"ജി.എച്ച്. എസ്. എസ്. കൊട്ടോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 27: | വരി 27: | ||
കൃഷ്ണപ്രിയ.പി | കൃഷ്ണപ്രിയ.പി | ||
എട്ട്.എ | എട്ട്.എ<br /> | ||
'''എന്റെ ഗ്രാമം - കൂരങ്കയ '''<br /> | |||
എന്റെ ഗ്രാമത്തിന്റ പേര് കൂരങ്കയ എന്നാണ്.ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു കുടിയേറ്റ ഗ്രാമമാണ്.എന്റെ കുടുംബമൊക്കെ ഇന്നിവിടെ താമസിക്കുന്നവ൪ എല്ലാവരും തന്നെ പണ്ടിവിടെ കുടിയേറി പാ൪ത്തവരാണ്.കൊട്ടോടി പുഴയുടെ തീരത്താണ് എന്റെ ഗ്രാമം.കൂരംങ്കയ എന്ന പേര് വന്നതിന്റെ കാരണം വ്യക്തമായി അറിയാ൯ സാധിക്കുന്ന തരത്തിലുള്ള ഒരു തെളിവികളും ഇവിടെ അവശേഷിച്ചിട്ടില്ല.എങ്കിലും പണ്ടിവിടെ താമസം ഇല്ലാതിരുന്ന കാലത്ത് സ്ഥലം മനസ്സിലാക്കിയിരുന്നത് പുഴയുടെ അരികായതിനാൽ ഏറ്റവും വലിയ കയം(പുഴയുടെ ഏറ്റവും അധികം വെള്ളവും ആഴമുള്ള സ്ഥലം)ഉള്ള സ്ഥലം എന്നതരത്തിലായിരുന്നു.ഇതിൽ കൂരൽ എന്ന മീനുകളും ധാരാളം ഉണ്ടായിരുന്നു.അങ്ങനെ കൂരംങ്കയ എന്നതായി ഇവിടുത്തെ പേര്.ഇത് ലേപിച്ച് കൂരംങ്കയ എന്നായിമാറി എന്നാണ് മനസ്സിലാക്കാ൯ സാധിച്ചത്.ഇതിന് കുറച്ച് മുകളിലുള്ള കയത്തിന് തവിടം കയം എന്നും പേരുണ്ടായിരുന്നു.പണ്ട് കാലങ്ങളിൽ ഇവിടെ നെൽ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പഴമക്കാ൪ പറയുമായിരുന്നു.എന്നാൽ ഇപ്പേൾ തെങ്ങ്,കമുക്,കശുമാവ്,റബ്ബ൪ തുടങ്ങിയവയാണ് ഇവിടത്തെ കാ൪ഷികവിളകൾ.ധാരാളം കുന്നുകളുള്ള പ്രദേശമാണെങ്കിലും വലിയ കുന്നുകളൊന്നും തന്നെയില്ല.പിന്നൊരു പ്രത്യേകത എന്ന് പറയുന്നത് ഇവിടെയുള്ള ജനങ്ങൾ കിണറുകളെ മാത്രമാണ് കുടി വെള്ളത്തിനായി ആശ്രയിക്കുന്നത്.കുഴൽ കിണറുകൾ ഒന്നും | |||
തന്നെയില്ലാത്ത ഒരു പ്രദേശമാണിത്.കൂടാതെ പ്രകൃതി രമണിയമായ ഒരു പ്രദേശം കൂടിയാണിത്.മരങ്ങളും,പക്ഷിമൃഗാധികളും ഈ ഗ്രാമത്തിന്റെ സൗന്ദര്യം വ൪ധിപ്പിക്കുന്നുണ്ട്.ഞങ്ങളുടെ ഈ കൂരംങ്കയ എന്ന ഗ്രാമം വാഹന സൗകര്യം ഉള്ളതാണെങ്കിലും ഇതുവരെയായും ഇവിടെ ഒരു ടാറിട്ട റോല്ല.കൂരംങ്കയയിൽ നിന്നും കൊട്ടോടിയിലേക്ക്ഏകദേശം 400mഒാളം ദൂരമുണ്ട്.വളരെ കുറച്ച് ജനസംഖ്യയുള്ള ഒരു പ്രദേശമാണ് നമ്മുടേത്.കള്ളാ൪ പഞ്ചായത്തിലെ14 മത്തെ വാ൪ഡിൽപ്പെട്ട ഒരു പ്രദേശമാണിത്.<br /> | |||
ശ്രീരഞ്ജിനി.കെ<br /> | |||
10 ബി |
09:38, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമപഞ്ചായത്തിലെ ചെറിയൊരു പ്രദേശമാണ് / ഗ്രാമമാണ് കൊട്ടോടി.ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ കൊട്ടോടി പുഴയുടെ (കുടുംബൂർ പുഴ ) തീരത്തിന് ഇരുവശത്തുമുള്ള ഏതാനും സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് ഇത്.
ഭൂപ്രകൃതി
നിറയെ മലകളും കുന്നുകളുമുള്ള കൊട്ടോടി ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്നു. ഈ പ്രദേശത്ത് റബ്ബർ, കുരുമുളക്, കവുങ്ങ്, കശുമാവ്, നെല്ല്, വാഴ, തെങ്ങ് എന്നിവയണ് പ്രധാനമായും കൃഷിചെയ്തു വരുന്നത്.
ആരാധനാലയങ്ങൾ
ഹിന്ദു-ക്രിസ്ത്യൻ-മുസ്ലീം മതങ്ങളിൽപ്പെട്ട ആരാധനാലയങ്ങൾ നിരവധി ഉള്ള പ്രദേശമാണിത്. പേരടുക്കം ശ്രീ ധർമ്മശാസ്താ ഭജനമഠം, പേരടുക്കം ദുർഗ്ഗാഭഗവതി ക്ഷേത്രം എന്നിവയാണ് കൊട്ടോടിയിലെ ഹിന്ദു ആരാധനാലയങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നത്‍.സെന്റ് ആൻ സ് ചർച്ച്,സെന്റ് തോമസ് ചർച്ച്,തുടങ്ങിയ ക്രിസ്ത്യൻ ദേവാലയങ്ങളും പ്രദേശത്തുണ്ട്. കോട്ടോടി ജുമാമസ്ജിദ് ആണ് ഇവിടുത്തെ മുസ്ലീം പള്ളി.
പ്രധാന പൊതു സ്ഥാപനങ്ങൾ
ഗവ.ഹയർസെക്കന്ററി സ്കൂൾ കൊട്ടോടി,ഗവ.ആയുർവേദ ആശുപത്രി,ക്ഷീരവികസന സൊസൈറ്റി,പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ശാഖ എന്നിവയാണ് പ്രധാന പൊതു സ്ഥാപനങ്ങൾ.
കൊട്ടോടിയുടെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണ് കുടുംബൂർ,പേരടുക്കം,ഗ്രാഡിപ്പള്ള,ചീമുള്ളടുക്കം,ചക്ക്മുക്ക്,മഞ്ഞങ്ങാനം,നാണംകുടൽ,കൂരംകയ,ഒരള തുടങ്ങിയവ.
ഗതാഗത സംവിധാനം
ആദ്യകാലങ്ങളിൽ പുഴയുടെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് കടത്തുതോണികളായിരുന്നു.മൂന്നോളം പ്രധാന കടവുകൾ ഉണ്ടായിരുന്നു,പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന കാലത്ത് കാൽനടയായായിരുന്നു ആളുകൾ യാത്ര ചെയ്തിരുന്നത്.നാട്ടുകാരുടെ നിരന്തരമായ അഭ്യർത്ഥനക്കു ശേഷം കൊട്ടോടിയിൽ ആദ്യം തൂക്കുപാലം വന്നു.ഇന്ന് കൊട്ടോടിയിലും കുടുംബൂരിലും കോൺക്രീറ്റ് പാലങ്ങൾ വന്നു.ബസ് യാത്രാ സംവിധാനം ആരംഭിച്ചിട്ട് വളരെ കുറച്ച് വർഷങ്ങളേ ആയിട്ടുള്ളു.ഇന്ന് സ്വകാര്യ വാഹനങ്ങളും ഓട്ടോ റിക്ഷകളും ഇന്ന് നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നു.
കുടുംബൂർ - എന്റെ നാട്
ഞാൻ വസിക്കുന്ന അതിമനോഹരമായ ദേശമാണ് കുടുംബൂർ.കുടുംബങ്ങളുടെ ഊര് ആണ് കുടുംബൂർ.വശ്യസുന്ദരമായ പുഴ,പച്ചവിരിച്ച നെൽപ്പാടങ്ങൾ മരങ്ങൾ,സസ്യലതാദികൾ,തുമ്പികളും പൂമ്പാറ്റകളും മറ്റ് ജന്തുജാലങ്ങളും ഒക്കെ വിഹരിക്കുന്ന സുന്ദരമായ നാടാണ് കുടുംബൂർ.മലയാളത്തനിമയാണ് ഈ ദേശത്തിന്റെ അടിസ്ഥാന തത്വം. ആദ്യകാലങ്ങളിൽ ഈ കുഞ്ഞുദേശം വനപ്രദേശമാണെന്ന് പറയപ്പെടുന്നു. ആന,കടുവ,പുലി,മാൻ തുടങ്ങി എല്ലാ വന്യമൃഗങ്ങളും ഇവിടെയുണ്ടായിരുന്നു.ആനയുണ്ടായിരുന്നു എന്നതിന്റെ തെളിവ് ആനക്കുഴി കാണാൻ സാധിക്കുന്നു എന്നുള്ളതാണ്.ആദ്യകാലങ്ങളിൽ നെല്ല്,കുരുമുളക് തുടങ്ങിയവയായിരുന്നു പ്രദേശത്തിലെ മുഖ്യ വിളകൾ.കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു കുടുംബൂർ ദേശം.നീലേശ്വരം തമ്പുരാന്റെ അധീനതയിലായിരുന്നു ഈ ദേശം.തമ്പുരാന്റെ ചെറിയൊരു കൊട്ടാരം ഇവിടെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ആദ്യകാലങ്ങളിൽ ഈ ദേശത്തുള്ളവർ തങ്ങൾക്കുവേണ്ട പച്ചക്കറികളും നെല്ലും സ്വന്തം വിളയിച്ചിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ വേണ്ടി ഏറുമാടവും വേനൽക്കാലത്ത് വയലുകളിൽ കൃഷി ചെയ്ത് ജലസേചനം നടത്തുവാൻ ഏത്താംകൊട്ടയും ഈ ദേശത്തുകാർ ഉപയോഗിച്ചിരുന്നു.തലക്കാവേരിയുടെ പടിഞ്ഞാറുനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കുടുംബൂർ പുഴ.ഈ പ്രദേശത്തിന്റെ സമ്പൽ സമൃദ്ധിക്ക് കാരണം കുടുംബൂർ പുഴയാണ്.പണ്ടുകാലങ്ങളിൽ എല്ലാതരം മത്സ്യങ്ങളും ഈ പുഴയിൽ ഉണ്ടായിരുന്നു.ഈനാടിന്റെ മനോഹാരിതയിൽ പ്രധാനപ്പെട്ട ഒന്ന് ഈ പുഴതന്നെയാണ്.എനിക്ക് എന്നും പ്രിയപ്പെട്ടതാണ് പ്രകൃതിരമണീയമായ എന്റെ നാട്.
തയ്യാറാക്കിയത്
കൃഷ്ണപ്രിയ.പി
എട്ട്.എ
എന്റെ ഗ്രാമം - കൂരങ്കയ
എന്റെ ഗ്രാമത്തിന്റ പേര് കൂരങ്കയ എന്നാണ്.ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു കുടിയേറ്റ ഗ്രാമമാണ്.എന്റെ കുടുംബമൊക്കെ ഇന്നിവിടെ താമസിക്കുന്നവ൪ എല്ലാവരും തന്നെ പണ്ടിവിടെ കുടിയേറി പാ൪ത്തവരാണ്.കൊട്ടോടി പുഴയുടെ തീരത്താണ് എന്റെ ഗ്രാമം.കൂരംങ്കയ എന്ന പേര് വന്നതിന്റെ കാരണം വ്യക്തമായി അറിയാ൯ സാധിക്കുന്ന തരത്തിലുള്ള ഒരു തെളിവികളും ഇവിടെ അവശേഷിച്ചിട്ടില്ല.എങ്കിലും പണ്ടിവിടെ താമസം ഇല്ലാതിരുന്ന കാലത്ത് സ്ഥലം മനസ്സിലാക്കിയിരുന്നത് പുഴയുടെ അരികായതിനാൽ ഏറ്റവും വലിയ കയം(പുഴയുടെ ഏറ്റവും അധികം വെള്ളവും ആഴമുള്ള സ്ഥലം)ഉള്ള സ്ഥലം എന്നതരത്തിലായിരുന്നു.ഇതിൽ കൂരൽ എന്ന മീനുകളും ധാരാളം ഉണ്ടായിരുന്നു.അങ്ങനെ കൂരംങ്കയ എന്നതായി ഇവിടുത്തെ പേര്.ഇത് ലേപിച്ച് കൂരംങ്കയ എന്നായിമാറി എന്നാണ് മനസ്സിലാക്കാ൯ സാധിച്ചത്.ഇതിന് കുറച്ച് മുകളിലുള്ള കയത്തിന് തവിടം കയം എന്നും പേരുണ്ടായിരുന്നു.പണ്ട് കാലങ്ങളിൽ ഇവിടെ നെൽ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പഴമക്കാ൪ പറയുമായിരുന്നു.എന്നാൽ ഇപ്പേൾ തെങ്ങ്,കമുക്,കശുമാവ്,റബ്ബ൪ തുടങ്ങിയവയാണ് ഇവിടത്തെ കാ൪ഷികവിളകൾ.ധാരാളം കുന്നുകളുള്ള പ്രദേശമാണെങ്കിലും വലിയ കുന്നുകളൊന്നും തന്നെയില്ല.പിന്നൊരു പ്രത്യേകത എന്ന് പറയുന്നത് ഇവിടെയുള്ള ജനങ്ങൾ കിണറുകളെ മാത്രമാണ് കുടി വെള്ളത്തിനായി ആശ്രയിക്കുന്നത്.കുഴൽ കിണറുകൾ ഒന്നും
തന്നെയില്ലാത്ത ഒരു പ്രദേശമാണിത്.കൂടാതെ പ്രകൃതി രമണിയമായ ഒരു പ്രദേശം കൂടിയാണിത്.മരങ്ങളും,പക്ഷിമൃഗാധികളും ഈ ഗ്രാമത്തിന്റെ സൗന്ദര്യം വ൪ധിപ്പിക്കുന്നുണ്ട്.ഞങ്ങളുടെ ഈ കൂരംങ്കയ എന്ന ഗ്രാമം വാഹന സൗകര്യം ഉള്ളതാണെങ്കിലും ഇതുവരെയായും ഇവിടെ ഒരു ടാറിട്ട റോല്ല.കൂരംങ്കയയിൽ നിന്നും കൊട്ടോടിയിലേക്ക്ഏകദേശം 400mഒാളം ദൂരമുണ്ട്.വളരെ കുറച്ച് ജനസംഖ്യയുള്ള ഒരു പ്രദേശമാണ് നമ്മുടേത്.കള്ളാ൪ പഞ്ചായത്തിലെ14 മത്തെ വാ൪ഡിൽപ്പെട്ട ഒരു പ്രദേശമാണിത്.
ശ്രീരഞ്ജിനി.കെ
10 ബി