"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

16:16, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നിർമാണപ്രവർത്തനങ്ങൾ :


സ്കൂൾ കെട്ടിടം, ഓഫീസ് മുറി നവീകരണം, പാചകപ്പുര നവീകരണം, യൂറിനലുകളുടെ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ്, ഫർണിച്ചർ, ഇലക്ട്രിഫിക്കേഷൻ തുടങ്ങി വിവിധങ്ങളായ നിർമാണപ്രവർത്തനങ്ങളാണ് പോയവർഷം PTA ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. PTA പ്രസിഡന്റിന്റേയും ഇതര കമ്മിറ്റി അംഗങ്ങളുടേയും പരിപൂർണ പിന്തുണയും മേൽനോട്ടവും ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ നിങ്ങളുടെ പരിഗണനയ്ക്കായി ചേർക്കുന്നു :

  1. MLA ഫണ്ട് കെട്ടിടം:

ബഹു വാമനപുരം മുൻ MLA ശ്രീ. കോലിയക്കോട് N. കൃഷ്ണൻനായരുടെ 2015-16ലെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് ഒരു ഇരുനില കെട്ടിടം പണിയിച്ചു. നിലവി ലുണ്ടായിരുന്നതും കാലപ്പഴക്കത്താൽ ക്ലാസുകൾ നടത്താൻ മേലിൽ അനുവാദം ലഭിക്കാൻ സാധ്യതയില്ലാ തിരുന്നതുമായ VHSE യുടെ വർക്ക്ഷെഡ് അധികാരികളുടെ അനുവാദത്തോടെ പോളിച്ചുമാറ്റി ആസ്ഥാന ത്താണ് പുതിയ കെട്ടിടം പണിഞ്ഞിട്ടുള്ളത്. മൂന്ന് നിലകൾക്കുള്ള അടിസ്ഥാനം ചെയ്തിട്ടുണ്ട്. നാല് മാസം കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിഞ്ഞു. ഈ കെട്ടിടത്തിന്റെ പണി ഏറ്റെടുത്ത് ചെയ്തത് ശ്രീ. ഗംഗാധരൻനായർ, അശ്വതി കൺസ്ട്രക്ഷനാണ് . വളരെ വേഗത്തിലും കുറ്റമറ്റ രീതിയിലും സമയബന്ധിതമായി പണിതീർത്ത ഈ കമ്പനിയോട് PTA കടപ്പെട്ടിരിക്കുന്നു. ഈ കെട്ടിടം 2016 സെപ്തംബർ 22ന് ബഹു. വാമനപുരം MLA ശ്രീ. DK മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ.ശ്രീ. C. രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. Ex-MLA ശ്രീ കോലിയക്കോട് N.കൃഷ്ണൻ നായർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. Kശാന്തകുമാർ, ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ്: S.M. റാസി വാർഡ് മെമ്പർമാർ, അദ്ധ്യാപകർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

  1. ക്രഷർ യൂണിറ്റ് യൂറിനൽസ്:

PTA യുടെ ശ്രമഫലമായി ചിതറ ക്രഷർ യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു യൂറിനൽ കോംപ്ലക്സ് നിർമ്മിച്ചുതരുന്നതിനുള്ള അഭ്യർത്ഥന പ്രകാരം അവർ അത് അംഗീകരിക്കുകയും അതിന്റെ പണി നടന്നു വരികയും ചെയ്യുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.

  1. പാചകപ്പുര നവീകരണം :

നമ്മുടെ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും സ്കൂളിൽനിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ കൃത്യസമയത്ത് ഭക്ഷണം പാകംചെയ്യുന്നതിന് നിലവിലുള്ള അടുക്കള പര്യാപ്തമായിരുന്നില്ല. PTA യുടെ ശ്രമഫലമായി അത് നവീകരിക്കാൻ കഴിഞ്ഞു. എന്നാൽ അത് പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.

  1. പെയിന്റിംഗ് :

സ്കൂൾ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി LKG, UKG, LP വിഭാഗം ക്ലാസ് മുറികളും ഫർണിച്ചറും വർണാഭമാക്കി. നമ്മുടെ സ്കൂളിന്റെ മുന്നിലുള്ള മതിലിനോട് ചേർത്ത് ഇതര ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് തടയുന്നതിനുവേണ്ടി മതിൽ പെയിന്റുചെയ്ത് ചിത്രങ്ങൾ വരച്ച് മനോഹര മാക്കിയിട്ടുണ്ട്. ഇത് പൊതുജനങ്ങളുടേയും അധികാരികളുടേയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. കൂടാതെ ഓരോകെട്ടിടങ്ങൾക്കും നദികളുടെ പേര് നൽകി ബോർഡും സ്ഥാപിച്ചിട്ടുണ്ട്.


-5-

  1. ഫർണിച്ചർ :

നമ്മുടെ മുഴുവൻ ക്ലാസ് മുറികളിലും കുട്ടികൾക്കാവശ്യമായതരത്തിൽ ഫർണിച്ചർ ഒരുക്കാൻ കഴിഞ്ഞു. PTA യുടെ സമ്മർദ്ദത്താൽ‌ SBI ലൈഫ്, അവരുടെ സാമൂഹ്യസേവന പദ്ധതിയിലുൾ പ്പെടുത്തി നമ്മുടെ സ്കൂളിന് ഫർണിച്ചർ വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. അതിന്റെ കൈമാറ്റച്ചടങ്ങ് 01-07-2016 ന് ബഹു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. SM റാസി അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്, ബഹു. MLA ശ്രീ. DK മുരളി ഉദ്ഘാടനം ചെയ്തു. SBI ലൈഫ് റീജിയണൽ ഡയറക് റ്റർ , ശ്രീ. G. സുഭാ- ഷ്ബാബു , കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. K. ശാന്തകുമാർ, വിവിധ വാർഡ് മെമ്പർമാർ, SBI ലൈഫ് ഉദ്യോഗസ്ഥർ, PTA ഭാരവാഹികൾ, HM, പ്രിൻസിപ്പാൾ തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ വിദ്യാഭ്യാസ വകുപ്പിൽനിന്നും LKG, UKG ക്ലാസുകൾക്ക് അനുവദിച്ച 20000 രൂപയും PTA ഫണ്ടിൽ നിന്നുള്ള 30000 രൂപയും ചേർത്ത് LKG, UKG ക്ലാസുകളിൽ അവരുടെ തരത്തിനാനു പാതികമായ ഉയരത്തിലുള്ള ഫർണിച്ചർ സജ്ജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

  1. ഇലക്ട്രിഫിക്കേഷൻ :

നമ്മുടെ വിദ്യാലയത്തിൽ അൻപതിൽപരം കുട്ടികളാണ് ഓരോ ക്ലാസിലും പഠിക്കുന്നത്. പല ക്ലാസുകളിലും ചൂടും വെളിച്ചക്കുറവും സുഗമമായ പഠനപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിനുവേണ്ടി ഓരോ ക്ലാസ് മുറിയിലും ആവശ്യാനുസരണം ഫാനുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

  1. ഓഫീസ് മുറി നവീകരണം :

VHSE ഓഫീസ് മുറി പ്രവർത്തിച്ചിരുന്നത് പ്രധാനകെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു. ഇത് ഭരണപരമായി ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി, സ്കൂൾ ഓഫീസും VHSE ഓഫീസും പ്രത്യക ക്യാബിൻതിരിച്ച് ഒരു ബ്ലോക്കിലാക്കി നവീകരിച്ചു.


  1. വാട്ടർ കണക്ഷൻ :

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റേയും ജില്ലാപഞ്ചായത്ത് മെമ്പറുടേയും ഇടപെടലിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം നമ്മു‍ടെ കിണറിന്റെ മേൽമൂടി അറ്റകുറ്റപ്പണിനടത്തി വൃത്തിയാക്കുകയും ചെയ്തു.

  1. ക്യാൻറ്റീൻ :

നമ്മുടെ സ്കൂളിൽ MLA ഫണ്ട് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ക്യാന്റീൻ പൊളിച്ചുമാറ്റേണ്ടിവന്നു. കെട്ടിടംപണിതീർന്നശേഷം വളരെ നല്ലരീതിയിൽ പുതുതായി ക്യാൻറ്റീൻ നിർമ്മിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

  1. വാഹന സൗകര്യം :

സ്കൂളിൽ നിന്നും വളരെ അകലെയല്ലാത്ത സ്ഥലങ്ങളിൽ നിന്നും കുട്ടികളെ എത്തിക്കുന്നതിനായി എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ടെമ്പോവാനുകളും മൂന്ന് ജീപ്പുകളുമാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഓടുന്ന ഈ വാഹനങ്ങളിലെല്ലാം ഓരോ സ്ത്രീകളുടെ സേവനവും കുട്ടികളുടെ സുരക്ഷയ്ക്കായി PTA ഉറപ്പാക്കിയിട്ടുണ്ട്. -6-

  1. അവാർഡ് ദാനം :

2015 – 2016 അധ്യയനവർഷത്തെ അവാർഡ് വിതരണവും പ്രതിഭാസംഗമവും 29-07-2016ന് നടന്നു. SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് വാങ്ങിയ കുട്ടികൾക്കും സംസ്ഥാന കലോത്സവം, ശാസ്ത്രോത്സവം, സ്പോർട്സ് തുടങ്ങിയവയിൽ മികച്ചവിജയം കൈവരിച്ച കുട്ടികൾക്കുമുള്ള അനുമോദനവും അവാർഡ് വിതരണവും ബഹു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ബഹു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. VK മധു ഉദ്ഘാടനം ചെയ്തു. ടി. യോഗത്തിൽവച്ച്, PTA നടപ്പിലാക്കുന്ന ഒരു കുട്ടി രണ്ട് ടൈൽ പദ്ധതി യുടെ ഉത്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. SM റാസി നിർവഹിച്ചു. സ്കൂൾ ജീവനക്കാരുടെ വിഹിതം ഒരു ലക്ഷം രൂപയുടെയും PTA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വിഹിതം പതിനായിരം രൂപയുടെയും ചെക്കുകൾ കൈമാറ്റംചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന പലവിധ അസുഖങ്ങളും സ്കൂൾഗ്രൗണ്ടിലെ പൊടിശല്യം കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ചെലവുവരുന്ന ഈ പദ്ധതി PTA ഏറ്റെടുത്തിട്ടുള്ളത്. ഓരോ കുട്ടിയും ഏറ്റവും കുറഞ്ഞത് നൂറ്റിയൻപത് രൂപയെങ്കിലും സംഭാവനയായി നൽകിയാൽ മാത്രമേ ഇത് പൂർത്തിയാക്കാനാവുകയുള്ളൂ. ഈ അധ്യയനവർഷാവസാനത്തോടെയെങ്കിലും ഇത് പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്.

  1. വൃക്ഷത്തൈ വിതരണം :

ജില്ലാ പഞ്ചായത്തിന്റെ തണൽ പദ്ധതി പ്രകാരം കുട്ടികൾക്ക് ഫലവൃക്ഷ തൈകളും കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കശുമാവിൻ തൈകളും വിതരണം നടത്തി.

  1. യൂണിഫോം :

ഗവൺമെന്റ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വളരെ കുറ്റമറ്റ രീതിയിൽ കുട്ടികൾക്ക് യൂണിഫോം നൽകാൻ സാധിച്ചു. ഈ പ്രവർത്തനത്തിന് നേതൃത്ത്വം നൽകിയ PTA മെമ്പർമാർ, അദ്ധ്യാപകർ, മദർ PTA മെമ്പർമാർ എന്നിവരെ PTA അനുമോദിക്കുന്നു. കൂടാതെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി യൂണിഫോം എത്തിക്കാനും PTA യ്ക്ക് കഴിഞ്ഞു.


  1. പ്രതിരോധ മരുന്നു വിതരണം :

കല്ലറ പ്രാധമികാരോഗ്യ കേന്ദ്രത്തിന്റേയും സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുകയുണ്ടായി. PTA കമ്മിറ്റി അംഗങ്ങളുടെയും മദർ PTA മെമ്പർമാരുടേയും സഹകരണം ഈ പരിപാടിയിലും ഉണ്ടായിരുന്നു. സ്കൂളിൽ നിലവിലുള്ള NRHM നഴ്സിന്റെ സേവനവും ഇക്കാര്യത്തിൽ ലഭ്യമായിട്ടുണ്ട്. ക്ലാസുകളിൽ കുട്ടികൾക്കുണ്ടാകുന്ന ചെറിയചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഈ സംവിധാനം ഉപകാരപ്രദമാണ്.

  1. വിവിധ സന്നദ്ധ സംഘടനകൾ :

സ്കൗട്ട്, ഗൈഡ്, JRC, എന്നിവ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൗട്ട് ഒരു യൂണിറ്റ് - 32 കുട്ടികൾ, ഗൈഡ് രണ്ട് യൂണിറ്റ് - 64 കുട്ടികൾ, JRC 2 യൂണിറ്റ് - 40 കുട്ടികൾ വീതമുണ്ട്. ഈസംഘടനകൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇവ കൂടാതെ അക്കാഡമിക രംഗത്ത് മറ്റനേകം ക്ലബ്ബുകളും അധ്യാപകരുടെ നേതൃത്വത്തിൽ കുറ്റമറ്റരീതിയിൽ പ്രവർത്തിച്ചുവരുന്നതായി PTA കമ്മിറ്റി വിലയിരുത്തുന്നു.

-7-

  1. പാർലമെന്ററി ലിറ്ററസി ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം :

സംസ്ഥാന തല സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്ബ് ഉദ്ഘാടനം 2016 നവംബർ 8ന് നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബഹു. MLA ശ്രീ. DK.മുരളി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. K.P.ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ. K.ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. S.M.റാസി, വാമനപുരം ബ്ലോക്ക് മെമ്പർ ശ്രീമതി.ഗിരിജാ വിജയൻ, വിവിധ വാർഡുകളിലെ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘത്തിനു വേണ്ടി. ശ്രീ. R.മോഹനൻ നന്ദിയും പറഞ്ഞു.


  1. ഫോട്ടോ സ്റ്റാറ്റ് മെഷീൻ :

വിവിധ പരീക്ഷകൾ, ആപ്ലിക്കേഷനുകൾ, ഓഫീസ് ആവശ്യത്തിനുള്ള ഫോട്ടോകോപ്പി കൾ എന്നിവയ്ക്ക് വേണ്ടി ദൈനംദിനം വലിയ ചെലവ് വരുന്നുണ്ട്. ആയത് പരിഹരിക്കുന്നതിന് PTA കമ്മിറ്റി ഒരു XEROX മെഷീൻ വാങ്ങിയിട്ടുണ്ട്.