"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 221: വരി 221:
കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ 'ഇമ്മിണി ബല്യ വായന' അമ്മമാർക്കുള്ള വായനാപദ്ധതിക്ക് തുടക്കമായി. സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാരെക്കൂടി വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. പ്രശസ്ത മോട്ടിവേഷൻ ട്രൈനർ ശ്രീ. മുഹമ്മദ് ഹനീഫ കള്ളിയത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ ഭാവനയെ രൂപപ്പെടുത്തുന്നതിൽ അമ്മമാർക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ,പി. ടി. എ, എം. ടി. എ. അംഗങ്ങൾ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ഒരു പുസ്തകം വീതം അമ്മമാർക്ക് നൽകും. ചർച്ചകളും വായനാനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഈ പദ്ധതിയിലൂടെ കുട്ടികൾക്കും അമ്മമാർക്കും ഒരുപോലെ വായനയുടെ സന്തോഷം പകരാൻ കഴിയുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

'രുചിക്കൂട്ട്' പാചക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ജി.എം.എൽ.പി. സ്കൂൾ ഇരിങ്ങല്ലൂരിൽ ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട് 'രുചിക്കൂട്ട്' എന്ന പേരിൽ ഒരു പാചക ക്ലബ്ബ് ആരംഭിച്ചു. സ്കൂളിലെ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന കരുവള്ളി പാത്തിക്കൽ ആദ്യ അംഗത്തെ ക്ലബ്ബിലേക്ക് ചേർത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ഉച്ചഭക്ഷണം മെച്ചപ്പെടുത്താനും അതുവഴി കുട്ടികളുടെ ആരോഗ്യവും പഠനനിലവാരവും ഉയർത്താനും സാധിക്കുമെന്ന് ഹെഡ്മിസ്ട്രസ് പ്രത്യാശ പ്രകടിപ്പിച്ചു. അംഗങ്ങളായ അമ്മമാർക്ക് പാചകത്തെക്കുറിച്ച് പുതിയ അറിവുകൾ നേടാനും പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും ക്ലബ്ബ് ഒരു വേദിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.