"കൊലവല്ലൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(കൊളവല്ലൂര്‍ ഈസ്റ്റ് എല്‍.പി.എസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[കൊളവല്ലൂര്‍ ഈസ്റ്റ് എല്‍.പി.എസ്]]
| സ്ഥലപ്പേര്= കൊളവല്ലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14511
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം=  കൊളവല്ലൂർ, തൂവക്കുന്ന് പി.ഒ,
| പിന്‍ കോഡ്= 670693
| സ്കൂള്‍ ഫോണ്‍=  0490 2374680
| സ്കൂള്‍ ഇമെയില്‍=  kolavallooreastlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://kolavallooreastlps.blogspot.in
| ഉപ ജില്ല= പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  28
| പെൺകുട്ടികളുടെ എണ്ണം= 32
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  60
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകന്‍=  ഗിബിഷ.പി       
| പി.ടി.ഏ. പ്രസിഡണ്ട്=  അനീഷ്.പി.സി       
| സ്കൂള്‍ ചിത്രം= 14511-1.jpg  ‎|
}}
== ചരിത്രം ==
 
 
 
 
    കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വയലിന്റെ കരയിലാണ് . സ്കൂളിന് തൊട്ടു മുന്നിലൂടെ ഒരു കൊച്ചു തോട് ഒഴുകുന്നുണ്ട്.
 
    കിഴക്കേ കൊളവല്ലൂർ എലിമെന്റി സ്കൂൾ എന്ന പേരിൽ 1924 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കളാണ് ഇതിന്റെ സ്ഥാപകൻ. നിലത്തെഴുത്ത് പള്ളിക്കൂടമായി തുടങ്ങി ക്രമേണ അംഗീകാരം ലഭിച്ചതാണ്. ഇവിടുത്തെ അഡ്മിഷൻ രജിസ്റ്റർ പ്രകാരം ഒന്നാമതായി പ്രവേശനം നേടിയ വിദ്യാർത്ഥി കറുത്തന്റവിടെ കൊറുമ്പൻ - s/o കണ്ണൻ ആണ്. 1924 -25 കാലഘട്ടത്തിൽ ഇവിടുത്തെ ഗുരുക്കന്മാർ ശ്രീ.പി.കുഞ്ഞിക്കുറുമ്പൻ, ഇ.എം.കുങ്കൻ നായർ, സി.എച്ച്.അസ്സൻ, പി.കുഞ്ഞിക്കണാരൻ എന്നിവരാണ്. 1 മുതൽ 5 വരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെ കുറവ് നിമിത്തം 5-)o ക്ലാസ്സ് എടുത്തു പോയി.
 
    വിദ്യാഭ്യാസ പരമായും സാമൂഹ്യമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന നാട്ടുകാർക്ക് ഈ വിദ്യാലയം അനുഗ്രഹം തന്നെയായിരുന്നു. വളരെ പരിമിതമായ സൗകര്യമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ചുറ്റുപാടുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ സ്കൂൾ മുഖ്യ പങ്കു വഹിച്ചു. ഈ വിദ്യാലയത്തിന്റെ മൂശയിലൂടെ പുറത്തു വന്നവരിൽ വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഉയർന്ന നേട്ടം കൈവരിച്ചവർ നിരവധിയാണ്.
 
    1941 കാലഘട്ടത്തിൽ ഇവിടുത്തെ അധ്യാപകരായിരുന്നു, ശ്രീ.കൃഷ്ണപ്പണിക്കർ, കെ നാരായണൻ നമ്പ്യാർ, വി.കുഞ്ഞപ്പക്കുറുപ്പ് എന്നിവർ. പിന്നീട് വളരെക്കാലം പ്രധാനാധ്യാപകനായി വിരമിച്ച ശ്രീ.കെ.കുഞ്ഞിരാമപ്പണിക്കറും സഹാധ്യാപകരായ പി.കുഞ്ഞിരാമൻ നായർ , കെ.സി. കടുങ്ങോൻ , വി.കെ.അനന്തൻ മാസ്റ്റർ, കെ.ഗോപാലപ്പണിക്കർ എന്നിവരും ഇവിടത്തെ പഴയ കാല അധ്യാപകരായിരുന്നു. ഗോപാലപ്പണിക്കർ പ്രധാനാധ്യാപകനായും മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
    ആദ്യ കാലത്ത് ഹിന്ദുക്കുട്ടികൾ മാത്രമേ ഇവിടെ പഠിച്ചിരുന്നുള്ളൂ. 1976 ൽ ഏതാനും മുസ്ലീം കുട്ടികളെ ചേർക്കുകയും അറബിക് പോസ്റ്റ് അനുവദിക്കുകയും ചെയ്തു.
 
    2003 മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ച ശ്രീമതി കെ.കെ.ആസ്യ ടീച്ചർ ദീർഘകാലം ഇവിടെ പ്രധാനാധ്യാപികയായിരുന്നു. കൂടാതെ നീഡിൽ വർക്ക് ടീച്ചറായ ലക്ഷ്മിക്കുട്ടി ടീച്ചറും ഇവിടെ നിന്ന് വിരമിച്ചു. ഇവിടത്തെ അധ്യാപകനായിരിക്കെ ശ്രീ.പി.ബാലൻ മാസ്റ്റർ 1994 ൽ അകാല ചരമമടഞ്ഞത് സ്കൂൾ ചരിത്രത്തിലെ ഒരു ദു:ഖ സ്മരണയാണ്. അവസാനമായി ഇവിടെ നിന്ന് വിരമിച്ച അധ്യാപകൻ ശ്രീ.എം.പി.മുകുന്ദൻ മാസ്റ്ററാണ്. അതിനു മുൻ വർഷങ്ങളിൽ വിരമിച്ച അധ്യാപകരാണ്, ശ്രീ.കെ .പി.അമ്മദ് മാസ്റ്റർ (അറബിക്), ശ്രീമതി.കെ, ശ്രീ.കെ.ബാലൻ മാസ്റ്റർ, നാണി.സി.വി എന്നിവർ.
  ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 28 ആൺകുട്ടികളും 32 പെൺകുട്ടികളുമടക്കം 60 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. കൂടുതലും മുസ്ലീം കുട്ടികളാണ് . 2012-13 അധ്യയന വർഷത്തിൽ ന്യൂനപക്ഷ വിദ്യാലയമായി അംഗീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ പദവി ലഭിച്ചിട്ടുള്ള ചുരുക്കം ചില വിദ്യാലയങ്ങളിൽ ഈ വിദ്യാലയവും ഉൾപ്പെടുന്നു. 2013 വരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരികയായിരുന്ന ഈ വിദ്യാലയം ഇന്ന് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്നു.
    സ്കൂളിന്റെ പുരോഗമന കാര്യത്തിൽ സഹകരിക്കുന്ന പി.ടി.എ യും മദർ പി.ടി.എ യും ഉണ്ട്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് അനീഷ് പി.സിയും മദർ പി.ടി.എ പ്രസിഡന്റ് പോണാം വീട്ടിൽ സഫീജയുമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്ന് ഈ വിദ്യാലയം മുന്നിട്ടു നിൽക്കുന്നു. ഇവിടെ പഠിച്ചു പോയ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷകളിലും മറ്റ് ഉന്നത പരീക്ഷകളിലും മികച്ച വിജയം കൈവരിക്കാറുണ്ട്. പഠന നിലവാരത്തിലും കലാ-കായിക മത്സരങ്ങളിലും മേളകളിലും മികച്ച നിലവാരം പുലർത്തുന്നു.
 
    ഇപ്പോൾ വി.പി.മൂസ്സഹാജിയാണ് മാനേജർ. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ഗിബിഷ.പി യും സഹാധ്യാപകർ ശ്രീ.നജീം.എം.പി ( അറബിക്), ശ്രീമതി. നിഖില മഠത്തിൽ, ശ്രീ.പ്രധിൻ.എൻ.കെ, ശ്രീമതി.മേഘ.എം.പി എന്നിവരുമാണ്.
 
    പണക്കൊഴുപ്പും പൊങ്ങച്ചവും മുഖമുദ്രയായുള്ള അൺ എയ്ഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നാട്ടിൽ പെരുകുമ്പോൾ ഒരു നൂറ്റാണ്ടോളം ഈ പ്രദേശത്തിന് അക്ഷര ചൈതന്യം നൽകിവരുന്ന ഈ വിദ്യാലയത്തിന്റെ നിലനില്പും വളർച്ചയും പ്രദേശത്തിന്റെ ചരിത്രത്തോടും സംസ്കാരത്തോടുമുള്ള സാമൂഹ്യ ഉത്തരവാദിത്വമാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
== മാനേജ്‌മെന്റ് ==
 
== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
==വഴികാട്ടി==
{{#multimaps:11.758077,75.627103| width=800px | zoom=16 }}
പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും.
 
ബസ് റൂട്ട് സൗകര്യം ഇല്ല.

18:25, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം