"കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:31074 St-alphonsa-wall-paintings-01.jpg| | [[പ്രമാണം:31074 St-alphonsa-wall-paintings-01.jpg|300px|thumb|Alphonsamma & children s]] [[പ്രമാണം:31074 Vakakka.png|300px|left|thumb|Alphonsamma & Students]] | ||
[[പ്രമാണം:31074 school.jpg|350px|center|thumb|Alphonsa G H S Vakakkad]] | [[പ്രമാണം:31074 school.jpg|350px|center|thumb|Alphonsa G H S Vakakkad]] | ||
20:33, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വാകക്കാട്ടിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു വാകക്കാട് അല്‍ഫോന്‍സാ ഗോള്‍സ് ഹൈസ്കൂള്‍ . 1924-ല്‍ വാകക്കാട് സെന്റ് പോള്‍സ് എല്‍.പി സ്കൂള്‍ ആരംഭിച്ചു. ഈ സ്കൂളിനായി പുതിയ കെട്ടിടം 1942-ല്‍ അന്നത്തെ മാനേജരായിരുന്ന ബ.കുര്യാക്കോസ് മുതുകാട്ടിലച്ചന്‍ പണികഴിപ്പിച്ചു. അതാണ് ഇപ്പോഴത്തെ അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂളിന്റെ പ്രധാന കെട്ടിടം. വ്.അല്‍ഫോന്‍സാ ഈ സ്കൂളില്‍ 1932-33 കാലഘട്ടത്തില്‍ പഠിപ്പിച്ചിരുന്നു എന്നുള്ളത് നമ്മുക്ക് ഏവര്‍ക്കും അനുഗ്രഹദായകമായ കാര്യമാണ്. വി. അല്‍പോന്‍സാമ്മ പഠിപ്പിച്ച ഏക വിദ്യാലയവും ഇതുതന്നെ.
വലിയകുമാരമംഗലം വാകക്കാടിന്റെ കുരിശുപള്ളി ആയിരിക്കുമ്പോള്‍ 1951-ല്‍ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.മാത്യു വരകില്‍പ്പറമ്പിലിന്റെ സ്രമഫലമായി വലിയകുമാരമംഗലത്ത് ഒരു യു പി സ്കൂള്‍ അനുവദിച്ചു കിട്ടി. സെന്റ് പോള്‍സ് യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ റിട്ട.റവ.ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി ആയിരുന്നു. 1953-ല്‍ യു.പി.സ്കൂള്‍ ഹൈസ്കൂളയി ഉയര്‍ത്തപ്പെട്ടു. വലിയകൂമാരമംഗലം കുരിശുപള്ളിയും സ്ഥാപനങ്ങളും ഈ കാലയളവില്‍ സി.എം.ഐ ക്കാരെ ഏല്‍പ്പിക്കുകയും ഫാ.ബല്‍ത്തസര്‍ സി.എം.ഐ സെന്റ് പോള്‍സ് ഹൈസ്കൂളിലെ ആദ്യ ഹെഡ്മാറ്ററായി നിയമിതനാകുകയും ചെയ്തു. ഈ കാലയളവില്‍ ഗേള്‍സ് സെക്ഷന്‍ വാകക്കാട്ടിലേയ്ക്കുമാറ്റുകയുണ്ടായി.12 വര്‍ഷങ്ങള്‍ക്കു ശേഷം 1965 ജൂലൈ 26 ന് ശ്രീ എ.ജെ ജോണ്‍ മന്ത്രിയായിരുന്ന കാലത്ത് രാജ്?പ്രമുഖനില്‍ നിന്ന് ഗേള്‍സ് സെക്ഷന്‍ വിഭജിച്ച് ഹൈസ്കൂളായി ഉയര്‍ത്തികൊണ്ടുള്ള ഗവണ്‍മന്റ് ഓര്‍ഡര്‍ ലഭിക്കുകയുണ്ടായി. അതനുസരിച്ച് വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂള്‍ രണ്ടായി വിഭജിച്ച് 1965 ഒക്ചോബര്‍ 1 ന് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ ആരംഭിച്ചു
പ്രാദേശിക പിന്നോക്കാവസ്ഥകള്‍ വളരെയേറെ ഉണ്ടെങ്കിലും മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുവാന്‍ ഈ സ്ഥാപനത്തിന് എന്നും കഴിയുന്നുണ്ട്. 1987-ലും 2006 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി യ്ക്ക് 100% വിജയം കൈവരിക്കാന്‍ സാധിച്ചു. 1990 ജനുവരി 30-ാം തീയതി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങള്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. തദവസരത്തില്‍ ജൂബിലി സ്മാരക സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ശ്രീ പി സി തോമസ് എം.പി നിര്‍വ്വഹിക്കുകയുണ്ടായി. വി.അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 2007 സെപ്തംബര്‍ 5-ാം തീയതി നടത്തപ്പെട്ടു. സ്കൂളിന്റെ സുവര്‍ണ്ണ് ജൂബിലി ഉദ്ഘാനം 2015ഫെബ്രുവരി 4-ാം തീയതി പാലാ രൂപതയുടെ അഭിവന്ദ്യ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ പി സി ജോര്‍ജ് എം എല്‍എ നിര്‍വ്വഹിച്ചു. പ്രസ്തുത യോഗത്തില്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിനി സംഘടനയുടെ ഉദ്ഘാടനവും നടന്നു. ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങഅങളുടെ സമാപനം 2016 ജനുവരി 21-ാം തീയതി പാലാ രൂപതയുടെ അഭിവന്ദ്യ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ കെ എം മാണി എം എല്‍ എ നിര്‍വ്വഹിച്ചു. അഡ്വ.ജോയി എബ്രാഹം എം പി, റവ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.
സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന മള്‍ട്ടീമീഡിയ റൂമിന്റെ നിര്‍മ്മാണം അഡ്വ.ജോയി എബ്രാഹം എം പി, യുടെ പ്രാദേശിക ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പൂര്‍ത്തിയായി കഴിഞ്ഞു.
അഞ്ചു പതിറ്റാണ്ടിന്റെ വിദ്യാദാന പ്രക്രീയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്റെ വളര്‍ച്ചയുടെ പാതയിലെ നാഴികക്കല്ലാണ് 2002 ല്‍ മാനേജുമെന്റില്‍ നിന്നും സെറ്റ് ചെയ്ത് നല്‍കിയ കമ്പ്യൂട്ടര്‍ ലാബ്, 2004 ല്‍ ആരംഭിച്ച പാരലല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുതലായവ. പാലാ രൂപത കോര്‍പ്പറേറ്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഗൈഡിംഗ്, ജൂണിയര്‍ റെഡ് ക്രോസ് , പ്രീമിയര്‍ സ്കൂള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു.