ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21879 (സംവാദം | സംഭാവനകൾ)
21879 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:


No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങള്‍ ജനങ്ങില്‍ എത്തിക്കാന്‍ Road show നടത്തി.
No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങള്‍ ജനങ്ങില്‍ എത്തിക്കാന്‍ Road show നടത്തി.
ഇംഗ്ലീഷ് റോഡ് ഷോ
ഒന്നാം ക്ലാസിലെ കുട്ടികള്‍ No water No life എന്ന പേരില്‍ ഇംഗ്ലീഷ് റോഡ് ഷോ നടത്തി.
ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് ചിത്ര രചനാ മത്സരം
മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി
നല്ല പാഠം പദ്ധതി
മലയാളമനോരമയുമായി ചേര്‍ന്ന് നല്ലപാഠം പദ്ധതി നല്ലരീതിയില്‍ ഇവിടെ നടത്തുന്നു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:47, 10 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാര്‍ക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-08-201721879




ജി.യു.പി. സ്‌കൂള്‍ ചരിത്രം

1904 ല്‍ ഈ വുദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാര്‍ പരയുന്നു. ഏകദേശം 1950 വരെ ഈ വുദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാന്‍. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ എന്നായിരുന്നു അതേവര്‍ഷം ഏപ്രില്‍ മാസം മുതല്‍ ബോര്‍ഡ് മാപ്പിള ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി മാറി

ഭൗതികസൗകര്യങ്ങള്‍

മണ്ണാര്‍ക്കാടിന്‍െറ വിദ്യഭ്യാസ ചരിത്രത്തില്‍ വര്‍ഷത്തിന്‍െറ മഹത്തായ സ്ഥാനമാണ് മണ്ണാര്‍ക്കാട് ജി.എം.യു. പി സ്കൂളിനുള്ളത്.നിലവില്‍ എല്‍ കെ ജി മുതല്‍ ഏഴാം തരം വരെയുള്ള ക്ളാസുള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഭൗതിക സാഹചര്യങ്ങളില്‍ പലതരത്തിലുള്ള പരിമിതികള്‍ നേരിടുന്നുണ്ടെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ മുന്‍നിരയിലെത്തിക്കാന്‍ അധ്യാപക കൂട്ടായ്മയുടെ നിരന്തര പ്രയത്നമുണ്ട്

നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാന്‍ മുതലായവ ഉള്ളതുമാണ്.പക്ഷേ വര്‍ഷം തോറും കൂടിണവരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ എണ്ണം അപര്യാപ്തമാണ്. നിലവില്‍ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫണ്‍ ഓഡിറ്റോറിയം സ്കൂള്‍ അസംബ്ലി നടത്താനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും വളരേ പ്രയോജനപ്രദമാണ്.

എസ് എസ് എ മുഖാന്തിരം രണ്ട് കായികാധ്യാപകരുടെ സ്കൂളിന് ലഭ്യമാകുന്നുണ്ടെങ്കിലും കുട്ടികളുടെ ഏറ്റവും പ്രധാന ആവശ്യമായ കളിസ്ഥലം ജി എം യു പി സ്കൂളില് അന്യമാണ്. കുട്ടികളുടെ കായികമായ മികവ് തെളിയിക്കാനാവശ്യമായ ഒരുമൈതാനം ആവശ്യമാണ്.അതുപോലെതന്നെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ് ലറ്റുകളും കുറവാണ്.എല്ലാ കുട്ടികള്‍ക്കും മഴനനയാതെ ഭക്ഷണം വാങ്ങി നല്ലരീതിയില്‍ ഇരുന്ന് കഴിക്കുന്നതിനാവശ്യമായ ഒരു ഊട്ടുപുര അത്യാവശ്യമാണ്.

അതുപോലെ ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍െറ പ്രാരംഭനടപടികളെല്ലാം പൂര്‍ത്തിയായിക്കഴി‍ഞ്ഞിരിക്കുന്ന സ്കൂളിന് എല്ലാ ക്ലാസിലേക്കും ലാപ്പ്ടോപ്പ്, പ്രൊജക്ടര്‍, സ്ക്രീന്‍ മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയും അത്യാവശ്യം തന്നെയാണ്. കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടില്‍തിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകള്‍ സ്കൂളിനുണ്ടെന്നത് ആശ്വാമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞകാലഘട്ടങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതലമത്സരത്തില്‍ നല്ലരീതിയില്‍ പ്രകടനം കാഴ്ചവക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഥാ ക്യാമ്പ്, കവിതാ ക്യാമ്പ് തുടങ്ങിയ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ വിദ്യാരംഗത്തിനായി.വായനാ ശീലം വളര്‍ത്തുന്നതിനുവേണ്ടി എന്‍െറ പിറന്നാള്‍ ലൈബ്രറി തുടങ്ങാനും വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ നല്‍കുന്ന പുസ്തകങ്ങള്‍ മാത്രമാണ് ഈ ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇപ്പോള്‍ത്തന്നെ ഇരുന്നൂറില്‍ അധികം പിറന്നാള്‍ പിസ്തകങ്ങള്‍ ഇവിടെ ഉണ്ട്.

വിദ്യാലയം തേടി ഒരു പുസ്തകാലയം

മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറിയും വിദ്യാരംഗവും ചേര്‍ന്ന് നടത്തുന്ന പരിപാടിയാണിത്. സ്കൂളില്‍ വന്ന് താലൂക്ക് ലൈബ്രറി പ്രവര്‍ത്തകര്‍ പുസ്തകം വിതരണം ചെയ്യുന്നു.നൂറിലധികം കുട്ടികള്‍ താലൂക്ക് ലൈബ്രറിയില്‍ അംഗങ്ങളായിട്ടുണ്ട്.

വായനാകുറിപ്പ് മത്സരങ്ങള്‍, ശ്രാവ്യ വായന തുടങ്ങി ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗത്തിന്‍െറ കീഴില്‍ നടക്കുന്നുണ്ട്.

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍

എന്‍െറ സയന്‍സ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കള്‍ പുറത്തിറക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

വിഷരഹിത പച്ചക്കറിതോട്ടം


ആരോഗ്യപൂര്‍ണമായ ‍‍ജീവിതത്തിന് വിഷരഹിതആഹാരം എന്ന സന്ദേശം എത്തിക്കാന്‍ വേണ്ടി സ്കൂളിലെ പരിമതമായ സ്ഥലത്ത് കവറില്‍ പച്ചക്കറി കൃഷിചെയ്യുന്നു.കുട്ടികളുടെ വീടുകളിലേക്ക് കവറില്‍ പച്ചക്കറിയും മുളപ്പിച്ച് നല്‍കുന്നു.ഈ സംരംഭം പൊതുജനശ്രദ്ധ നേടുകയുണ്ടായി..

റോഡ് ഷോ

No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങള്‍ ജനങ്ങില്‍ എത്തിക്കാന്‍ Road show നടത്തി.

ഇംഗ്ലീഷ് റോഡ് ഷോ

ഒന്നാം ക്ലാസിലെ കുട്ടികള്‍ No water No life എന്ന പേരില്‍ ഇംഗ്ലീഷ് റോഡ് ഷോ നടത്തി. ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് ചിത്ര രചനാ മത്സരം മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി

നല്ല പാഠം പദ്ധതി

മലയാളമനോരമയുമായി ചേര്‍ന്ന് നല്ലപാഠം പദ്ധതി നല്ലരീതിയില്‍ ഇവിടെ നടത്തുന്നു

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._മണ്ണാർക്കാട്&oldid=378275" എന്ന താളിൽനിന്ന് ശേഖരിച്ചത്