിൽ അസംമ്പ്ലിയിൽ വെച്ച് ഹെസ്‍മാസ്റ്റർ ലഹരിയുടെ ദുരുപയോഗത്തെകുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുന്ന പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി.ലഹരിവിരുദ്ധ റാലിയും നടന്നു.വിദ്യാർത്ഥികൾ .ലഹരിവിരുദ്ധ പോസ്റ്റർ രചന നടത്തി സ്കൂൾ പരിധിയിൽ പെട്ട കടകളിലും ,വീടുകളിലും എക്സൈസ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്തു.
- അക്ഷരമുറ്റം ക്വിസ്
15000 സ്കൂളിൽനിന്ന് 40 ലക്ഷം കുട്ടികൾ പങ്കെടുത്ത ഒഡീസിയ-ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ വിജയകിരീടം ചൂടിയത് 16 മിടുക്കർ. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെകെ സ്നിഗ്ധയും കൃഷ്ണപ്രീയ എസ് മനോജുമാണ്. കതിരൂർ എരുവട്ടി സ്നിഗ്ധം വീട്ടിൽ സതീഷ്കുമാറിന്റെയും പ്രജിതയുടെയും മകളാണ് സ്നിഗ്ധ. പുത്തൂർ കുജേരി കുനിയിൽവീട്ടിൽ മനോജ്കുമാറും സ്നേഹലതയുമാണ് കൃഷ്ണപ്രീയയുടെ മാതാപിതാക്കൾ. ഒന്നാം സമ്മാനം 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും..സമ്മാനം വിദ്യാർത്ഥികൾ മലയാളികളുടെ പ്രിയ താരം മോഹൻലാലിൽ നിന്നും ഏറ്റുവാങ്ങി
- ഹരിതനിധി
കൃഷി,പൂന്തോട്ടം ഔഷധത്തോട്ടം ,എന്നിവ വികസിപ്പിച്ചെടുത്തുകൊണ്ട് സ്കൂളിൽ പച്ചപ്പുണ്ടക്കുക പ്രകൃതിയെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2700 ൽ പരം പാക്കറ്റു വിത്തുകൾ സ്കൂളിൽ വിതരണം ചെയ്യുകയുണ്ടായി.
- യോഗ ദിനാചരണം
ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ ഏകാഗ്രതയും കെെവരിക്കുകയാണ് യോഗയുടെ പ്രാഥമികലക്ഷ്യമെന്ന് കുട്ടികളെ ഉദ്‌ബോദിപ്പിച്ചു.സ്കൂൾ ഗ്രൗണ്ടിൽവെച്ച് കുട്ടികൾക്ക് യോഗ ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും കുട്ടികളെ കൊണ്ട് ചെയ്യിക്കുകയും ചെയ്തു. സ്കൂൾ കായികാധ്യാപകനായ രമേശൻമാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഇത് സംഘടിപ്പിച്ചത്.
- ഹൈസ്കൂൾ മികവ്
ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി ആർ.എം എസ് എ യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പരിപാടിയിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അവതരിപ്പിച്ച പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.കുട്ടികളുടെ പങ്കാളിത്തതോടുകൂടി ബാലസഭകൾ സംഘടിപ്പിച്ച് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ കൊണ്ടുവരുന്ന പ്രവർത്തനമാണ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ നടപ്പിലാക്കിയത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന നൂറ്റിഇരുപതിലേറെ കുട്ടികളെ മുൻനിരയിൽ കൊണ്ടുവരാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചു
- രക്ത ദാനം മഹാദാനം
ഒരാൾക്ക് ജീവൻ പകർന്നുനൽകാൻ മനുഷ്യൻ അശക്‌തനാണ്. എന്നാൽ, ജീവൻ നിലനിർത്താൻ ആവശ്യമായ രക്തം പകർന്നുനൽകാൻ മനുഷ്യനാകും. അതുകൊണ്ടുതന്നെയാണ് രക്തദാനത്തെ മഹാദാനമായും ജീവദാനമായും വാഴ്‌ത്തുന്നത്. അത്യാഹിതങ്ങളിലും രോഗാവസ്ഥയിലും ജീവനുവേണ്ടി കേഴുന്ന സഹജീവിക്ക് നൽകാവുന്ന ഏറ്റവും വലിയ ജീവജലമായി രക്തദാനത്തെ വിലയിരുത്താം.അപകടങ്ങളും രോഗങ്ങളും കൂടിവരുന്ന ഇക്കാലത്ത് രക്തത്തിന്റെ ആവശ്യകതയും അതോടൊപ്പം രക്തദാനത്തിന്റെ പ്രസക്തിയും കൂടുന്നു .രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവാണ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ അറുപതോളം അദ്ധാപകർ മലബാർ കാൻസർ സെന്ററിലേക്ക് രക്തം ദാനം നല്കി ഒരു മാതൃക കാണിച്ചു.ഈ മഹത്തായ നന്മ ചെയ്ത എല്ലാ അധ്യാപികാധ്യപകന്മാർക്കും അഭിനന്ദനങ്ങൾ
- ബെസ്റ്റ് പ്ലാറ്റൂൺ
2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിനെ തിരഞ്ഞെടുത്തു. കണ്ണൂർ പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേഡ്. കണ്ണൂർ കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിൽ നിന്നും കാഡറ്റുകൾ അവാർഡ്ഏറ്റുവാങ്ങി
- കുടയൊരു മാതൃക
കുടയൊരു മാതൃകയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ നല്ല പാഠം പ്രവർത്തകർക്ക്. വിദ്യാർത്ഥികൾ തന്നെ നിർമ്മിക്കുന്ന കുട വിറ്റു കിട്ടുന്ന വരുമാനംചെലവഴിക്കുന്നത്പാവപ്പെട്ട വിദ്യർത്ഥികളുടെ പഠനച്ചെലവിന് .മഴയിൽ നിന്ന് മാത്രമല്ല കുട ഇവർക്ക് തുണയാവുന്നത് .വിദ്യാലയത്തിൽ നിർമ്മിച്ച കുടകൾ സ്കൂളിൽ തന്നെ വിൽപ്പന നടത്തി.അടുത്ത വേനലവധിക്കലത്ത് കൂടുതൽ കുടകൾ നിർമ്മിച്ച് വിപണിയിൽ വിതരണത്തിലെത്തിക്കും. കുടവിൽപ്പനയിൽ നിന്നു ലഭിക്കുന്ന ലാഭം പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യസ ആവശ്യങ്ങൾക്കായി ചെലവഴിക്കും.കോഴിക്കോട് ഗാന്ധിഗ്രാമം കോ-ഓർഡിനേറ്റർ വിനിൽരാജാണ് കുടനിർമ്മാണത്തിന് പരിശീലനം നൽക്കുന്നത്.വിദ്യാർത്ഥികൾ നിർമ്മിച്ച കുടയുടെ ആദ്യവിൽപ്പന പാനൂർ സി ഐ വി.വി.ബെന്നി നിർവഹിച്ചു
- ഹരിത കേരളമിഷനും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി
കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജെ.ആർ.സി,സ്കൗട്ട്&ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി 3500 ഓളം വിദ്യർത്ഥികളുടെ വീട്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും വിദ്യാലയത്തിൽ ശേഖരിച്ചു. എസ്.പി.സി യൂണിറ്റ് വിദ്യാലയത്തിലെ 5 ബ്ലോക്കുകളിൽ ഉപയോഗ്യ ശൂന്യമായ പേനകൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച 20 ബോക്സുകളിൽ 15000 ത്തോളം പേനയുടെ ഒഴിഞ്ഞ ഓടകൾ സംഭരിക്കുകയുണ്ടായി. ഡസംബർ 2 മുതൽ 8വരെ നടത്തിയ നിരന്തരപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.ജൈവകൃഷിക്കായി വിദ്യാലയത്തിന് പിറകിൽ ലഭ്യമായ സ്ഥലത്ത് വിളയിച്ച പച്ചക്കറികൾ ദൈനംദിന ഉച്ചഭക്ഷണപദ്ധതിക്ക് ഒരുമുതൽക്കൂട്ടായി മാറി.
- പ്രകൃതിപഠന സഹവാസ ക്യാമ്പ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൊകേരിയിലെ എസ്.പി.സി കേഡറ്റുകളുടെ പ്രകൃതിപഠന സഹവാസ ക്യാമ്പ് ആറളം വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്നു.ആറളം വനമേഖലയിലെ പ്രത്യേകതരം ജീവജാലങ്ങളേയും പക്ഷിമൃഗാദികളെയും തൊട്ടറിഞ്ഞും കണ്ടും കൊണ്ടുള്ള യാത്ര അവിസ്മരണീയമായ അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. വിവിധതരം ചെടികൾ ,വള്ളികൾ മരങ്ങൾ എന്നിവ കാണാനും അതിന്റെ പ്രത്യകതകൾ മനസ്സിലാക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു.ആറളം ചീഫ് ഫാക്കൽട്ടി കെ പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ആറളം വനാന്തർ ഭഗത്തുള്ള യാത്ര വന്യമൃഗങ്ങളെ അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. ആറളംവനമേഖലയെ പറ്റിയുള്ള സ്ലൈഡ് പ്രസന്റേഷനിലൂടെ വനാന്തർ ഭാഗത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ അവിടെ കാണപ്പെടുന്ന ജീവജാലങ്ങൾ എന്നിവ കാഡറ്റുകൾക്ക് പരിചയപ്പെടുത്തി.കേരളത്തിലെ വിവിധങ്ങളായ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളെ പറ്റിയും അവിടെ സംരക്ഷിക്കപ്പെടുന്ന ജീവജാലങ്ങളെ പറ്റിയും അവ ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വെളിവാക്കുന്ന സിഡി പ്രദർശനങ്ങളും നടന്നു.ആറളം ഇൻൻറർ പ്രിറ്റേഷൻ സെന്റെറിന്റെ പശ്ചിമഘട്ട വനമേഖല കേരളത്തിന്റെ കാലാവസ്ഥ പ്രത്യേകതയ്ക്കും ദൈനംദിനജീവിതത്തിനും എത്രത്തോളം അത്യാവശ്യമാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.ആറളം വനമേഖലയിൽ കാണപ്പെടുന്ന 240 ഓളം വരുന്ന ചിത്രശലഭങ്ങളെയും ഇവിടെ ആറിയാൻ കഴിഞ്ഞു കണ്ണൂർ ജില്ലയുടെ ജലശ്രോതസ്സായ ചീങ്കണ്ണി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കാഡറ്റുകൾക്ക് കഴിഞ്ഞു.
=== ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും- 2017-18===