"സ്‌പ്രിന്റ് ദ സ്‌പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
തെലങ്കാനയിൽ വെച്ച് നടന്ന ദേശീയ സ്‌ക‌ൂൾ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിലെ ഗോകുൽ കെ സി എന്ന വിദ്യാർത്ഥി പങ്കെടുത്ത‌ു.
തെലങ്കാനയിൽ വെച്ച് നടന്ന ദേശീയ സ്‌ക‌ൂൾ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിലെ ഗോകുൽ കെ സി എന്ന വിദ്യാർത്ഥി പങ്കെടുത്ത‌ു.
=== ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ===
=== ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ===
ബീഹാറിൽ വെച്ച് നടന്ന ദേശീയ നെറ്റബോൾ ചാമ്പൻഷിപ്പിൽ കേരളത്തെ പ്രതിനീധീകരിച്ച് ഈ വിദ്യാലയത്തിലെ ആദിത്യ ചെമ്പയിൽ പങ്കെടുത്ത‌ു.


== സംസ്ഥാന തലം ==
== സംസ്ഥാന തലം ==

17:54, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കാർഷിക ഗ്രാമമായ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്കൂൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ഇന്ന് അറിയപ്പെടുന്നത് കായിക രംഗത്ത് വിദ്യാലയം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. കായിക പ്രവർത്തനങ്ങളോട് പൂർണ്ണമായും വിമുഖത കാണിച്ചിരുന്ന പെൺകുട്ടികൾ ശാസ്ത്രീയവും ചിട്ടയായുമുള്ള പരിശീലനത്തിലൂടെ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. സ്കൂൾ ഗയിംസിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സങ്ങളിൽ പങ്കെടുക്കുന്നത് സ്കൂൾ ഹോക്കി ടീമുകളാണ്. തുടർച്ചയായി 10 വർഷം ഉപജില്ലാ ഗയിംസ് ചാമ്പ്യൻഷിപ്പ് നേടി ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു.

അന്തർദേശീയ തലം

ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര ഇന്റോർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ റിൻശിദ കെ കെ പങ്കെടുത്ത‌ു. കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക കായിക താരവും റിൻശിദയായിരുന്നു. റിൻശിദ നേടിയ ഗോളിലൂടെ ഇന്ത്യ വിജയ കിരീടം ചൂടി.

ദേശീയ തലം

ഫ്ലോർബോൾ

ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് നമ്മുടെ വിദ്യാർത്ഥിനികളായ രോഹിണി പി, അനഘ ഭാസ്‌കർ ഇ, റിൻശിദ കെ കെ, ആയിശ നജീബ എം, അജന്യ ​എം പി എന്നിവർ പങ്കെടുത്ത‌ു.
ദേശീയ ഫ്ലോർബോൾ അസോസിയേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാർത്ഥിനികളായ ശരണ്യമോൾ, നിഹാല ഹർഷിൻ, റിൻശിദ കെ കെ, ആയിശ നജീബ എന്നിവർ പങ്കെടുത്തു.

നാഷണൽ പൈക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്

റാഞ്ചിയിൽ വെച്ച് നടന്ന ദേശീയ പൈക്ക ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഗോൾ കീപ്പറായി ഈ വിദ്യാലയത്തിലെ മുഹമ്മദ് ഷിബിൽ എം എന്ന വിദ്യാർത്ഥി പങ്കെടുത്തു. സ്‌കൂളിലെ ആദ്യ ദേശീയ താരമാണ് മുഹമ്മദ് ഷിബിൽ.

നാഷണൽ സ്‌കൂൾ കബഡി ചാമ്പ്യൻഷിപ്പ്

ഝാർഖണ്ഡിൽ വെച്ച് നടന്ന ദേശീയ സ്‌ക‌ൂൾ കബഡി ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് ഷഫീഖ് അസ്ലം ടി പങ്കെടുത്ത‌ു.

നാഷണൽ സ്‌ക‌ൂൾ ഗെയിംസ് ഹോക്കി ചാമ്പ്യൻഷിപ്പ്

ഹരിയാനയിൽ വെച്ച് നടന്ന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ശഹനഷെറിൻ വി എന്ന വിദ്യാർത്ഥിനിയും ജലന്ധറിൽ വെച്ച് നടന്ന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ റിൻശിദ കെ കെ, ബാസിമ നൗറിൻ ടി എന്നീ വിദ്യാർത്ഥിനികളും പങ്കെടുത്ത‍ു.

ദേശീയ സ്‌ക‌ൂൾ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പ്

തെലങ്കാനയിൽ വെച്ച് നടന്ന ദേശീയ സ്‌ക‌ൂൾ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിലെ ഗോകുൽ കെ സി എന്ന വിദ്യാർത്ഥി പങ്കെടുത്ത‌ു.

ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

ബീഹാറിൽ വെച്ച് നടന്ന ദേശീയ നെറ്റബോൾ ചാമ്പൻഷിപ്പിൽ കേരളത്തെ പ്രതിനീധീകരിച്ച് ഈ വിദ്യാലയത്തിലെ ആദിത്യ ചെമ്പയിൽ പങ്കെടുത്ത‌ു.

സംസ്ഥാന തലം

സംസ്ഥാന തലത്തിൽ ത‌ുടർച്ചയായി 5 തവണ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ജൂനിയർ, സീനിയർ, ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ടീമംഗങ്ങളിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളാണ്.
ത‌ുടർച്ചയായ വർഷങ്ങളിൽ സംസ്ഥാന സ്‌ക‌ൂൾ കബഡി ചാമ്പ്യൻഷിപ്പിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്‌ത‌ു.

സ്‌പോർട്‌സ് മുന്നേറ്റങ്ങൾ

പ്രമാണം:18078 sp 15.jpg
ദേശീയ സ്‌ക‍ൂൾ ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 33.jpg
ദേശീയ സ്‍ക‍ൂൾ ഗെയിംസ് ഗെയിംസ് ഗെയിംസ് ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ്
പ്രമാണം:18078 sp 41.png
ദേശീയ സ്‍ക‍ൂൾ ഗയിംസ് കബഡി, ഹോക്കി