"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (/* കാനത്തിന്റെ ജൈവവൈവിധ്യത്തെ നേരിട്ടറിഞ്ഞ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗ...)
(ചെ.)No edit summary
വരി 44: വരി 44:
[[പ്രമാണം:12060 2018 176.jpg|ലഘുചിത്രം|പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു. ]]
[[പ്രമാണം:12060 2018 176.jpg|ലഘുചിത്രം|പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു. ]]
തച്ചങ്ങാട്: വിഷരഹിത പച്ചക്കറിക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ  പരിസ്ഥിതി ക്ലബ്ബ്, പി.ടി.എ, മദർ പി.ടി.എ എന്നിവ സംയുക്തമായി സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിവിത്തുപാകൽ ഉത്സവം സംഘടിപ്പിച്ചു.വെണ്ട, പയർ, വെള്ളരി, വഴുതിന, കുമ്പളം, മത്തൻ തുടങ്ങിയ വിത്തുകളാണ് പാകിയത്.പി.ടി.എപ്രസിഡണ്ട്  ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ  പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ  വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ,  ഡോ.സുനിൽ കുമാർ, പ്രഭാവതി,  തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.പ്രധാനാധ്യാപിക എം.ഭാരതി ഷേണായി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.

===ലോക നാളികേരദിനം ആചരിച്ചു.(03-09-2018)===
[[പ്രമാണം:12060 2018 sep 3.jpg|ലഘുചിത്രം|നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക ബാരതി ഷേണായ് നിർവ്വഹിക്കുന്നു. ]]
തച്ചങ്ങാട് : ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വർഷം തോറും സെസെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാളികേരദിനം നാളികേരവാരാചരണമായി ആചരിക്കുന്നു. സപ്തംബർ 2 മുതൽ ഒരാഴ്ചക്കാലം തെങ്ങിൻതൈകൾ നട്ടുകൊണ്ടാണ് നാളികേരവാരാചരണമായി ആചരിക്കുന്നത്.ഒരാഴ്ച ഓരോ അധ്യാപകർ കൊണ്ടുവരുന്ന തെങ്ങിൻതൈ അവരുടെ പേരിൽനട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക നിർവ്വഹിച്ചു.സീനിയർഅസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ തുടങ്ങിയവർസംബന്ധിച്ചു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെനിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.

10:11, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ

തച്ചങ്ങാടിന് ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ(05-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ കോരൻ നിർവ്വഹിക്കുന്നു.

തച്ചങ്ങാട് :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കാമ്പസിൽ "മണ്ണിനു തണലായൊരായിരം സ്നേഹമരങ്ങൾ" എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പൂർ‌വ്വവിദ്യാർഥികളും പ്ലാവ്, മാവ്,പേര,ചാമ്പ,‍ഞാവൽ,സപോട്ട,ഉറുമാമ്പഴം,നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ കോരൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ 1991-92 എസ്.എസ്.എൽ.സി ബാച്ച് നിർമ്മിച്ച ജൈവ വൈവിദ്ധ്യ പാർക്ക് സ്കൂളിന് കൈമാറി. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞയും എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേസം നൽകി. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകൾ നൽകി മാതൃകയായി. പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും ലസിത നന്ദിയും പറ‍ഞ്ഞു.

ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഔഷധസസ്യോദ്യാനം ഒരുങ്ങുന്നു.(25-06-2018)

ഔഷധ സസ്യോദ്യാനത്തെക്കുറിച്ച് മാധ്യമം ദിനപത്രത്തിൽ വന്ന വാർത്ത.

തച്ചങ്ങാട് : ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ജൈവോദ്യാനമൊരു‌ങ്ങുന്നു തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ട് ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി നടക്കുന്നത്.കാഞ്ഞങ്ങാട്ടെ പ്രസിദ്ധ പാരമ്പര്യ വൈദ്യനും കേരള സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവുമായരവീന്ദ്രൻ മൈക്കീൽ ചരകൻ ആണ് സൗജന്യമായി ഔഷധ സസ്യങ്ങൾ നൽകിയത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാണാനും പഠിക്കാനും ഉപയോഗിക്കാനും തരത്തിലാണ് ജൈവോദ്യാനത്തിന്റെദ ഘടന.ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രവീന്ദ്രൻ മൈക്കീൽ ചരകൻ ഔഷധസസ്യങ്ങൾ ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ അഞ്ച് വീതം ഗ്രൂപ്പുകളാക്കി വ്യത്യസ്ത ഔഷധസസ്യങ്ങൾ നൽകി അവർത്തന്നെ അതിനെ പരിപാലിക്കുകയാണ്ചെയ്യുക. ഓരോ ഔഷധസസ്യങ്ങളുടെയുംപ്രാധാന്യത്തെക്കുറിച്ച് രവീന്ദ്രൻ മൈക്കീൽ ചരകൻ ക്ലാസ്സെടുത്തു. ചടങ്ങിൽ ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിഅദ്ധ്യക്ഷത വഹിച്ചു. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ,രജിഷ, രാജു, സജിത.കെ.പി, ശ്രീജ.കെ, ശശിധരൻ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.

പുലരി അരവത്തിന്റെ നാട്ടി ഉത്സവത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളും.(01-07-2018)

പുലരി അരവത്തിന്റെ നാട്ടി ഉത്സവത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വയൽസംരക്ഷണ പ്രതിജ്ഞഎടുക്കുന്നു.

യുവതലമുറയെ കൃഷിയോടടുപ്പിക്കാൻ പുലരി അരവത്ത് കൂട്ടായ്മ മൂന്നാമത്തെ നാട്ടിമഴ ഉത്സവത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ജൂലായ് ഒന്നിന് അരവത്ത് വയലിലാണ് നാട്ടി ഉത്സവം നടന്നത്.രണ്ട് വർഷമായി അരവത്ത് വയലിൽ കൃഷി ഉത്സവമാക്കിയ ഈ യുവകൂട്ടായ്മ ഇത്തവണ വിവിധ സ്കൂളുകളുടെ സഹകരണത്തോടെയാണ് കാർഷിക പാഠശാല ഒരുക്കയത്.ഇതിന്റെ ഭാഗമായി അരവത്ത് വയലിൽ കൃഷി ചെയ്യാതെ ഒഴിച്ചിട്ട പാടങ്ങളിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ ചേർന്ന് നേരിട്ട് കൃഷിയിറക്കി. വിദ്യാർത്ഥികൾക്ക് വിവിധയിനം നാടൻ നെൽവിത്തിനങ്ങളെകുറിച് പഠിക്കാനും അവസരം നൽകുന്നുണ്ട്. വ്യത്യസ്ത വിത്തിനങ്ങളുടെ മൂപ്പ , നെൽച്ചെടിയുടെ ഉയരം , നിറം , രുചി , ഗന്ധം ,വിളവ് തുടങ്ങിയ സവിശേഷതകൾ പഠനവിധേയമാകും. ഓരോ ഘട്ടമായി വിദ്യാർത്ഥികൾക് ഇതിന് സൗകര്യം ഉണ്ടാകും .മണ്ണിനും പ്രകൃതിക്കും അനുയോജ്യമായ പഴയകാല കൃഷി രീതി തിരിച്ച്പിടിക്കാനും നാട്ടുനന്മകളെ ഓർമപ്പെടുത്താനുംആണ് ഉത്സവം ലക്ഷ്യമിടുന്നത് . തച്ചങ്ങാട് ഗവ. ഹൈസ്കൂൾ, ബേക്കൽ ഫിഷറിസ് ഹയർ സെക്കൻഡറി സ്‌കൂൾ , ചെമ്മനാട് ജമ അത്ത് ഹൈയർസെക്കന്ഡറി സ്‌കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹൈയർസെക്കന്ഡറി സ്‌കൂൾ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്‌യന്നൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ വിദ്ധ്യാർത്ഥികൾ സ്വന്തമായി കണ്ടംനട്ട് ഉത്സവത്തിൽ പങ്കാളിയായി. കൂടാതെ ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്.എസ് , ഇക്കോ ക്ലബ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കർഷകരും ഉത്സവത്തിൽ ഒത്തുചേർന്നു. നാട്ടുകാർക്കും കുട്ടികൾക്കുമായി ഉഴുതുതയ്യാറാക്കിയ ചളി കണ്ടത്തിൽ വടംവലി , മുക്കാലിലോട്ടം , ചാക്കിലോട്ടം , പന്തുകളി , തണ്ടിലോട്ടം , തുടങ്ങിയ വിവിധയിനം മത്സരങ്ങൾ നടന്നു. .കാണികൾക്ക് ഉച്ചയ്ക്ക് നാടൻകഞ്ഞിയും നാടൻ കറികളും ചമ്മന്തിയും അടങ്ങുന്ന ഉച്ചക്കഞ്ഞി നൽകി. പാടത്ത് ഞാർ നട്ടതിന് ശേഷം വൈകിട്ട് മാത്രമേ ആളുകൾ പിരിഞ്ഞുപോയുള്ളു.പുലരിക്കൊപ്പം പള്ളിക്കര കൃഷി ഭവനും ,എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ വയനാടും ,പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീയുമുണ്ട് നാട്ടിയുടെ തലേദിവസം ജൂൺ 30ന്പൂബാണം സാരഥി ഓഡിറ്റോറിയത്തിൽ നെല്കൃഷിയുമായി ബന്ധപ്പെട്ട കാർഷിക സെമിനാറും പ്രദർശനവും നടന്നു. പുലരിയുടെ പുതിയ ഉദ്യമമായ പുലരി ജലവിജ്ഞാന കേന്ദ്രത്തിന്റെ ഉൽഘാടനവും നടന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി, സീനിയർ അസിസ്ററന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജികൺവീനർ പ്രണാബ് കുമാർ, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി മനോജ് കുമാർ, അജിത , ജസിത, രജിഷ, അനിൽകുമാർ, ശ്രീജിത്ത്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്ത് തച്ചങ്ങാട്ടെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ (01-08-2018)

ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു.

ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവർത്തകർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വർഷവും മനുഷ്യൻ ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം അവസാനിപ്പിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനമാണ് ഭൗമപരിധി ദിനം.സ്കൂളിലെ പാലമരത്തിനു ചുറ്റും നിന്ന് മണ്ണിനെയും വിണ്ണിനെയും മരത്തിനെയും സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ലൈബ്രറി കൺവീനർ ഡോ.സുനിൽ കുമാർ, പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് , അഭിലാഷ് രാമൻ, ശ്രീജിത്ത.കെ, രാജു, സജിത.കെ എന്നിവർ പ്രതിജ്ഞ യിൽ പങ്കാളിയായി. സീഡ് ക്ലബ്ബ് ലീഡർ ആര്യ, ഷോബിത്ത് എന്നിവർ പ്രതിജ്ഞ ചൊല്ലി്ക്കൊടുത്തു.

പച്ചക്കറി വിളവെടുപ്പു തുടങ്ങി (01-08-2018)

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോൾ

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വഴുതന, മരച്ചീനി, പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ്.പിലിക്കോടാണ് പച്ചക്കറിക്കൃഷിക്ക് മേൻനോട്ടം വഹിക്കുന്നത്.

ഇലക്കറിമേളസംഘടിപ്പിച്ച‌ു.(07-08-2018)

ഇലക്കറിമേള

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെട‌ുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തച്ചങ്ങാട് ഗവ.ഹെെസ്കൂളിൽ ഇലക്കറിമേളസംഘടിപ്പിച്ച‌ു. 1 മ‌ുതൽ 4 വരെക്ലാസ‌ുകളിലെ ക‌ുട്ടികള‌ുടെയ‌ുംരക്ഷിതക്കളുടെയും അധ്യാപകര‌ുടെ യ‌ും സഹകരണത്തോടെ 40 ലേറെ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.ഹെഡ് മിസ്ട്രസ്സ് എം. ഭാരതി ഷേണായി പ്രസ്തുത പരിപാടിയുടെഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്ഇലക്കറികളുടെ പ്രധാന്യത്തെ ക്കുറിച്ച് ക്ലാസെട‌ുത്തു. മദർ പി. ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻസീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.രാജേഷ് എം സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.

കാനത്തിന്റെ ജൈവവൈവിധ്യത്തെ നേരിട്ടറിഞ്ഞ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ(07-08-2018)

കാനം യാത്ര_മാതൃഭൂമി കാഴ്ച 10-08-2018

തച്ചങ്ങാട് കോട്ടപ്പാറയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കാനത്തെ നേരിട്ടറിയാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ എത്തി. പലതരം ചെടികളും പൂക്കളും മരങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളുമുള്ള പ്രത്യേകത കുട്ടികൾക്ക് വേറിട്ട അനുഭവമായി. വെള്ളച്ചാട്ടങ്ങളും നിറഞ്ഞുകവിഞ്ഞ വെള്ളക്കുഴികളിലും കുട്ടികൾ നിറഞ്ഞാടി. നീരുറവകളുടെ തുടക്കം കാനമാണെന്നും പ്രദേശത്തിന്റെ മുഴുവൻ ജലത്തിന്റെയും സ്രോതസ്സ് കാനമാണെന്നും ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾക്കാണെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. കാനത്തിന്റെ വഴിതുറക്കുന്നയിടത്ത് പേരാൽ നട്ട് കാനത്തെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ബേക്കൽ ഗവ.ഹയർസെക്കന്ററി അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജയപ്രകാശ് കുട്ടികൾക്ക് പരിസ്ഥിതി ക്ലാസ്സ് എടുത്തു. എഴുപതോളം കുട്ടികൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ കാനം യാത്രയിൽ പങ്കുകൊണ്ടു. പരിസ്ഥിിതി ക്ലബ്ബ് കൺവീനർ മനോ‍ജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, മലയാളം അധ്യാപകനായ അഭിലാഷ് രാമൻ എന്നിവർ കാനം യാത്രയ്ക്ക് നേതൃത്വം നൽകി.

തച്ചങ്ങാട് സ്കൂളിൽ വിത്തുപാകൽ ഉത്സവം (08-08-2018)

പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു.

തച്ചങ്ങാട്: വിഷരഹിത പച്ചക്കറിക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്, പി.ടി.എ, മദർ പി.ടി.എ എന്നിവ സംയുക്തമായി സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിവിത്തുപാകൽ ഉത്സവം സംഘടിപ്പിച്ചു.വെണ്ട, പയർ, വെള്ളരി, വഴുതിന, കുമ്പളം, മത്തൻ തുടങ്ങിയ വിത്തുകളാണ് പാകിയത്.പി.ടി.എപ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ, പ്രഭാവതി, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.പ്രധാനാധ്യാപിക എം.ഭാരതി ഷേണായി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.

ലോക നാളികേരദിനം ആചരിച്ചു.(03-09-2018)

നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക ബാരതി ഷേണായ് നിർവ്വഹിക്കുന്നു.