"ഗവ.യു പി എസ് വയ്ക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍പ്പെട്ട രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . വായ്ക്കര പ്രദേശത്തിനുപുറമെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന തലപുഞ്ച, ചെറുകുന്നം , പൂമല പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്. ചെറുകിട കൃഷിക്കാരും കര്‍ഷകതൊഴിലാളികളും കൂലിപണിക്കാരും താമസിക്കുന്ന വായ്ക്കരയില്‍ 1087 ലാണ് ഈ വിദ്യാലയം സ്താപിക്കപ്പെട്ടത് . അതുവരെ സ്കൂള്‍ വിദ്യാഭ്യാസത്തിനായി നാലും അഞ്ചും കിലോമീറ്റര്‍ സഞ്ചരിക്കണ മായിരുന്നു . | |||
വായ്ക്കരയില്‍ മണ്ണായത്ത് വീട്ടില്‍ ശങ്കരന്‍നായര്‍ ഗോവിന്ദന്‍നായരുടെ വീടിനോട് ചേര്‍ന്നുള്ള തണ്ടികയില്‍ൂ 1911 ലാണ് ഈ പ്രൈമറി വിദ്യാലയം ആരംഭിച്ചത് . തുടക്കത്തി്ല്‍ മൂന്ന് ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് അദ്ദേഹം സംഭാവനയായി നല്‍കിയ സര്‍വ്വേ 187/19ല്‍ 60 സെന്റില്‍ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് 80x20 വിസ്തീര്‍ണ്ണമുള്ള ഒരു സ്ഥിരകെട്ടിടം നിര്‍മ്മിച്ച് അഞ്ചാം ക്ലാസ്സ് വരെ പ്രവര്‍ത്തനമാരംഭിച്ചു. 1975 ല്‍ അതൊരു യൂ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ സി വി ഉതുപ്പ് ചിറയ്ക്കാംക്കുടി പകുതി സംഭാവനയായും പകുതി വിലയ്ക്കായും നല്‍കിയ 60 സെന്റ് സ്ഥലത്താണ് മനോഹരമായ ഇരുനിലകെട്ടിടം സ്ഥിതി ചെയ്യുന്നത് . കെട്ടിടനിര്‍മ്മാണത്തിനായി അന്നത്തെ അധ്യാപകര്‍ ഒരുമാസത്തെ ശമ്പളം സംഭാവനനല്‍കുകയുണ്ടായി. പെരുമ്പാവൂര്‍ എം എല്‍ എ ശ്രീ പി ഐ പൗലോസ് , പൊതുപ്രവ്ര്‍ത്തകരായ ശ്രീ എം ജി രാമകൃഷ്ണപിള്ള , ശ്രീ എ പി പൈലി , അധ്യാപകപ്രതിനിധി ശ്രീ എം കുമാരന്‍ എന്നിവരുടെ നിതാന്തപരിശ്രമഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത് . സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് ശ്രീമാന്‍മാര്‍ എ പി പൗലോസ് അമ്പാട്ട് , പ്രൊഫ. പി പി വര്‍ഗീസ് പുതുശ്ശേരി, എം എം വര്‍ഗീസ് മുക്കത്ത് , എം ഐ വര്‍ഗീസ് മേയ്ക്കമാലില്‍ , എം ജി നാരായണന്‍നായര്‍ മണ്ണായത്ത്, എസ് എം ഇട്ടീര ശ്രാമ്പിക്കുടി , വി എം കുഞ്ഞ് വേങ്ങാശ്ശേരി , പി ജി ഗോവിന്ദന്‍നായര്‍ പിഷാരത്ത് , എം കുമാരന്‍ ചക്കുങ്ങപ്പടി തുടങ്ങിയ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയങ്ങളാണ് . | |||
സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തില്‍ അന്നത്തെ പെരുമ്പാവൂര്‍ PWD എഞ്ചിനീയര്‍ ശ്രീ എം ഐ വര്‍ഗീസിന്റെ സേവനം പ്രശംസയര്‍ഹിക്കുന്നതാണ് . 1988ല്‍ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ കെ ചന്ദ്രശേഖരനാണ് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനചടങ്ങില്‍ വച്ച് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്നാവ ശ്യപ്പെട്ട് നിവേദനം നല്‍കുകയുണ്ടായി . | |||
ഈ വിദ്യാലയത്തില്‍ പഠിച്ച് പ്രശസ്തരായവര്‍ നിരവധിയാണ്. 1966 ല്‍ ബറോഡ യൂണിവേഴ്സിറ്റിയില്‍ നിന്നും ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളില്‍ വെച്ച് അധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആവേശകരമായ സ്വീകരണം നല്‍കുകയുണ്ടായി . 1997- 98 വര്‍ഷത്തെ പെരുമ്പാവൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 ല്‍ എല്ലാ വിദ്യാര്‍ത്ഥികളെയും സഞ്ചയിക പദ്ധതിയില്‍ ചേര്‍ത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നല്‍കുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാര്‍ഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ല്‍ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവര്‍ഷം മുതല്‍വിദ്യാലയത്തില്‍ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവര്‍ത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു . സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതികളിലുള്‍പ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായിട്ടുണ്ട് . സ്കൂള്‍ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈല്‍വിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനല്‍പോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികള്‍ക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂള്‍ അങ്കണം മേല്‍ക്കൂരയോടുകൂടിയാക്കിയതിനാല്‍ സ്കൂള്‍ വാര്‍ഷികമടക്കമുള്ള പരിപാടികള്‍ നടത്താന്‍ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവര്‍ഷത്തില്‍ സര്‍വശിക്ഷാഅഭിയാന്‍ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയില്‍ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന് ഈ വിദ്യാലയമാണ് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
14:57, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.യു പി എസ് വയ്ക്കര | |
---|---|
വിലാസം | |
വയ്ക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
21-02-2017 | Ajeesh8108 |
................................
ചരിത്രം
എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍പ്പെട്ട രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . വായ്ക്കര പ്രദേശത്തിനുപുറമെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന തലപുഞ്ച, ചെറുകുന്നം , പൂമല പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്. ചെറുകിട കൃഷിക്കാരും കര്‍ഷകതൊഴിലാളികളും കൂലിപണിക്കാരും താമസിക്കുന്ന വായ്ക്കരയില്‍ 1087 ലാണ് ഈ വിദ്യാലയം സ്താപിക്കപ്പെട്ടത് . അതുവരെ സ്കൂള്‍ വിദ്യാഭ്യാസത്തിനായി നാലും അഞ്ചും കിലോമീറ്റര്‍ സഞ്ചരിക്കണ മായിരുന്നു . വായ്ക്കരയില്‍ മണ്ണായത്ത് വീട്ടില്‍ ശങ്കരന്‍നായര്‍ ഗോവിന്ദന്‍നായരുടെ വീടിനോട് ചേര്‍ന്നുള്ള തണ്ടികയില്‍ൂ 1911 ലാണ് ഈ പ്രൈമറി വിദ്യാലയം ആരംഭിച്ചത് . തുടക്കത്തി്ല്‍ മൂന്ന് ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് അദ്ദേഹം സംഭാവനയായി നല്‍കിയ സര്‍വ്വേ 187/19ല്‍ 60 സെന്റില്‍ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് 80x20 വിസ്തീര്‍ണ്ണമുള്ള ഒരു സ്ഥിരകെട്ടിടം നിര്‍മ്മിച്ച് അഞ്ചാം ക്ലാസ്സ് വരെ പ്രവര്‍ത്തനമാരംഭിച്ചു. 1975 ല്‍ അതൊരു യൂ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ സി വി ഉതുപ്പ് ചിറയ്ക്കാംക്കുടി പകുതി സംഭാവനയായും പകുതി വിലയ്ക്കായും നല്‍കിയ 60 സെന്റ് സ്ഥലത്താണ് മനോഹരമായ ഇരുനിലകെട്ടിടം സ്ഥിതി ചെയ്യുന്നത് . കെട്ടിടനിര്‍മ്മാണത്തിനായി അന്നത്തെ അധ്യാപകര്‍ ഒരുമാസത്തെ ശമ്പളം സംഭാവനനല്‍കുകയുണ്ടായി. പെരുമ്പാവൂര്‍ എം എല്‍ എ ശ്രീ പി ഐ പൗലോസ് , പൊതുപ്രവ്ര്‍ത്തകരായ ശ്രീ എം ജി രാമകൃഷ്ണപിള്ള , ശ്രീ എ പി പൈലി , അധ്യാപകപ്രതിനിധി ശ്രീ എം കുമാരന്‍ എന്നിവരുടെ നിതാന്തപരിശ്രമഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത് . സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് ശ്രീമാന്‍മാര്‍ എ പി പൗലോസ് അമ്പാട്ട് , പ്രൊഫ. പി പി വര്‍ഗീസ് പുതുശ്ശേരി, എം എം വര്‍ഗീസ് മുക്കത്ത് , എം ഐ വര്‍ഗീസ് മേയ്ക്കമാലില്‍ , എം ജി നാരായണന്‍നായര്‍ മണ്ണായത്ത്, എസ് എം ഇട്ടീര ശ്രാമ്പിക്കുടി , വി എം കുഞ്ഞ് വേങ്ങാശ്ശേരി , പി ജി ഗോവിന്ദന്‍നായര്‍ പിഷാരത്ത് , എം കുമാരന്‍ ചക്കുങ്ങപ്പടി തുടങ്ങിയ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയങ്ങളാണ് . സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തില്‍ അന്നത്തെ പെരുമ്പാവൂര്‍ PWD എഞ്ചിനീയര്‍ ശ്രീ എം ഐ വര്‍ഗീസിന്റെ സേവനം പ്രശംസയര്‍ഹിക്കുന്നതാണ് . 1988ല്‍ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ കെ ചന്ദ്രശേഖരനാണ് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനചടങ്ങില്‍ വച്ച് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്നാവ ശ്യപ്പെട്ട് നിവേദനം നല്‍കുകയുണ്ടായി .
ഈ വിദ്യാലയത്തില്‍ പഠിച്ച് പ്രശസ്തരായവര്‍ നിരവധിയാണ്. 1966 ല്‍ ബറോഡ യൂണിവേഴ്സിറ്റിയില്‍ നിന്നും ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളില്‍ വെച്ച് അധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആവേശകരമായ സ്വീകരണം നല്‍കുകയുണ്ടായി . 1997- 98 വര്‍ഷത്തെ പെരുമ്പാവൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 ല്‍ എല്ലാ വിദ്യാര്‍ത്ഥികളെയും സഞ്ചയിക പദ്ധതിയില്‍ ചേര്‍ത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നല്‍കുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാര്‍ഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ല്‍ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവര്‍ഷം മുതല്‍വിദ്യാലയത്തില്‍ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവര്‍ത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു . സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതികളിലുള്‍പ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായിട്ടുണ്ട് . സ്കൂള്‍ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈല്‍വിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനല്‍പോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികള്‍ക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂള്‍ അങ്കണം മേല്‍ക്കൂരയോടുകൂടിയാക്കിയതിനാല്‍ സ്കൂള്‍ വാര്‍ഷികമടക്കമുള്ള പരിപാടികള്‍ നടത്താന്‍ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവര്‍ഷത്തില്‍ സര്‍വശിക്ഷാഅഭിയാന്‍ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയില്‍ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന് ഈ വിദ്യാലയമാണ് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}