"അറുമുഖ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
  വിവിധ മേഖലകളിൽ പ്രസിദ്ധരായ നിരവധി പൂർവ്വ വിദ്യാർത്ഥികളുണ്ടെങ്കിലും എടുത്തു പറയാവുന്ന പേരുകളാണ് ഡോക്ടർ ടി.ബാലൻ., ശാസ്ത്രജ്ഞനായജഷിൻ എസ് ജി എന്നിവരുടേത്.  ഇവരെ കൂടാതെ സർക്കാരിന്റെ വിവിധ തസ്തികകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗദ്ഭർ വേറെയും ഉണ്ട് താനും'


==വഴികാട്ടി==
==വഴികാട്ടി==

23:42, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അറുമുഖ വിലാസം എൽ.പി.എസ്
വിലാസം
പാതിരിയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714345





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ ഒറ്റ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നു .കൂടാതെ സ്ഥിരമായ ഒരു സ്റ്റേജും, കമ്പ്യൂട്ടർ ലാബും, പാചകപ്പുരയും അനുബന്ധമായുണ്ട്.അര ഏക്കർ സ്ഥലമുള്ള സ്കൂൾ കോമ്പൗണ്ടിന് നല്ലൊരു ചുറ്റുമതി ലും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ചെറിയൊരു കളിസ്ഥലവും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറിയും യൂറി നൽസും ഉണ്ട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കുടിവെള്ള കിണറും ജലവിതരണ സംവിധാനവും സ്കൂളിന്റെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളുടെ സ്വയം രക്ഷ മുൻനിർത്തി താത്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കരാട്ടേ പരിശീലനം നൽകി വരുന്നു. ശ്രീ സു ധർ കണ്ണൂരിന്റെ മുഖ്യ ശിക്ഷണത്തിൽ, ശ്രീ.സജീവൻ.എ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. തികച്ചും സൗജന്യമായാണ് ശ്രീ.സജീവൻ ഈ സ്തുത്യർഹ സേവനം നിർവഹിക്കുന്നത്

   ജൂൺ ജൂലായ് മാസത്തിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നു.15 വർഷമായി തുടരുന്ന ഈ പരിശീലന പരിപാടിയിലൂടെ സ്കൂളിൽ നിന്നും പുറത്തു വരുന്ന മിക്കവാറും കുട്ടികൾക്ക് നീന്തൽ പരിശീലിക്കുവാൻ  സാധിക്കുന്നുണ്ട്.
 42 വർഷമായി നടത്തി വരുന്ന സ്കൂൾ വാർഷികം ഇന്നും നാടിന്റെ ഉത്സവമായി നാട്ടുകാരും രക്ഷിതാക്കളും കൊണ്ടാടുന്നു. നാട്ടുകാരും ,പൂർവ്വ വിദ്യാർത്ഥികളും ,അധ്യാപകരും ,വിദ്യാർത്ഥികളും ,രക്ഷിതാക്കളും പങ്കെടുക്കുന്നു മത്സരങ്ങുളം ,കലാപരിപാടികളും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്
  ദിനാചരണങ്ങൾ പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടിയാണ് നടത്തപ്പെടുന്നത്.

മാനേജ്‌മെന്റ്

ശ്രീ.ജി.വി.കൃഷണപ്പണിക്കരായിരുന്നു സ്ഥാപകമാനേജർ അദ്ദേഹത്തിനു ശേഷം ബന്ധുവായ ശ്രീ.ദാമുഗുരിക്കളിലേക്കും തുടർന്ന് മകനായ ശ്രീ.ചിന്നൻ ഗുരി കളിലേക്കും മാനേജ്മെന്ന് വന്നു ചേർന്നു. പിന്നീട് അദ്ദേഹം അനുജനായ ശ്രീ സുകുമാരന് കൈമാറുകയും, അസുഖം കാരണം നടത്തിപ്പ് പ്രയാസകരമായതിനാൽ അദ്ദേഹം മാനേജ്മെന്റ് ശ്രീ എ.ദിനേശന് കൈമാറി.മാനേജർ എന്ന നിലയിൽ ഭൗതീക സാഹചര്യം വർദ്ധിപ്പിക്കുന്നതിൽ ശ്രീ.ദിനേശൻ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.നിലവിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റിലാണ് വിദ്യാലയം മുന്നോട്ട് പോകുന്നത്.

മുന്‍സാരഥികള്‍

   ശ്രീ .ജി. വി. കൃഷ്ണപ്പണിക്കർ തന്നെയായിരുന്നു സ്ഥാപക മാനേജരും ഹെഡ്മാസ്റ്റരും അദ്ദേഹത്തോടൊപ്പം ശ്രീ .കമ്മാരൻ, ശ്രീ വി.ഗോവിന്ദൻ ,ശ്രീ.പി.കുഞ്ഞിക്കണ്ണൻ, ശ്രീമതി. യു നാരായണി എന്നിവരും അധ്യാപനം നിർവ്വഹിച്ചു. പിന്നീട് അധ്യാപകനായി എത്തിച്ചേർന്ന ശ്രീ .കെ.കെ ഗോവിന്ദൻ മാസ്റ്റർ 36 വർഷം ഹെഡ്മാസ്റ്റരായി സേവനമനുഷ്ഠിച്ചു.ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ അദ്ദേഹത്തിന്റെ കാലത്താണ് വിദ്യാലയം ഭൗതീകമായും അക്കാദമികമായും ഏറ്റവും കൂടുതൽ വളർന്നത്. ഇതിനിടയിൽ ശ്രീ ,കമ്മാരൻ മാസ്റ്റരുടെയും ,നാരായണി ടീച്ചറുടെയും ഒഴിവിലേക്ക് വന്നു ചേർന്ന ശ്രീ.പി.ശശിധരനും, ശ്രീമതി .യു. സരസ്വതിയും രണ്ടാം തലമുറയിലെ പ്രഗദ്ഭരാണ് 'ശ്രീമതി. യു. സരസ്വതി അകാലത്തിൽ മരണപ്പെട്ടു. ഈ ഒഴിവിലേക്ക് ശ്രീമതി വി.സാവിത്രി നിയമിതയായി.  കൂടാതെ ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ ഒഴിവിൽ മകൾ ശ്രീമതി. ടി. സുവർണിനിയും നിയമിക്കപ്പെട്ടു. ശ്രീ.വി.ഗോവിന്ദൻ മാസ്റ്റർ വിരമിച്ച ഒഴിവിലേക്ക് നിയമിക്കപ്പെട്ട ശ്രീ.എം രവീന്ദ്രൻ 27 വർഷം അധ്യാപക നായും ഒരു വർഷം പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു.പ്രസംഗം കവിതാ രചന എന്നിവയിൽ തത്പരനായിരുന്നു ഇദ്ദേഹം.1994 ൽ ശ്രീ.കെ.കെ ഗോവിൻ മാസ്റ്റർ വിരമിച്ചപ്പോൾ .ശ്രീ, ടി .ചന്ദ്രൻ പ്രസ്തുത ഒഴിവിൽ നിയമിതനായി ശ്രീ പി.ശശിധരൻ ഹെഡ്മാസ്റ്റരുമായി .12 വർഷം പ്രധാന്യാപകനായിരുന്ന ഇദ്ദേഹം വിരമിച്ച ഒഴിവിലേക്ക് മകളായ ശ്രീമതി ലിജിഷ.പി.കെ പ്രവേശിച്ചു തുടർന്ന് 5 വർഷം ശ്രീമതി. ടി. സുവർണിനിയും 4 വർഷം ശ്രീമതി.വി.സാവിത്രിയും 1 വർഷം ശ്രീ .എം.രവീന്ദ്രനും പ്രധാനാധ്യാപകരായിരുന്നു. 1916 ഏപ്രിൽ 1ന് ശ്രീ.ടി ചന്ദ്രൻ പ്രധാനധ്യാപകന്റെ സ്ഥാനം ഏറ്റെടുത്തു. ഇതിനിടയിൽ വിരമിച്ച ശ്രീമതി. ടി. സുവർണിനി ,ശ്രീമതി സാവിത്രി, ശ്രീ.എം രവീന്ദ്രൻ എന്നിവരുടെ ഒഴിവിലേക്ക് ശ്രീമതി. ധനിഷ' കെ, ഹൃദ്യ കെ.പി., സൗര്യ കെ.പി എന്നീ യുവനിര നിയമിക്കപ്പെട്ടു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  വിവിധ മേഖലകളിൽ പ്രസിദ്ധരായ നിരവധി പൂർവ്വ വിദ്യാർത്ഥികളുണ്ടെങ്കിലും എടുത്തു പറയാവുന്ന പേരുകളാണ് ഡോക്ടർ ടി.ബാലൻ., ശാസ്ത്രജ്ഞനായജഷിൻ എസ് ജി എന്നിവരുടേത്.  ഇവരെ കൂടാതെ സർക്കാരിന്റെ വിവിധ തസ്തികകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗദ്ഭർ വേറെയും ഉണ്ട് താനും'

വഴികാട്ടി

"https://schoolwiki.in/index.php?title=അറുമുഖ_വിലാസം_എൽ.പി.എസ്&oldid=326841" എന്ന താളിൽനിന്ന് ശേഖരിച്ചത്