"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 171: | വരി 171: | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 == | == സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 == | ||
കടമ്പനാട് | കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പതിനാലാം തീയതി വ്യാഴാഴ്ച ഐടി ലാബിൽ വെച്ച് സ്കൂൾ പാർലമെൻറ് ഇലക്ഷൻ 10 .30 മുതൽ നടന്നു . ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇലക്ഷൻ നടന്നത് . ഇ വി എം വോട്ടിങ് മിഷൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കൺട്രോൾ യൂണിറ്റായും ബാലറ്റ് യൂണിറ്റായും രണ്ട് ഫോൺ പ്രവർത്തിപ്പിച്ചാണ് വോട്ട് ആരംഭിച്ചത് . അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിച്ചേർന്നത് . ക്ലാസ് ടീച്ചേഴ്സ് കുട്ടികൾക്ക് ഇലക്ഷൻ ഐ ഡി കാർഡ് നൽകി . ബൂത്തിൽ എത്തിച്ചേർന്ന കുട്ടികൾ ഇലക്ഷൻ ഐഡി കാർഡ് നൽകി അവരുടെ പേരിന് നേരെ ഒപ്പിട്ടു . അതിനുശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ഇടാനായി ബാലറ്റ് യൂണിറ്റിന് അടുത്തെത്തി ഓരോ ക്ലാസിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി . സ്ഥാനാർത്ഥികളുടെ പേരും ക്ലാസും ഫോട്ടോയും ഉൾപ്പെടെയായിരുന്നു ബാലറ്റ് യൂണിറ്റ് മൊബൈൽ ഉണ്ടായിരുന്നത് . കുട്ടികൾക്ക് ഇതൊരു പുതിയ അറിവായിരുന്നു. | ||
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു . എൻ സി സി, ജെ ആർ സി അംഗങ്ങളുടെ സഹായത്തോടെ വളരെ കൃത്യതയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ഡാനിയേൽ പ്രഖ്യാപിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം സ്കൂൾ ലീഡറിനെയും ചെയർമാനെയും തെരഞ്ഞെടുപ്പായിരുന്നു. നാല് കുട്ടികൾ മത്സരത്തിനായി തയ്യാറെടുത്തു അവരിൽ നിന്നും സ്കൂൾ ലീഡറായി 10 സി. യിലെ കിഷോറിനേയും, ചെയർമാനായി 10 ബിയിലെ നോബിയേയും തെരഞ്ഞെടുത്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ ജനാധിപത്യം മൂല്യവും ഡിജിറ്റൽ പഠനവും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു മാതൃകാപരമായ തെരഞ്ഞെടുപ്പ് ആയിരുന്നു. | |||