"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9497329336 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
9497329336 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 35: വരി 35:
12055-poster first.jpg
12055-poster first.jpg
</gallery>
</gallery>
==SPC ഓണം ക്യാമ്പ്==
ഓണം ക്യാമ്പിന് തുടക്കമായി :ചീമേനി ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ SPC യുടെ ഓണം ക്യാമ്പിന് ഇൻസ്പെക്റ്റർ ഓഫ് പോലിസ് മുകുന്ദൻ ടി കെ (ചീമേനി പോലിസ് സ്റ്റേഷൻ) പതാകയുയർത്തി തുടക്കം കുറിച്ചു.തുടർന്ന് 'കാസർഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീജ എം അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ സ്വാഗതമാശംസിച്ചു. എസ് പി സി യുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കേഡറ്റുകളെ ഐ പി. മുകുന്ദൻ ടി കെ ഓർമ്മപ്പെടുത്തി.ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻ്റ് മനോജ് പട്ടോളി, എസ് പി സി ഗാർഡിയൻസ് പ്രസിഡൻ്റ് സുകുമാരൻ എ, ഡ്രിൽ ഇൻസ്ട്രക്റ്റർ പ്രശാന്തിനി പി വി ആശംസകൾ നേർന്നു. പരിപാടിയിൽ, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ എസ് പി സി യുടെ അഡീഷണൽ ജില്ലാ നോഡൽ ഓഫിസറായ തമ്പാൻ ടി യെ പൊന്നാടയണിയിച്ച്  ആദരിച്ചു.എ സി പി ഒ ഷീബ പി ക്യാമ്പ് വിശദീകരണം നടത്തുകയും സി പി ഒ വിനോദ് കെ ചടങ്ങിന് നന്ദി പറയുകയും ചെയ്തു.എ. ഡി ഐ സന്ദീപ് സി വി, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.തുടർന്ന് 'സുരക്ഷം വിദ്യാലയം' എന്ന് വിഷയത്തിൽ ഇൻഡോർ ക്ലാസ് നടന്നു.ക്ലാസ്നടത്തിയത് പ്രഭാകരൻ കെവി (ഫയർ & റെസ്ക്യു )സ്റ്റുഡന്റ് പോലീസ് കേഡട്ടുകാക്കുണ്ടായിരിക്കേണ്ട മൂല്യങ്ങൾ, ഗുണങ്ങൾ പങ്കുവെച്ചുകൊണ്ട് സിപിഒ ആയ വിനോദ് കെ ഉച്ചകഴിഞ്ഞുള്ള സെക്ഷന് തുടക്കം കുറിച്ചു. ഡ്രിൽ ഇൻസ്‌പെക്ടർ മാരുടെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് നടന്നു. തുടർന്ന് ക്യാമ്പസ്‌ ശുചീകരിക്കാനായി കേഡറ്റുകൾ വ്യാപൃതരായി.
-രണ്ടാം ദിനം-
ക്യാമ്പിന്റെ രണ്ടാം ദിനം ചീമേനി മുതൽ കരിയാപ്പ് വരെയുള്ള road walk and run കൂടി ആരംഭിച്ചു. തുടർന്ന് യോഗ പരിശീലനം ചീമേനി ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ യോഗ ഡെമോൺസ്ട്രേറ്റർ ആയ നീനയുടെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് നൽകി. ഇൻഡോർ ക്ലാസ്സ്‌ സാമൂഹിക മൂല്യങ്ങൾ എന്ന വിഷയത്തിൽ ഉദിനൂർ ഗവൺമന്റ് ഹൈസ്കൂൾ അധ്യാപകനായ സന്ദീപ് ആർ കേഡറ്റുകളുമായി സംവദിച്ചു. ഉച്ചകഴിഞ്ഞ് കാസർഗോഡ് വിമുക്തി മെന്ററിലെ എക്സിസ് ഓഫീസർ ആയ ചാൾസ് ജോസ് ലഹരി വിമുക്ത സമൂഹത്തിനായി കേഡറ്റുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജീവിതമാണ് ലഹരി എന്നും സന്തോഷകരമായ ജീവിതത്തിനായി പ്രയത്നിക്കാൻ കേഡറ്റുകളെ ഉപദേശിച്ചു. വൈകുന്നേരം കമ്മ്യൂണിറ്റി പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് നൽകി. തുടർന്ന് മൈനർ ഗെയിംസിൽ മുഴുകി കേഡറ്റുകൾ സമയം ചിലവഴിച്ചു.
-മൂന്നാം ദിനം -
രാവിലെ ഫിസിക്കൽ ട്രൈനിങ്ങിന്ശേഷം യോഗ പരിശീലനം തുടങ്ങി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ആനന്ദ് പേക്കടം 'ഭൂമി നമ്മുടെ വീട് 'എന്ന സുപ്രധാനമായ വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ക്ലാസിൽ അമ്മ എന്ന പദം അതിന്റെ അർത്ഥ വ്യാപ്തിയിൽ അവതരിപ്പിച്ചപ്പോൾ പല കേഡറ്റുകളുടെയും കണ്ണുകൾ ഈറനണിഞ്ഞു. ക്യാമ്പിന്റെ മൂന്നാം ദിനം ഓണാഘോഷത്തിനുകൂടി കേഡറ്റുകൾ ഉപയോഗിച്ചു. കേഡറ്റുകളുടെ നേതൃത്വത്തിൽ സ്റ്റേജിൽ മനോഹരമായ പൂക്കളമൊരുക്കിയും വിവിധ ഒണക്കളികളിൽ ഏർപ്പെട്ടും സന്തോഷം പങ്കിട്ടു. തുടർന്ന് രക്ഷിതാക്കളുടെ സഹകരണത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയുണ്ട് മധുരം പങ്കിട്ടു. Spc യുടെ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ ആയ ഫ്രണ്ട്‌സ് @ഹോം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ ഋതുദേവ്, ഗൗതം എന്നിവർക്ക് spc യുടെ ഓണാസമ്മാനം കൈമാറി.
-സമാപന സമ്മേളനം -
കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ AG അജിത് കുമാർ നിർവ്വഹിച്ചു. Smc ചെയർമാൻ ജയചന്ദ്രൻ കെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഒണക്കളികളിൽ വിജയിച്ച കേഡറ്റുകൾക്ക് സമ്മാനം വിതരണം ചെയ്തു. C P O വിനോദ് കെ യുടെ നന്ദിയോടെ തൃദിന ഓണക്യാമ്പിന് തിരശീല വീണു.