"സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
#സിസ്റ്റർ.ഈലീൻ കുളങ്ങര (1998 -2004)  
#സിസ്റ്റർ.ഈലീൻ കുളങ്ങര (1998 -2004)  
#സിസ്റ്റർ .സെലീനാമ്മ തോമസ് (2004 -2015)
#സിസ്റ്റർ .സെലീനാമ്മ തോമസ് (2004 -2015)
#സിസ്റ്റർ . ഗ്രേസി മാത്യു (2015 -2017)


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

14:14, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-08-201731412




................................

ചരിത്രം

അതിരമ്പുഴയിലും സമീപപ്രദേശത്തുള്ളവർക്ക് പ്രതേകിച്ചു പെൺകുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്തു അതിരമ്പുഴ സെന്റ് മേരീസ് ഇടവകാംഗങ്ങൾ മുൻകൈ എടുത്തു 1905-ൽ സ്ഥാപിച്ചതാണ് സെന്റ് മേരീസ് എൽ പി സ്കൂൾ .

                   സേവനതല്പരനും ബഹുമാന്യനുമായ പി എസ് നാരായണപിള്ള സാറായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഹെഡ് മാസ്റ്റർ .സെന്റ്  മേരീസ് പ്രസ്സിന്റെ മുകൾ ഭാഗത്തു രണ്ടു മുറികളിലായിട്ടാണ്  ക്ലാസ് നടത്തി വന്നിരുന്നത്1919 -ഇൽ മഠം സ്ഥാപിച്ച അവസരത്തിൽ  നാലുവരെയുള്ള  ഒരു girls സ്കൂൾ ആയിരുന്നു ഇത് .സിസ്റ്റേഴ്സ് വന്നതോടുകൂടി ഈ സ്കൂളിൻറെ ഉത്തരവാദിത്തം അവരെ ഏല്പിച്ചു . മഠത്തോടടുത്തുതന്നെ രണ്ടു കെട്ടിടങ്ങൾ പള്ളിയിൽനിന്നും പണിയിച്ചുതന്നു. 1934 ഡിസംബർ 20 -ഇൽ അഭിവന്ദ്യ കാളാശ്ശേരി പിതാവ് ഇത് വെഞ്ചരിക്കുകയും 1935 ജനുവരി 14  ഇന്   അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന്റെ ജന്മദിനത്തിൽ പുതിയ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .
                    1992 -93 , 1996 -97 ,1999 -2000 ,2003 -04 ,2006 -07 2014 -15,എന്നീ വർഷങ്ങളിൽ ഏറ്റുമാനൂർ ഉപജില്ലാ തലത്തിലും 1991 -92 ,1996 -97 ,2014 -15 എന്നീ ചങ്ങനാശ്ശേരി അതിരൂപത മാനേജ്‌മന്റ് തലത്തിലും ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .രണ്ടായിരത്തിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് തലത്തിൽ മികച്ച പ്രധാന അധ്യാപികക്കുള്ള അവാർഡ് അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐലിൻ കുളങ്ങരക്ക് ലഭിച്ചു.
                    2005 ഫെബ്രുവരി 18  ഈ  സ്കൂളിൻറെ ശതാബ്തി ആഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകളുടെയും കമ്പ്യൂട്ടർ പഠനത്തിന്റെയും ആരംഭം കുറിച്ചു.അഭിവന്ദ്യ ജോസഫ് പെരുംതോട്ടം പിതാവിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം അന്നത്തെ കേരളാഗവർണ്ണർ ആദരണീയനായ മിസ്റ്റർ ആർ  .എൽ  ഭാട്ടിയ കമ്പ്യൂട്ടർ ലാബ് ഉദ്‌ക്ടുനും  ചെയ്യുകയും ചെയ്തു.
                    സംസ്ഥാനത്തിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നതും പുരോഗമനപരമായ പ്രേത്യേകതകൾ ഉള്ളതുമായ സ്കൂളുകളെ തിരഞ്ഞെടുത്തു SIEMAT (State  Institute  Of Institutional  Management  And  Training ) പഠനഗവേഷണങ്ങൾക്കു വിധേയമാക്കിയപ്പോൾ അതിലേക്കായി കോട്ടയം ജില്ലയിൽനിന്നും 2006 -2007 വർഷത്തിൽ തിരഞ്ഞെടുത്തത് ഈ സ്കൂളാണ്. സെൻറ് ശാന്താൾ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും ഈ സ്കൂൾ കോമ്പൗണ്ടിൽ SABS സംന്യാസിനികളുടെ നേതൃത്തത്തിൽ നടക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

3 കെട്ടിടങ്ങളിലായി 16 ക്ലാസ്സ്മുറികൾ,ഓഫീസ്‌റൂം കം ലൈബ്രറി ,സ്റ്റാഫ്‌റൂം,കംപ്യൂട്ടർലാബ് ,പാചകപ്പുര,ചെറിയ പൂന്തോട്ടം,പച്ചക്കറിത്തോട്ടം,ശുദ്ധജല കുടിവെള്ള പദ്ധതി.ആണ്കുട്ടികള്ക്കും പെണ്കുട്ടികൾക്കുമായി വെവ്വേറെ ശൗചാലയ സൗകരിങ്ങൾ.പ്രീപ്രൈമറി കെട്ടിടം.പുതിയതായി രണ്ടുനില പ്രീപ്രൈമറി-പ്രൈമറി കെട്ടിടം പണിതുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • യോഗ ക്ലാസ് :

സിസ്റ്റർ എൽസമ്മ സെബാസ്റ്റ്യൻ നേതൃത്വം വഹിക്കുന്ന യോഗാക്ലാസ്സ് സ്കൂളിൽ നടത്തപ്പെടുന്നു.40 കുട്ടികൾ യോഗ പഠിക്കുന്നു.

  • ഡാൻസ് ക്ലാസ്

മാസ്റ്റർ സജിയുടെ നേതൃത്വത്തിൽ സ്കൂളിൽ ഡാൻസ് ക്ലാസ് നടത്തപ്പെടുന്നു.51 കുട്ടികൾ ഡാൻസ് പരിശീലിച്ചുവരുന്നു.

            അധ്യാപകരും കുട്ടികളും കൂടി സ്കൂൾ പരിസരം വൃത്തിയാക്കിയതിനു ശേഷം 10  മണിക്ക് സ്കൂൾ അസംബ്ലി നടത്തി .ഈ ദിവസത്തിന്റെ പ്രാധാന്യം ഹെഡ്മിസ്ട്രസ് വിവരിച്ചു.തുടർന്ന് അദ്ധ്യാപിക ശ്രീമതി കുസുമം മാത്യു കുട്ടികൾക്ക് വേണ്ടി ക്ലാസ് നയിച്ചു.പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക ,തുണിസഞ്ചികൾ ഉപയോഗിക്കുക ,ആവശ്യത്തിന് ഭക്ഷണം കൊണ്ടുവരിക എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ .10 .30 നു PTA  അംഗങ്ങളും BRC  യിലെ  കോർഡിനേറ്റർമാറും വന്നു പ്രതിഞ്ജ ചൊല്ലി .ശ്രീമതി കുസുമം മാത്യു PTA  അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.   
പ്രമാണം:എന്റെ പച്ചക്കറിത്തോട്ടം.docx
ഞങളുടെ സ്കൂളിന്റെ പച്ചക്കറിത്തോട്ടം

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സിസ്റ്റർ ലിറ്റിൽ മേരി (1985 -1993)
  2. സിസ്റ്റർ .ക്ലാരില്ല SABS (1993 -1998)
  3. സിസ്റ്റർ.ഈലീൻ കുളങ്ങര (1998 -2004)
  4. സിസ്റ്റർ .സെലീനാമ്മ തോമസ് (2004 -2015)
  5. സിസ്റ്റർ . ഗ്രേസി മാത്യു (2015 -2017)

നേട്ടങ്ങള്‍

ഏറ്റവും മികച്ച സ്കൂൾ അവാർഡ് (ഏറ്റുമാനൂർ ഉപജില്ലാ തലം)

1992 -93 ,1996 -97 ,1999 -2000 ,2003 -04 ,2006 -07 ,2014 -15


ചങ്ങനാശ്ശേരി അതിരൂപത അവാർഡ്

1991 -92 ,1996 -97 ,2014 -15

SIEMAT (State Institute Of Institutional Management And Training) തിരഞ്ഞെടുത്തത് - 2006 -07 .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ജിജിമോൾ ജേക്കബ് (ദേശിയ സ്കൂൾ കായികമേള സ്വർണ മെഡൽ ജേതാവ് )

വഴികാട്ടി