"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
==സബക്ത്രോ, കബഡി കോച്ചിങ്ങ് ആരംഭം==
==സബക്ത്രോ, കബഡി കോച്ചിങ്ങ് ആരംഭം==
വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകന്റെ നേതൃത്വത്തിൽ സബക്ത്രോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.  

==വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ==
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി.
ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവൽക്കരണം നടത്തി.

==സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം==
==സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം==

15:34, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

016-2017 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 1 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു.

സീറൊ വേസ്റ്റ് കേമ്പസ്

പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതോടൊപ്പം സ്വന്തം ക്ലാസ്സ് മുറികളും വെടിപ്പാക്കും.

മഴവെളളകൊയ്ത്ത്

പുഴനിറയുന്ന, കാടും മേടും വളരുന്ന ഈ നീരുറവക്കാലത്തെ ഒരനുഗ്രഹമാക്കിക്കൊണ്ട് സ്ക്കൂൾ അങ്കണത്തിലെ മഴനീർക്കുഴിയിൽ ജലം സംഭരിക്കുന്നു.ഗൃഹാതുരമായ ഒാർമ്മകളുണർത്തി മണ്ണും മനസ്സും കുളിർപ്പിച്ച് കടന്നുവരുന്ന കർക്കിടകത്തിലെ തോരാമഴ ഒാരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പിന്റേയും ഉണർവിന്റെയും കാലമാണ്.

സബക്ത്രോ, കബഡി കോച്ചിങ്ങ് ആരംഭം

വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകന്റെ നേതൃത്വത്തിൽ സബക്ത്രോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവൽക്കരണം നടത്തി.

സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം

ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.

ഭവനസന്ദർശനം

വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.