"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 165: | വരി 165: | ||
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ജൂലൈ 14 ന് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആയി പ്രവർത്തിച്ചത് അശ്വിൻ മാസ്റ്ററും ഷെറിൻ ടീച്ചറും ആയിരുന്നു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഏഴ് വിദ്യാർഥികളാണ് മത്സരിച്ചത്. 4A ക്ലാസിലെ ദുൽഖർ ഷാ,ദിയാൻ ഫസ്ലി, റയ ഫത്തിൻ , 4B ക്ലാസിലെ നിന്നും ഷെസ,ആയില്ല ഷിമ റോസ്, ആഗ്നേഷ് , മിദ്ഹ, എന്നിവരാണ് മത്സരിച്ചത്.തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ 78 വോട്ടോടെ ദിയാൻ ഫസ്ലി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ജൂലൈ 14 ന് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആയി പ്രവർത്തിച്ചത് അശ്വിൻ മാസ്റ്ററും ഷെറിൻ ടീച്ചറും ആയിരുന്നു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഏഴ് വിദ്യാർഥികളാണ് മത്സരിച്ചത്. 4A ക്ലാസിലെ ദുൽഖർ ഷാ,ദിയാൻ ഫസ്ലി, റയ ഫത്തിൻ , 4B ക്ലാസിലെ നിന്നും ഷെസ,ആയില്ല ഷിമ റോസ്, ആഗ്നേഷ് , മിദ്ഹ, എന്നിവരാണ് മത്സരിച്ചത്.തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ 78 വോട്ടോടെ ദിയാൻ ഫസ്ലി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
തികച്ചും | തികച്ചും ജനാധിപത്യരീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന ഇലക്ഷൻ കുട്ടികൾക്ക് നല്ല ഒരു അനുഭവമായി. | ||
== ഹിരോഷിമ ദിനം == | |||
ലോക മനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം.ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6.ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്.നിഷ്കളങ്കരായ ജനതക്കുമേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത. | |||
6/8/25 ന് ഹിരോഷിമ ദിനാചരണം സ്കൂളിൽ നടത്തി .ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധത്തിന്റെ ഭീകരത എന്താണെന്ന് അത് കുട്ടികളിൽ എങ്ങനെ ബാധിക്കും എന്ന് മനസ്സിലാക്കാൻ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ഒരു രംഗം നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികൾ പത്രങ്ങളിലെ ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന സന്ദേശം എത്തിക്കാനായി No war എന്ന് എഴുതി കൊളാഷ് നിർമിച്ച് പ്രദർശിപ്പിച്ചു.പരിപാടി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അശ്വിൻ മാസ്റ്റർ സ്വാഗതം ചെയ്തു.പി അനുഷ, നിമിഷ ടീച്ചർ, ഹബീബ ടീച്ചർ, ഫസീല പി ടീച്ചർ, സനില ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
== ഉച്ചഭക്ഷണ മെനു പ്രകാശനം ചെയ്തു == | |||
നമ്മുടെ വിദ്യാലയത്തിലെ ഉച്ച ഭക്ഷണമെനു സമഗ്രമായി പരിഷ്ക്കരിക്കരിച്ചു. | |||
സന്തോഷ വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിയാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്... | |||
വിദ്യാർത്ഥികൾക്ക് നൽകേണ്ട ഭക്ഷണ മെനു കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു. അതിൻ്റെ കൂടെ ജനകീയമായി മികച്ച ഭക്ഷണം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. | |||
സന്തോഷ വിദ്യാലയം... | |||
വൃത്തിയുള്ള ഭക്ഷണം... | |||
എന്നും വ്യത്യസ്ഥതയോടെ... | |||
രുചിയോടെ | |||
എന്നതാണ് ലക്ഷ്യം... | |||
8/ 8/ 25 ന് 1 മണിക്ക് കോട്ടക്കൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജു കുമാർ കെ, വാർഡ് കൗൺസിലർ ടി.പി സെറീന എന്നിവർ ചേർന്ന് മെനു പ്രകാശനം ചെയ്തു. | |||
പദ്ധതിയുടെ ഭാഗമായി അടുക്കള മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്...ഈ ദിവസം വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ വക മന്തി റൈസും ഉച്ചഭക്ഷണ കമ്മിറ്റി വക ചിക്കനും ചേർന്ന് ചിക്കൻ മന്തിയായി നൽകി . | |||
== പ്രസംഗ മത്സരം == | |||
പ്രസംഗികരേ ഇതിലേ | |||
14/8/25 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മലർവാടി ആർട്ട്സ് ക്ലബ്ബിൽ പ്രസംഗ മത്സരം നടക്കുകയുണ്ടായി.സ്കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷൻ പ്രസംഗകരേ... ഇതിലേ ... എന്ന പരിപാടിയാണ് നടന്നത്.മത്സരത്തിൽ 26 പേർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ വിദ്യാലയം കൊടുക്കുന്ന അനുഭവങ്ങളാണ് ഇത്. 16 വിദ്യാർത്ഥികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു . ഇതിൽ ഒന്നാം സ്ഥാനം വജിഹയും രണ്ടാം സ്ഥാനം റയ ഫത്തിനും മൂന്നാം സ്ഥാനം ശ്രാവണിയും ഫൈഹയും കരസ്ഥമാക്കി. | |||
== സ്വാതന്ത്ര്യ ദിനം == | |||
ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് നമ്മുടെ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 1947 ഓഗസ്റ്റ് 15ന് ആയിരുന്നു.ആ ദിവസത്തിൻ്റെ ഓർമ്മക്കായിട്ടാണ് എല്ലാവർഷവും ഓഗസ്റ്റ് 15ന് നമ്മൾ സ്വാതന്ത്രദിനം ആഘോഷിക്കുന്നത്.സമാനതകൾ ഇല്ലാത്ത ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും അനന്തരഫലമായിരുന്നു നാം നേടിയെടുത്ത സ്വാതന്ത്ര്യം. | |||
ഇന്ത്യയുടെ 79 മത് സ്വാതന്ത്രദിനാഘോഷ പരിപാടികൾ 15/8/25 ന് വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അങ്കണം കുരുത്തോല കൊണ്ടും, ബലൂണുകൾ കൊണ്ടും അലങ്കരിച്ചു.9 മണിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ പതാക ഗാനത്തോട് കൂടി പതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് പ്രധാനാധ്യാപകൻ സംസാരിച്ചു. ശേഷം 4 A ക്ലാസിലെ വജിഹ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ സിദിൻ മാഷ് കേക്ക് മുറിച്ച് എല്ലാ കുട്ടികൾക്കും നൽകി.തുടർന്ന് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ സംഗീത ശിൽപവും അരങ്ങേറി.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം മത്സരം അരങ്ങേറി.എൽ കെ ജി യു കെ ജി വിദ്യാർത്ഥികളുടെ മത്സരത്തിൽ നിന്നും എൽ കെ ജി A ക്ലാസിന് ഫെസ്റ്റ് പ്രൈസും യു കെ ജി B ക്ലാസിന് സെക്കൻഡ് പ്രൈസും ലഭിച്ചു. ഒന്ന്, രണ്ട് ക്ലാസ് മത്സരത്തിൽ നിന്ന് IB ക്ലാസിന് ഫസ്റ്റ് പ്രൈസും 2 A ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു. മൂന്ന് , നാല് ക്ലാസ് മത്സരത്തിൽ നിന്ന് 4A ക്ലാസിന് ഫസ്റ്റ് പ്രൈസും 3 A ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു.ശേഷം പായസാവിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് വിരാമം കുറിച്ചു. | |||
== ഓണാഘോഷം == | |||
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ജാതിമതഭേദമന്യേ ലോകമെമ്പാടും കേരളീയർ ആഘോഷിക്കുന്നു.ഓണം മലയാളി മനസ്സിൽ ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമാണ്. ഓണക്കോടിയും, ഓണസദ്യയും, ഓണപ്പൂക്കളവും, ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമാണ്. | |||
29/ 8/ 25 വെള്ളിയാഴ്ച സ്കൂളിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. | |||
സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ടും,പൂക്കൾ കൊണ്ടും അലങ്കരിച്ചു.വെള്ളിയാഴ്ച രാവിലെ പൂക്കളമൊരുക്കി.ശേഷം കുട്ടികൾക്കായുള്ള ഓണക്കളികൾ സ്കൂളിൽ നടന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് എല്ലാ വിഭവങ്ങളോടും കൂടിയ ഓണസദ്യ സ്കൂളിൽ തയ്യാറാക്കി. സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങൾ,എം പി ടി എ ,അധ്യാപകർ ,കുട്ടികൾ ഉൾപ്പെടെ ഓണാഘോഷം വിപുലമായി കൊണ്ടാടി. | |||
== സ്കൂളിന് വീണ്ടും പുരസ്കാരം == | |||
2025- 26 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാമസാചരണത്തിൽ വ്യത്യസ്തമായ നൂറിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു. ജില്ലാതലത്തിലേക്ക് മൂന്ന് വിദ്യാലയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ ഒന്നായിരുന്നു നമ്മുടെ വിദ്യാലയം. പുരസ്കാരം വിദ്യാരംഗം കൺവീനർ ഫസീല ടീച്ചർ ഏറ്റുവാങ്ങി | |||
== ജില്ലാതലത്തിലും വിജയത്തിളക്കം == | |||
2025 26 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാമാസാചരണത്തിൽ വ്യത്യസ്തമായ നൂറിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന് ജില്ലാ തലത്തിലും അംഗീകാരം ലഭിച്ചു.പുരസ്കാരം വിദ്യാരംഗം കൺവീനർ പി ഫസീല ടീച്ചറും അശ്വിൻ മാഷും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി | |||
== ഹരിതമുകുളം പുരസ്കാരം == | |||
പരിസ്ഥിതി രംഗത്തെ ഇടപെടലിന് മാതൃഭൂമി ദിനപത്രത്തിൻ്റെ ഹരിത മുകുളം പുരസ്കാം ലഭിച്ചു. | |||
പുരസ്കാരം സുമയ്യ ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ഏറ്റു വാങ്ങി. | |||