"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ട്) |
(തലക്കെട്ട്) |
||
വരി 17: | വരി 17: | ||
[[പ്രമാണം:42002-camp class-2.jpg|ലഘുചിത്രം|വലത്ത്|പഠനക്ളാസ്സ്]] | [[പ്രമാണം:42002-camp class-2.jpg|ലഘുചിത്രം|വലത്ത്|പഠനക്ളാസ്സ്]] | ||
കായികപരിശീലനം,പരേഡ് പരിശീലനം,യോഗ,ഊഷു പരിശീലനങ്ങൾ,റോഡ് വാക്ക് ആന്റ് റൺ,പഠനക്ളാസ്സുകൾ,ഫീൽഡ് വിസിറ്റുകൾ,ബോധവൽക്കരണ പരിപാടികൾ,കലാകായിക വേദികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ മൂന്നു ദിനങ്ങൾ കേഡറ്റുകൾ നന്നായി പ്രയോജനപ്പെടുത്തി. | കായികപരിശീലനം,പരേഡ് പരിശീലനം,യോഗ,ഊഷു പരിശീലനങ്ങൾ,റോഡ് വാക്ക് ആന്റ് റൺ,പഠനക്ളാസ്സുകൾ,ഫീൽഡ് വിസിറ്റുകൾ,ബോധവൽക്കരണ പരിപാടികൾ,കലാകായിക വേദികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ മൂന്നു ദിനങ്ങൾ കേഡറ്റുകൾ നന്നായി പ്രയോജനപ്പെടുത്തി. | ||
== ഗാർഡിയൻ എസ്.പി.സി സംഗമം == | == '''ഗാർഡിയൻ എസ്.പി.സി സംഗമം''' == |
22:44, 29 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
കാര്യശേഷി,സാമൂഹിക പ്രതിബദ്ധത,പൗരബോധം തുടങ്ങി നിരവധി ഗുണങ്ങളുള്ള ഉത്തമപൗരൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ഗവർമെന്റ് ഉത്തരവനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സ്കൂൾതല പരിശീലന പരിപാടിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസിൽ ഈ പദ്ധതിയുടെ യൂണിറ്റ് 2014 നവംബർ മാസം അനുവദിക്കുകയും 2015 ജനുവരി 8 ന് ബഹു.വാമനപുരം നിയോജകമണ്ഢലം എം.എൽ.എ ശ്രീ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.പനവൂർ ഗ്രാമത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തായി എസ്.പി.സി പനവൂർ പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ് യൂണിറ്റ് 5ാം വർഷത്തിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു.
അവധിക്കാല ക്യാമ്പുകൾ
എസ്.പി.സി ഓണം,ക്രിസ്തുമസ്,വേനൽ അവധിക്കാലങ്ങളിൽ മൂന്ന് ത്രിദിന അവധിക്കാല ക്യാമ്പുകൾ നടത്താറുണ്ട്.നമ്മുടെ യൂണിറ്റ് ഓണനിലാവ് എന്നപേരിൽ ത്രിദിന ഓണം അവധിക്കാല ക്യാമ്പ്,ശിശിരസംഗമം എന്നപേരിൽ ത്രിദിന ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്,തണൽ എന്നപേരിൽ ത്രിദിന വേനൽ അവധിക്കാലക്യാമ്പ് എന്നിവ ഓരോവർഷവും നടത്തിവരുന്നു
ഓണനിലാവ് 2019
പനവൂർ പി എച്ച് എം കെ എം വി എച്ച്.എസ്എസിൽ ബഹു.സ്കൂൾ മേധാവി ശ്രീമതി ഐ.ജി പ്രേംകല എസ്.പി.സി പതാക ഉയർത്തി ഓണനിലാവ് 2019 ത്രിദിന അവധിക്കാല ക്യാമ്പ് വർണ്ണാഭമായി തുടക്കം കുറിച്ചു
പനവൂർ പി എച്ച് എം കെ എം വി എച്ച് എസ് എസിൽ ത്രിദിന അവധിക്കാല ക്യാമ്പ് ഓണനിലാവ് 2019 ബഹു. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ്. വി കിഷോർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡന്റ് ശ്രീ ഒ. പി കെ ഷാജി അവർകളുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾമേധാവി ശ്രീമതി ഐ. ജി പ്രേംകല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജി. എൽ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി
കായികപരിശീലനം,പരേഡ് പരിശീലനം,യോഗ,ഊഷു പരിശീലനങ്ങൾ,റോഡ് വാക്ക് ആന്റ് റൺ,പഠനക്ളാസ്സുകൾ,ഫീൽഡ് വിസിറ്റുകൾ,ബോധവൽക്കരണ പരിപാടികൾ,കലാകായിക വേദികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ മൂന്നു ദിനങ്ങൾ കേഡറ്റുകൾ നന്നായി പ്രയോജനപ്പെടുത്തി.