"Schoolwiki സംവാദം:സാമൂഹികകവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:


<!--visbot  verified-chils->
<!--visbot  verified-chils->
== എന്റെ ഗ്രാമത്തിന്റെ പ്രത്യേക ആചാരങ്ങൾ . ==
കുന്നത്ത് ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ ദുർഗ്ഗാദേവിക്കുവേണ്ടി ഉത്സവ നാളിൽ  നടത്തിയിരുന്ന ഒരു ആചാരമാണ് ഐവർകളി  ഇതൊരു ക്ഷേത്ര കലയാണ്. ഇതിനായി പ്രത്യേകമായി അറുത്തെടുത്ത പലക ഉപയോഗിച്ച് തട്ട് തയ്യാറാക്കുന്നു. പുതുതായി മുറിച്ച് മാവിന്റെ തടിയിൽ നിന്നാണ് പലക അർപ്പിക്കുന്നത് . ഈ തട്ടിന്റെ പുറത്ത് ഐവർകളി അരങ്ങേറുന്നു. പ്രത്യേക വൈദഗ്ദ്ധ്യമുള്ള ഐവർ കളിക്കാർ പണ്ട് ഉണ്ടായിരുന്നു. അവർ അഞ്ചുപേർ വൃതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. നല്ല മെയ് വഴക്കം ആവശ്യമുള്ള ഒരു അഭ്യാസം ആയിരുന്നു  ഐവർകളി. ഐവർകളി നടത്തുന്ന സംഘത്തെ ദൂരദേശത്തുനിന്നും കൊണ്ടുവന്നാണ് ഈ ആചാരം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കുറെ വർഷങ്ങളായി ഈ ക്ഷേത്രാചരം അന്യം നിന്ന് പോയിരിക്കുന്നു. ഐവർകളിക്കു വേണ്ടിയുള്ള ആൾക്കാരെ കിട്ടാത്തതാണ് അതിനു കാരണം. ഇന്ന് ദൂരദർശനിൽ മാത്രമേ ഐവർകളി കാണാൻ കഴിയു. അതുതന്നെ വർഷങ്ങൾക്കു മുമ്പേ റെക്കോർഡ് ചെയ്തു വെച്ചിട്ടുള്ളത്.  ഐവർകളിക്ക് മഹാഭാരത കഥയുമായി ബന്ധമുണ്ട്. ദ്രൗപതീ സ്വയംവരത്തിന് ശേഷം പാണ്ഡവർ അഞ്ചുപേരും കൂടി ദ്രൗപതിയെയും  കൂട്ടി വരുന്നതാണ് ഇതിനു പിന്നിലെ കഥ. ~~~~

15:13, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം


"https://schoolwiki.in/index.php?title=Schoolwiki_സംവാദം:സാമൂഹികകവാടം&oldid=2069872" എന്ന താളിൽനിന്ന് ശേഖരിച്ചത്