"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|S.P.W.H.S Thaikkattukara}}
വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയാണ് ഞങ്ങളുടെ സയൻസ് ക്ലബ്ബ്. ഊർജസ്വലരായ അധ്യാപകരുടെയും കുട്ടികളുടെയും പരസ്പര സഹകരണത്തോടെ ഈ ക്ലബ്ബ് മുന്നോട്ട് പോകുന്നു.എല്ലാ അധ്യയന വർഷങ്ങളിലും ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് പഠനയാത്രകൾ നടത്താറുണ്ട്...
വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയാണ് ഞങ്ങളുടെ സയൻസ് ക്ലബ്ബ്. ഊർജസ്വലരായ അധ്യാപകരുടെയും കുട്ടികളുടെയും പരസ്പര സഹകരണത്തോടെ ഈ ക്ലബ്ബ് മുന്നോട്ട് പോകുന്നു.എല്ലാ അധ്യയന വർഷങ്ങളിലും ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് പഠനയാത്രകൾ നടത്താറുണ്ട്...
2017 അധ്യയന വർഷത്തിൽ ചാന്ദ്ര ദിനവുമായി(ജൂലൈ 21)ബന്ധപെട്ട് കോഴിക്കോട് പ്ലാനറ്റേറിയത്തിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി.
2017 അധ്യയന വർഷത്തിൽ ചാന്ദ്ര ദിനവുമായി(ജൂലൈ 21)ബന്ധപെട്ട് കോഴിക്കോട് പ്ലാനറ്റേറിയത്തിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി.

14:02, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയാണ് ഞങ്ങളുടെ സയൻസ് ക്ലബ്ബ്. ഊർജസ്വലരായ അധ്യാപകരുടെയും കുട്ടികളുടെയും പരസ്പര സഹകരണത്തോടെ ഈ ക്ലബ്ബ് മുന്നോട്ട് പോകുന്നു.എല്ലാ അധ്യയന വർഷങ്ങളിലും ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് പഠനയാത്രകൾ നടത്താറുണ്ട്... 2017 അധ്യയന വർഷത്തിൽ ചാന്ദ്ര ദിനവുമായി(ജൂലൈ 21)ബന്ധപെട്ട് കോഴിക്കോട് പ്ലാനറ്റേറിയത്തിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി.

                ഈ പഠനയാത്രയെ കുറിച്ച് ഒമ്പത് എയിലെ ഷിഫാന തയ്യാറാക്കിയ റിപ്പോർട്ട് 
                -----------------------------------------------------------------------------

29/7/2017 ശനിയാഴ്ച സ്കൂളിലെ ഇരുപത് വിദ്യാർത്ഥികളും എട്ട് അധ്യാപകരും മൂന്ന് അനധ്യാപകരും ചേർന്നാണ് യാത്ര പോയത്.രാവിലെ ഏഴു മണിക്ക് ആലുവയിൽ നിന്നും ട്രെയിനിൽ ഞങ്ങൾ പുറപ്പെട്ടു. പത്തരയോടെ കോഴിക്കോട് പ്ലാനറ്റേറിയത്തിൽ എത്തി.അവിടെ വർണാഭമായ ശാസ്ത്ര കൌതുകങ്ങളാണ് ഞങ്ങളെ വരവേറ്റത്.ക്ളാസ് മുറികളിൽ ഇരുന്ന് ഞങ്ങൾ മനപ്പാഠമാക്കുന്ന ശാസ്ത്ര തത്വങ്ങളെ നേരിട്ടു കാണുവാനും സ്പർശിച്ചറിയുവാനും ശബ്ദ-പ്രകാശ പ്രതിഭാസങ്ങളുടെ ഒരു വിസ്മയ പ്രപഞ്ചം തന്നെ അവിടെയുണ്ടായിരുന്നു.ഇത് കൂടാതെ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ നീ ആംസ്ട്രാങ്, യൂറി ഗഗാറിൻ എന്നിവരുടെ APPOLO 11 MISSION 3D അനിമേഷൻ ചിത്രങ്ങളായി ഞങ്ങൾ കണ്ടു.ആകാശത്തിലെ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളും ക്ഷീര പഥവും ഉൾക്കൊള്ളുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്ച്ചകൾ തിയേറ്റർ പ്രദർശനത്തിലൂടെ മനസിലാക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.അവിടെ ഉള്ള എല്ലാ കാര്യങ്ങളും തൊട്ടറിഞ്ഞു മനസിലാക്കുവാൻ കൂടുതൽ സമയം വേണമെന്ൻ ഞങ്ങൾക്ക് തോന്നി.എങ്കിലും അധികം വൈകുന്നതിനു മുമ്പ് തിരിച്ചെത്തേണ്ടതിനാൽ മൂന്ന് മണിയോടെ അവിടെ നിന്ന് തിരിക്കുകയും നാല് മണിയുടെ ട്രെയിനിൽ തിരികെ പോരുകയും ചെയ്തു.

        ഇത്തരം ഒരു പഠനയാത്രക്ക് അനുമതി തന്ന ഹെഡ്മിസ്ട്രസ്സിനു നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം ഒരു ദിവസം ഞങ്ങൾക്ക് വേണ്ടി ചെലവഴിച്ച ബിന്ദു ടീച്ചർ, സൂസൻ ടീച്ചർ ,ഹഫ്സ ടീച്ചർ സൈറ ടീച്ചർ ,ഷെറിൻ സാർ,സുപ്രിയ ലത അജേഷ് എന്നീ ഓഫീസ് ജീവനക്കാർക്കും ഞങ്ങൾടെ നന്ദി അറിയിക്കുന്നു.ഞങ്ങളോടൊപ്പം ഇല്ലായിരുന്നെങ്കിലും മാനസികമായി ഈ യാത്രക്ക് പിന്തുണ നൽകിയ കൂളിലെ മറ്റെല്ലാ സ്റ്റാഫിനും നന്ദി അറിയിക്കുന്നു..