"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(photos)
No edit summary
വരി 15: വരി 15:
}}
}}
എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ  ''ലിറ്റിൽ​കൈറ്റ്സ് ക്ലബ്''  തയാറാക്കിയ ഡിജിറ്റൽ മാഗസിൻ വായിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ  ''ലിറ്റിൽ​കൈറ്റ്സ് ക്ലബ്''  തയാറാക്കിയ ഡിജിറ്റൽ മാഗസിൻ വായിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
<big>=== [[പ്രമാണം:27009-ekm-2020.pdf]] ===</big>


                               '''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''
                               '''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''





18:48, 3 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

27009-ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്
ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്
സ്കൂൾ കോഡ്27009
യൂണിറ്റ് നമ്പർNo.LK/2018/27009
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ലീഡർആദർശ് ബാബു
ഡെപ്യൂട്ടി ലീഡർഅ‌തുൽ കൃഷ്ണ സി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സരിത.ടി.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധന്യതിലക്
അവസാനം തിരുത്തിയത്
03-02-2020Snhssokkal

എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ ലിറ്റിൽ​കൈറ്റ്സ് ക്ലബ് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ വായിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

=== പ്രമാണം:27009-ekm-2020.pdf ===

                             ഡിജിറ്റൽ മാഗസിൻ  2019


snhss kite
                ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്

ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1910 ഹൈസ്കൂളുകളിൽ 2018 19 അധ്യയനവർഷത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു. ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലും 2018 ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനുമുന്നോടിയായി 2018 ജനുവരി മാസത്തിൽ തന്നെ പ്രത്യേക അഭിരുചി പരീക്ഷ സംഘടിപ്പിക്കുകയും അതിൽനിന്നും 27 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺമാസത്തിൽ നടത്തിയ അഭിരുചി പരീക്ഷ വഴി 13 കുട്ടികളെയും അധികമായി തിരഞ്ഞെടുക്കുക വഴി ഇപ്പോൾ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സുകളായി സ്കൂളിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റ്ററായി പി എൻ ബോബി, കൈറ്റ് മിസ്ട്രസ് ആയി സരിത ടി.എസ്. എന്നീ അധ്യാപകരും ചുമതലയേറ്റു.

subjillacamp
KITES UNIT DISPLAY BOARD
                    പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തലസംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തലത്തിൽ ഒരു നിർവഹണ സമിതി യോഗം ജൂൺ എട്ടിന് രൂപീകരിച്ച് ഈ അധ്യയനവർഷത്തിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനറായി ഹെഡ്മിസ്ട്രസ് സി.അജിതകുമാരി ടീച്ചറും ജോയിൻ കൺവീനറായി കൈറ്റ് മാസ്റ്ററും, മിസ്ട്രസ്സ് ഉം, ചെയർമാനായി സ്കൂൾ പിടിഎ പ്രസിഡണ്ട് ഉം, വൈസ് ചെയർമാന്മാരായി മാതൃസംഘം പിടിഎ, വൈസ് പ്രസിഡണ്ടും, സാങ്കേതിക ഉപദേഷ്ടാക്കളായി എസ്.ഐ.ടി.സിയും കുട്ടികളുടെ പ്രതിനിധികളായി ലിറ്റിൽ കൈറ്റ്സ് ലീഡറും, ഡെപ്യൂട്ടി ലീഡറും സ്കൂൾ ലീഡറും, ഡെപ്യൂട്ടി ലീഡറും എന്ന രീതിയിൽ നിർവഹണ സമിതി രൂപീകരിച്ചു.

SUBJILLA CAMP
                        ഏകദിനക്യാമ്പുകൾ 

ജൂൺ 18ന് കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനറായ ശ്രീ അജീഷ് സാറിന്റെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ് മുറി പരിപാലനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഏകദിന ക്യാമ്പിലൂടെ ഒരു അവബോധ ക്ലാസ് നൽകി, ഈ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. ഈ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ വച്ച് 8,9,10 ക്ലാസുകളിലെ ക്ലാസ്സ് ലീഡേഴ്സിനു തങ്ങളുടെക്ലാസ് മുറിയിലെഹൈടെക് ഉപകരണങ്ങളുടെ പരിശീലനം നൽകാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു സാധിച്ചു. എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ പഠനത്തെ ബാധിക്കാതെ വൈകീട്ട് മൂന്നര മുതൽ നാലര വരെ ഒരു മണിക്കൂർ സമയം ഉപയോഗിച്ച് പ്രത്യേക സിലബസ് പ്രകാരം പരിശീലനക്ലാസ്സുകൾ നൽകിവരുന്നു. കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നതിന് ഓരോ ഘട്ടത്തിലും പ്രത്യേക അഭിരുചി പരീക്ഷകൾ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ എട്ടിന് സ്കൂളിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതല ക്യാമ്പ് നടത്തി. ഓരോ തലത്തിലും കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരീക്ഷകൾ ഇടയ്ക്കിടെ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ കുട്ടികളുടെ പെർഫോമൻസ് വച്ചും പ്രത്യേക അഭിരുചി പരീക്ഷയിലൂടെയും എട്ട് കുട്ടികളെ തിരഞ്ഞെടുക്കുക വഴി ഇവരെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അനിമേഷൻ, മൊബൈൽ ആപ്പ്, സ്ക്രാച്ച്എന്നീ മേഖലകളിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ മറ്റ്അംഗങ്ങൾക്കും അറിവുകൾ പകർന്നു കൊടുക്കുന്നു.

cover page
                         മാഗസിൻ നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിലേക്ക് ഒരു പത്രാധിപസമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിച്ച നടത്തിവരികയും ചെയ്തു ഇതിലേക്കായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗസൃഷ്ടികൾ സ്വീകരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടും മറ്റു ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്തു സൃഷ്ടികളെല്ലാം മലയാളത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചു. ഡിജിറ്റൽ ക്യാമറ പരിശീലനത്തിന് 4 കുട്ടികളെ സ്കൂളിൽനിന്ന് പങ്കെടുപ്പിക്കാൻ സാധിച്ചു. ഇതുവഴി ചിത്രം പകർത്താൻ പ്രാപ്തരായ ഈ വിദ്യാർഥികൾക്ക് തന്നെ ഈ മാഗസിനിലേക്ക് വേണ്ടുന്ന എല്ലാ ചിത്രങ്ങളും ഒപ്പിയെടുക്കുവാൻ സാധിച്ചു എന്നത് വലിയൊരു നേട്ടമായി കാണുന്നു.

SUBJILLACAMP2
                          യൂണിറ്റ്തല പരിശീലനം

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ് അനിമേഷൻ, പ്രോഗ്രാമിങ്, സ്ക്രാച്ച്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനം. കൂടാതെ വിദഗ്ധരുടെ 4 ക്ലാസുകൾ ലഭിക്കുന്നു. മികവുപുലർത്തുന്ന കുട്ടികൾക്കായി വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഫീൽഡ് വിസിററ്സും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനപരിധിയിൽ വരുന്നതാണ്.


                വിക്ടേഴ്സ് ന്യൂസ് റിപ്പോർട്ടിംഗ്

2018-19 അ‌ധ്യയനവർഷത്തിൽ ഒട്ടേറെ വേറിട്ട പ്രവർത്തനങ്ങളാണ് ഞങ്ങളുടെ സ്കൂളിൽ നടന്നത്. ജില്ലയിലെ മികച്ച സ്കൂൾ ​ജൈവപച്ചക്കറിത്തോട്ടത്തിനുള്ള കൃഷിവകുപ്പിന്റെ അ‌വാർഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചു. ഈ മികവുകൾ ഉൾക്കൊളളിച്ചുകൊണ്ട് ​കൈറ്റ് അ‌ംഗങ്ങൾ സ്കൂളി​ലെ ക്യാമറയും ലേപൽ​മൈക്ക്, ​​ട്രൈപോഡ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉപയോഗിച്ച് ന്യൂസ് റിപ്പോർട്ട് തയാറാക്കി. ലിറ്റിൽ ​കൈറ്റ്സിന്റെ വേറിട്ട പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് മറ്റൊരു ന്യൂസ് റിപ്പോർട്ടും തയാറാക്കി. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് അ‌തു കാണാം.

വിക്ടേഴ്സ് ന്യൂസ് വിഡിയോ (1)- ​ജൈവപച്ചക്കറിത്തോട്ടം

വിക്ടേഴ്സ് ന്യൂസ് വിഡിയോ (2)- ​ലിറ്റിൽ​കൈറ്റ്സിന്റെ വേറിട്ട പ്രവർത്തനങ്ങൾ


               കൃതി പുസ്തകോൽസവം-പഠനയാത്രയും ഡോക്യൂമെന്ററിയും

വായന ലോകത്തേക്ക് ഒരു സഹകരണ യാത്ര എന്ന പദ്ധതിയുടെ ഭാഗമായി സർവീസ് സഹകരണ സൊസൈറ്റി സംഘടിപ്പിച്ച കൃതി പുസ്തകോത്സവത്തിൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ നാല്പതോളം വിദ്യാർഥികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് നിന്നും തെരഞ്ഞെടുത്ത പത്തോളം കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. വായനാ ലോകത്തിൻറെ വിശാലമായ സാധ്യതകൾ ഉൾക്കൊള്ളുന്ന കൃതി ഫെസ്റ്റ് കുട്ടികൾക്ക് നവ്യാനുഭവമായി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങൾ വാങ്ങിയ പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.​കൃതി പുസ്തകോൽസവം ചിത്രീകരിച്ച് കുട്ടികൾ ഡോക്യൂമെന്ററി തയാറാക്കി. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അ‌തിന്റെ വിഡിയോ കാണാം.

കൃതി പുസ്തകോൽസവം-ഡോക്യൂമെന്ററി

computer class for differently abled students
                ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം

ഞങ്ങളുടെ സ്കൂളിൽ ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളു​ണ്ട്. ഇവർക്ക് മറ്റുകുട്ടികളെപ്പോലെ കമ്പ്യൂട്ടർ പഠിക്കുന്നതിനോ ഐടി പരിശീലനം ലഭിക്കുന്നതിനോ അ‌വസരങ്ങൾ മുൻപു ലഭിച്ചിട്ടില്ല എന്നതു പരിഗണിച്ച് ഞങ്ങൾ 2019 ഫെബ്രുവരി 15 ന് അ‌വർക്കായി ഒരു ഏകദിനപരിശീലനം നൽകുകയുണ്ടായി. സ്കൂൾ റിസോഴ്സ് മുറിയിൽ പ്രത്യേകകസേര സജ്ജീകരിച്ച് ക്ലബംഗങ്ങൾ പ്രോജക്ടറിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് എക്സ്റ്റേണൽ കീബോർഡിൽ ​ടൈപ്പ് ചെയ്യുന്നതിനും മൗസ് ഉപയോഗിച്ച് പഠനാധിഷ്ഠിത കളികളുടെ സോഫ് റ്റ് വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു.

survey by kite members
               സൈബർസുരക്ഷാ ബോധവൽക്കരണസർവേ

​സൈബർസുരക്ഷാമുൻകരുതലുകളും ബോധവൽക്കരണവും എന്ന വിഷയത്തിൽ ​ഹൈസ്കൂൾ വിഭാഗം 100 കുട്ടികൾക്കായി ലിറ്റിൽ ​​കൈറ്റ്സ് അ‌ംഗങ്ങൾ സർവേ നടത്തി. പ്രത്യേകം തയാറാക്കിയ 10 ചോദ്യാവലികളുടെ 100 പ്രിന്റ്ഡ് കോപ്പികൾ സർവേയ്ക്കായി കുട്ടികൾക്കു നൽകുകയും ശരിയായ ഉത്തരങ്ങൾക്കു നേരെ ടിക് അ‌ടയാളപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം മറുപടികൾ താരതമ്യപഠനം നടത്തുകയും ഓരോ ചോദ്യങ്ങൾക്കും ലഭിച്ച ഉത്തരങ്ങളും അ‌ഭികാമ്യമായ ഉത്തരങ്ങളും വച്ച് ഏത് മേഖലകളിലാണ് ബോധവൽക്കരണം വേണ്ടത് എന്ന വിഷയം റിപ്പോർട്ടാക്കുകയും ചെയ്തു. തുടർന്ന് ഈ കുട്ടികൾക്ക് ഇതുസംബന്ധിച്ച ബോധവൽക്കരണ ലഘുലേഖകൾ നൽകുകയുണ്ടായി.

CLASS OF CYBERCELL OFFICER
         ​​സൈബർ കുറ്റകൃത്യങ്ങൾ: ​സൈബർസെൽ ബോധവൽക്കരണക്ലാസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആലുവ സൈബർസെൽ ഉദ്യോഗസ്ഥനായ ശ്രീ ബോബി കുര്യാക്കോസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. മൂന്നുമണിക്കൂർ നീണ്ട ക്ലാസിൽ ഡിജിറ്റൽ വേൾഡിലെ വിശാല സാധ്യതകളെയും പതിയിരിക്കുന്ന ആക്രമണങ്ങളെയും കുറിച്ച് അ‌ദ്ദേഹം കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുത്തു. ദിനംപ്രതി വർദ്ധിച്ചുവരുന്ന ​സൈബർ ആക്രമണങ്ങളിൽ അബദ്ധത്തിൽ പോലും ചെന്ന് പെടാതിരിക്കാൻ വേണ്ട നിർദേശം ,പ്രത്യേകിച്ചും കൂടുതൽ ഇരകളാകുന്ന പെൺകുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ശ്രദ്ധ വയ്ക്കുവാനും വേണ്ട കാര്യങ്ങൾ ആധികാരികമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു നമുക്കുചുറ്റും ഇന്ന് നടക്കുന്ന സൈബർ തട്ടിപ്പുകളെയും കുട്ടികളെ ബോധവാന്മാരാക്കി. ഐടി ആക്ട്ന്റെ വിവിധ തലങ്ങളെക്കുറിച്ചും സംസാരിച്ചു.പ്രവർത്തിദിനമല്ലാത്ത ശനിയാഴ്ച നടന്ന ക്ലാസ് കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

IT Class for parents
         രക്ഷിതാക്കൾക്ക് കംപ്യൂട്ടർ സാക്ഷരതാക്ലാസ്

ദിനംപ്രതി മുന്നേറുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം കുതിച്ചുപായുന്ന കുട്ടികൾക്ക് ശരിയായ നിർദേശങ്ങൾ നൽകുന്നതിനും കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചലിക്കുന്നതിനുമായി ഒക്കൽ സ്കൂളിലെ രക്ഷിതാക്കൾക്കു വേണ്ടി ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ കംപ്യൂട്ടർ സാക്ഷരതാക്ലാസ് നടത്തി. ​പിഎസ്.ഐ.ടി.സി അ‌ധ്യാപകൻ പി.എസ്അജിത്കുമാറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ രക്ഷിതാക്കൾക്ക് സ്വതന്ത്രസോഫ് റ്റ് വേയർ, സമഗ്ര, വിക്ടേഴ്സ് ചാനൽ എന്നിവയുടെ സാധ്യതകളും പറഞ്ഞുകൊടുത്തു. കുട്ടികളുടെ ശരിയായ ഇന്റർനെററ് ഉപയോഗത്തെക്കുറിച്ച് ക്ലാസ് ചർച്ച ചെയ്തു. രക്ഷിതാക്കൾ സ്വന്തമായി ലാപ്ടോപ്പിൽ ഇംഗ്ലീഷിലും മലയാളത്തിലും ​ടൈപ്പ് ചെയ്യുന്നതിനും പരിശീലനം നൽകി.

Little Kites ID Card
Unit Display Board
Magazine Hard Copy
weekly classes
SUBJILLACAMP3
ലിറ്റിൽ​കൈറ്റസ് ക്ലബംഗങ്ങൾ 2018-19
ക്രമനമ്പർ അ‌ഡ്മിഷൻ നമ്പർ അ‌ംഗത്തിന്റെ പേര് ക്ലാസ്
1 15483 ആദിത്യൻ അ‌നിൽകുമാർ 9 E
2 15495 ഐഷ നൗറിൻ പി.കെ 9 E
3 15550 ടീന ഷാജു 9 B
4 15567 അ‌ഗസ്ററിൻ സിമ്മി 9 E
5 15572 അ‌ഞ്ജന അ‌നിൽകുമാർ 9 D
6 15575 സോന ഗബ്രിയേൽ 9 E
7 15576 ആദർശ് ബാബു 9C
8 15603 സൂര്യനാരായണൻ എസ് 9 H
9 15604 ആദിത്യൻ വിവി 9 D
10 15649 ജീവൻ സന്തോഷ് 9 E
11 15663 അ‌ലൻ ജോൺസൺ 9 E
12 15673 ആന്റണി ജോസഫ് 9 H
13 15676 ലക്ഷ്മി എം 9 B
14 15716 ഇർഫാന പി അ‌ൻഫാർ 9 B
15 15759 രശ്മി ബിജു 9 B
16 15837 കൃഷ്ണനന്ദ പി എസ് 9 B
17 15844 ആദർശ് ഗിരീഷ് 9 H
18 16237 അ‌നന്ദു എസ് മേനോൻ 9 F
19 16289 ഖദീജ ഷെമീർ 9 G
20 16292 അ‌തുൽകൃഷ്ണ സി വി 9 H
21 16320 കിരൺ ഘോഷ് കെ ജി 9 D
22 16473 ആദിൽ സലാഹ് പി എസ് 9 G
23 16568 അ‌നന്തകൃഷ്ണൻ കെ എച്ച് 9 H
24 16571 മുഹമ്മദ് ഫാസിൽ എൻ യു 9 H
25 16581 മുഹമ്മദ് യാസിർ സി എ 9 H
26 16598 ദേവലക്ഷ്മി കെ വി 9 C
27 16642 സിദ്ധു എൻ രാജേഷ് 9 H
28 16755 ഭരത്കൃഷ്ണ എം വി 9 F
29 16826 ഡെൽന കെ ​ബൈജു 9 E
30 16914 പ്രണവ് പി ​ഷൈജു 9 D
31 16923 ലബീബ എൻ 9 C
32 17012 അ‌മീഷ ബേബി 9 H
33 17293 രാഹുൽ സുരേഷ് 9 H
34 17295 ​ഫൈസ അ‌ബ്ദുൾ അ‌സീസ് 9 E
35 17297 മുഹമ്മദ് ​ഫൈസി യു എസ് 9 F
36 17307 ഫാത്തിമ നൗറിൻ 9 B
37 17308 ഹെലൻ മേരി ജോൺ 9 E
38 17318 മുഹമ്മദ് ഫസൽ ടി എസ് 9 G
39 17291 മുഹമ്മദ് യൂസഫ് 9D
40 15537 അ‌ഭിനന്ദ് ടി എസ് 9 E