"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 35: | വരി 35: | ||
അനദ്ധ്യാപകര്‍ == 5| | അനദ്ധ്യാപകര്‍ == 5| | ||
പ്രിന്‍സിപ്പല്‍= റിയാസ് എ എം| | പ്രിന്‍സിപ്പല്‍= റിയാസ് എ എം| | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍=കുമാരി ലതിക എം എസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്=ജിജു ജി എസ് | | പി.ടി.ഏ. പ്രസിഡണ്ട്=ജിജു ജി എസ് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=27| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=27| |
20:43, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ് | |
---|---|
വിലാസം | |
മലയിന്‍കീഴ് തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
05-07-2017 | 44022 |
നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാര്‍ത്ത്എടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാര പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍
അനുഗൃഹീതമാണ്.
ചരിത്രം
1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 25-08-1964 ല്‍ ആനപ്പാറയുടെ മുകളില്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ആയ ശ്രീ പട്ടം താണുപിള്ള ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു..
ഭൗതികസൗകര്യങ്ങള്‍
ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ളാസുകള്‍ ഉണ്ട്.ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടില്‍ തന്നെ ഒരു ഗവണ്‍മെന്‍റ് കോളേജും പ്രവര്‍ത്തിക്കുന്നു.പൂര്‍വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരില്‍ കലണ്ടര്‍ തയ്യാറാക്കി നല്‍കുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവണ്‍മെന്റ് ഐ ടി ഐ യും ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളും എല്‍ പി എസുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു
വി എച്ച് എസ് ഇ വിഭാഗം
കോമേഴ്സില്‍ (COM, BIS ) തൊഴിലധിഷ്ഠിത കോഴ് സുകളും സയന്‍സില്‍ ( Agri - ACHM ) കോഴ് സുകളും വളരെ ഭംഗിയായി നടന്നു വരുന്നു. തൊഴില്‍ നേടുന്നതിനോടൊപ്പം എല്ലാവിധ( ഡിഗ്രി , പ്രൊഫഷണല്‍ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും ഇവയ്ക്കുണ്ട്. ഒരു വര്‍ഷത്തെ തൊഴില്‍ പരിശീലനവും പ്രൊഫഷണല്‍ കോഴ് സ് (അഗ്രികള്‍ച്ചര്‍, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസര്‍വേഷനും ലഭിക്കുന്നുണ്ട് .
പൂര്‍വ വിദ്യാര്‍ത്ഥി സംഘടന
പൂര്‍വ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ ജിജു ജി എസ് കോര്‍ഡിനേറ്റര്‍ ആയി ഒരു പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ആരംഭിച്ചു. സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്ക്കൂള്‍ എഡ്യൂക്കേഷന്‍ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളില്‍ വര്‍ദ്ധനവ് വന്നപ്പോള്‍ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.
-
കാര്യപത്രിക
-
44022 12 സംഗമം
-
കലണ്ടര്‍
സ്കൂള്‍ സംരക്ഷണസമിതി
മലയിന്‍കീഴ് സബ് ഇന്‍സ്പെക്ടര്‍ ചെയര്‍മാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ,,വ്യാപാരി വ്യവസായി അംഗങ്ങള്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വാഹനസൗകര്യം
പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സ്ക്കൂളില്‍ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.
സ്ക്കൂള്‍ യൂണിഫോം
വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് 2014 മുതല്‍ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളില്‍ യൂണിഫോം ടീ ഷര്‍ട്ട് നടപ്പിലാക്കുകയും ചെയ്തു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കൗണ്‍സിലിംഗ്
കുട്ടികളുടെ കൗമാരപ്രശ്നങ്ങള്‍ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകള്‍ നല്‍കുന്നു വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നല്‍കി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞ്
വിദഗ്ദരുടെ നേതൃത്വത്തില്‍ ക്ളാസുകള്‍ നടത്തിവരുന്നു.
കരിയര്‍ഗൈഡന്‍സ് സെല്‍ " കരിയര്‍ സ്ളേറ്റ്
സുശക്തവും സുസംഘടിതവുമായ ഈ സെല്‍ കുട്ടികള്‍ക്ക് തുടര്‍പഠനം ,ജോലിസാധ്യതകള്‍ ,പരിശീലനപരിപാടികള്‍ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകള്‍ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന കരിയര്‍ സ്ളേറ്റ്: ക്ളാസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്.
ആരോഗ്യം
പൂര്‍വ വിദ്യാര്‍ത്ഥികളായ ഡോ മോഹനന്‍ നായര്‍ , ഡോ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. എല്ലാ അദ്ധ്യയന വര്‍ഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദശങ്ങള്‍ നല്‍കുന്നു...
ശുചിത്വം
വിവിധ ക്ളബുകള്‍ ,എന്‍ എസ് എസ് ,പി ടി എ അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാന്‍ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തില്‍ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയില്‍ കൈകള്‍ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോണ്‍സ്ട്രേഷന്‍ അവതരിപ്പിച്ചു.
ഉച്ചഭക്ഷണം
കുട്ടികള്‍ക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
പഠനപോഷണ പരിപാടി
ഭാ,ഷാവിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകള്‍ നടത്തുന്നു.
അക്ഷര / ഈവനിംഗ് ക്ളാസുകള്‍
യു പി മുതല്‍ എച്ച് എസ് വരെയുള്ള പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പത്താം ക്ലാസിലെ കുട്ടികള്‍ക്കും ഉച്ചയ്ക്കുള്ള സമയങ്ങളിലും വൈകുന്നേരം നാല് മുതല്‍ അഞ്ചരവരെയും ക്ളാസുകള്‍ നടത്തുന്നു.
ശാസ് ത്രമേള ,കലോല്‍സവം ,കായികമേള
സ്ക്കൂള്‍തലം, സബ് ജില്ല, ജില്ല തലങ്ങളിലും സ്ക്കൂളിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. സബ് ജില്ലാ ശാസ്ത്ര മേളയില്‍ ഗണിതശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടി. കാട്ടാക്കട സബ് ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി.
-
കലോല്‍സവം
-
ക്ളബ്
-
കലാമേള
-
കലോല്‍സവം 4
-
ശാസ്ത്രമേള
-
പ്രവര്‍ത്തിപരിചയം
-
യു പി വിഭാഗം നാടകം
വിനോദയാത്ര
യു പി ,എച്ച് എസ് വി എച്ച് എസ് ഇ വിഭാഗങ്ങളിലായി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു .
ഗുരുവന്ദനം
പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെയും സ്ക്കൂളിന്റെയും നേതൃത്വത്തില്‍ പൂര്‍വ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
ബോധപൗര്‍ണ്ണമി
േരളകൗമുദിയും ജനമൈത്രി പോലീസും ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ " ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.സ്ക്കൂള്‍ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം വി ആര്‍ രമകുമാരി ഉദ്ഘാടനം ന്ര്‍വഹിച്ചു. ഡോ ആര്‍ ശ്രീജിത്ത് ോധവല്‍ക്കരണ ക്ളാസ് നയിച്ചു .ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന വിപത്ത്ിനെ ക്കുറിച്ച് ഒരു പ്രദര്‍ശനവും സം ഘടിപ്പിച്ചു. ബേധപൗര്‍ണ്ണമി
വിവിധ ക്ളബുകള്‍
സയന്‍സ് ക്ളബ് ഇകോ ക്ളബ് മാത് സ് ക്ളബ് ഗാന്ധിദര്‍ശന്‍ ഇംഗ്ളീഷ് ക്ളബ് സോഷ്യല്‍ സയന്‍സ് ക്ലബ് ഐ ടി ക്ളബ് ജല സമൃദ്ധി ക്ളബ് ഹെല്‍ത്ത് ക്ളബ് ഊര്‍ജ്ജക്ളബ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ .
എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തുടര്‍പ്രവര്‍ത്തനമെന്നനിലയില്‍ പഠനോപകരണങ്ങള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍മ്മിക്കുകയും മെച്ചപ്പെട്ടവ സ്ക്കൂളില്‍ ശേഖരിക്കുകയു ടചയ്യുന്നു.
സയന്‍സ് ക്ളബ്
സയന്‍സ് ക്ളബിലെ അംഗങ്ങള്‍ക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാര്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്..ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികള്‍ സെമിനാര്‍ അവതരിപ്പിച്ചു.ക്വിസ് ,ചാര്‍ട്ട് പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.
സോഷ്യല്‍ സയന്‍സ് ക്ലബ്
ആഗസ് റ്റ് 15 ,ജനുവരി 26 എന്നീ ദിനങ്ങളില്‍ എന്‍ സി സി കുട്ടികളുടെ പരേഡും, സ്വാതന്ത്ര്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാര്‍ട്ട് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമദിനം, നാഗസാക്കി ദിനം എന്നീ ദിനങ്ങളില്‍ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിക്കുകയും മുതിര്‍ന്ന സ്വാതന്ത്ര്യസമരസേനാനിയെ ആദരിക്കുകയും ചെയ്തു..
എന്‍.സി.സി
സ്ക്കൂളില്‍ വളരെ അച്ചടക്കമുള്ള ഒരു എന്‍ സി സി യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം നൂറ് കുട്ടികള്‍ പരിശീലനം നേടിവരുന്നു. എന്‍ സി സി യൂണിറ്റിന് ഹയര്‍സെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നല്‍കുന്നു.ദേശീയദിനാചരണങ്ങള്‍, വിദ്യാലയപ്രവര്‍ത്തനങ്ങള്‍, എന്നിവയില്‍ സജീവങ്കാളിത്തം
എന്‍ എസ് എസ്
"വ്യക്തിത്വ വികസനം സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ " എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന 100 വോളന്റിയര്‍മാര്‍ അടങ്ങുന്ന ഈ യൂണിറ്റില്‍ നിന്ന് നിരവധി പേര്‍ സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയിട്ടുണ്ട്.
-
എന്‍ എസ് എസ്
-
എന്‍ എസ് എസ് റാലി
-
ഘോഷയാത്ര
-
സ്ക്കൂള്‍ യൂണിറ്റ്
കരാട്ടേ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷാര്‍ത്ഥം കരാട്ടേ പരിശീലനം നല്‍കി വരുന്നു. ഏകദേശം നാല്‍പത് കുട്ടികള്‍ ഇതില്‍ പരിശീലനം നേടുന്നു.
ഇകോ ക്ളബ്
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു സ്കൂള്‍ ചുറ്റുവളപ്പില്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയര്‍ ,തക്കാളി എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെല്‍ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.കഖാരചന, ചുമര്‍പത്രിക, പൂസ്തകപ്രദര്‍ശനം, ഓരോ ക്ളാസുലം വായനാമൂല ഇവ സംഘടിപ്പിച്ചു.പൂര്‍വ വിദ്യാര്‍ത്ഥിയായ ശ്രീ .വേണു തെക്കേമഠം കാര്‍ട്ടബണ്‍ രചനയില്‍ പര്ശീലനം നല്‍കി.
ലൈബ്രറി
സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്. ഏകദേശം 20,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാര്‍ത്ഥികളുടെ വായനാശീലം വളര്‍ത്തുന്നതിന് സഹായിക്കുന്നു.
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു
സ്ക്കൂള്‍ അസംബ്ളി
എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്ക്കൂള്‍ അസംബ്ളി യു പി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുളളകുട്ടികളെ ഉള്‍പ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും സംഘടിപ്പിക്കുന്നു. പ്രമുഖവ്യക്തികളെക്കൊണ്ട് സന്ദേശങ്ങളും നല്‍കുന്നുണ്ട്.
ഉണര്‍വ്
കുട്ടികളില്‍ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങള്‍ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.
നവപ്രഭ
ഒന്‍പതാം ക്ളാസിലെ കുട്ടികളില്‍ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങള്‍ പൂര്‍ണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്ക്കൂളില്‍ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളില്‍
ഡിസമ്പര്‍ ആറാം തീയതി മുതല്‍ നടപ്പിലാക്കി വരുന്നു.
ഓണ്‍ ദി ജോബ് ട്രെയിനിംഗ്
വി എച്ച് എസ് സി പഠനയുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലകളില്‍ പതിനാറ് ദിവസത്തെ വിദഗ്ഘപരിശീലനം നടത്തുന്നതുവഴി കുട്ടികലില്‍ തൊഴില്‍ നൈപുണ്യവും തൊഴില്‍ സംസ്ക്കാരവും വളര്‍ത്ത്ിയെടുക്ക്ാനും കഴിയുന്നുണ്ട്.
കളിസ്ഥലം
ഫുട്ബോള്‍, ,വോളിബോള്‍ , ഷട്ടില്‍ ,ബാഡ്മിന്റന്‍ തുടങ്ങിയവയ്ക്ക് പരിശീലനം വല്‍കുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം
സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരില്‍ പ്രാവീണ്യം നല്‍കുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തില്‍ സ്ക്കൂളിലെ ഇരുപത് കുട്ടികള്‍ അംഗങ്ങളാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
സ്ക്കൂളിലെ പി റ്റി എ, എ സ് എം സി പൂര്‍വ വിദ്യാര്‍ത്ഥിയോഗങ്ങള്‍ ഇവ സംഘടിപ്പിച്ചു. സ്ക്കൂള്‍തല സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് തല യോഗം ചേര്‍ന്ന് മതിയായ പ്രചരണം നടത്തിയിട്ടുണ്ട്ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്ക്കൂളില്‍ എത്തിച്ചേരുകയും
സ്ക്കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നടുകയും ചെയ്തു. ജനപ്രതിധികളും വിദ്യാഭ്യാസ വകുപ്പിലെ മേധാവികളും പങ്കെടുത്തു. മനുഷ്യവലയത്തില്‍ നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്തു.
.== മാനേജ്മെന്റ് ==
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1929 - 84 | (വിവരം ലഭ്യമല്ല) |
1984-85 | ശാന്തകുമാരി അമ്മ |
1985-87 | ഹേമകുമാരി |
1987-91 | ഐസക്ക് |
1991 - 96 | ശാന്ത .കെ |
1996 - 97 | ദാന്‍രാജ് |
1997 - 98 | സത്യഭാമ അമ്മ |
1998 - 2000 | ചന്ദ്രിക |
2000-05 | വത്സലവല്ലിയമ്മ |
2005 - 06 | മൃദുലകുമാരി |
2006- 08 | കനകാബായി |
2008- 09 | എം .സാവിത്രി |
2009 - 10 | എം ഇന്ദിരാദേവി |
2011-12 | സാവിത്രി എം |
2012-13 | പ്രേമാബായി |
2013-14 | സുകുമാരന്‍ എം |
2014-15 | അനിതകുമാരി ജെ ആര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
.ശ്രീ .മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ - സാഹിത്യകാരന്‍ , പ്രശസ്തപത്രപ്രവര്‍ത്തകന്‍, .ശ്രീ. ഡോ. പീ .കെ.രാജശേഖരന്‍ - സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍ .ശ്രീ വി വി കുമാര്‍ -സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍, നിരൂപകന്‍ .ശ്രീ ശക്തിധരന്‍ - സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍ .ശ്രീ കെ കെ സുബൈര്‍ - സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍ . ശ്രീ. ഡോ. പീ മോഹനന്‍ നായര്‍ - .ശ്രീ ഡോ രാജേന്ദ്രന്‍ .ശ്രീ ഡോ ശശിധരന്‍ .പ്രൊഫ ജയചന്ദ്രന്‍ .പ്രൊഫ ബി വി ശശികുമാര്‍ .ശ്രീ മലയിന്‍കീഴ് വേണുഗോപാല്‍ -ജില്ലാപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗി കമ്മിറ്റി ചെയര്‍മാന്‍ .ശ്രീ എസ് ചന്ദ്രന്‍ നായര്‍ -മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ .വേണു തെക്കേമഠം - ചിത്രകാരന്‍ .ശ്രീ .വിജയകൃഷ്ണന്‍ - ചലച്ചിത്ര സംവിധായകന്‍ ,നിരൂപകന്‍ .ശ്രീ .എം അനില്‍കുമാര്‍ - മലയിന്‍കീഴ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ ബാലചന്ദ്രന്‍ - ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ,പൂര്‍വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമാണ് .ശ്രീ ജിജു ജി എസ് - പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ കോര്‍ഡിനേറ്റര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ,സ്ക്കൂള്‍ പി ടി എ പ്രസിഡന്റ്
മികവുകള്‍
കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വര്‍ഷങ്ങളില്‍ നൂറ് ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങള്‍ ,ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, കുട്ടികളുടെ പഠനകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍, പ്രഗല്ഭരായ മുന്‍ അദ്ധ്യാപകര്‍ എസ് .എസ് ജി അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണിതിന് സഹായകമായത്.
ഗ്യാലറി
-
സ്വാതന്ത്ര്യദിനം
-
ആഡിറ്റോറിയം
-
വിജയോല്‍സവം 2
-
വിജയോല്‍സവം
-
സ്വാതന്ത്ര്യദിനം1
-
മധുരം മലയാളം
-
റിപ്പബ്ളിക് ദിനം
-
റിപ്പബ്ളിക് ദിനം 1
-
കര്,ഷകദിനം2
-
എ പി ജെ അനുസ്മരണനം
-
അത്തപ്പൂക്കളം
-
മികവ്
-
വജ്രജൂബിലി ആഘോഷം
-
ആഡിറ്റോറിയം ഉദ്ഘാടനം
-
എസ് എസ് എ ലോഗോ
-
മനുവര്മമ ഉദ്ഘാടനം ചെയ്യുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.4930859,77.0103836| width=800px | zoom=16 }}, GVHSS Malayinkil