"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:


== '''സീഡ് ക്ലൂ്ബ്ബ്''' ==
== '''സീഡ് ക്ലൂ്ബ്ബ്''' ==
  മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ കരനെൽകൃഷി. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി നാട്ടു മാവിൻ തൈശേഖരണം നടത്തിയിരുന്നു.

00:34, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എനർജി ക്ലബ്ബ്

     ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന,  ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. 
    എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്‌റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു. 
    2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. എൽ ഇ ഡി  ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി.

ഇംഗ്ലീഷ് ക്ലബ്ബ്


       ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗം, കവിതാലാപനം, കവിതാരചന, ഉപന്യാസം, കഥാരചന എന്നിവയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.എല്ലാ ആഴ്ചകളിലും നടത്തി വരാറുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായി സഹകരിക്കുന്നു.ശ്രീമതി ജ്യോതിലക്ഷ്മിയാണ് ക്ലബ്ബ് കൺവീനർ.

ഹിന്ദി ക്ലബ്ബ്


           ജൂൺ മാസം അവസാനത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദി ദിനം ആചരിക്കാറുണ്ട്. കഥ, കവിത, ഉപന്യാസം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് ലഭിക്കാറുണ്ട്.

സംസ്കൃതം ക്ലബ്ബ്

    ദേവഭാഷാ പഠനത്തിന് ഈ വിദ്യാലയം പ്രാധാന്യം നൽകി വരുന്നു. സംസ്കൃത ദിനം വളരെ വിപുലമായ തോതിൽ ആചരിച്ചു വരുന്നു. 2017 - 2018 അധ്യയന വർഷത്തിൽ  യു പി വിഭാഗത്തിൽ ആർദ്ര വി ജയരാജ്, പാർവ്വതി പി ആർ, അനശ്വര രാമദാസ്, കൃഷ്ണാഞ്ജല് എം എം,, അഥീന കെ എസ് എന്നിവർക്കും ഹൈസ്കൂശ്‍ വിഭാഗത്തിൽ റസിയ സിദ്ധാർത്ഥ, നിവ്യാകൃഷ്ണ പി ആർ, അതീത മനോജ്, ദുർഗ്ഗാലക്ഷ്‌മി ഐ എൻ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചു. കഥ, കവിത, ഉപന്യാസം, സമസ്യാപൂരണം, ചമ്പു പ്രഭാഷണം,, പാഠകം, ഗാനാലാപനം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് സമ്മാനാര്‌ഹരായി. യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ഹൈസ്കൂശ്‍ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു.

സീഡ് ക്ലൂ്ബ്ബ്

  മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ കരനെൽകൃഷി. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി നാട്ടു മാവിൻ തൈശേഖരണം നടത്തിയിരുന്നു.