"കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
2017-18 അധ്യനവർത്തിൽ ഇൻസ്പെയർ ആവാർഡിന് അർഹനായ ദർഷിത് കെ പി റീജണൽ തലത്തിൽ മത്സരിച്ച് തിരെഞ്ഞെടുക്കപ്പെടുകയും സറ്റേറ്റ്തലതലത്തിൽ മത്സരിക്കുകയും ചെയ്തു. | 2017-18 അധ്യനവർത്തിൽ ഇൻസ്പെയർ ആവാർഡിന് അർഹനായ ദർഷിത് കെ പി റീജണൽ തലത്തിൽ മത്സരിച്ച് തിരെഞ്ഞെടുക്കപ്പെടുകയും സറ്റേറ്റ്തലതലത്തിൽ മത്സരിക്കുകയും ചെയ്തു. | ||
<center><gallery> | |||
13059_ins.jpg| | |||
</gallery></center> |
23:18, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
അറബിക് ക്ലബ്
അറബിക് ക്ലബ് നമ്മുടെ സ്കൂളിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ അറബിക് ഒന്നാം ഭാഷയായി പഠിക്കുന്നുണ്ട്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി യുപിയിൽ ഒന്നും ഹൈ സ്കൂളിൽ രണ്ടും അധ്യാപകരാണുള്ളത്. മുൻ വർഷങ്ങളിൽ എന്ന പോലെ ഈ വർഷവും ആഗസ്ത് മാസമാവുമ്പോഴേക്കും അറബിക് ക്ലബ് രൂപീകരിച്ചു വിദ്യാർത്ഥികളെ അറബിക് ഭാഷയിലേക്കു ആകര്ഷിക്കുന്നതിനും പഠനം രസകരമാക്കുന്നതിനുമായി നിരവധി പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ നടത്തുക എന്നത് ഈ ക്ലബിന്റെ ലക്ഷ്യമാണ് അത് നടത്തി വരുന്നുമുണ്ട്. ഈ വര്ഷം നടന്ന ആലിഫ് ടാലെന്റ്റ് ടെസ്റ്റിൽ സബ്ജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനവും യു പി വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്ഷം SSLC പരീക്ഷയിൽ അറബി ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത 80 % വിദ്യാർത്ഥികൾക്കും അറബിയിൽ A + കരസ്ഥമാക്കിയാണ് വിജയം നേടിയത്. അതുപോലെ തന്നെ അറബിക് കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നു വർഷങ്ങളിലും യു പി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ നമ്മുടെ വിദ്യാലയമാണ് ജേതാക്കൾ. കഴിഞ്ഞ വര്ഷം യു പി വിഭാഗത്തിൽ നാലു മത്സര ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്പത് മത്സര ഇനങ്ങളിലും ജില്ലാ തലത്തിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച അറബിക് ഇന്റർനാഷണൽ ഡേയുടെ ഭാഗമായി സങ്കടിപ്പിച്ച അറബിക് കൈയെഴുത്തു മാസിക നിർമാണത്തിൽ യു പി ഹൈസ്കൂൾ വിഭാഗം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് അത് സ്കൂളിലെ അറബിക് ക്ലബിന്റെ ചരിത്രത്തിലെ ഒരു പൊന്തൂവലാണ്.
-
അറബിക് ക്ലബ്
-
ടാലന്റ് സേർച്ച് ടെസ്റ്റ്
-
ടാലന്റ് സേർച്ച് ടെസ്റ്റ്
-
അറബിക് മാസിക
CWSN
CWSN കുട്ടികളെ സംബന്ധിച്ച റിപ്പോർട്ട് 2013 മുതൽ 2018 വരെയുള്ള വർഷങ്ങളിലായി ഇതിനോടകം 70 CWSN കുട്ടികൾ ഇവിടെ പഠിക്കുകയും വിവിധങ്ങളായ പരിശീലനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവിധങ്ങളായ സ്കോളർഷിപ്പും Aids & Appliances വര്ഷം തോറും കുറ്റ്യാകൾക്കു ലഭ്യമാക്കിയിട്ടുണ്ട്. പഠന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പാഠഭാഗം adaptation നടത്തി പഠന പുരോഗതിയിൽ എത്തിച്ചിട്ടുണ്ട്. പഠ്യേതര പ്രവർത്തനങ്ങളിൽ മിക്ക കുട്ടികളും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.സ്കൂളിൽ ഈ കുട്ടികൾക്കായി നൽകി വരുന്ന പ്രവർത്തനങ്ങൾ emboz പാനലിങ്, പെന്സിൽ ഡ്രോയിങ്, painting ,വെജിറ്റബിൾ printing ,എംബ്രോയിഡറി, കട്ടിങ് & ടൈലറിംഗ് ഫ്ളവർ മേക്കിങ്, കാർഡ് ബോർഡ് ഫയൽ മേയ്ക്കിങ് , ബുക്ക് ബൈൻഡിങ്, വേസ്റ്റ് മെറ്റീരിയൽ പ്രൊഡക്ഷൻ എന്നിവയാണ്. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുകയും തങ്ങളും മറ്റുള്ള കുട്ടികളെ പോലെ ഒരുപക്ഷെ മറ്റുള്ളവരെക്കാൾ മിടുക്കരാണ് എന്ന് തെളിയിക്കുകയും ചെയ്തത് രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകിയിട്ടുണ്ട്. ഏതു തരത്തിലുള്ള പരിശീലനവും ശ്രദ്ധയുമാണ് ഈ കുട്ടികൾക്ക് നൽകേണ്ടത് എന്നത് സംബന്ധിച്ച ബോധവത്കരണ ക്ളാസും കുട്ടികളുടെ എല്ലാ വിധത്തിലുള്ള പുരോഗതി വിലയിരുത്തലും ഹെഡ്മിസ്ട്രെസ്സ്ന്റെ നേതൃത്വത്തിൽ മൂന്നുമാസത്തിലൊരിക്കൽ നടത്തിവരുന്നുണ്ട്. RMSA യുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വെച്ച നടത്തിയ ഹിമാചൽ തനതു പ്രോഗ്രാമായ പാംഗി ഡാൻസിന് സ്കൂളിൽ നിന്നും കഠിനാധ്വാനത്തിലൂടെ കുട്ടികളെ പരിശീലിപ്പിച്ചു പങ്കെടുപ്പിക്കുകയും സ്റ്റേറ്റിൽ ഒന്നാം സ്ഥാനത്തിന് അർഹരാവുകയും ചെയ്ത മുഹൂർത്തം ഏറെ ധാന്യമാണ്. തുടർന്ന് 29 സംസ്ഥാനങ്ങളെയും 7 കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ചു ഭോപ്പാലിൽ വെച്ച് നടന്ന ദേശീയോത്സവത്തിൽ ഏവരെയും ആശ്ചര്യപെടുത്തിയുള്ള പ്രകടനം കുട്ടികൾ കാഴ്ചവെക്കുകയും ദേശീയ തലത്തിൽ ഒന്നാമതായി എത്തി തിളക്കമാർന്ന വിജയം കൈ വരിചതു ദേശീയ തലത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിന്റെ യശസ്സ് ഉയർത്തിയ ചരിത്ര മുഹൂർത്തമായിരുന്നു. ആവേശോജ്വലമായ വരവേല്പ്പോടെയാണ് വിജയികളെ സ്കൂൾ എതിരേറ്റത്. 8 പേർ അടങ്ങിയ നൃത്ത ഗ്രൂപ്പിൽ cwsn കുട്ടികളും ഉണ്ടായിരുന്നു എന്ന് എടുത്തു പറയട്ടെ. സ്കൂളിലെ കല കായിക മേളകളിലും CWSN കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2017 -18 ൽ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച് ഉപജില്ലാതലത്തിൽ നടന്ന കലാപരിപാടിയിലും എക്സിബിഷനിലും കടമ്പൂർ Cwsn കുട്ടികൾ മഹാ വിസ്മയമായി മാറിയിരുന്നു. എം പി ശ്രീമതി DED കരുണാകരൻ സാർ DEO ലീല ടീചർ APO കൃഷ്ണദാസ് സാർ HM സ്മിത ടീച്ചർ ഇവരുടെ ആശംസകളും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും മഹനീയ സാനിധ്യവും അഭിമാനകരമായ നിമിഷങ്ങളായിരുന്നു. ഇത്തരം കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേകം മുറിയും കമ്പ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മാനേജ്മെൻറ്റി ൻറെയും ഹെഡ്മിസ്ട്രെസ്സിന്റെയും നിർലോഭമായ സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട് എന്നതാണ് സ്രേഷ്ടമായ ഒരു പരിശീലനവും ശ്രദ്ധയും കൊടുക്കുവാൻ പ്രേരകമായിട്ടുള്ളത്.
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്പ്രവർത്തന റിപ്പോർ ട്ട് സ്കൂൾ ഹെൽത്ത് ക്ലബ്ബിൻടെ സെക്രട്ടറിയായി പി പ്രഭാകരൻ മാസ്റ്റർ പ്രവർത്തിക്കുന്നു. ഒന്ന് മുതൽ പത്തു വരെ അയ്യായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി രണ്ടു വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. സൂപ്പർ വൈസിങ് ഓഫീസർ എന്ന നിലയിൽ ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുകയും സജീവമായ നേതൃത്വം നൽകുകയും ചെയ്യുന്നു. സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള സഹകരണവും സഹായവും ശ്ലാഘനീയമാണു. ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബ് ഉദഘാടനം 29 -06 -2017 വ്യാഴാഴ്ച്ച 2 മണിക്ക് നടന്നു. ഇതിന്റെ ഭാഗമായി പകർച്ച വ്യാധികൾ പിടിപെടുന്നതും പ്രതിരോധവും മഴക്കാല രോഗ ബോധ വൽക്കരണവും വ്യക്തി ശുചിത്വം പരിസര ശുചിത്വം ആരോഗ്യ സംരക്ഷണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കാടാച്ചിറ PHC ലെ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാബു ബോധവത്കരണ ക്ലസ്സെടുത്തു. കാടാച്ചിറ PHC മെഡിക്കൽ ഓഫീസർ ഡോ:ഇസ്മായിൽ സി വി ടി ഉദ്ഘാടനം നിർവഹിച്ചു. ഇതിൻറെ ഭാഗമായി 6000 നോട്ടീസ് പ്രിന്റ് ചെയ്തു സ്കൂളിലെ മുഴുവൻ കുട്ടികളിലും എത്തിച്ചു ബോധവത്കരണം നടത്തി. ഇത് രക്ഷിതാക്കളിൽ വലിയ മതിപ്പുകവക്കിയ പ്രവർത്തനമായിരുന്നു. • ക്ളാസ് മുറിയും സ്കൂൾ പരിസരവും ശുചിയായി സൂക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തിക്കൊണ്ട് പ്രത്യേകം തയ്യാറാക്കിയ സ്കൂൾ ഹൈജീൻ പട്ടികയിൽ ദിവസവും രേഖപ്പെടുത്തുന്ന നൂതന സംവിധാനം ഇവിടെ നടപ്പിലാക്കി വരുന്നു. ഇത്തരത്തിൽ ടോയ് ലെറ്റ് ഹൈജീൻ പട്ടികയിലും ശുചിത്വ പ്രവർത്തനങ്ങൾ രേഖപെടുത്തിവരുന്നു. ശുചിത്വ ബോധവത്കരണം കുട്ടികളിൽ നിരന്തരം നടത്തി വരികയും ഏറ്റവും ശുചിത്വം പാലിക്കുന്ന ക്ളാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ളാസ് റൂം ഹൈജീനിക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. • സുസജ്ജമായ ഫസ്റ്റ് എയ്ഡ് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. • ലഹരി വിരുദ്ധ കാമ്പയിൻ റെഡ് ക്രോസ്സ്, സ്കൗട് ആൻഡ് ഗൈഡ്സ് എന്നീ വിദ്യാർത്ഥികളെ അണിനിരത്തി പ്ലക്കാർഡുകൾ തയ്യാറാക്കി സന്ദേശയാത്ര നടത്തി. • സ്കൂൾ ശുചിത്വം വ്യക്തി ശുചിത്വം യൂണിഫോം എന്നിവ പരിശോധിക്കുന്നതിന് വേണ്ടി റെഡ് ക്രോസ്സ് സ്കൗട് ആൻഡ് ഗൈഡ് എന്നീ സേനകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഉത്തരവാദിത്വം നൽകി. • ആരോഗ്യത്തിനു ഹാനികരമാകുന്ന തരത്തിലുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ സഞ്ചികൾ ടിഫിൻ ബോക്സ് എന്നിവ ഒഴിവാക്കാനുള്ള ബോധവത്കരണം നടത്തുകയും പകരം സ്റ്റീൽ വാട്ടർ ബോട്ടിൽ ടിഫിൻ ബോക്സ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാണ്. • മിട്ടായികൾ ബബിൾഗം കുട്ടികളുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാധനങ്ങൾ സ്കൂളിൽ കർശനമായി നിരോധിക്കുകയും ബോധവത്കരണ ക്ളാസ്സുകൾ നൽകുകയും ചെയ്തു.
എനർജി ക്ലബ്
പ്രവർത്തന റിപ്പോർട്ട് 2017 -18 അധ്യയന വർഷത്തിലെ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ എനര്ജി ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു. ക്ലബ്ബിന്റെ ഉദ്ഘാടനം 2017 ജൂലൈ 20 നു നടന്നു. അതിനോടനുബന്ധിച്ചു എല്ലാ ക്ളാസ്സുകളിലെയും കുട്ടികളെ എനർജി ക്ലബ്ബ് മെമ്പർമാർ ഊർജ ഉപഭോഗത്തെ പറ്റിയും നമ്മൾ നേരിടുന്ന ഊർജ പ്രതിസന്ധിയെ പറ്റിയും ബോധവാന്മാരാക്കി. നമ്മളോരോരുത്തരും വൈധ്യുതി ഉപയോഗിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ എല്ലാ ക്ലസ്സിലും ലഘുലേഖകൾ വിതരണം ചെയ്തു. ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ചു നടന്ന സ്കൂൾ തല ആഘോഷങ്ങൾ കുട്ടികളിൽ മികച്ച പ്രതികരണം ഉണ്ടാക്കി. വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തി. കണ്ണൂർ റവന്റ് ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ ഊർജ ക്വിസ്സ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ അഭിൻ കെ, സന്ഗീർത് എം എന്നിവർക്ക് ഒന്നാം സ്ഥാനവും സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യതയും നേടാൻ സാധിച്ചു. കാർട്ടൂൺ മത്സരത്തിൽ ജേതാവായ മയൂഗ് മനോജിന് സംസഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. E M C സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ വിദ്യാർത്ഥികൾ ആഹ്ലാദപൂർവം പങ്കെടുത്തു. ശിശിര, മിഥുന എന്ന വിദ്യാർത്ഥികളുടെ ചിത്രം തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങളിൽ ഒന്നായി ഇന്നും പുസ്തകങ്ങളിൽ ഇടം നേടിയിരിക്കുന്നു. ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ടു സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ കൊണ്ട് ഓരോ വിദ്യാർത്ഥിയും തങ്ങൾ വിനിയോഗിക്കുന്ന ഊർജം വളരെ ശ്രദ്ധയോടെ സൂഷ്മതയോടും കൂടി മാത്രെമേ ഉപയോഗിക്കുകയുള്ളു എന്നും നമുക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും.
ഹിന്ദി ക്ലബ്ബ്
-
ഹിന്ദി ദിനാചരണം
-
ഹിന്ദി കൈയ്യെഴുത്ത് മത്സരം
-
ഹിന്ദി കൈയ്യെഴുത്ത് മത്സരം
-
ഹിന്ദി കൈയ്യെഴുത്ത് മത്സരം
-
ഹിന്ദി പ്രശ്നോത്തരി
-
ഹിന്ദി ബോർഡ്
-
പ്രേംചന്ദ് ദിനാചരണം
-
സുഗമ ഹിന്ദി പ്രശസ്തി പത്രം
ഐ. ടി ക്ലബ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ഐ.ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും ഐടി കോർഡിനേറ്ററായി നിയമിച്ച കുട്ടിയുടെ നേതൃത്വത്തിൽ ക്ലാസ്സ് തല ഐടി പ്രവർത്തനം നടക്കുന്നു. സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സിൽ ലഭിച്ചിട്ടുള്ള ഐടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ നേതൃത്വം നൽകുന്നത് ക്ലബ്ബിൽ അംഗമായ വിദ്യാർത്ഥികളാണ്. അതിന്രെ സുരക്ഷിതത്വം പരിപാലനത്തിനും അവർ മേൽനോട്ടം വഹിക്കുന്നു. ഐ.ടി മേളയോടനുബന്ധിച്ച് മലയാളം ടൈപ്പിങ്, മൽട്ടി മീഡിയ പ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, ഡിജിറ്റൽ പെയിന്റിങ്, പ്രൊജക്ട് എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലാ തലത്തിൽ ഓവറോൾ കിരീടവും തുടർച്ചയായ വർഷങ്ങളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിലും നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
-
ഐ ടി ക്ലബ്ബ്
-
സ്ക്കുൾ തല മത്സരം
-
സബ്ജില്ല ചാമ്പ്യഷിപ്പ്
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
നമ്മുടെ സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുപാട് പ്രവർത്തനങ്ങൾ സംയോജിപ്പിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലെയും ക്ലബ്ബ് അംഗങ്ങൾഇതിന്റെ ഭാഗമായിട്ടുണ്ട്. ബാലവേല വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ലമൻഡിങ്ങ് സ്റ്റാർസ് എന്ന പേരിൽ മാഗസിൻ പ്രകാശനം ചെയ്തു. ഏതാണ്ട് 60 ഓളം രചനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ആത്മകഥയിലെ സേവനമഹത്വം എന്ന ഭാഗത്തെ ആസ്പതമാക്കി കുട്ടികളുടെ നാടകം അവതരിപ്പിച്ചു. ഇതുവഴി കുട്ടികളിൽ ലാളിത്വത്തിന്റെ മഹത്വം എത്തിക്കുവാൻ സാധിച്ചു. വനിത ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, കവിതാലാപനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ചിൽഡ്രൺ ഓഫ് ഹെവൺ എന്ന സിനിമയെ ആസ്പദമാക്കി കുട്ടികൾ ഒരു ഹ്രസ്വ ചിത്രം നിർമ്മിച്ച് യുട്യൂബിൽ പ്രദർശിപ്പിച്ചു.
സംസ്കൃതം ഭാഷാ പരിപാടികൾ
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ സംസ്കൃതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 2018-19 വർഷത്തിൽ ക്ലബ്ബ് രൂപീകരിച്ചു.സ്കൂളിലെ മുഴുവൻ സംസ്കൃതം വിദ്യാർത്ഥികളും ക്ലബ്ബിൽ അംഗമായി. ഔപചാരികമായ ഉദ്ഘാടനവും നടത്തി.വായനാ ദിനവുമായി ബന്ധപ്പെട്ട് സംസ്കൃത വായനാ മത്സരം സംഘടിപ്പിച്ചു.ക്ലാസ്സുകളിൽ കവിതാരചനാ മത്സരവും നടത്തി.സംസ്കൃത വായന പരിപോഷിപ്പിക്കുന്നതിനു വേണ്ടി ക്ലാസ്സ് ലൈബ്രറി തുടങ്ങി.വിവിധ സെമിനാറുകളും ബോധവത്കരണവും സംഘടിപ്പിച്ചു.പാഠബാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ നാടകം അവതരിപ്പിച്ചു.രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രശ്നോത്തരി നടത്തി.ക്ലാസ്സുകളിൽ കവിതാ രചനാ മത്സരം സംഘടിപ്പിച്ചു. ഐ.സി.റ്റി ഉപയോഗപ്പെടുത്തി ക്ലാസ്സുകളിൽ സംസ്കൃതവുമായി ബന്ധപ്പെട്ട ഓഡിയോകളും വീഡിയോകളും സംഘടിപ്പിച്ചു.സംസ്കൃത ദിനവുമായി ബന്ധപ്പെട്ട് പ്രഭാഷണവും പ്ലക്കാർഡുകളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഉറുദു ക്ലബ്ബ്
ജൂൺ മാസത്തിൽ തന്നെ ഉറുദു ക്ലബ്ബ് രൂപീകരിക്കാറുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ മുൻതൂക്കം കൊടുക്കുന്നത്.എസ്.എസ്.എൽ.സി ക്ക് എ പ്ലസ് നേടിയെടുക്കാൻ വേണ്ടി പ്രത്യേക പരിശീലനം നൽകിവരുന്നു. ഉറുദു കലണ്ടർ, ഉറുദു മാഗസിൻ, ഉറുദു പോസ്റ്റർ എന്നിവയിൽ പരിശീലനവും പ്രദർശനവും നടത്താറുണ്ട്. ഐ.സി.റ്റി സഹായത്തോടുകൂടി ഉറുദു പഠനം ലളിതവത്കരിക്കുന്നു. സ്കൂൾ സബ്ജില്ല, ജില്ല സ്റ്റേറ്റ് കലോത്സവങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസ്സ് റൂം ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
പ്രവൃത്തി പരിചയ ക്ലബ്ബ്
സ്കൂൾ തല പ്രവൃത്തി പരിചയ മേള 15-09-2017 ന് വെള്ളിയാഴ്ച നടത്തി.എല്ലാ വിഭാഗങ്ങളിലും മത്സരം നടത്തിയിരുന്നു.ഓരോ കുട്ടികളെ വീതം തിരഞ്ഞെടുത്തു. എൽ. പി വിഭാഗം 9 മേഖല യു.പി വിഭാഗം 10 മേഖല ഹൈസ്കൂൾ വിഭാഗം 20 മേഖല ഇത്രയും കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് ഉപജില്ലാതല മേളയിൽ പങ്കെടുപ്പിച്ചു.25-10-2017,26-10-2017 എന്നീ രണ്ട് ദിവസങ്ങളിൽ മുഴപ്പിലങ്ങാട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഇതിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. യു. പി വിഭാഗം 4 ഹൈസ്കൂൾ വിഭാഗം 16 ഹയർ സെക്കണ്ടറി വിഭാഗം 8 കുട്ടികളെ തെരഞ്ഞെടുക്കപ്പെട്ടു. ഇത്രയും കുട്ടികൾ ഫസ്റ്റ് എ ഗ്രേഡ്, സെക്കൻഡ് എ ഗ്രേഡ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി റവന്യൂ ജില്ലാ മേളയിൽ തിരഞ്ഞെടുക്കപ്പെട്ടു.10-11-2017,11-10-2017 എന്നീ തീയതികളിൽ റവന്യൂ ജില്ലാ മേല നടന്നു. ഇതിൽ മൂന്ന് കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ദേശീയ പതാക നിർമ്മാണം നടത്തി. എല്ലാ ക്ലാസ്സിലും കുട്ടികൾ പേപ്പർ ഉപയോഗിച്ച് പതാക തയ്യാറാക്കി. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സഡാക്കേ ക്രേൻ കുട്ടികൾ നിർമ്മിച്ച് സ്കൂളിൽ ഒരു റാലി നടത്തി.ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും സാലഡ് നിർമ്മാണം നടത്തി. ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരമായിരുന്നു. ക്രസ്തുമസുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും നക്ഷത്ര നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
എൻ എം എം എസ് സ്കോളർഷിപ്
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് & നാഷണൽ ടാലന്റ് സ്കോളർഷിപ്പ്
എല്ലാ വർഷവും എൻ എം എം എസ് , എൻ ടി എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വിദ്യാർത്തികൾ പങ്കെടുക്കകയും നിരവധി സ്കോളർഷിപ്പ് ജേതാക്കളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വർഷവും 6000 രൂപവീതം കിട്ടുന്ന ഈ സ്കോളർഷിപ്പ് വിദ്യർത്തികൾക്ക് പ്രചോതനവും പ്രോത്സാഹനവുമാണ്.
കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും ഈ വർഷം എൻ എം എം എസ് സ്കോളർഷിപ് ലഭിച്ച വിദ്യാർത്ഥികൾ സ്വാഹിൻ സത്യൻ , പ്രത്യുഷ്, അഷിൻ ടി
ഇൻസ്പെയർ ആവാർഡ്
2017-18 അധ്യനവർത്തിൽ ഇൻസ്പെയർ ആവാർഡിന് അർഹനായ ദർഷിത് കെ പി റീജണൽ തലത്തിൽ മത്സരിച്ച് തിരെഞ്ഞെടുക്കപ്പെടുകയും സറ്റേറ്റ്തലതലത്തിൽ മത്സരിക്കുകയും ചെയ്തു.