"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 39: | വരി 39: | ||
== <font size=6>ഗണിതക്ലബ്ബ് വാർത്തകൾ 2018-19</font>== | == <font size=6>ഗണിതക്ലബ്ബ് വാർത്തകൾ 2018-19</font>== | ||
[[പ്രമാണം:28012 MC008.jpg|thumb|200px|ക്ലബ്ബംഗങ്ങൾ ടാൻഗ്രാം പരിശീലനത്തിൽ]] | |||
===== <font size=4>ഗണിതപഠനം രസകരമാക്കാൻ ടാൻഗ്രാം</font> ===== | ===== <font size=4>ഗണിതപഠനം രസകരമാക്കാൻ ടാൻഗ്രാം</font> ===== | ||
22:42, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്രക്ലബ്ബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശ്രീമതി ഗീതാദേവി എം. (എച്ച്. എസ്. എ. ഗണിതശാസ്ത്രം)
ആമുഖം
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.
പ്രവർത്തനരീതി
എല്ലാമാസത്തിലെയും ഒന്നും മൂന്നും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഓരോ ആഴ്ചയിലെയും ക്ലബ്ബ് മീറ്റിംഗിന്റെ ചുമതല ഓരോ ക്ലാസ്സുകൾക്കാണ്. മീറ്റിംഗുകളിൽ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത ക്വിസ്, പസ്സിലുകളുടെ അവതരണം, ഗണിത പാറ്റേണുകൾ പരിചയപ്പെടുത്തൽ മുതലായവ അവതരണച്ചുമതലയുള്ള ക്ലാസ്സിലെ കുട്ടികൾ തന്നെ നടത്തുന്നു.
ഗണിതമേളകൾ
സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ലാമത്സരത്തിനു തയ്യാറാക്കുന്നു. ഗണിത മാഗസിൻ മത്സരത്തിൽ എല്ലാ വർഷവും ഉപജില്ലാതലത്തിൽ വിജയികളായി റവന്യൂജില്ലാ തലത്തിൽ മത്സത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നുണ്ട്. സ്ക്കൂൾ തലത്തിൽ വിവിധ സെമിനാറുകൾ നടത്തിയാണ് ഉപജില്ലാ സെമിനാറുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. സെമിനാറുകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ എല്ലാ വർഷവും വിജയികളാകുന്നുണ്ട്.
ദിനാചരണങ്ങൾ
ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ശ്രീനിവാസരാമാനുജൻ ദിനം, പൈദിനം, റിപ്പബ്ലിക് ദിനം തുങ്ങിയവയോടനുബന്ധിച്ച് ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഉപന്യാസരചനാമത്സരം മുതലായവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു.
ഗണിതക്വിസ്
സ്ക്കൂൾ തലത്തിൽ വിവിധറൗണ്ടുകളിലായി മത്സരം നടത്തയാണ് ഉപജില്ലാ ഗണിതക്വിസിന് വിദ്യാർത്ഥികളെതിരഞ്ഞെടുക്കുന്നത്. ഞങ്ങളുടെക്ലബ്ബിന്റെ ശേഖരത്തിൽ ഉപജില്ലാജില്ലാസംസ്ഥാന മത്സങ്ങളിൽ ഉപയോഗിച്ച ഗണിതക്വിസ് ചോദ്യങ്ങൾ ഉണ്ട്. അവ സ്ക്കൂൾ തലത്തിൽ വിജയികളായവർക്കു നൽകി ഉയർന്ന തലത്തിലുള്ള മത്സരത്തിനായി പരിശീലിപ്പിക്കുന്നു. നാലുവർഷം തുടർച്ചയായിഈ സ്ക്കൂളിലെ ഗണിതക്ലബ്ബിനെ പ്രിനിധീകരിച്ച് മാസ്റ്റർ ഹരിഗോവിന്ദ് എസ്. സംസ്ഥാന ഗണിതക്വിസ് മത്സരത്തിൽ പങ്കെടുത്തു.
ഭാസ്കരാചാര്യ സെമിനാറും രാമാനുജൻ പേപ്പർ പ്രസന്റേഷനും
സ്ക്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഭാസ്കരാചാര്യ സെമിനാറിലും രാമാനുജൻ പേപ്പർ പ്രസന്റേഷനിലും കുട്ടികളെ ഉപജില്ലാതലത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. ഉപജില്ലാതലത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ ലഭിച്ചുവരുന്നു. റന്യൂജില്ലാതല ഭാസ്കരാചാര്യ സെമിനാറിൽ 2013-14, 2014-15 വർഷങ്ങളിൽ മാസ്റ്റർ ഹരിഗോവിന്ദ് എസ്. ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഗണിതകലണ്ടർ
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി ക്ലാസ്സ് അടിസ്ഥാനത്തിൽ ഓരോ മാസത്തെയും ഗണിതകലണ്ടർ തയ്യാറാക്കി ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആനുകാലികങ്ങളിൽ വരുന്ന ഗണിതസംബന്ധിയായ പംക്തികളും വാർത്തകളും ഈ കലണ്ടറിൽ ഉൾപ്പെടുത്തുന്നു. ഓരോ മാസത്തിലും ജനിച്ച ഗണിതശാസ്ത്രജ്ഞരുടെ ചിത്രം പ്രധാനചിത്രമായി വരച്ചുചേർക്കുന്നു.
ഗണിതലാബ്
എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ്, ടീച്ചർ ഗ്രാന്റ് ഇവ ഉപയോഗിച്ച് ഒരു ഗണിതലാബ് സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഗണിതലൈബ്രറി
എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ്, ടീച്ചർ ഗ്രാന്റ് ഇവ ഉപയോഗിച്ച് ഒരു ഗണിതലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗണിതശാസ്ത്രസംബന്ധിയായ നൂറിൽ പരം പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്.
ഗണിതമൂല
രസകരങ്ങളായ ഗണിത പ്രശ്നങ്ങൾ എഴുതിപ്രദർപ്പിക്കുന്നതിനും ആതൊരു മത്സരമായി മാറ്റുന്നതിനും ഒരു ഗണിമൂല ഈ ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. ഓരോ ആഴ്ചയും ക്ലബ്ബ് മീറ്റിംഗ് നടത്തുന്ന ക്ലാസ്സിലെ അംഗങ്ങൾ തന്നെയാണ് ഈ മത്സരവും സംഘടിപ്പിക്കുന്നത്. വിജയികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങളും നൽകിവരുന്നു.
ടാൻഗ്രാം മത്സരം
അംഗങ്ങളിൽ ഗണിതാഭിരുചി വളർത്തുന്നതിനായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടാൻഗ്രാം മത്സരം നടത്തിവരുന്നു. കുട്ടികൾ തയ്യാറാക്കുന്ന ടാൻഗ്രാം ചാർട്ടുകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. 2013 ൽ അജിത് ജയകുമാർ ഉപജില്ലാമത്സരത്തിൽ വിജയിയായി.
അക്കാദമിക മികവിന് പ്രോത്സാഹനം
പാദവാർഷിക അർദ്ധവാർഷിക പരീക്ഷകളിൽ ഓരോക്ലാസ്സിൽ നിന്നും ഗണിതശാസ്ത്രത്തിന് ഉയർന്ന മാർക്കു വാങ്ങുന്ന വിദ്യാർത്ഥികൾക്ക് ക്ലബ്ബ് മീറ്റിംഗിൽ വച്ച് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചുവരുന്നു.
ഗണിതക്ലബ്ബ് വാർത്തകൾ 2018-19
ഗണിതപഠനം രസകരമാക്കാൻ ടാൻഗ്രാം
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചുമുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ടാൻഗ്രാം നിർമ്മാണത്തിലും കളിയിലും പരിശീലനം നൽകി. ടാൻഗ്രാം ചാർട്ടുനിർമ്മാണ മത്സരത്തിന്റെ മുന്നോടിയായാണ് ഈ പരിശീലനം നൽകിയത്. 31-08-2018 വൈകുന്നേരം 4 മണിമുതൽ 4.45വരെ ഗണിതാദ്ധ്യാപിക എം. ഗീതാദേവി ക്ലാസ് നയിച്ചു. കുട്ടിൾക്ക് ടാൻഗ്രാം നിർമ്മിക്കുന്നതിനും ഏതാനും രൂപങ്ങൾ നിർമ്മിക്കുന്നതിനും കഴിഞ്ഞു. തുടർന്നു വരുന്ന ഗണിതക്ലബ്ബ് യോഗങ്ങളിൽ തുടർ പരിശീലനം നൽകും.
ഗണിതക്വിസ് ഫൈനലിൽ നവരാഗ് ജേതാവായി
സ്ക്കൂൾ തല ഹൈസ്ക്കൂൾ വിഭാഗം ഗണിതക്വിസ് ഫൈനൽ മത്സരത്തിൽ നവരാഗ് ശങ്കർ എസ്. ഒന്നാം സ്ഥാനം നേടി. അനാമിക വേണുഗോപാൽ, അനുപമ എസ്. പാതിരിക്കൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂൺ ജൂലൈ മാസങ്ങളിലായി ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട പത്തു കുട്ടികളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുത്തത്. നവരാഗ് ശങ്കർ എസ്. സ്ക്കൂൾ ഗണിതക്ലബ്ബിനെ പ്രതിനിധീകരിച്ച് ഉപജില്ലാ ഗണിതക്വിസ് മത്സരത്തിൽ പങ്കെടുക്കും.
സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം.
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം നടത്തി. സ്വാതന്ത്ര്യസമരചരിത്ര ക്വിസിൽ യു. പി. വിഭാഗത്തിൽ അനു രാജേഷ് (ഒന്നാം സ്ഥാനം), ആഗ്നസ് ജോസ് (രണ്ടാം സ്ഥാനം), ആൽബിൻ സണ്ണി (മൂന്നാം സ്ഥാനം)എന്നിവരും ഹൈസ്ക്കൂൾ വിഭാഗത്തിൽ ആൽബിൻ ഷാജി ചാക്കോ (ഒന്നാം സ്ഥാനം), അഭിനവ് പി അനൂപ് (രണ്ടാം സ്ഥാനം), അനന്തകൃഷ്ണൻ പി. എസ്. (മൂന്നാം സ്ഥാനം)എന്നിവരും വിജയികളായി.
ചാന്ദ്രദിന ക്വിസ്‌മത്സരം നടത്തി.
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2018 ലെ ചാന്ദ്രദിനം ഗണിതശാസ്ത്ര ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഹിരാകാശ ക്വിസ്, ബഹിരാകാശചിത്രപ്രദർശനം എന്നിവയോടെ ആഘോഷിച്ചു. ബഹിരാകാശ ക്വിസ് മത്സരത്തിൽ അഭിനവ് പി. അനൂപ് (8), ആൽബിൻ ഷാജി ചാക്കോ (9), നവരാഗ് ശങ്കർ എസ്. (10) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിനശേഷം ബഹിരാകാശഗവേഷണരംഗത്ത് ഉണ്ടായ നേട്ടങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ചിത്ര പ്രദർശനവും നടന്നു.
രാമായണമാസാഘോഷവും രാമായണക്വിസ് മത്സരവും
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണമാസാഘോഷവും രാമായണക്വിസ് മത്സരവും നടന്നു. നാല്പത്തെട്ടു കുട്ടികൾ പങ്കെടുത്ത രാമായണക്വിസ് മത്സരത്തിൽ അശ്വതി സാബു (ഒന്നാം സ്ഥാനം), രാഖി രാജേഷ് (രണ്ടാം സ്ഥാനം), ആൽബിൻ ഷാജി ചാക്കോ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. വിജയികൾക്ക് പുരാണകഥാ ഗ്രന്ഥങ്ങൾ സമ്മാനമായി നൽകി.
കണക്കിന്റെ വിജ്ഞാനലോകത്തേയ്ക്ക് ഒരു ചവിട്ടുപടി
എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഏറിയും കുറഞ്ഞും ഗണിതം പ്രവേശിക്കുന്നുണ്ട്.ഗണിതത്തിലെ രസകരമായ അറിവുകൾ പകർന്നുകൊണ്ട് 2018-19 ലെ നാലാമത്തെ ക്ലബ്ബ് ഒമ്പത് ബി അവതരിപ്പിച്ചു. 1.15 ന് സർവ്വശക്തനായ ദൈവത്തെ സ്തുതിച്ചുകൊണ്ട് തുടങ്ങിയ ക്ലബ്ബ്നയിച്ചത് അശ്വതി മുരളിയായിരുന്നു. ഗണിതത്തിൽ വിജയത്തിന്റെ പടവുകൾ താണ്ടിയ പ്രശസ്തരായ ശാസ്ത്രജ്ഞരെ ഗൗരി എസ്. പരിചയപ്പെടുത്തി. ഗണിത ചോദ്യങ്ങൾ ചോദിച്ച് ഹരികൃഷ്ണൻ അശോകൻ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടു. സ്കോറുകൾ രേഖപ്പെടുത്തിയ ശേഷം ഗീതടീച്ചറിനും കൂട്ടുകാർക്കും നന്ദി പ്രകാശിപ്പിച്ച് യോഗം അവസാനിച്ചു.
ഗണിതവിസ്മയങ്ങളുടെ ആകാശത്തേയ്ക്കൊരു കിളിവാതിൽ
ഗണിതറാണിയുടെ മഹാവിസ്മയങ്ങൾ നിറഞ്ഞ ആകാശക്കൊട്ടാരത്തിലേയ്ക്കുള്ള ഒരു കിളിവാതിലായിരുന്നു ഈ വർഷത്തെ മൂന്നാം ക്ലബ്ബ് യോഗം. ഒൻപത് എ. ക്ലാസ്സ് അവതരിപ്പിച്ച യോഗം നയിച്ചത് അഞ്ജന പി. സുനിൽകുമാർ ആയിരുന്നു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ശേഷം അദേവൈത് കെ. എസ്. ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി. ഗണിത ക്വിസ് ആര്യ സുരേഷ് നടത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള ചോദ്യം ആര്യ സുരേന്ദ്രൻ അവതരിപ്പിച്ചു. സ്കോറുകൾ രേഖപ്പെടുത്തിയ ശേഷം ഗീതടീച്ചറിനും കൂട്ടുകാർക്കും നന്ദി പ്രകാശിപ്പിച്ച് യോഗം അവസാനിച്ചു.
ഗണിതത്തിൻ ലോകത്തിലേയ്ക്ക്
ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിലെ രസകരമായ അറിവുകൾ പകർന്നുകൊണ്ട് 2018-19 രണ്ടാം ക്ലബ്ബ് യോഗം ജൂലൈ 4 ന് ഉച്ചയക്ക് 1.15 ന് 10 ബി ക്ലാസ്സ് അവതരിപ്പിച്ചു. ഈശ്വരസ്തുതിയോടെ ആരംഭിച്ച ക്ലബ്ബ് നയിച്ചത് അനാമിക വേണുഗോപാലാണ്. വിജ്ഞാനപ്രദമായ ഗണിതക്വിസ് രാഖി രാേഷിന്റെ നേതൃത്വത്തിൽ നടന്നു. ഗണിതത്തിൽ വിജയത്തിന്റെ പടവുകൾ താണ്ടിയ ശാസ്ത്രജ്ഞരെ ശ്രീലക്ഷ്മി പരിചയപ്പെടുത്തി. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
അറിവിന്റെ അത്ഭുതലോകത്തേയ്ക്ക്
ഗണിതശാസ്ത്രക്ലബ്ബിന്റെ 2018-19 ലെ ആദ്യ യോഗം 10 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് നടന്നത്. ക്ലാസ്സ് നയിച്ചത് അതുല്യ രാജുവായിരുന്നു. ഗണിതചോദ്യോത്തരങ്ങൾ അവതരിപ്പിച്ചുകൊണ്ട് അനുപമ എസ്. അറിവിന്റെ വാതായനങ്ങൾതുറന്നിട്ടു. ഗണിതശാസ്ത്രത്തിൽ അമൂല്യസംഭാവനകൾ നൽകിയ ഗണിതശാസ്ത്രജ്ഞരെ ആദിത്യവിശ്വംഭരൻ പരിചയപ്പെടുത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള രസകരമായ ചോദ്യം പാർവ്വതി അവതരിപ്പിച്ചു. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2018-19 അദ്ധ്യയനവർഷത്തിലെ ഗണിതക്ലബ്ബ് ജൂൺ 6 ബുധനാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. താഴെപ്പറയുന്ന അഗംങ്ങളെ നിർവ്വാഹകസമിതിയിലേക്ക് തെരഞ്ഞടുത്തു. ഒന്നും മൂന്നും ബുധനാഴ്ചകളിൽ ക്ലബ്ബ് യോഗം നടത്താൻ തീരുമാനിച്ചു.
രക്ഷാധികാരി | ശ്രീ. പി. ബി. സാജു, (പി. റ്റി. എ. പ്രസിഡന്റ്) |
രക്ഷാധികാരി | ശ്രീമതി ലേഖാകേശവൻ (ഹെഡ്മിസ്ട്രസ്) |
കൺവീനർ | ശ്രീമതി ഗീതാദേവി എം. (ഗണിതാദ്ധ്യാപിക) |
പ്രസിഡന്റ് | നവരാഗ് ശങ്കർ എസ് (10 എ) |
വൈസ് പ്രസിഡന്റ് | അക്‌സൻ കെ. ജോബി (10 ബി) |
സെക്രട്ടറി | അഭിജിത് കെ. എം .(10 എ) |
ജോ. സെക്രട്ടറി | ആദിത്യ വിശ്വംഭരൻ (10 എ) |
ക്ലാസ്സ് പ്രതിനിധികൾ | ജയലക്ഷ്മി (8 എ), അഭിനവ് പി. അനൂപ് (8 ബി), അദ്വൈത് കെ. എസ്. (9 എ), അശ്വതി മുരളി (9 ബി), അനുപമ എസ്. പാതിരിക്കൽ( 10 എ), രാഖി രാജേഷ് (10 ബി) |
പ്രവർത്തനറിപ്പോർട്ട് 2017-18
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2017-18 അദ്ധ്യയനവർഷത്തിലെ ഗണിതക്ലബ്ബ് ജൂൺ 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നിർവ്വാഹകസമിതി അഗംങ്ങളെ തെരഞ്ഞടുത്തു. കുമാരി അദിതി ആർ. നായർ പ്രസിഡന്റും കുമാരി അനാമിക ബാബു സെക്രട്ടറിയുമായി. ഒന്നും മൂന്നും ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് ക്ലബ്ബ് യോഗം നടത്താൻ തീരുമാനിച്ചു.
നടപ്പുവർഷം ക്ലബ്ബിന്റെ പതിനൊന്നു യോഗങ്ങൾ നടന്നു. ഓരോ ക്ലാസ്സിന്റെയും ചുമതലയിൽ മാറി മാറി അവതരിപ്പിച്ച ക്ലബ്ബ് യോഗങ്ങളിൽ ഗണിതക്വിസ്, ഗണിതജ്ഞരെ പരിചയപ്പെടുത്തൽ, പസിൽ, ഗണിതകൗതുകം തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. എല്ലാ യോഗങ്ങളിലും പങ്കാളിത്തത്തിനും പ്രകടനത്തിനുമനുസരിച്ച് ക്ലാസ്സുകൾക്ക് സ്കോർ നൽകി.
ഉപജില്ലാ ഗണിതശാസ്ത്രമേളകൾക്കുള്ള തയ്യാറെടുപ്പുകൾ ജൂലെ ആഗസ്റ്റ് മാസങ്ങളിൽ നടത്തി. എല്ലാ ഇനങ്ങളിലും സ്ക്കൂൾ തല മത്സരം നടത്തിയാണ് കുട്ടികളെ ഉപജില്ലാ മത്സരത്തിനു തെരഞ്ഞെടുത്തത്. ഗണിത ക്വിസിന് മൂന്നു തലത്തിൽ മത്സരം സംഘടിപ്പിച്ചാണ് വിജയിയെ കണ്ടെത്തിയത്. 2017 ഒക്ടോബർ 20 ന് വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ താഴെപ്പറയുന്ന കുട്ടികൾ പങ്കെടുത്തു.
ക്രമ നം. | മത്സരഇനം | മത്സരാർത്ഥി | ക്ലാസ്സ് | സ്ഥാനം | ഗ്രേഡ് |
---|---|---|---|---|---|
1. | നമ്പർ ചാർട്ട് | അക്സ സണ്ണി | 10 | മൂന്ന് | ബി |
2 | അദർ ചാർട്ട് | അതുൽ സുധീർ | 10 | സി | |
3 | ജ്യോമെട്രിക്കൽ ചാർട്ട് | കാർത്തിക് രാജ് | 9 | ബി | |
4 | പസിൽ | അനാമിക ബാബു | 10 | നാല് | ബി |
5 | സിങ്കിൾ പ്രോജക്ട് | അദിതി ആർ. നായർ | 10 | മൂന്ന് | എ |
6 | അപ്ലൈഡ് കൺസ്ട്രക്ഷൻ | നവരാഗ് ശങ്കർ എസ്. | 9 | നാല് | എ |
7 | സ്റ്റിൽ മോഡൽ | പവിൻ പ്രകാശ് | 9 | ബി | |
8 | മാഗസിൻ | ഒന്ന് | എ | ||
9 | ക്വിസ് | ഗോപിക അനിൽ | 10 | രണ്ട് | എ |
10 | ഭാസ്കരാചാര്യ സെമിനാർ | ഗോപിക അനിൽ | 10 | ഒന്ന് | എ |
ക്രമ നം. | മത്സരഇനം | മത്സരാർത്ഥി | ക്ലാസ്സ് | സ്ഥാനം | ഗ്രേഡ് |
---|---|---|---|---|---|
1 | ക്വിസ് | ഗോപിക അനിൽ | 10 | ||
2 | ഭാസ്കരാചാര്യ സെമിനാർ | ഗോപിക അനിൽ | 10 | എ | |
3 | മാഗസിൻ | രണ്ട് | എ |
ഉപജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ പങ്കെടുത്ത എല്ലാ ക്ലബ്ബംഗങ്ങളെയും സ്ക്കൂൾ അസംബ്ലിയിൽ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുകയും ചെയ്തു. 2018 ഡിസംബർ 2 ന് ക്ലബ്ബിന്റെ സമാപനയോഗം നടന്നു. യോഗാനന്തരം അംഗങ്ങൾക്ക് മധുരം വിതരണം ചെയ്തു.
പ്രവർത്തനറിപ്പോർട്ട് 2016-17
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2016-17 അദ്ധ്യയനവർഷത്തിലെ ഗണിതക്ലബ്ബ് ജൂൺ 6 തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നിർവ്വാഹകസമിതി അഗംങ്ങളെ തെരഞ്ഞടുത്തു. കുമാരി അനുഷ മുരളി പ്രസിഡന്റും കുമാരി കൃഷ്ണപ്രിയ കെ. ജെ. സെക്രട്ടറിയുമായി. ഒന്നും മൂന്നും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ക്ലബ്ബ് യോഗം നടത്തുന്നതിനും ജൂൺ 10 വെള്ളിയാഴ്ച സ്ക്കൂൾ തല ഗണിതക്വിസ് നടത്തുവാനും തീരുമാനിച്ചു.
നടപ്പുവർഷം ക്ലബ്ബിന്റെ പത്തു യോഗങ്ങൾ നടന്നു. ഓരോ ക്ലാസ്സിന്റെയും ചുമതലയിൽ മാറി മാറി അവതരിപ്പിച്ച ക്ലബ്ബ് യോഗങ്ങളിൽ ഗണിതക്വിസ്, ഗണിതജ്ഞരെ പരിചയപ്പെടുത്തൽ, പസിൽ, ഗണിതകൗതുകം തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. എല്ലാ യോഗങ്ങളിലും പങ്കാളിത്തത്തിനും പ്രകടനത്തിനുമനുസരിച്ച് ക്ലാസ്സുകൾക്ക് സ്കോർ നൽകി.
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ്, രാമായണ ക്വിസ്, സ്വാതന്ത്ര്യദിന ക്വിസ്, ടാൻഗ്രാം മത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പാദവാർഷിക അർദ്ധവാർഷിക പരീക്ഷകളിൽ ഗണിതത്തിന് ഓരോ ക്ലാസ്സിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ക്ലബ്ബ് യോഗത്തിൽ വച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഉപജില്ലാ ഗണിതശാസ്ത്രമേളകൾക്കുള്ള തയ്യാറെടുപ്പുകൾ ജൂലെ ആഗസ്റ്റ് മാസങ്ങളിൽ നടത്തി. എല്ലാ ഇനങ്ങളിലും സ്ക്കൂൾ തല മത്സരം നടത്തിയാണ് കുട്ടികളെ ഉപജില്ലാ മത്സരത്തിനു തെരഞ്ഞെടുത്തത്. ഗണിത ക്വിസിന് മൂന്നു തലത്തിൽ മത്സരം സംഘടിപ്പിച്ചാണ് വിജയിയെ കണ്ടെത്തിയത്. 2016 ഒക്ടോബർ 20ന് വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ താഴെപ്പറയുന്ന കുട്ടികൾ പങ്കെടുത്തു.
ക്രമ നം. | മത്സരഇനം | മത്സരാർത്ഥി | ക്ലാസ്സ് | സ്ഥാനം | ഗ്രേഡ് |
---|---|---|---|---|---|
1. | നമ്പർ ചാർട്ട് | ആഷ്ന സാബു | 8 | മൂന്ന് | ഏ |
2 | ജ്യോമട്രിക്കൽ ചാർട്ട് | അക്സ സണ്ണി | 9 | എ | |
3 | ജനറൽൽ ചാർട്ട് | ആദിത്യൻ ബൈജു | 10 | മൂന്ന് | എ |
4 | അപ്ലൈഡ് കൺസ്ട്രക്ഷൻ | നവരാഗ് ശങ്കർ എസ്. | 8 | മൂന്ന് | എ |
5 | ഭാസ്കാരാചാര്യ സെമിനാർ | ഗോപിക അനിൽ | 9 | രണ്ട് | എ |
6 | മാഗസിൻ | ഹൈപ്പേഷ്യ | ഒന്ന് | എ | |
7 | ഭാസ്കാരാചാര്യ സെമിനാർ | കൃഷ്ണപ്രിയ എം. എ. | 6 | എ | |
8 | ജ്യോമട്രിക്കൽ ചാർട്ട് | സച്ചു സുരേഷ് | 5 | എ | |
9 | ക്വിസ് | ഗോപിക അനിൽ | 9 | രണ്ട് | എ |
ക്രമ നം. | മത്സരഇനം | മത്സരാർത്ഥി | ക്ലാസ്സ് | സ്ഥാനം | ഗ്രേഡ് |
---|---|---|---|---|---|
1 | ഭാസ്കരാചാര്യ സെമിനാർ | ഗോപിക അനിൽ | 10 | എ |
ഉപജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ പങ്കെടുത്ത എല്ലാ ക്ലബ്ബംഗങ്ങളെയും സ്ക്കൂൾ അസംബ്ലിയിൽ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുകയും ചെയ്തു. 2017 ഡിസംബർ 8 ന് ക്ലബ്ബിന്റെ സമാപനയോഗം നടന്നു. യോഗാനന്തരം അംഗങ്ങൾക്ക് മധുരം വിതരണം ചെയ്തു.
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ
2002-03 -സൂര്യമോൾ കെ. എസ്.- പസ്സിൽ
2002-03 -അനുമോൾ സത്യൻ, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട്
2002-03 -റ്റിജി ചാക്കോ പി. - സിംഗിൾ പ്രോജക്ട്
2003-04 -നിത്യാമോൾ സജീവൻ - പസ്സിൽ യു. പി.
2003-04 -ദേവിക രാജ് - സിംഗിൾ പ്രോജക്ട്
2005-06 -അഞ്ജിത സത്യൻ, നിത്യ സജീവൻ - ഗ്രൂപ്പ് പ്രോജക്ട്
2006-07 -അന്നപൂർണ്ണ ജി. നായർ, നിത്യ സജീവൻ - ഗ്രൂപ്പ് പ്രോജക്ട് (എ ഗ്രേഡ് തേർഡ്)
2007-08 -മെറിൻ കെ. ജോർജ്, അനു ജോസഫ്‍ - ഗ്രൂപ്പ് പ്രോജക്ട് (ബി. ഗ്രേഡ്)
2012-13 - ഹരിഗോവിന്ദ് എസ്.(7) - ഗണിത ക്വിസ്
2013-14 - ഹരിഗോവിന്ദ് എസ്.(8) - ഗണിത ക്വിസ്
2014-15 - ഹരിഗോവിന്ദ് എസ്.(9) - ഗണിത ക്വിസ്
2015-16 - ഹരിഗോവിന്ദ് എസ്.(10) - ഗണിത ക്വിസ്
ചിത്രശാല