"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == ചരിത്രം == കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വ…)

വരി 1: വരി 1:
===പൊതു വിവരം===
കൊച്ചിയില് നിന്ന് 90 km മാറി തൊടുപുഴയില് നിന്നും 11 km കിഴക്ക് മാറി കരിമണൂര്‍  സ്ഥിതി ചെയ്യുന്നു.

ആകെ വിസ്തീര്‍ണ്ണം=1210square km

വാര്‍ഡ്=3

ആസ്പത്രികള്‍=4

വിദ്യാലയങ്ങള്‍=08

പ‍ഞ്ചായത്ത് പ്രസിഡന്റ്=ജോസഫ് വടക്കേല്‍
== ചരിത്രം ==
== ചരിത്രം ==
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു.  എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളില്‍കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറില്‍ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു.  എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളില്‍കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറില്‍ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍

17:44, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പൊതു വിവരം

കൊച്ചിയില് നിന്ന് 90 km മാറി തൊടുപുഴയില് നിന്നും 11 km കിഴക്ക് മാറി കരിമണൂര്‍ സ്ഥിതി ചെയ്യുന്നു.

ആകെ വിസ്തീര്‍ണ്ണം=1210square km
വാര്‍ഡ്=3

ആസ്പത്രികള്‍=4

വിദ്യാലയങ്ങള്‍=08
പ‍ഞ്ചായത്ത് പ്രസിഡന്റ്=ജോസഫ് വടക്കേല്‍

ചരിത്രം

കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളില്‍കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറില്‍ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാള്‍ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകള്‍ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടില്‍തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളില്‍ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടില്‍ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪. അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരില്‍ നിന്ന് ആലങ്ങാട്,കോലഞ്ചേരി,നെടിയശാല,കാരിക്കോട്,ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ കേന്ദ്രബിന്ദു കരിമണ്ണൂര്‍ ആയിരുന്നു.വടക്കുംകൂ൪,തെക്കുംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഈ നാട്ടില്‍ ദൃശ്യമാണ്.കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്,അണ്ണായിക്കണ്ണം,കിളിയറ,തേക്കിന്‍കൂട്ടം,പന്നൂ൪ വഴിയാണ് കടന്നുപോയിരുന്നത്.ഈ വസ്തുകളെല്ലാം കരിമണ്ണൂരിന്റെയും സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറില്‍ പൊതുയോഗം കൂടിയിരുന്നത് ഊരുകളില്‍ അതായത് ഗ്രാമങ്ങളിലായിരുന്നത്.കാലാന്തരത്തില്‍ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി. പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതല്‍ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കല്‍ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪ ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി. വിദ്യാഭ്യാസ ചരിത്രം ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറ്റിനാലില്‍ പന്നയ്ക്കാമറ്റം എന്ന് വിളിച്ചിരുന്ന കരിമണ്ണൂ൪ ചന്തയില്‍ നിന്ന് ഇപ്പോള്‍ നെയ്യശ്ശേരി റോഡ് തിരിയുന്ന സ്ഥലത്ത് ജനങ്ങള്‍ പിരിവെടുത്ത് ഒരു സ്കൂള്‍ കെട്ടിടം പണിയിച്ച് സ൪ക്കാരിലേയ്ക്ക് വിട്ടുകൊട്ടിരുന്നു.ആ കെട്ടിടത്തിന് കേടുപാടു വന്നപ്പോള്‍ ആയിരത്തി തൊള്ളായിരത്തിഇരുപത്തി രണ്ടില്‍ കരിമണ്ണൂ൪ പള്ളി വികാരിയച്ചനും നാട്ടുകാരും മുന്‍കൈയെടുത്ത് പുതുക്കിപ്പണിത് സ൪ക്കാരിനെ ഏല്‍പ്പിക്കാന്‍ തിരുമാനിച്ചു. അഭിവന്ദ്യ മാ൪ ജൂയീസ് പഴേപറമ്പില്‍ പിതാവിന്റെ അനുമതിയോടെ പള്ളിക്കുസമീപം പുതിയ കെട്ടിടം നി൪മ്മിച്ച് പള്ളിയുടെ നേതൃത്വത്തില്‍ ഗ്രാന്റ്സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. സമീപത്തെ സ൪ക്കാ൪ സ്കൂളിന്റെ എതി൪പ്പുമൂലം ഈ സ്കൂളിന് സ൪ക്കാ൪ അനുവാദം ലഭിച്ചിരുന്നില്ല.കോതമംഗലത്ത് ഇലഞ്ഞിക്കില്‍ ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളില്‍ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪ ഇരുപത്തിരണ്ടിന് ഹോളിഫാമിലി എല്‍. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേല്‍ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയും 1935-ല്‍ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂള്‍ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങള്‍ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പില്‍ ആണ് സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകന്‍ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തില്‍ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പള്ളി കെട്ടിടത്തില്‍ ആരംഭിച്ചു.പ്രഥമ മാനേജ൪ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കല്‍ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ് മേനാച്ചേരില്‍ ഇന്നത്തെ സ്കൂള്‍ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നല്‍കുന്നതില്‍മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത്റവ.ഫാദ൪ ജോണ്‍ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്. അതിനുശേഷം ശ്രീ .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪ ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നി൪മ്മിക്കുകയും ചെയ്തു.റവ.ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂള്‍ ഹയ൪ സെക്കന്ററിയായിഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതും.