"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
പ്രമാണം:36065 antidrug day25b.jpg
പ്രമാണം:36065 antidrug day25b.jpg
</gallery>
</gallery>
=== <u>LIFE SAVING SKILL TRAINING FOR STUDENTS AND DENTAL CHECK-UP</u> ===
2025 നവംബർ 6 ന് ശിശ‌ു ക്ഷേമ വികസന വക‌ുപ്പിന്റേയ‌ും സ്‌ക്ക‌ൂൾ കൗൺസിലിംഗ് സെന്ററിന്റെയ‌ും നേതൃത്വത്തിൽ ഹൈസ്‌ക്ക‌ൂൾ വിദ്യാർത്ഥികൾക്കായി ജീവൻസംരക്ഷണ മാർഗങ്ങളെക്ക‌ുറിച്ച‌ും അതിന്റെ ആവശ്യകതകളെക്ക‌ുറിച്ച‌ും ക്ളാസ‌ുകൾ നൽക‌ുകയ‌ും അതിൽ പരിശീലനം നൽക‌ുകയ‌ും ചെയ്‌ത‌ു. എല്ലാ ക‌ുട്ടികൾക്ക‌ും ഇതിൽ പരിശീലനം കിട്ട‌ുകയ‌ും അവർ ഉത്സാഹത്തോടെ ഓരോ മാർഗങ്ങള‌ും വിദഗ്ധര‌ുടെ മേൽനോട്ടത്തിൽ പരിശീലിച്ച് നോക്ക‌ുകയ‌ും ചെയ്‌ത‌ു. ബഹ‌ുമാന്യ ഹെഡ്‌മിസ്‌ട്രസ് ശ്രീദേവി ടീച്ചർ ഈ പരിപാടി ഉദ്‌ഘാടനം ചെയ്‌ത‌ു.  ഉച്ചയ്‌ക്ക‌ു ശേഷം ക‌ുട്ടികള‌ുടെ ദന്തപരിശോധന നടത്തി.
=== <u>കലോത്സവം 2025</u> ===
ഈ വർഷത്തെ സബ്‌ജില്ലാ കലോത്‌സവത്തിൽ ഈ സ്‌ക്ക‌ൂളിൽ നിന്ന‌ും പല ഇനങ്ങളിലായി ക‌ുട്ടികൾ പങ്കെട‌ുത്ത‌ു. പങ്കെട‌ുത്ത മ‌ൂന്ന് ഇനങ്ങളില‌ും (മോഹിനിയാട്ടം, നാടോടി നൃത്തം, ക‌ുച്ചിപ്പ‌ുഡി) എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐശ്വര്യ സ്‌ക്ക‌ൂളിന്റെ അഭിമാന താരമായി. മറ്റ് ഇനങ്ങളിൽ പങ്കെട‌ുത്ത ക‌ുട്ടികള‌ും എ ഗ്രേഡ‌ും ബി ഗ്രേഡ‌ും കരസ്ഥമാക്കി.
=== <u>TABLE TOP STUDENTS PARK 2025</u> ===
സ്‌ക്ക‌ൂളിലെ സ്‌ട്രീം ലാബിന്റെ ഭാഗമായി ലാബിലെ ലഭ്യമായ വസ്ത‌ുക്കൾ ഉപയോഗിച്ച് മനോഹരമായ ഒര‌ു പാർക്ക് ക‌ുട്ടികൾ തയ്യാറാക്കി. ഇവർക്ക് നേതൃത്വം നൽകാനായി ബി.ആർ.സി.യിലെ കോ ഓർഡിനേറ്റർമാരായ ഹർഷാഞ്ജലി, ശാന്തി എന്നിവർ ഉണ്ടായിര‌ുന്ന‌ു.
8