"സി എം ജി എച്ച് എസ് എസ് കുറ്റൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍)
(കകക)
വരി 4: വരി 4:

രണ്ടുദിവസമായി യുപി വിഭാഗത്തില്‍ ശാസ്ത്രോല്‍സവം നടന്നു വരുന്നു.  കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും ശാസ്ത്രപഠനം രസകരമാക്കുന്നതിനു ലക്ഷ്യമിട്ടുകൊണ്ട് പതിനെട്ട് വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഒത്തുചേര്‍ന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും, കുട്ടികളെ പരീക്ഷണങ്ങള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

പുതിയ അദ്ധ്യയനവര്‍ഷം പുതുതായെത്തിയ ഹെഡ് മാസ്റ്റര്‍ ശ്രീ വിസി മുരളീധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുന്നോട്ടു നീങ്ങുകയാണ്.  ജൂണ്‍ മാസത്തിലും ജൂലൈ മാസത്തിലുമായി രണ്ട് ക്ലാസ്സ പിടിഎ യോഗങ്ങള്‍ നടന്നു കഴിഞ്ഞു.  സ്ക്കൂളിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ ക്ലാസ്സ പിടിഎകള്‍ എല്ലാ മാസവും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  അതോടൊപ്പം ഓരോ മാസവും കുട്ടികളുടെ പഠനനിലവാര പരിശോധനയും നടത്താന്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്.  പഠനത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികളെ പെട്ടന്നു തന്നെ കണ്ടെത്തി അവരെ മറ്റുകുട്ടകളോടൊപ്പം എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു.  ഉച്ചഭക്ഷണം കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

12:34, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ അതിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് ഈ വര്‍ഷം. അതിന്റെ ഭാഗമായി എഴുപത്തഞ്ചിന പരിപാടികള്‍ ആസൂത്രണം ചെയ്ത് ആരംഭിച്ചിരിക്കുകയാണ്. അതിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു എഴുപത്തഞ്ച് മരങ്ങള്‍ വെച്ചു പിടിപ്പിച്ചുകൊണ്ട് സ്ക്കൂളിന് തണല്‍ നല്കാനുള്ള ഒരുക്കം. അതിന്റെ പ്രവര്‍ത്തനം പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അധ്യാപകരും മറ്റ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികളും സ്പോണ്‍സര്‍ ചെയ്ത എഴുപത്തഞ്ച് മരത്തൈകള്‍ ന‌ട്ടുകൊണ്ട് ആരംഭിച്ചു. മരങ്ങള്‍ക്ക് സംരക്ഷണക്കൂടുകളും, ഡ്രിപ്പ് വഴി വെള്ളം എത്തിക്കാനുള്ള സംവിധാനവും ഒരുക്കി. സ്പോണ്‍സര്‍ ചെയ്തവരുടെ പേരുകളും മരത്തിന്റെ പേരുകളും ഒരു ഫലകത്തില്‍ എഴുതി വെച്ചു.

ജനുവരി മുപ്പത്തൊന്ന് സ്ക്കൂള്‍ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും വിരമിക്കുന്ന ഹെഡ് മാസ്റ്റര്‍ ശ്രീ പ്രതീഷ് മാസ്റ്റര്‍ക്കും, ലാബ് അസ്സിസ്റ്റന്റ് ശ്രീ ബേബി സൈമണും യാത്രയയപ്പും നല്‍കി. വടക്കാഞ്ചേരി എം എല്‍ എ ശ്രീ അനില്‍ അക്കരയും മുന്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീ തേറമ്പില്‍ രാമകൃഷ്ണനും സന്നിഹിതരായിരുന്നു. തികച്ചും ഗൃഹാതുരത്വം അനുഭവപ്പെടുത്തുന്നവയായിരുന്നു സന്നിഹിതരായവരുടെ പ്രസംഗങ്ങള്‍. വിപുലമായ പ്രവര്‍ത്തനങ്ങളുടെ വിവരണമായിരുന്നു സ്ക്കൂളിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എം എല്‍ എ കുറ്റൂര്‍ സ്ക്കൂളിനെ അന്തര്‍ദേശീയ നിലവാരമുള്ള സ്ക്കൂളാക്കുന്നതിന് നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് വാക്കു നല്കുകയുണ്ടായി.