"പുളി‍‍‍ഞ്ഞോളി എസ് ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{pretturl|PULINHOLI S B SCHOOL}}
|PULINHOLI S B SCHOOL
{{Infobox AEOSchool
| സ്ഥലപ്പേര്=പഴങ്കാവ്
| സ്ഥലപ്പേര്=പഴങ്കാവ്
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര

22:34, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

|PULINHOLI S B SCHOOL | സ്ഥലപ്പേര്=പഴങ്കാവ് | വിദ്യാഭ്യാസ ജില്ല=വടകര | റവന്യൂ ജില്ല=കോഴക്കോട് | സ്കൂള്‍ കോഡ്=16864 | സ്ഥാപിതവര്‍ഷം= 1897 | സ്കൂള്‍ വിലാസം=അ‍ടക്കാതെരു | പിന്‍ കോഡ്= 673104| സ്കൂള്‍ ഫോണ്‍= 04962512652 | സ്കൂള്‍ ഇമെയില്‍=pulinholisb@gmail@gmail.com | സ്കൂള്‍ വെബ് സൈറ്റ്=www.pulinholischoolvatakara.com | ഉപ ജില്ല.=വടകര | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=45 | പെൺകുട്ടികളുടെ എണ്ണം= 40 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 85 | അദ്ധ്യാപകരുടെ എണ്ണം= 09 | പ്രധാന അദ്ധ്യാപകന്‍= വിജയലക്ഷിമി.വി | പി.ടി.ഏ. പ്രസിഡണ്ട്= പ്രവീ​​ണ്‍കുമാര്‍.k










| സ്കൂള്‍ ചിത്രം= 12345png.jpg }} ................................ കടത്തനാടിന്റെ ഹൃദയഭാഗമായ വടകര പട്ടണത്തില്‍ നിന്നും ഏകദേശം ഒന്നര കിലോമിറ്റര്‍ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് പഴങ്കാവ് .സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭമതികളായ ഒട്ടനേകം മഹത് വ്യക്തികളുടെ ജന്മം കൊണ്ട് ധന്യമായസ്ഥലം സ്വാതന്ത്ര്യത്തിന്റെ തീഷ്ണമായ സമര ഭൂമിയില്‍ സ്വജീവിതം തീപ്പന്തമാക്കിയ ശ്രീ.എം കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയ സമുന്നതരായ നേതാക്കളുടെ സേവനം കൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന പ്രദേശത്താണ് പുളിഞ്ഞോളി സീനിയര്‍ബേസിക്ക് സ്കൂള്‍ എന്ന ഈ സരസ്വതി ക്ഷേത്രം നിലനില്‍ക്കുന്നത്. ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടില്‍ എന്ന പറമ്പില്‍ നിന്നും അര കിലോമീറ്റര്‍ കിഴക്കുമാറി വടകരയിലെ ഏറ്റവും വിശാലമായ നെല്‍പ്പാടമെന്ന് പേരുകേട്ട പളളിയിരഞ്ഞിപ്പാടത്തിന്റെ കരയിലുളള ചിരപുരാതനമായ പളളിയില്‍ എന്ന വീട്ടുവളപ്പില്‍ ഒരു കുടി പളളികൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.തികഞ്ഞപണ്ഡിതനായിരുന്ന ശ്രീ.രൈരുകുറുപ്പായിരുന്നു ഇതിന്റെ അമരക്കാരനും ഗുരുനാഥനും . ഏകദേശം പതിനാല് വര്‍ഷക്കാലം അക്ഷരത്തിന്റെ മധുരം പകര്‍ന്ന് ഈ ഗുരുകുലം നിലനിന്നു. പിന്നീട് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുളള പുളിഞ്ഞോളി എന്ന പറമ്പിലേക്ക് ഈ സ്ഥാപനം മാറ്റി .ശ്രീ.രാമകുറുപ്പ് എന്ന വന്ദ്യവയോധികനാണ് ഈ ഗുരുകുലം പിന്നീട് നടത്തികൊണ്ട് വന്നത്. ഓല കൊണ്ട് കെട്ടിയ താല്‍ക്കാലിക ഷെഡില്‍ ആണ് പതിമുന്ന് വര്‍ഷക്കാലം ഇവിടെ ഈ ഗുരുകുലം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു. ആദ്യം പഠനം പൂഴി എഴുത്തിലാണ് ആരംഭിക്കുന്നത് ഒന്ന,രണ്ട്, ക്ലാസ്സുകള്‍ കഴിഞ്ഞാലാണ് സ്ലേറ്റില്‍ എഴുതി തുടങ്ങിയത് .പഴങ്കാവിലെ പൗരമുഖ്യനും ധനാഢ്യനുമായിരുന്ന ശ്രീ രാവുണ്ണികുറുപ്പായിരുന്നു ഇതിന്റെ സ്ഥാപക മാനേജര്‍ രണ്ട് ഓല ഷെഡുകളില്‍ വളരെ നല്ല നിലയില്‍ പ്രപര്‍ത്തിച്ചു വരവെയാണ് പ്രസ്തുത വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.എം.കെ.കേളു എട്ടന്റെ ശ്രമഫലമായി ഈ സ്കൂള്‍ യു.പിയായി ഉയര്‍ത്തിയത്. രാവുണ്ണികുറുപ്പിന്റെ നിര്യാണത്തെ തുടര്‍ന്ന് ഭാര്യയായ അമ്മുക്കുട്ടിയമ്മയും പിന്നീട് അവരുടെ സഹോദരിയുടെ മകനായ കെ. ബാലകൃഷ്ണകുറുപ്പും അതിനുശേഷം ബാലകൃഷ്ണകുറുപ്പില്‍ നിന്നും ഈ സ്കൂള്‍ ശ്രീ. സി.എച്ച്.നാരായണന്‍മാസ്റ്ററും നാരായണന്‍മാസ്റ്ററില്‍നിന്നും ശ്രീ.അനില്‍കുമാറും ഇത് വിലയ്ക്ക് വാങ്ങി ഇപ്പോള്‍ ഇതിന്റെ മാനേജര്‍ പറമ്പത്ത് കുഞ്ഞിരാമന്‍ ആകുന്നു. നാലു ഷെഡുകളിലായി പന്ത്രണ്ടോളം ക്ലാ‌സ്മുറികളില്‍ തിങ്ങിനിറഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.മുന്‍ മാനേജരും പ്രധാന അധ്യാപകരുമായ പി. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ശ്രീമതി പി.കെ.നാരായണി, എന്നിവര്‍ ഇതിന്റെ പ്രധാനാധ്യാപകരൈയി. ഇടവന പിടികയില്‍ കണ്ണന്‍ മാസ്റ്റര്‍, അപ്പുണ്ണികുറുപ്പ്, കൃഷ്ണപണിക്കര്‍ എന്നിവര്‍ ഈ സ്ക്കൂളിലെ അധ്യാപകരായിരുന്നു. രാവുണ്ണികുറുപ്പ്, കെ.നാണുകുറുപ്പ് , പി.ഗോപാലന്‍നായര്‍,പി.കണ്ണന്‍,കെ.കുഞ്ഞികേളു നമ്പ്യാര്‍, പി.ജാനകി, എം.നാരായണി, എം അമ്മാളു അമ്മ, കെ.കെ.അപ്പുകുട്ടകുറുപ്പ് , ഇ.പി.ഭാസ്ക്കരന്‍, എം.സരോജിനി, കെ. ഗിരിജ, ടി.പി.ഗീത എന്നി അധ്യാപകര്‍ പിന്നീട് സേവനം അനുഷ്ടിച്ചു വിരമിച്ചു പോയവരാണ്. പി.എസ്.സി മെമ്പര്‍, കോളേജ് പ്രഫസര്‍ സാഹിത്യകാരന്‍ എന്നിനിലകളില്‍ ജ്വലിച്ചു നിന്ന ശ്രീ.കെ.പി.വാസു മസ്റ്റര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ വെന്നികൊടി പാറിച്ച നിരവധി മഹത് വ്യക്തികള്‍ക്ക് ജന്മം നല്‍കിയ സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. ഭൗതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥ ഈ വിദ്യാലയത്തിന്റെ സൃഷ്ടിമുഖമായ ഒട്ടനേകം പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലങ്ങളില്‍ വിഘാതം സൃഷ്ടിച്ചെങ്കിലും .എന്നാല്‍ പിന്നീടുണ്ടായ മാനേജ്മെന്റ് മാറ്റങ്ങള്‍ ഭൗതിക മാറ്റങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുഖ്യപങ്ക് വഹിച്ചു. പി.ടി.എ , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, വെല്‍ഫെയര്‍ കമ്മറ്റി, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് , മദര്‍ പി.ടി.എ തുടങ്ങി നിരവധി സംഘടനകള്‍ക്ക് രൂപം കൊടുക്കാനും ഇവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇന്ന് പാഠ്യപാഠ്യേതര രംഗങ്ങളില്‍ മെച്ചപ്പെട്ട നിലവാരം കൈവരിക്കാനും സാധിച്ചിട്ടുണ്ട്. == ചരിത്രം ==

ഭൗതികസൗകര്യങ്ങള്‍ == വിശാലമായ കളിസഥലം.വിശാലമായ സമാര്‍ട്ട് റൂം. സൗകര്യപ്രദമായ ശുചി മുറി, കുട്ടികള്‍ക്ക് വായനാസാമഗ്രഹികള്‍ ,ഇരുന്ന് വായിക്കാനുളള പ്രത്യേകമുറികള്‍ , ശാസ്ത്ര ലാബ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍ == സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : കെ.ബാലകൃഷ്ണകുറുപ്പ് പി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ടി.കെ.നാരായണി

  1. ഗോപാലന്‍ വി
  2. സൗദാമിനി ഇ കെ
  3. അംബിക പി
  4. വൈജയന്തി
  5. രാജലകഷമി ആര്‍== മുന്‍ സാരഥികള്‍ ==

നേട്ടങ്ങള്‍ ==കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി അദ്ധ്യായനവര്‍ഷത്തിന്റെ ആരംഭം മുതല്‍ക്ക് തന്നെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമായി കുട്ടികളുടെ അക്ഷരഞ്ജാനവും ഭാഷാജ്ഞാനവും വര്‍ദ്ധിപ്പിക്കാന്‍വേണ്ടി അക്ഷരത്തോണി എന്ന പദ്ധതി നടപ്പാക്കി. അതിന്റെ ഫലമായി കുട്ടികളുടെ അക്ഷരജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഭാഷാപരമായും നേട്ടങ്ങള്‍ കൈവരിച്ചു. ഈ വര്‍ഷത്തെ പ്രവൃത്തി പരിചയമേളയില്‍ വടകര സബ് ജില്ലയില്‍ പത്താം സ്ഥാനം കൈവരിച്ചു. മറ്റ് മേളകളിലും മോശമല്ലാത്ത രീതിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കി . അതുപോലെ തന്നെ ന്യൂമാക്സ് പരീക്ഷയില്‍ നാലാംസ്ഥാനം കൈവരിച്ചു. സംസ്കൃതോത്സവത്തിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു..വര്‍ഷങ്ങളില്‍ നടത്തിവരുന്ന സഹവാസ പഠനക്യാമ്പ് കുട്ടികള്‍ക്ക് വിഞ്ജാനപ്രദവും വിനോദ ദായകവുമായി. ഇതില്‍ ഇംഗ്ലീഷിലും ഗണിതത്തിലും പ്രത്യേക പരിശീലനം ലഭിച്ചു. സ്കൂളിന്റെ ചരിത്രനിര്‍മ്മാണത്തിലൂടെ സമൂഹവുമായി ബന്ധം സ്ഥാപിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിഞ്ഞു. ഔഷധത്തോട്ടവും പച്ചക്കറിതോട്ടവും നിര്‍മ്മാക്കുന്നതിലൂടെ കൃഷിയോടുളള താല്‍പ്പര്യവും അതുമായി ബന്ധപ്പെട്ട് ഒരുപാട് അറിവുകളും ആര്‍ജ്ജിച്ചു.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

  1. ഭാസ്കരന്‍ പി പി (കെല്‍ട്രോണ്‍ എഞ്ചീനിയര്‍)
  2. സുഭാഷ് മാസറ്റര്‍ (റിട്ടേര്‍ഡ് ഹെഡ് മാസ്റ്റര്‍, ഓയിസ്ക ചെയര്‍മാന്‍)
  3. പ്രവീണ്‍ കുമാര്‍ (എഞ്ചിനീയര്‍)
  4. അശോകന്‍ പി (കൗണ്‍സിലര്‍)
  5. പി പി വിമല (മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍)

ഡോക്ടര്‍ റീഷ്മ (വടകര താലൂക്ക് ആശുപത്രി) രാജന്‍ മാസ്റ്റര്‍.എന്‍(റിട്ടേര്‍ഡ് ഏ.ഇ.ഒ, പൊതുപ്രവര്‍ത്തകന്‍, ) പി.പി. രാജു(ഇന്‍കം ടാക്സ് ഓഫീസര്‍)== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}