'''സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കി പീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്.പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണ്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.'''

മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ് - കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കൊട്ടോടി യൂണിറ്റിന്

സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-19 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറയും രണ്ടാം സ്ഥാനത്തിന് കൊല്ലം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് അഞ്ചാലുമ്മൂടും മൂന്നാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് കരിപ്പൂരും അർഹരായി.ഇവർക്ക് യഥാക്രമം 5 ലക്ഷം,3 ലക്ഷം, 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും.ജില്ലാതലത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി യൂണിറ്റിന് ലഭിച്ചു.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് തച്ചങ്ങാടിനും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കക്കാട്ടിനും ലഭിച്ചു.യഥാക്രമം 50000,25000.10000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല സമ്മാനം.

കൊട്ടോടി. (14.08.2018): ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.
പരീക്ഷാ അറിയിപ്പ്
കൊട്ടോടി. (05.09.2018): 10.09.2018 തിങ്കളാഴ്ച മുതൽ യൂണിറ്റ് തല പരീക്ഷകൾ ഉണ്ടായിരിക്കുമെന്ന് പരീക്ഷാ ചുമതലയുള്ള അദ്ധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ബിജി ജോസഫ് അറിയിച്ചു.

പ്ലസ് വൺ നവാഗതർക്ക് സ്വീകരണം നൽകി
കൊട്ടോടി. (22.06.2018):കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കൊട്ടുംതുടി മാസിക നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.
കൊട്ടോടി. (05.07.2018):ജൂലൈ അഞ്ച് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.സുകുമാരൻ പെരിയച്ചൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.മലയാളം അദ്ധ്യാപകൻ സുദർശനൻ പ്രശ്നോത്തരി മത്സരം നടത്തി..അപർണ ഗംഗാധരൻ,ദേവനന്ദന എം. ഷിമ്യ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ചന്ദ്രനെക്കുറിച്ചറിഞ്ഞ് ചാന്ദ്രദിന ക്വിസ്സ് മത്സരം
കൊട്ടോടി. (21.07.2018):ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഡ്രൈ ഡേ ആചരണം - സ്കൂളും പരിസരവും വൃത്തിയാക്കി.
കൊട്ടോടി. (07.09.2018):സ്കൂളിൽ ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അവസാന പീരീഡ് സ്കൂളും പരിസരവും വൃത്തിയാക്കി.ആരോഗ്യത്തിന്റെ അടിസ്ഥാനം വ്യക്തിശുചിത്വം മാത്രമല്ല സമൂഹശുചിത്വവും കൂടിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുന്നത്.ഓരോ ക്ലാസ്സും അവരവരുെട ചുമതലയിൽപ്പെട്ട ഇടങ്ങൾ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ് ചെയ്യുന്നത്.പരിസ്ഥിതി ക്ലബ്ബാണ് നേതൃത്വം വഹിക്കുന്നത്.