"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:
==<font color=#DA0000 size=7><b>ആഘോഷങ്ങൾ</b></font>==
==<font color=#DA0000 size=7><b>ആഘോഷങ്ങൾ</b></font>==
=== സ്വാതന്ത്രദിനാഘോഷം===
=== സ്വാതന്ത്രദിനാഘോഷം===
ആഗസ്റ്റ് 15  സ്വാതന്ത്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.പതാക ഉയർത്തിയും മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് റാലി നടത്തിയുംആഘോഷിക്കുന്നു.
ഇന്ത്യ ജനാധിപത്യത്തിന്റെ നാടാണ്,മതേതരത്വത്തിന്റെ നാടാണ്,രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ ഉണർത്തുന്നതിനും രാജ്യസ്നേഹം ഒരു വികാരമായി കുട്ടികളിൽ ജനിക്കുന്നതിനും സ്വാതന്ത്ര്യദിനാഘോഷം പോലുള്ള ദിനങ്ങൾ സഹായിക്കുന്നു.രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികൾക്ക് പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ കൂടിയാണ് ഇതുപോലുള്ള ദിനങ്ങൾ.ആഗസ്റ്റ് 15  സ്വാതന്ത്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.പതാക ഉയർത്തിയും മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് റാലി നടത്തിയും ആഘോഷിക്കുന്നു.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:28002saghsindependence day.jpg|thumb|<center> മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് നടത്തിയ സ്വാതന്ത്രദിനറാലി നടത്തി [2017]</center>]]
|[[പ്രമാണം:28002saghsindependence day.jpg|thumb|<center> മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് നടത്തിയ സ്വാതന്ത്രദിനറാലി നടത്തി [2017]</center>]]
വരി 98: വരി 98:
|}
|}
<hr>
<hr>
===ഓണാഘോഷം===
===ഓണാഘോഷം===
മലയാളിയുടെ മനസിന്റെ ചിമിഴിൽ എന്നും നിറം പിടിച്ച ഓർമകളാണ് ഓണാഘോഷം.ഐശ്വര്യ സമൃദ്ധമായ കേരളത്തിന്റെ ഓർമ്മ പുതുക്കലാണിത്.പൊന്നിൻ ചിങ്ങമാസവും ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള ദിനങ്ങളും കേരളത്തനിമയുടെ പ്രതീകമാണ്.മലയാളിയുടെ മനസിന്റെ നന്മനിറഞ്ഞ ഭാവങ്ങൾ ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നു.ഈ തനിമ കുട്ടികളും സ്വായത്തമാക്കുന്നതിനായി സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.ഒാണപ്പാട്ട്,മാവേലി,1 മിനിറ്റ് പ്രസംഗം, തുടങ്ങിയ മത്സരങ്ങൾ നടത്തിയും പൂക്കളമിട്ടും ഓണ സദ്യ ഓണപ്പായസം ഒരുക്കിയും ഒാണാഘോഷം നടത്തി വരുന്നു.
മലയാളിയുടെ മനസിന്റെ ചിമിഴിൽ എന്നും നിറം പിടിച്ച ഓർമകളാണ് ഓണാഘോഷം.ഐശ്വര്യ സമൃദ്ധമായ കേരളത്തിന്റെ ഓർമ്മ പുതുക്കലാണിത്.പൊന്നിൻ ചിങ്ങമാസവും ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള ദിനങ്ങളും കേരളത്തനിമയുടെ പ്രതീകമാണ്.മലയാളിയുടെ മനസിന്റെ നന്മനിറഞ്ഞ ഭാവങ്ങൾ ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നു.ഈ തനിമ കുട്ടികളും സ്വായത്തമാക്കുന്നതിനായി സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.ഒാണപ്പാട്ട്,മാവേലി,1 മിനിറ്റ് പ്രസംഗം, തുടങ്ങിയ മത്സരങ്ങൾ നടത്തിയും പൂക്കളമിട്ടും ഓണ സദ്യ ഓണപ്പായസം ഒരുക്കിയും ഒാണാഘോഷം നടത്തി വരുന്നു.

15:20, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഐസ്

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മഹത്തായ ഉൾക്കാഴ്ചകൾ കുട്ടികൾക്കുണ്ടാകുന്നതിനും അവരുടെ കുറവുകൾ ലക്ഷ്യബോധമില്ലായ്മ ആത്മവിശ്വാസക്കുറവ് ഇവയെല്ലാം കണ്ടെത്തി ഭാവിയിൽ എങ്ങനെ മുന്നോട്ടുപോകണം എന്നതിനുലളള ഒരു ഗൈ‍ഡ് ലൈനാണ് ഐസ് പ്രോജക്ട്.2017 സെപ്റ്റംബർ 24-ാംതിയതി ഇടുക്കി നിയോജക മണ്ഡലത്തിലെ 74 സ്കൂളുകളിലായി തുടക്കം കുറിച്ച ഐസ് പദ്ധതി ഞങ്ങളുടെ സ്കൂളിലും പ്രവർത്തനം ആരംഭിക്കുകയും വളരെ നല്ല രിതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തു.

Eyes

മൂല്യബോധ ക്ലാസ്സുകൾ

മൂല്യങ്ങളാണ് ഒരു വ്യക്തിയെ മനുഷ്യനാകുന്നത്.മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്ല പെരുമാറ്റത്തിനും നല്ല പെരുമാറ്റം മികച്ച സ്വഭാവരൂപീകരണത്തിനും വഴി തെളിക്കും. മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അഥവാ സാക്ഷരതയും ശാസ്ത്ര സാങ്കേതിക വിദ്യയും കൈവശമാക്കുക മാത്രമല്ല വിദ്യാലയങ്ങൾ നിലകൊള്ളേണ്ടത്,ശരിയായ വിശ്വാസാദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർഥ്യങ്ങളെ ആഭിമുഖീകരിക്കാനുള്ള പരിശീലനമാണ് ലക്ഷ്യമിടേണ്ടത്. കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

കരാട്ടെ ക്ലാസ്സ്

വ്യായാമം,ഭക്ഷണം ,വിശ്രമം മാനസിക സന്തുലിതാവസ്ഥ ഇത്രയും ചേരുമ്പോഴാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തിന് സമ്പൂർണത കൈ വരുന്നത്.ഇന്നിന്റെ കുട്ടികാലത്തിൽ ജീവിത ശൈലിയും സൗകര്യങ്ങളും പുതുതലമുറയെ അലസരാക്കി മാറ്റികൊണ്ടിരിക്കുകയാണ് ഇതിനുള്ള പ്രതിവിധി എന്ന നിലയിൽ ആയോധന കലകളുടെ പരിശീലനം അത്യന്താപേക്ഷിതമാണ്. ആയോധന കല അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസിനും ആരോഗ്യം ലഭിക്കുന്നു എന്നുമാത്രമല്ല നിത്യജീവിതത്തിൽ നേരിട്ടേക്കാവുന്ന ചില അപകട സന്ദർഭങ്ങളെ മറികടക്കുന്നതിനുള്ള ഉപാധി കൂടിയാണ്.കുട്ടികളെ ഇത്തരത്തിൽ പരിശീലനം നൽകുക എന്ന ഉദ്ദേശമാണ് കരാട്ടെ ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യം.

കരാട്ടെ ക്ലാസ്
കരാട്ടെ ക്ലാസ്

കൗൺസിലിംഗ്

സ്വന്തം പരിമിതികളെ മാത്രം നോക്കി ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന കുട്ടികളെ ആത്മവിശ്വാസത്തിന്റെയും സ്വയാവബോധത്തിന്റെയും പ്രത്യാശാപൂർണമായ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്നതിനും ഓരോ കുട്ടിയിലേയും അമൂല്യതയെ തിരിച്ചറിഞ്ഞു അവനിലുള്ള മുഴുവൻ സാധ്യതകളെയും പരിപൂർണതയിലേയ്ക്ക് വളർത്താൻ ഒരു കൈത്താങ്ങാണ് കൗൺസിലിങ്ങുകൾ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു.

കൗൺസിലിംഗ്

സീഡ്

"ലോകമേ തറവാട് നമുക്കി ചെടികളും പുൽകളും പുഴുക്കളും കൂടിതൻ കുടുംബക്കാർ "അതെ മൃഗങ്ങളും പക്ഷികളും മരങ്ങളും എല്ലാം അടങ്ങുന്നതാണ് നമ്മുടെ ഭൂമി.ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി എന്നുപറയുന്നത്.ഈ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.പ്രകൃതി അമൂല്യമാണ് അത് പാവനമാണ് പരിസ്ഥിതിയെ അറിയുക പരിസ്ഥിതിയിലേയ്ക്കു ഇറങ്ങുക എന്ന പ്രവർത്തന ലക്ഷ്യവുമായി മാത്രഭൂമി വിദ്യാലയങ്ങളുമായി സഹകരിച്ചു നടത്തുന്ന സീഡ് പദ്ധതി ഞങ്ങളുടെ സ്കൂളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.നമ്മുടെ മനോഹരമായ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെതിരെ പോരാടുന്നതിലും സീഡ് അംഗങ്ങൾ പ്രവർത്തിക്കുന്നു

സീഡിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്ത് വിതരണം നടത്തുന്നു
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് അംഗങ്ങൾ നേതൃത്വം നല്കിയ റാലി

യോഗ ക്ലാസ്

ശരീരവും മനസ്സും തമ്മിലുള്ള കൂടിച്ചേരലാണ് യോഗയിലൂടെ സാധ്യമാകുന്നത്.പഠനത്തിൽ ഏകാഗ്രത കൊണ്ടുവരാനും കുട്ടികളിൽ ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാനും യോഗ ക്ലാസുകൾ സഹായിക്കുന്നു ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും യോഗയിലൂടെ സാധിക്കുന്നു.ജീവിതത്തിന്റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ.പഠനത്തിൽ ഏകാഗ്രതയും മനശക്തിയും മനശാന്തിയും കൈവരിക്കുന്നതിനുള്ള ഉപാധിയാണ് യോഗ ക്ലാസ്സുകൾ.പഠനത്തതിൽ ഏകാഗ്രതയും താത്പര്യവും ഉണർത്തുന്നതിനായി യോഗ ക്ലാസ്സുകൾ നൽകിവരുന്നു.

യോഗ ക്ലാസ്
യോഗ ക്ലാസ്

നാഷണൽ സർവിസ് സ്കീം

ഭാരത സർക്കാരിന്റെ നോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം.വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ സമൂഹത്തിനോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്.'നോട്ട് മീ ബട്ട് യൂ'എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം.എല്ലാ വർഷവും സെപ്തംബർ 24 NSS ദിനമായി ആഘോഷിക്കുന്നുകുട്ടികളിൽ സാമൂഹ്യബോധവും സാമൂഹ്യക്ഷേമതത്പരതയും വളർത്താൻ NSS വളരെ സജീവമായി പ്രവർത്തിക്കുന്നു.ബോധവത്ക്കരണയജ്ഞങ്ങൾ,സാമൂഹ്യസേവനങ്ങൾ,ദത്ത്വഗ്രാമത്തിനു സഹായം,പരിസ്ഥിതി സഹായം,ഇവയിലൂടെ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി കുട്ടികൾക്ക് അവസരമൊരുക്കുന്നു.

പുകയില വിരുദ്ധദിനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിലെ കുട്ടികൾ സംഘടിപ്പിച്ച ഫ്ലാഷ് മോബ്
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിലെ കുട്ടികൾ സംഘടിപ്പിച്ച റാലി

ദിനാചരണങ്ങൾ

വായനാദിനം

മനുഷ്യ മനസിനെ വിജ്‍ഞാനത്തിന്റെ ഉന്നത മേഖലകളിലേയ്ക്കും അങ്ങനെ മഹത്വത്തിലേയ്ക്കും കൈപിടിച്ച് നയിക്കാൻ കഴിവുള്ള വായനാശീലം ചെറുപ്പത്തിലേ സമ്പാദിച്ചെടുക്കേണ്ട ഒരു ഗുണ വിശേഷമാണ്."വായന ഒരു പൂർണ മനുഷ്യനെ സൃഷ്ടിക്കുന്നു" എന്ന് മഹാനായ ബേക്കൺ അഭിപ്രായപ്പെടുകയുണ്ടായി. വിജ്‍ഞാനത്തിന്റെ നിറ കുടങ്ങളായി കുട്ടികളെ മാറ്റിയെടുക്കുന്നതിൽ,വായന സഹായകമാകുന്നു. വായനാദിനം പോലുള്ള ദിനങ്ങൾ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിൽ ഉപകരിക്കുന്നു ജൂലൈ 19 കേരള ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നുു.ആ ആഴ്ച വായനാ വാരമായി ആചരിക്കുകയും ലൈബ്രറിയിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കുകയും, ചിത്രപ്രദർശനം നടത്തിയും അലങ്കരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ക്വീസ്,പ്രസംഗം മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു.

വായന ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച പോസ്റ്റർ.
വായന വാരാഘോഷം

വ്യദ്ധ ദിനം

ഭാരതീയ ആശ്രമ സമ്പ്രദായമനുസരിച് ഗൃഹസ്ഥാശ്രമത്തിനു ശേഷമുള്ള വാനപ്രസ്ഥത്തിന്റെയും സന്യാസത്തിന്റെയും കാലമാണ് വാർദ്ധക്യം.ജീവിതത്തിന്റെ നല്ല നാളുകൾ മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ടതിന് ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന അവസ്ഥയാണ്.പീന്നീടുള്ള ജീവിതം ശാന്തവും അലച്ചിലില്ലാത്തതും സമാധാനപരവുമായിരിക്കും.എന്നാൽ ഈ സങ്കൽപ്പങ്ങൾ ഇന്ന് പാഴ്ക്കഥകൾ ആവുകയാണ്.പ്രായമായവരെ സമൂഹത്തിനു വേണ്ട എന്ന ചിന്താഗതി മാറ്റിയെടുക്കാൻ വാർദ്ധക്യദിനാചരണം ഉപകരിക്കുന്നു.ലോക വ്യദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തു താമസിക്കുന്ന, രണ്ടുവ്യദ്ധരെ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ആൻമേരി പൊന്നാട അണിയിച്ചു ആദരിച്ചു.അവർ കുട്ടികളുമായി തങ്ങളുടെ പഴയകാലാനുഭവങ്ങൾ പങ്കിട്ടു.

പൊന്നാട അണിയിച്ചു ആദരിക്കുന്നു.
വൃദ്ധ ദിനാചരണം

പുകയില വിരുദ്ധദിനം

പുകയില വസ്തുക്കളുടെ ഉപയോഗം മൂലം നശിക്കുന്നത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്.പുകയിലപോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യ മാനസിക തകരാറുകൾക്കുവരെ കാരണമായി തീരുന്നു.ലക്ഷ്യബോധ്യമില്ലാതെ സദാചാരമൂല്യങ്ങൾ നഷ്ടപ്പെട്ട് മാനസിക വൈകല്യങ്ങളും കുറ്റവാസനകളുമുള്ളവരായി തീരുന്നു ലഹരിക്കടിമപ്പെട്ടവർ.യുവ തലമുറ ഇന്ന് ലഹരി വസ്തുക്കളുടെ പിടിയിലാണ്..ലഹരി വസ്തുക്കൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും നീക്കം ചെയ്യുക എന്ന ആഹ്വാനവുമായി പുകയില വിരുദ്ധദിനം ജൂൺ26 ലോക ലഹരി/പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചും റാലികൾ നടത്തിയും പ്രതിജ്ഞ ചൊല്ലിയും ആചരിക്കുന്നു....

പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ
പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതിജ്ഞ

അദ്ധ്യാപകദിനാചരണം

അജ്ഞതയാകുന്ന അന്ധകാരത്തിൽ നിന്ന് വിജ്ഞാനമാകുന്ന പ്രകാശത്തിലേയ്ക്ക് നയിക്കുന്നവരാണ് അധ്യാപകർ.പണ്ടു കാലത്തു ഗുരുശിഷ്യ ബന്ധം വളരെ ആഴമേറിയതായിരുന്നു. വിദ്യാഭ്യാസവും വിദ്യാദാനവും ഒന്നുപോലെ പരിപാവനമായി കരുതിയിരുന്നു.അധ്യാപകദിനം സമുചിതമായി ആചരിക്കുന്നതുവഴി ആഴത്തിലുള്ള ഒരു ഗുരു ശിഷ്യ ബന്ധം സംജാതമാകുന്നു. "ആചാര്യ ദേവോ ഭവ...."എന്ന ആർഷഭാരത സംസ്കാരത്തിലൂന്നി ഗുരുവിനെ ദേവതുല്യമായി കണ്ടുകൊണ്ട് അദ്ധ്യാപകദിനം ആചരിക്കുന്നു.തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

അദ്ധ്യാപക ദിനാചരണം(2017)
അദ്ധ്യപക ദിനത്തിൽ പൂക്കൾ നല്കി കുട്ടികൾ ഗുരുവന്ദനം നടത്തുന്നു.(2018)

ആഘോഷങ്ങൾ

സ്വാതന്ത്രദിനാഘോഷം

ഇന്ത്യ ജനാധിപത്യത്തിന്റെ നാടാണ്,മതേതരത്വത്തിന്റെ നാടാണ്,രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ ഉണർത്തുന്നതിനും രാജ്യസ്നേഹം ഒരു വികാരമായി കുട്ടികളിൽ ജനിക്കുന്നതിനും സ്വാതന്ത്ര്യദിനാഘോഷം പോലുള്ള ദിനങ്ങൾ സഹായിക്കുന്നു.രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികൾക്ക് പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ കൂടിയാണ് ഇതുപോലുള്ള ദിനങ്ങൾ.ആഗസ്റ്റ് 15 സ്വാതന്ത്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.പതാക ഉയർത്തിയും മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് റാലി നടത്തിയും ആഘോഷിക്കുന്നു.

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് നടത്തിയ സ്വാതന്ത്രദിനറാലി നടത്തി [2017]
സ്കൂൾ ലോക്കൽ മാനേജർ സി.എൽസ്യൂസ് പതാക ഉയർത്തി, സ്വാതന്ത്രദിന സന്ദേശം നല്കുന്നു.[2018]

ഓണാഘോഷം

മലയാളിയുടെ മനസിന്റെ ചിമിഴിൽ എന്നും നിറം പിടിച്ച ഓർമകളാണ് ഓണാഘോഷം.ഐശ്വര്യ സമൃദ്ധമായ കേരളത്തിന്റെ ഓർമ്മ പുതുക്കലാണിത്.പൊന്നിൻ ചിങ്ങമാസവും ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള ദിനങ്ങളും കേരളത്തനിമയുടെ പ്രതീകമാണ്.മലയാളിയുടെ മനസിന്റെ നന്മനിറഞ്ഞ ഭാവങ്ങൾ ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നു.ഈ തനിമ കുട്ടികളും സ്വായത്തമാക്കുന്നതിനായി സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.ഒാണപ്പാട്ട്,മാവേലി,1 മിനിറ്റ് പ്രസംഗം, തുടങ്ങിയ മത്സരങ്ങൾ നടത്തിയും പൂക്കളമിട്ടും ഓണ സദ്യ ഓണപ്പായസം ഒരുക്കിയും ഒാണാഘോഷം നടത്തി വരുന്നു.

ഓണ സദ്യ [2017]

കൈത്താങ്ങുകൾ

കലികാലവർഷം

കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ ശേഖരിച്ചു എത്തിക്കുകയും ചെയ്തു.തുടർന്ന് എല്ലാ സംഘടനകളുടെയും നേതൃത്വത്തിൽ കുടിവെളളം എത്തിച്ചു നൽകി. കലികാല വർഷക്കെടുതിയിൽ സ്കൂളിലെ ചില കുരുന്നുകളുടെ വീടുകളും വീട്ടുപകരണങ്ങളും പഠനോപകരണങ്ങളും നഷ്ടപെടുകയുണ്ടായി നിറകണ്ണുകളോടെയാണ് കുട്ടികൾ ഓണാവധി ദിനങ്ങളെക്കുറിച്ചു പങ്കിട്ടത്. കളിച്ചുല്ലസിക്കേണ്ട അവധി ദിനങ്ങൾ കുരുന്നുകൾക്ക് ഭയാശങ്കയുടെ നാളുകളായിരുന്നു.

പ്രളയക്കെടുതിയിൽ കൈത്താങ്ങ്

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ അദ്ധ്യാപകർ ആത്മാർഥമായി സഹകരിക്കുകയും മൂത്തകുന്നം എസ്.എൻ .എം ഹയർസെക്കണ്ടറി സ്കൂൾ വൃത്തിയാക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും യൂണിഫോമും നഷ്ടപ്പെടാത്ത കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുണ്ടായി അദ്ധ്യാപകർ പ്രളയദുരന്തം അനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.

"കുട്ടനാടിന് ഒരു സഹായഹസ്തം" കുട്ടനാട്ടിലെ ജനങ്ങൾക്ക് കുടിവെളളമെത്തിച്ച് മാതൃകയായി സെന്റ് അഗസ്റ്റിൻസ്..
"കുട്ടനാട്ടിലെ വെളളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച ജനങ്ങൾക്ക് വസ്ത്രങ്ങൾ ശേഖരിച്ച് സെന്റ് അഗസ്റ്റിൻസ്..
പ്രളയക്കെടുതി മൂലം യൂണിഫോം നഷ്ടപ്പെട്ട കുട്ടികൾക്കു മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്നു
പ്രളയക്കെടുതി ബാധിച്ച മൂത്തകുന്നം എസ്.എൻ.എം.ഹയർസെക്കണ്ടറി സ്കൂൾ ശുചിയാക്കുന്ന സെന്റ്.അഗസ്ററിൻസ് അദ്ധ്യാപകർ