"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Indu Saseendran (സംവാദം | സംഭാവനകൾ)
Indu Saseendran (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു.  
കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു.  
ജൂലൈ 9  
ജൂലൈ 9  
കുട്ടികളില്‍ കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി
കുട്ടികളില്‍ കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഡാന്‍സ്, കവിത, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയ്ക്കായി ഓരോ പിരീയഡ് വീതം ട്രെയിനിംഗ് നല്കുന്നുണ്ട്.
ആഗസ്റ്റ്
സ്കൂള്‍ ലീഡറെ തിരഞ്ഞെടുപ്പു നടത്തി ഏഴാം ക്ലാസ്സിലെ അല്‍ഫിയ എ. സ്കൂള്‍ ലീഡറായി ചുമതലയേറ്റു.
ആഗസ്റ്റ് 6
ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും കുട്ടികള്‍ സമാധാനപ്രാവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ആഗസ്റ്റ് 13
കര്‍ക്കിടകമാസാചരണത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ഔഷധത്തോട്ട നിര്‍മ്മാണവും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആഗസ്റ്റ് 15
സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടുമണിക്ക് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. ക്വിസ്, പ്രസംഗ മത്സരം, ടാബ്ലോ, നാടകം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി.
ആഗസ്റ്റ്‌ 21
പി.ടി.എ. അംഗങ്ങളുടെ സഹകരണത്തോടെ ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. മഹാബലിയും, വാമനനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സെപ്റ്റംബര്‍ 8
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യു.എസ്.ടി. ഗ്ലോബല്‍ കമ്പനി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയും ചിത്രരചനാമത്സരവും നടത്തി.
ഒക്ടോബര്‍ 2
ഗാന്ധിജയന്തി ആഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലഘുനാടകം അവതരിപ്പിച്ചു. ഗാന്ധി ക്വിസ് നടത്തി.
നവംബര്‍ 1
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളീയ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നിവയുടെ അവതരണം നടത്തി.
നവംബര്‍ 14
വൈസ് മെന്‍ ക്ലബ്ബ് സ്കൂള്‍ സന്ദര്‍ശിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചാച്ചാജി ആയി വേഷമിട്ട വിദ്യാര്‍ത്ഥി യോഗത്തെ അഭിസംബോധന ചെയ്ചു.
ഡിസംബര്‍ 11
തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. കാഴ്ചബംഗ്ലാവ്, പ്ലാനറ്റോറിയം, ശംഖുമുഖം, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭാമന്ദിരം എന്നിവ സന്ദര്‍ശിച്ചു.
ഡിസംബര്‍ 18
ക്രിസ്തുമസ്ദിനാഘോഷത്തിന് കുട്ടികളുടെ കൂടെ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ക്രിസ്സ്മസ്സ് ഫാദര്‍ കുട്ടികള്‍ക്ക് കേക്ക് വിതരണം നടത്തി.
ഡിസംബര്‍ 28
എസ്.എസ്.എ. നടപ്പാക്കിയ വിംഗ്സിന്റെ ഭാഗമായി വായനാവസന്തവും സസ്യവായനയും ആരംഭിച്ചു. എല്‍.പി. യു.പി. വിദ്യാര്‍ത്ഥികള്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കി. സസ്യ വായനയ്ക്കായി കുട്ടികള്‍ വിത്തുകള്‍ പാകി ചെടികള്‍ നിരീക്ഷിച്ചു. സസ്യവായന നടത്തുന്നുണ്ട്.
ഡിസംബര്‍ 30
എസ്.എസ്.എയുടെ നിര്‍ദ്ദേശപ്രകാരം മെട്രിക് മേള നടത്തി. പി.ടി.എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
2016 ജനുവരി 6
സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി സയന്‍സ് സെമിനാര്‍ നടത്തി.
ജനുവരി 26
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരംഭം ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോര്‍ജ്ജ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഭരണഘടന ക്വിസ് നടത്തി.
2016 ഫെബ്രുവരി
ഫെബ്രുവരി 26ന് വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ പ്രകാശനം ചെയ്തു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
"https://schoolwiki.in/എസ്_വി_യൂ_പി_സ്ക്കൂൾ,_നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്