"നിർമ്മല ഹൈസ്കൂൾ കബനിഗിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: mmmm) |
No edit summary |
||
വരി 1: | വരി 1: | ||
കബനിഗിരിയുടെ ചരിത്രം | |||
വയനാട് ജില്ലയില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍, കേരളത്തെയും കര്‍ണ്ണാടകത്തെയും വേര്‍തിരിക്കുന്ന കബനിപ്പുഴയുടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് കബനിഗിരി. 1950 -ല്‍ കുടിയേറ്റം ആരംഭിക്കുമ്പോള്‍ ഈ പ്രദേശം പുല്‍പ്പള്ളി ദേവസ്വത്തിന്റെ കീഴിലായിരുന്നു.കുടിയേറ്റത്തിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു.കോട്ടയം രാജ വീരപഴശ്ശി പുല്‍പ്പള്ളി ദേവസ്വത്തിന് കൈമാറിയ 14992 ഏക്കര്‍ 8 സെന്റ് ഭൂമിയില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. ദേവസ്വം മാനേജരായിരുന്ന ശ്രീ. കുപ്പത്തോട് മാധവന്‍ നായരില്‍ നിന്നും ഏക്കറിന് 100 രൂപയില്‍ താഴെ വിലയ്ക്ക് ഭൂമി വാങ്ങി മധ്യ തിരുവതാംകൂറിലെ എരുമേലിയില്‍ നിന്നും വന്ന പഴയതോട്ടത്തില്‍ വര്‍ക്കിച്ചേട്ടന്‍ കുടിയേറ്റത്തിനാരംഭം കുറിച്ചു. | |||
കബനിഗിരിയുടെ ആദ്യത്തെ പേര് 'മരക്കടവ് 'എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന 'മരക്കടവ്' എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. | |||
1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു. ഇവിടെയാണ് 1972 ല്‍ കുടിയേറ്റകര്‍ഷകര്‍ സെന്റ് മേരീസ് പള്ളി സ്ഥാപിച്ചത്. അന്നത്തെ വികാരിയായിരുന്ന റവ.ഫാ. ജോസഫ് കുളിരാനി അച്ചനാണ് ഈ പ്രദേശത്തിന് ' കബനിഗിരി ' എന്ന പേരു നല്‍കിയത്. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി. റവ. ഫാ. വിന്‍സന്റ് താമരശ്ശേരിയായിരുന്നു സ്ഥാപകമാനേജര്‍. 19-ല്‍ ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സ്ഥാപിതമായി. | |||
ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു. പൂര്‍വ്വപിതാക്കളുടേയും ആദിവാസികളുടെയും ചോരയും നീരും വീണ് കുതുര്‍ന്ന ഈ മണ്ണിന്റെ ലഘുചരിത്രം ഭാവിതലമുറക്ക് പ്രചോദകവും മാര്‍ഗദര്‍ശകവും ആയി തീരട്ടെ. |
03:51, 20 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കബനിഗിരിയുടെ ചരിത്രം
വയനാട് ജില്ലയില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍, കേരളത്തെയും കര്‍ണ്ണാടകത്തെയും വേര്‍തിരിക്കുന്ന കബനിപ്പുഴയുടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് കബനിഗിരി. 1950 -ല്‍ കുടിയേറ്റം ആരംഭിക്കുമ്പോള്‍ ഈ പ്രദേശം പുല്‍പ്പള്ളി ദേവസ്വത്തിന്റെ കീഴിലായിരുന്നു.കുടിയേറ്റത്തിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു.കോട്ടയം രാജ വീരപഴശ്ശി പുല്‍പ്പള്ളി ദേവസ്വത്തിന് കൈമാറിയ 14992 ഏക്കര്‍ 8 സെന്റ് ഭൂമിയില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. ദേവസ്വം മാനേജരായിരുന്ന ശ്രീ. കുപ്പത്തോട് മാധവന്‍ നായരില്‍ നിന്നും ഏക്കറിന് 100 രൂപയില്‍ താഴെ വിലയ്ക്ക് ഭൂമി വാങ്ങി മധ്യ തിരുവതാംകൂറിലെ എരുമേലിയില്‍ നിന്നും വന്ന പഴയതോട്ടത്തില്‍ വര്‍ക്കിച്ചേട്ടന്‍ കുടിയേറ്റത്തിനാരംഭം കുറിച്ചു. കബനിഗിരിയുടെ ആദ്യത്തെ പേര് 'മരക്കടവ് 'എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന 'മരക്കടവ്' എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു. ഇവിടെയാണ് 1972 ല്‍ കുടിയേറ്റകര്‍ഷകര്‍ സെന്റ് മേരീസ് പള്ളി സ്ഥാപിച്ചത്. അന്നത്തെ വികാരിയായിരുന്ന റവ.ഫാ. ജോസഫ് കുളിരാനി അച്ചനാണ് ഈ പ്രദേശത്തിന് ' കബനിഗിരി ' എന്ന പേരു നല്‍കിയത്. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി. റവ. ഫാ. വിന്‍സന്റ് താമരശ്ശേരിയായിരുന്നു സ്ഥാപകമാനേജര്‍. 19-ല്‍ ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സ്ഥാപിതമായി. ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു. പൂര്‍വ്വപിതാക്കളുടേയും ആദിവാസികളുടെയും ചോരയും നീരും വീണ് കുതുര്‍ന്ന ഈ മണ്ണിന്റെ ലഘുചരിത്രം ഭാവിതലമുറക്ക് പ്രചോദകവും മാര്‍ഗദര്‍ശകവും ആയി തീരട്ടെ.