ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 124: വരി 124:
===ജുലൈ 2 SPC ജുനിയർ കേഡറ്റ്സിന്റെ രക്ഷിതാക്കളുടെ യോഗം===
===ജുലൈ 2 SPC ജുനിയർ കേഡറ്റ്സിന്റെ രക്ഷിതാക്കളുടെ യോഗം===
SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം JULY 2ന് നടന്നു.42 രക്ഷിതാക്കൾ പങ്കെടുത്തു.
SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം JULY 2ന് നടന്നു.42 രക്ഷിതാക്കൾ പങ്കെടുത്തു.
<gallery>
പ്രമാണം:12027 SPC JUNIOR MEETING .jpg
</gallery>


===ജുലൈ 5 ബഷീർ ദിനം===
===ജുലൈ 5 ബഷീർ ദിനം===

15:36, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26 പ്രവർത്തനങ്ങൾ

നവാഗതരുടെ ക്യാമ്പ്_28-05-2025

പുതുതായി വിദ്യാലയത്തിലേക്ക് അഡ്മിഷൻ നേടിയ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരനെല്ലിക്ക എന്ന പേരിൽ മെയ് 28 ന് ഒരു ക്യാമ്പ് സംഘടിപ്പിച്ചു. സുഭാഷ് അറുകരയോടൊപ്പം കുട്ടികൾ ആടിയും പാടിയും ജീവിത പാഠങ്ങൾ മനസിലാക്കുകയും സ്കൂളിലെ ടീച്ചർമാരേയും സ്കൂൾ അന്തരീക്ഷവും പരിചയപ്പെടുകയും ചെയ്തു. നല്ല മഴയായിരുന്നിട്ടും പരിപാടി ജീവസുറ്റതും ഊഷ്മളവുമായിരുന്നു. പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻമടിക്കൈ അധ്യക്ഷത വഹിച്ച പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു വി പരിപാടിക്ക് നന്ദി അറിയിച്ചു.

പ്രവേശനോത്സവം_02-06-2025_

പുത്തൻ പ്രതീക്ഷകളോടെ പുത്തൻ അറിവിലേക്ക് പുസ്‌തകസഞ്ചിയും നിറപുഞ്ചിരിയുമായി വന്ന കുരുന്നുകൾക്ക് സമഗ്ര ഗുണമേന്മയിലൂന്നിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായി മറ്റു പൊതുവിദ്യാലയങ്ങൾക്കൊപ്പം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്കൂളും ഒരുങ്ങി. 2025 ജൂൺ 2 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കാസർകോട് ജില്ലാതല പ്രവേശനോത്സവം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്‌കൂളിലാണ് നടന്നത്. ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. മണ്ഡലം എംഎൽഎ ഇ.ചന്ദ്രേശഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.വർണ്ണ ശഭളമായ ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെയും പുത്തൻ കൂട്ടുകാരെയും സ്വീകരിച്ചു കൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി വി മധുസൂദനൻ സ്വാഗതം ആശംസിച്ചതോടുകൂടികാര്യപരിപാടികൾക്ക് തുടക്കമായി.കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.ചന്ദ്രശേഖരൻ, എംഎൽഎ മുഖ്യാതിഥിയായിരുന്നു. മുൻ എംപി ശ്രീ. പി. കരുണാകരൻ ഉപഹാര ( നവാഗതർക്കുള്ള ബാഗും പഠനോപകരണങ്ങളും) വിതരണം നടത്തി.ശ്രീ. ഷാനവാസ് പാദൂർ (വൈസ് പ്രസിഡന്റ്,കാസർകോട് ജില്ലാ പഞ്ചായത്ത്)ശ്രീമതി എസ്. പ്രീത (പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്),ശ്രീമതി എസ്. എൻ. സരിത(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകാസർഗോഡ് ജില്ലാ പഞ്ചായത്ത്)ശ്രീമതി ശ്രീലത വി. (വൈസ് പ്രസിഡന്റ്,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) ശ്രീ. വി. പ്രകാശൻ(വൈസ് പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്) ശ്രീ. എം. അബ്ദുൾറഹ്മാൻ (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്)ശ്രീമതി രമ പത്മനാഭൻ (ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്‌സൺ, മടിക്കൈ ഗ്രാമപഞ്ചായത്ത്)ശ്രീമതി ഡി. ഉദയകുമാരി(എഡി, വിഎച്ച്എസ്ഇ പയ്യന്നൂർ മേഖല), ശ്രീ. രഘുറാംഭട്ട് (പ്രിൻസിപ്പാൾ ഡയറ്റ്കാസർകോട്),ശ്രീ.ബിജുരാജ്(ജില്ലാ കോർഡിനേറ്റർ, എസ്.എ‌സ്.കെ) ശ്രീ. റോജി എം. (ജില്ലാ കോർഡിനേറ്റർ, കൈറ്റ്) ശ്രീ. റോഹിൻരാജ് കെ.എ.എസ് (ഡിഇഒ കാഞ്ഞങ്ങാട്)ശ്രീ. ടി. പ്രകാശൻ വിദ്യാകിരൺ കോർഡിനേറ്റർ), ഡോ. രാജേഷ് കെ.വി.(ബിപിസി ഹോസ്ദുർഗ്, ബിആർസി) ശ്രീ.ബങ്കളം കുഞ്ഞികൃഷ്‌ണൻ ശ്രീ. കെ. പ്രഭാകരൻ ശ്രീമതി ശ്രീകല.കെ(ഹെഡ്മിസ്ട്രസ്ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) ശ്രീ. ശശീന്ദ്രൻ മടിക്കൈ (പിടിഎ പ്രസിഡൻറ് ജിവിഎച്ച്എസ്എസ് മടിക്കൈസെക്കൻഡ്)ശ്രീ.സുകുമാരൻ പി. (എസ് എം സി ചെയർമാൻ ജിവിഎച്ച്എസ്എസ്, മടിക്കൈ സെക്കൻഡ്). ശ്രീമതി സ്മിത സുരേശൻ(എംപിടിഎ പ്രസിഡന്റ്, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി ശ്രീധരൻ നന്ദി പറഞ്ഞുതോടുകൂടി ഔദ്യോഗിക കാര്യപരിപാടികൾ സമാപിച്ചു. തുടർന്ന് വിദ്യാർത്ഥികളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും മറ്റുള്ളവരും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ കടന്നുവന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആസ്വാദ്യത പകർന്നു. രണ്ടുമണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.

പരിസ്ഥിതി ദിനം_05-06-2025

"പ്ലാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക" എന്ന മഹത്തായ സന്ദേശമുയർത്തി 2025 ലെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതിയുടെ നാശം സർവ്വ നാശത്തിലേക്ക് നയിക്കുമെന്ന സത്യം ഇന്നത്തെ സാഹചര്യത്തിൽ ഓരോ മനുഷ്യനും മനസിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫസർ എം ഗോപാലൻ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ. പദ്മനാഭൻ സ്വാഗതം പറഞ്ഞു.

ബോധവൽക്കരണ ക്ലാസ്സ് _3.06.25-13.06.25

കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ സമഗ്രഗുണമേന്മാ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ സംബന്ധിച്ച് 3.06.25 മുതൽ 13.06.25 വരെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം 8 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. വിവിധ വിഷയങ്ങൾ ക്ലാസ്സധ്യാപകർ തന്നെ അതത് ക്ലാസ്സുകളിൽ കൈകാര്യം ചെയ്യാനും ഒന്നാം പിരീഡ് ക്ലാസ്സില്ലാത്ത ക്ലാസ്സധ്യാപകന് പകരം ഒന്നാം പിരീഡ് ക്ലാസ്സുള്ള അധ്യാപകൻ ബോധവൽക്കരണം നടത്താനും ലീവുള്ളവർക്ക് പകരം മറ്റാരെങ്കിലും ക്ലാസ്സ് എടുക്കാനുമാണ് SRG മീറ്റിംഗിൽ തീരുമാനിച്ചത്. ഒന്നാം ദിവസം മയക്കുമരുന്ന് - ലഹരി ഉപയോഗത്തിനെതിരെ ക്ലാസ്സധ്യാപകർത്തന്നേ ബോധവൽക്കരണം നടത്തി. രണ്ടാം ദിവസം ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച് നീലശ്വേരം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ രാജേഷ് സർ ക്ലാസ്സെടുത്തു. മൂന്നാം ദിവസം ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൺവീനർ പ്രൊഫസർ. എം ഗോപാലൻ പരിസ്ഥിതി ശുചിത്വവും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് ബോധവൽക്കരണം നടത്തി. നാലു മുതൽ എട്ട് വരെ ദിവസങ്ങളിൽ ആരോഗ്യം, വ്യായാമം, കായികക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസ്സധ്യാപകർ തന്നേ ക്ലാസ്സെടുത്തു. 13-ാം തീയതി പൊതു ക്രോഡീകരണം നടത്തുകയും ചെയ്തു.

2025_ജൂൺ_12_ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽകൈറ്റ്സിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ്മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്രസുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി.

ജുൺ13_സ്കൂൾ സുരക്ഷ സമിതി

GVHSS MADIKAI II ൽ 2025-26 വർഷത്തെ സ്കൂൾ സുരക്ഷ സമിതി രൂപീകരിച്ചു.പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശിന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരായ ശ്രീ രാജേഷ് കുമാർ (ASI), രാജീവൻ (SCPO), നീലേശ്വരം എക്സ്സൈസ് ഓഫീസിലെ ശ്രീ രാജൻ പി (പ്രിവന്റീവ് ഓഫീസർ ),ശ്രീമതി സജ്‌ന (വുമൺ എക്സ്സൈസ് ഓഫീസർ ), ശ്രീ പത്മനാഭൻ (ഹെഡ് മാസ്റ്റർ ), ശ്രീമതി പ്രീതി ശ്രീധർ (പ്രിൻസിപ്പാൾ),ശ്രീമതി ഇന്ദു വി കെ (സീനിയർ അസിസ്റ്റന്റ് ),ശ്രീമതി സ്മിത (എം പി ടി എ പ്രസിഡന്റ്) ,പി ടി എ മെമ്പർമാർ ,അധ്യാപക പ്രതിനിധികൾ , വിദ്യാർത്ഥി പ്രധിനിധികൾ,സ്കൂൾ പരിസരത്തെ കച്ചവടക്കാർ, ഓട്ടോ ഡ്രൈവർ പ്രധിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ അജയൻ എ കെ (spc, cpo)സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു നന്ദിയും പറഞ്ഞു.

ജുൺ19 വായനാദിനം

വായനാപക്ഷാചരണം ഈ വർഷത്തെ നമ്മുടെ സ്കൂളിന്റെ വായന പക്ഷാചരണം ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.താലുക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അദ്ധ്യക്ഷ ശ്രീ സുനിൽ- പട്ടേന അദ്ധ്യക്ഷനായിരുന്നു. സ്കൂൾ കുട്ടികളെ കൂടാതെ ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങൾ' പരിഭാഷയുടെ നൂറാം വാർഷികം കേരളത്തിൽ നടന്നുകൊണ്ടിരിക്കയാണ്. ലോകസാഹിത്യത്തിലെ നിത്യവിസ്മയമായ പാവങ്ങളെ കുറിച്ച് അസി.പ്രൊഫ. റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തി. ജൂൺ 19 ന് പിറന്നാൾ ആഘോഷിക്കുന്ന അനന്ദകൃഷ്ണൻ,അനയ്കൃഷ്ണ എന്നീ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ.ജയൻ മടിക്കൈ വായനദിന സന്ദേശം നൽകിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ മാസ്റ്റർ ,എസ് പ്രീത(മടിക്കൈപഞ്ചായത്ത് പ്രസി.) എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ശശീന്ദ്രൻ മടിക്കൈ സ്വാഗതവും പ്രിൻപ്പാൾ ഇൻചാർജ് ശ്രീമതി പ്രീതി ശ്രീധർ നന്ദിയും പറഞ്ഞു.

എൽ പി വിഭാഗം

എൽ.പി .സ്കൂളിലെ വായനവാരം പരിപാടിയുടെ ഭാഗമായി 20 .6. 25 ന് വെള്ളിയാഴ്ച പുസ്തക യാത്ര വായനശാലയിലേക്ക് നടത്തി .എല്ലാ കുട്ടികളെയും സ്കൂളിനു സമീപത്തെ 'ജ്ഞാന ദർപ്പണം, വായനശാലയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് ലൈബ്രേറിയനുമായി അഭിമുഖം നടത്തി .പുസ്തകം പരിചയപ്പെടുത്തി. കുട്ടികൾ പുസ്തകാവതരണം നടത്തി. 23-6-25 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അമ്മ വായന എന്ന പരിപാടി നടത്തി സ്കൂൾ പ്രധാന അധ്യാപകൻ പദ്മനാഭൻ സർ അധ്യക്ഷതവഹിച്ച പരിപാടിയിൽ യുവ എഴുത്തുകാരിയും ടീച്ചറും ആയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. 25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു.

യു.പി വിഭാഗം

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു. എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.

പുസ്തക പ്രദർശനം

വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിൽ ഇന്ന് (25 .6.25)നടന്ന പുസ്തക പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീപത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു. എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.

20-06-2025_സി.ദാമോദരൻ മാസ്റ്റർ അനുസ്മരണം

ജി.വി.എച്ച് എസ്.എസ്. മടിക്കൈ സെക്കന്റിലെ മുൻ കായികാധ്യാപകനായ ശ്രീ ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം സ്ക്കൂളിൽ വച്ച് നടത്തുകയുണ്ടായി. PTA പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബുഹുമാനപ്പെട്ട HM പത്മനാഭൻ,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പ്രീതി ശ്രീധർ, കായികാധ്യാപകൻ ശ്രീ സുധീർ എന്നിവർ പങ്കെടുത്തു.

25-06-2025_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 25 ന് നടത്തി. 92 കുട്ടികൾ പരീക്ഷ എഴുതി.കേരളത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ ഇന്നാണ് സംഘടിപ്പിച്ചത്.പ്രവേശന പരീക്ഷയിലൂടെ 40 വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബ് അംഗങ്ങളാവാം.

ലഹരി വിരുദ്ധ ദിനം26/06/2025

ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ. പ്രസിഡന്റ്‌ ശശിന്ദ്രൻ മടിക്കൈ അധ്യക്ഷനായി. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. ശ്രീ നസ്രുദീൻ എ. കെ ( സിവിൽ എക്സൈസ് ഓഫീസർ ) ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

28-06-2025_സ്കൂൾ വിക്കി പരിശീലനം

ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ പദ്മനാഭൻ നിർവ്വഹിച്ചു.അഭിലാഷ് രാമൻ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഷീമ പി സ്വാഗതവും മയൂഖ നന്ദിയും പറഞ്ഞു.അദ്ധ്യാപകരും വിദ്യാ‍‌ർഥികളുമായി ഇരുപതോളം പേ‌ർ പങ്കെടുത്തു.

പേ വിഷബാധ പ്രതിരോധ ക്ലാസ് (ജുലൈ 1)

പേവിഷബാധ പ്രതിരോധ ക്ലാസ് സുവാസിനി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പൂത്തക്കാൽ PHC)കൈകാര്യം ചെയ്തു.

ജുലൈ 2 SPC ജുനിയർ കേഡറ്റ്സിന്റെ രക്ഷിതാക്കളുടെ യോഗം

SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം JULY 2ന് നടന്നു.42 രക്ഷിതാക്കൾ പങ്കെടുത്തു.

ജുലൈ 5 ബഷീർ ദിനം

ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ഓർമ്മദിനം. വൈക്കം മുഹമ്മദ്‌ ബഷീറിന് ഓർമ്മപ്പൂക്കൾ അർപ്പിച്ചു കൊണ്ട് യു. പി തലത്തിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ രംഗത്ത് കൊണ്ടുവന്നു. 5B ക്ലാസിലെ ജാനകിയും ദിൽഷയും പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ പാത്തുമ്മയും, നബീസയുമായി വന്നു. വിസ്മയ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബയായും, ശിവനാഥ്‌ എട്ടുകാലിമമ്മൂഞ്ഞ്,ആയുഷ് ചന്ദ് പൊൻകുരിശ് തോമയായും, ദർഷിൽ, ശിവനന്ദ് എന്നീ കുട്ടികൾ ആനവാരി രാമൻ നായരായും, അഭിൻദേവ് ബാല്യകാലസഖിയിലെ മജീദായും അമേയ്ചന്ദ് ബഷീറായും രംഗത്തെത്തിയപ്പോൾ 6B ക്ലാസ്സിൽ നിന്നും സയൂജ്യ ബഷീറിനെ പ്രണയിച്ച സരസ്വതിയായി വന്നു. ശ്രീയ, സനത്ത് സൂര്യ എന്നിവർ ബഷീറും പാത്തുമ്മയും ആയി. ദേവപ്രിയ, സനത്ത്, നിത, കൽഹാര എന്നി കുട്ടികൾ മതിലുകളിലെ നാരായണിയും ബഷീറുമായി എത്തി.മേഘന, ദേവർഷ് എന്നിവർ ഭൂമിയുടെ അവകാശികളിലെ കഥാപാത്രങ്ങളായി. വൈഷ്മ സൈനബയായി എത്തി. 6A ക്ലാസിലെ ശ്രദ്ധയും നിയയും സുഹറയും കൂട്ടുകാരിയുമായി വേഷമണിഞ്ഞു. 5A ക്ലാസിലെ പ്രജ്വൽകൃഷ്ണ, 6A ക്ലാസിലെ വേദ കെ നായർ, 7A ക്ലാസിലെ ഷാസിൽ, ശ്രീമയ് രാജ്, ആരാധ്യ എന്നി കുട്ടികൾ പുസ്തക പരിചയം നടത്തി. 7A ക്ലാസിലെ പ്രാർത്ഥനയും ശ്രീലക്ഷ്മിയും പാത്തുമ്മയും ബഷീറായും രംഗത്തെത്തി. പരിപാടിയുടെ സമാപനമായി 7C യിലെ മുഴുവൻ കുട്ടികളും അണിനിരന്ന് സംഗീതശില്പം അവതരിപ്പിച്ചു.

july 21_ ചാന്ദ്രദിനാഘോഷം-LP തലം

വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. AI സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രമനുഷ്യനുമായി അഭിമുഖം നടത്തി. കുട്ടികൾക്ക് കൗതുകമുണർത്തുന്ന ഈ പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ സാർ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം ,പതിപ്പ് നിർമ്മാണം,അമ്പിളിപ്പാട്ടുകൾ, ചിത്രം വര , വീഡിയോ പ്രദർശനം, ചന്ദ്രയാൻ മോഡൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ചാന്ദ്രദിനാഘോഷം-UPതലം

July 21- സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. LP UP HS വിഭാഗങ്ങളിലായി ക്വിസ് മത്സരം, ചാന്ദ്രയാത്ര - വീഡിയോ പ്രദർശനം, റോക്കറ്റ് മോഡൽ നിർമ്മാണം, പ്രദർശനം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന,ബഹിരാകാശ യാത്രികൻ - സിമുലേഷൻ തുടങ്ങിയ പരിപാടികൾ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.LP വിഭാഗത്തിൽ നിന്നും ബഹിരാകാശ യാത്രികൻ - സിമുലേഷൻ കുട്ടികൾക്ക് ഒരു നൂതന അനുഭവമാണ് നൽകിയത്. നാസയുടെ നിൽ ആംസ്ട്രോങ്ങും ടീമിൻ്റെയും യഥാർത്ഥ ചാന്ദ്രയാത്രയുടെ മലയാളത്തിലുള്ള സമ്പൂർണ്ണ വിവരണത്തോടെയുള്ള വീഡിയോ ദൃശ്യങ്ങൾ കുട്ടികളിൽ , ആകാംക്ഷയും, അത്ഭുതവും, കൗതുകവും ജനിപ്പിക്കുന്നതായിരുന്നു.

സ്പീഡ് ബ്രേക്കർ സമർപ്പണം ജുലൈ 26

ജി.വി.എച്ച് .എസ്.എസ് മടിക്കൈ II സ്കൂളിന് മുന്നിൽ വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിനുള്ള ബാരിക്കേഡ് JCI Elite നീലേശ്വരത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എസ് പ്രീത ഉദ്ഘാടനം നിർവഹിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ രതീഷ്, JCI സോണൽ ഭാരവാഹികൾ,പിടിഎ അംഗങ്ങൾ,SPC കേഡറ്റുകൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

ജുലൈ 29 വാങ്മയം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭാഷാപ്രതിഭ പരീക്ഷയുടെ സ്കൂൾതലം 29.7.25 ന് ഉച്ചക്ക് രണ്ട് മണിക്ക് നടന്നു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ക്ലാസ്സ്മുറികളിലായാണ് പരീക്ഷ സംഘടിപ്പിച്ചത്.

ജുലൈ 30 ഗെയിം പരിശീലനം

ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.

ജുലൈ 31 പ്രേംചന്ദ് ജയന്തി

ജൂലായ് 31 പ്രേംചന്ദ് ജയന്തിയുടെ ഭാഗമായി പ്രത്യേകഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. 10 C യിലെ അഞ്ജന നേതൃത്വം നൽകി,ഹെഡ്മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു . 10 B യില ശ്രീനന്ദ പത്രവാർത്ത അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ നിവേദ് പ്രേംചന്ദിന്റെ കഹാനിയെകുറിച്ച് സംസാരിച്ചു.10 എ ക്ലാസിലെ വിനീത പ്രേംചന്ദിനെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. ദേശീയഗാനത്തോടുകൂടി അസംബ്ലി അവസാനിപ്പിച്ചു.