ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025-26 വ‍ർഷത്തെ പ്രവേശനോത്സവം ജ‍ൂൺ 2 തിങ്കളാഴ്ച രാവിലെ ബഹ‍ുമാനപ്പെട്ട പി.ടി.എ. പ്രസിഡണ്ട്

ടി. നാസറ‍ുദീൻ സാറിന്റെ അദ്ധ്യക്ഷതയിൽ ബഹ‍ുമാനപ്പെട്ട ജില്ലാ പ‌ഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് നിർവഹിച്ച‍ു. ഈ ചടങ്ങിൽ സാംസ്‍ക്കാരിക പ്രവർത്തകനായ ശ്രീ. സന്തോഷ് പാലാഴി വിശിഷ്‍ടാതിഥിയായിര‍ുന്ന‍ു. സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ , എസ്.എം.സി.ചെയർമാൻ, സീനിയർ അസിസ്റ്റന്റ്, സ്‍റ്റാഫ് സെക്രട്ടറി ത‍ുടങ്ങിയവർ ആശംസകൾ അറിയിച്ച‍ു.


പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക ശ്രീമതി ശ്രീദേവി ടീച്ചർ കുട്ടികളോട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. 9 ബി യിലെ കുട്ടികൾ പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു സ്കൂളിലെ സീനിയർ അസിസ്റ്റൻറ് സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഔഷധത്തോട്ട തോട്ടം നിർമ്മിച്ചു കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ രചനയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി യിലെ രോഹൻ 9ബി യിലെ ആദിനാഥ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി

സ്കൂൾ സീഡ് ക്ലബ്ബ്

പരിസ്ഥിതി ദിനാചരണത്തിൻ്റെ ലക്ഷ്യത്തേക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയേക്കുറിച്ച് പറഞ്ഞു കൊണ്ട് പ്രഥമ അധ്യാപിക ആയ ശ്രീദേവി ടീച്ചർ ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിച്ച് ത‍ുടക്കം ക‍ുറിച്ച‍ു. തുടർന്ന് അധ്യാപകരും കുട്ടികളും പ്രകൃതിസംരക്ഷണ പദ്ധതിയിൽ പങ്കാളികളാകു മെന്ന് ഉറപ്പു നൽകി കൊണ്ട് ഇലയില്ലാ മരച്ചില്ലയിൽ കയ്യൊപ്പ് ഇല പതിപ്പിയ്ക്കുകയുണ്ടായി. സീഡ് കോഡിനേറ്റർ ലേഖ ടീച്ചർ പരിസ്ഥിതി ദിനത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് ദോഷം വരുത്താതെ സംരക്ഷിക്കുക എന്ന് ഓരോ പരിസ്ഥിതി ദിനവും നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് ഓർമ്മ പ്പെടുത്തുകയും 2025-ലെ പരിസ്ഥിതിദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ലോക ലഹരിവിര‌ുദ്ധ ദിനം 2025

ലോക ലഹരിവിര‌ുദ്ധ ദിനമായ ജ‌ൂൺ 26 ന് കാർത്തികപ്പള്ളി ലീഗൽ അതോറിറ്റിയിലെ ഓഫീസർ ക‌ുട്ടികൾക്കായി ബോധവൽക്കരണ ക്ളാസ് എട‌ുത്ത‌ു. ഇതിന്റെ ഭാഗമായി സിഗ്നേച്ചർ കാമ്പെയിൻ നടത്തി. ജില്ലാ പഞ്ചായത്ത് അംഗമായ കെ .ജി. സന്തോഷ് ക‌ുമാർ, ബഹ‌ുമാന്യ ഹെഡ്മിസ്‌ട്രസ് ശ്രീദേവി ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ഈ പരിപാടിയിൽ പങ്കെട‌ുത്ത‌ു. ഇതിനോടന‌ുബന്ധിച്ച് മറ്റ് ദിവസങ്ങളിൽ ക‌ൂട‌ുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച‌ു. ഫ്ളാഷ് മോബ‌ും സൈക്കിൾ റാലിയ‌ും നടത്തി.

LIFE SAVING SKILL TRAINING FOR STUDENTS AND DENTAL CHECK-UP

2025 നവംബർ 6 ന് ശിശ‌ു ക്ഷേമ വികസന വക‌ുപ്പിന്റേയ‌ും സ്‌ക്ക‌ൂൾ കൗൺസിലിംഗ് സെന്ററിന്റെയ‌ും നേതൃത്വത്തിൽ ഹൈസ്‌ക്ക‌ൂൾ വിദ്യാർത്ഥികൾക്കായി ജീവൻസംരക്ഷണ മാർഗങ്ങളെക്ക‌ുറിച്ച‌ും അതിന്റെ ആവശ്യകതകളെക്ക‌ുറിച്ച‌ും ക്ളാസ‌ുകൾ നൽക‌ുകയ‌ും അതിൽ പരിശീലനം നൽക‌ുകയ‌ും ചെയ്‌ത‌ു. എല്ലാ ക‌ുട്ടികൾക്ക‌ും ഇതിൽ പരിശീലനം കിട്ട‌ുകയ‌ും അവർ ഉത്സാഹത്തോടെ ഓരോ മാർഗങ്ങള‌ും വിദഗ്ധര‌ുടെ മേൽനോട്ടത്തിൽ പരിശീലിച്ച് നോക്ക‌ുകയ‌ും ചെയ്‌ത‌ു. ബഹ‌ുമാന്യ ഹെഡ്‌മിസ്‌ട്രസ് ശ്രീദേവി ടീച്ചർ ഈ പരിപാടി ഉദ്‌ഘാടനം ചെയ്‌ത‌ു. ഉച്ചയ്‌ക്ക‌ു ശേഷം ക‌ുട്ടികള‌ുടെ ദന്തപരിശോധന നടത്തി.

കലോത്സവം 2025

ഈ വർഷത്തെ സബ്‌ജില്ലാ കലോത്‌സവത്തിൽ ഈ സ്‌ക്ക‌ൂളിൽ നിന്ന‌ും പല ഇനങ്ങളിലായി ക‌ുട്ടികൾ പങ്കെട‌ുത്ത‌ു. പങ്കെട‌ുത്ത മ‌ൂന്ന് ഇനങ്ങളില‌ും (മോഹിനിയാട്ടം, നാടോടി നൃത്തം, ക‌ുച്ചിപ്പ‌ുഡി) എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐശ്വര്യ സ്‌ക്ക‌ൂളിന്റെ അഭിമാന താരമായി. മറ്റ് ഇനങ്ങളിൽ പങ്കെട‌ുത്ത ക‌ുട്ടികള‌ും എ ഗ്രേഡ‌ും ബി ഗ്രേഡ‌ും കരസ്ഥമാക്കി.

MAKER PARK CHALLENGE 2025

സ്‌ക്ക‌ൂളിലെ സ്‌ട്രീം ലാബിന്റെ പ്രവർത്തനങ്ങള‌ുടെ ഭാഗമായി ലാബിലെ ലഭ്യമായ വസ്ത‌ുക്കൾ ഉപയോഗിച്ച് ഒര‌ു പാർക്കിന്റെ മാതൃക ക‌ുട്ടികൾ വളരെ മനോഹരമായി തയ്യാറാക്കി. ഇവർക്ക് നേതൃത്വം നൽകാനായി ബി.ആർ.സി.യിലെ കോ ഓർഡിനേറ്റർമാരായ ഹർഷാഞ്ജലി, ശാന്തി എന്നിവർ ഉണ്ടായിര‌ുന്ന‌ു. സ്‌ക്ക‌ൂളിലെ ബഹ‌ുമാന്യ ഹെഡ്‌മിസ്ട്രസ് ശ്രീദേവി ടീച്ചർ, പി.ടി.എ പ്രസിഡന്റ് നാസറ‌ുദ്ദീൻ സാർ, സ്‌ക്ക‌ൂളിലെ മറ്റ് അദ്ധ്യാപകർ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ലാബ് സന്ദർശിച്ച‌ു. എല്ലാവർക്ക‌ും ഇത് ഒര‌ു പ‌ുതിയ അന‌ുഭവമായിര‌ുന്ന‌ു.









8