"എ പി എൽ പി എസ് നല്ലാനിയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഒരു ഗ്രാമമാണ് ആറാട്ടുപുഴ.മീന്‍പിടിത്തക്കാര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് | ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഒരു ഗ്രാമമാണ് ആറാട്ടുപുഴ.മീന്‍പിടിത്തക്കാര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ആറാട്ടുപുഴ പഞ്ചായത്ത് എല്‍.പി.സ്കൂള്‍ നല്ലാനിയ്ക്കല്‍.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ നല്ലാണിക്കല്‍ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പഞ്ചായത്ത് എല്‍.പി.സ്കൂള്‍. ആറാട്ടുപുഴ പഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാല്‍, നല്ലാണിക്കല്‍,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. | കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ നല്ലാണിക്കല്‍ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പഞ്ചായത്ത് എല്‍.പി.സ്കൂള്‍. ആറാട്ടുപുഴ പഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാല്‍, നല്ലാണിക്കല്‍,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. |
20:48, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ പി എൽ പി എസ് നല്ലാനിയ്ക്കൽ | |
---|---|
വിലാസം | |
ആറാട്ടുപുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-02-2017 | Pr2470 |
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഒരു ഗ്രാമമാണ് ആറാട്ടുപുഴ.മീന്‍പിടിത്തക്കാര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ആറാട്ടുപുഴ പഞ്ചായത്ത് എല്‍.പി.സ്കൂള്‍ നല്ലാനിയ്ക്കല്‍.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ചരിത്രം
കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ നല്ലാണിക്കല്‍ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പഞ്ചായത്ത് എല്‍.പി.സ്കൂള്‍. ആറാട്ടുപുഴ പഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാല്‍, നല്ലാണിക്കല്‍,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും മാത്രം ഇടതിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശമാണ് ആറാട്ടുപുഴയിലെ നല്ലാണിക്കല്‍ എന്ന സ്ഥലം. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നാക്കമായ ഒരു പ്രദേശം കൂടിയാണത്. പണ്ട് ഈ പ്രദേശത്തുള്ള കുുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലായിരുന്നു. തദ്ദേശവാസികള്‍ ഈ പ്രശ്നം ഗ്രാമ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജനങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പഞ്ചായത്തുതന്നെ സ്വന്തമായി നല്ലാണിക്കല്‍ എന്ന പ്രദേശത്തു ഒരു എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. അങ്ങനെ 1959 ആഗസ്റ്റ് മാസം 1-ാം തീയതി ആറാട്ടുപുഴ പഞ്ചായത്ത് എല്‍.പി.സ്കൂള്‍ നിലവില്‍ വന്നു. ഇപ്പോള്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാര്‍ സ്കൂള്‍ ആകുുകയും ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഡോക്ടര്‍ സന്തോഷ്, ഡോക്ടര്‍ സരസ്വതി തുടങ്ങിയ പേരുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. പഞ്ചായത്തില്‍ നിന്നും ലഭിച്ച കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കുുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യഭ്യാസം നല്കുന്നു. പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 83 കുുട്ടികള് ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുുട്ടികളാണ് ഇവയില്‍ അധികവും.
ഭൗതികസൗകര്യങ്ങള്
- ക്ലാസ്സ് മുറികള്‍ 4
- ഒാഫീസ് മുറി 1
- ടോയ് ലററ് 3
- അസംബ്ലി പന്തല്‍
- ലൈബ്രറി
- ക്ലാസ്സ്റൂം ലൈബ്രറി
- ജൈവപച്ചക്കറിത്തോട്ടം
- കുുടിവെളള സൗകര്യം
- അഡാപ്ററഡ് ടോയ് ലററ്
- പാര്‍ക്ക്
- ചുററുമതില് പഞ്ചായത്ത് നിര്‍മ്മിച്ചു തരുന്നു
- തീരദേശ വികസനകോര്‍പറേഷന്റ നേതൃത്വത്തില്‍ സ്കൂളിനു പുതിയ കെട്ടിടം പണിഞ്ഞുനല്‍കി.(അതില്‍ കംപ്യൂട്ടര്‍ ലാബ്, 2 ക്ലാസ്സ് മുറി, ആണ്‍കുുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും ടോയ് ലററ് എന്നിവയുണ്ട്.)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ഭൈമി
- പ്രഭാകരന്
- ലക്ഷ്മി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ലിയോകൃ,ഷ്ണന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.232873, 76.419605 |zoom=13}}