"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 96: | വരി 96: | ||
https://www.facebook.com/share/p/1GxBDbaNbV/ | https://www.facebook.com/share/p/1GxBDbaNbV/ | ||
=== <u>'''സംസ്കൃതദിനാചരണം'''</u> === | |||
അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ ആഗസ്റ്റ് 13 ബുധനാഴ്ച സംസ്കൃത ദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ 10.30 ന് കുമാരി ജെസ്വിയാ കുര്യാക്കോസിന്റെ ഈശ്വപ്രാർഥയോടെ പരിപാടികൾ ആരംഭിച്ചു. കുമാരി അനാമിക വിവേകിന്റെ അധ്യക്ഷതയിൽ മാസ്റ്റർ കെ. എ. നാകുൽ കൃഷ്ണ സ്വാഗതം ആശംസിച്ചു.മുഖ്യാതിഥി ശ്രീമതി സേതു കൃഷ്ണൻ സംസ്കൃത ദിനം ഉദ്ഘാടനം ചെയ്യുകയും കുട്ടികളുടെ ഇന്നത്തെ ജീവിതത്തിലെ പെരുമാറ്റങ്ങളെ കുറിച്ചും ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസ്കൃത ഭാഷ പഠിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചും പറഞ്ഞുകൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്.പിള്ള സംസ്കൃത ദിന സന്ദേശം നൽകി. സംസ്കൃത ഭാഷ ദേവഭാഷയാണെന്നും സംസ്കൃതം സംസ്കാരമാണെന്നും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | |||
മാസ്റ്റർ അഭിനവ് ഉല്ലാസ് സംസ്കൃതദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും അത് ഏറ്റു ചൊല്ലുകയും ചെയ്തു. മാസ്റ്റർ വൈഷ്ണവ് ഇന്നത്തെ വാർത്ത സംസ്കൃതത്തിൽ അവതരിപ്പിച്ചു. കുമാരി ഗൗതമി ആർ സംസ്കൃത ദിനത്തെ കുറിച്ച് പ്രഭാഷണം നടത്തി. അധ്യാപകനായ ശ്രീ രതീഷ് ജി, കുമാരി ആരണ്യ പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി. പി. സംസ്‌കൃതഭാഷയുടെ മഹത്വത്തക്കുറിച്ചും ഭാഷ തുടർന്നു പഠിക്കണമെന്നും ബോധ്യപ്പെടുത്തിക്കൊടുത്തു. കുട്ടികൾ സുഭാഷിതം, ഗാനാലാപനം നൗകാ ഗാനം സംഘഗാനം എന്നിവ അവതരിപ്പിച്ചു. കുമാരി അശ്വതി വിഎസ് കൃതജ്ഞത അറിയിച്ചു. | |||
https://www.facebook.com/share/v/16Q38xApJb/ | |||
=== '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' === | |||
2025 ആഗസ്ത് 15 വെള്ളിയാഴ്ച പ്രഥമഅദ്ധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയുടെ അധ്യക്ഷതയിൽ സ്വാതന്ത്ര ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എം .എം തോമസ് മാടക്കാട്ട് ( എക്സ് മിലിട്ടറി ) ദേശിയ പതാക ഉയർത്തി . അധ്യാപകൻ ശ്രീ രതീഷ് ജി യുടെ നേതൃത്വത്തിൽ കുട്ടികൾ എല്ലാവരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് സന്നിഹിതരായി . തുടർന്ന് ദേശഭക്തിഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു . പരിപാടിയിൽ പങ്കെടുക്കുവാൻ വന്ന എല്ലാവർക്കും സിസ്റ്റർ സ്നേഹ സ്വാഗതം ആശംസിച്ചു . പ്രഥമ അദ്ധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയുടെ അധ്യക്ഷ പ്രസംഗത്തിന് ശേഷം ശ്രീ എം .എം തോമസ് മാടക്കാട്ടു (എക്സ് മിലിട്ടറി ) ദേശത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാരഥന്മാരെ കുറിച്ച് സംസാരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾക്ക് മുന്നിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി സമ്മേളനം ഉദ്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പുഷ്പാർച്ചന നടത്തി . സീനിയർ അധ്യാപകൻ ശ്രീ രതീഷ് ജി ആശംസൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . തുടർന്ന് വേദിയിൽ ദേശഭക്തിഗാനം ,പ്രസംഗം , സംഘനൃത്തം തുടങ്ങിയ കുട്ടികളുടെ കലാപരിപാടികൾ നടന്നു . സ്വാതന്ത്ര്യ ദിന വാരാഘോഷത്തോടനുബന്ധിച്ച സ്കൂൾ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു .സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ വന്ന എല്ലാവർക്കും ടി ടി സി വിദ്യാർഥിനി കുമാരി അപർണ നന്ദി രേഖപ്പെടുത്തി. തുടർന്ന് എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തുക്കൊണ്ട് കാര്യപരിപാടികൾ അവസാനിച്ചു. | |||
https://www.facebook.com/share/v/1CdgwjEU4p/ | |||
[[വർഗ്ഗം:33302]] | [[വർഗ്ഗം:33302]] | ||