ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16057 (സംവാദം | സംഭാവനകൾ)
16057 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
<gallery>
<gallery>
Inauguration of Environmental Day celeberation by HM Sunu Praveen by planting tree in campus.jpeg
Inauguration of Environmental Day celeberation by HM Sunu Praveen by planting tree in campus.jpeg
Digital Painting Competition conducted by Little kites unit.jpeg
Enivormental day poster competition.jpeg
Beat plastic pollution..jpeg
Environmental Day Special Assembly .jpeg
Maths & Nature Poster competition -Maths Club.jpeg
Plant gifted by vyapari vyavasay ekopana samithi Atholi.jpeg
Planting plant in campus gifted by VVES Atholi.jpeg
Planting plant in campus gifted by VVES Atholi.jpeg
Planting plant in campus gifted by VVES Atholi.jpeg
Environmental Day Quiz -Science Club .jpeg
</gallery>
</gallery>



20:35, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം ജൂൺ 2

ജിവിഎച്ച്എസ്എസ് അത്തോളിയിലെ പ്രവേശനോത്സവം ജൂൺ രണ്ടിന് വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രണ്ടുതവണ തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയ യദുകൃഷ്ണ റാം മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷിബാ രാമചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട്  സന്ദീപ് നാല് പുരക്കൽ  സ്വാഗത ഭാഷണം നടത്തി. പ്രിൻസിപ്പൽ മീന കെ കെ  മുഖ്യപ്രഭാഷണം നടത്തി യുപി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് സുനു  വി ആർ വിതരണം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഫൈസൽ പി കെ, വൈസ് പ്രസിഡണ്ട് ഹൈദരലി,മണി കെഎം, സിന്ധു പി കെ,സജ്ന എന്നിവ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മോളി സി പി നന്ദി പ്രകാശിപ്പിച്ചു. അതിനുശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ 5

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം HM സുനു ടീച്ചർ ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ അസംബ്ലി ചേർന്ന് വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മാലിന്യമുക്ത കേരളത്തിനായി പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പസ് ഹരിതാഭം പദ്ധതിയിൽ SPC, NCC. JRC യൂണിറ്റുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന ക്വിസ് നടത്തി. വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്' Beat the Plastic 'എന്ന വിഷയത്തിൽ ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. Maths ക്ലബ്ബിന്റെ നേതൃത്വത്തിൽ 'maths in Nature 'എന്ന വിഷയത്തിൽ പോസ്റ്റർ പ്രദർശനം നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി സ്കൂളിനു വേണ്ടി സമ്മാനിച്ച വൃക്ഷത്തൈ ക്യാമ്പസിൽ അധ്യാപകരുടെ നേതൃത്വത്തിൽ നട്ടു.

സമഗ്ര ഗുണമേന്മ പരിപോഷണ പരിപാടി ജൂൺ 3 -13

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പുതിയ പദ്ധതിയായ സമഗ്ര ഗുണമേന്മ പരിപോഷണ പരിപാടി ജൂൺ 3 - 13 വരെ സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടു കൂടി നടത്തി. ഓരോ വിഷയത്തിലും അധ്യാപകരുടെ വിശദമായ ക്ലാസുകൾ, വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികളായ സ്കിറ്റ്,നാടകം പോസ്റ്റർ മേക്കിങ്, സ്ലോഗൻ മേക്കിങ്, ക്വിസ്, പ്ലക്കാർഡ് മേക്കിങ് എന്നീ പരിപാടികൾ ശ്രദ്ധേയമായി

ജൂൺ 3 ലഹരിക്കെതിരെ ബോധവൽക്കരണം
ജൂൺ 4 ട്രാഫിക് നിയമങ്ങൾ 
ജൂൺ 5 -വ്യക്തി ശുചിത്വം പരിസര ശുചിത്വം 
ജൂൺ 9 -ആരോഗ്യം വ്യായാമം കായികക്ഷമത 
ജൂൺ 10 -ഡിജിറ്റൽ അച്ചടക്കം
ജൂൺ 11- പൊതുമുതൽ സംരക്ഷണം
ജൂൺ 12 -പരസ്പര സഹകരണം 
ജൂൺ 13 പൊതു ക്രോഡീകരണം

നേർവഴി - ജൂൺ 11

ബാലുശ്ശേരി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നേർവഴി ജൂൺ 11ന് സ്കൂൾ റൂമിൽ വെച്ച് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ സന്ദീപ് നാല് പുരക്കൽ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ എച്ചം സുനു ടീച്ചർ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ശീമാ രാമചന്ദ്രൻ അധ്യക്ഷതം വഹിച്ചു സീനിയർ അസിസ്റ്റന്റ് ലസിത എ കെ ആശംസയും ജാഗ്രത സമിതി കൺവീനർ ബിജിത നന്ദിയും പ്രകാശിപ്പിച്ചു. രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ റിസോഴ്സ് പേഴ്സൺമാരായ അനിൽകുമാർ എസ്, ജയകൃഷ്ണൻ എം, ശശികല സി എച്ച്, ദൃ.എ സുരേഷ് കുമാർ,ജ്യോതിഷ് കുമാർ എന്നിവർ കൈകാര്യം ചെയ്തു.

വായനാദിന ആഘോഷവും വിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും - ജൂൺ 19

വായനാദിന ആഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എഴുത്തുകാരിയും പ്രഭാഷകയും മാമ്പഴം ഫെയ്മും ആയ ഷൈജ ടീച്ചർ നിർവഹിച്ചു പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷനായ ചടങ്ങിൽ HM സുനു പ്രവീൺ സ്വാഗതം പറഞ്ഞു. സരിത ടീച്ചർ (ലൈബ്രറി കൺവീനർ) അനിത ടീച്ചർ (വിദ്യാരംഗം കൺവീനർ) എസ്. ആർ ജി കൺവീനർ സാബിറ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ചിരാത് തെളിയിച്ചു ടീച്ചർ നിർവഹിച്ചു എല്ലാ യൂണിറ്റുകളുടെയും ക്ലബ്ബുകളുടെയും ലീഡർമാർ ചിരാതിൻറെ വെളിച്ചം ഏറ്റുവാങ്ങി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ രചനാ മത്സരങ്ങളും വായനാ മത്സരങ്ങളും അരങ്ങേറി.

അന്താരാഷ്ട്ര യോഗ ദിനം- ജൂൺ 21

സ്കൂൾ പുലർകാലം യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷത വഹിച്ചു. HM സുനു പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ലസിത A K ആശംസകൾ അർപ്പിച്ചു. പുലർകാലം കോഡിനേറ്റർ സുവയ്‌ബ നന്ദി പ്രകാശിപ്പിച്ചു. എസ് പി സി, എൻസിസി യൂണിറ്റുകൾക്ക് നിഷിത A S, ഭവ്യ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു.


ലഹരി വിരുദ്ധ ദിനം ജൂൺ 26

ലഹരി വിരുദ്ധ ദിനം ലഹരിയോടുള്ള സന്ധിയില്ലാ പോരാട്ടം സർക്കാറിന്റെ 20 മില്യൻ pledge ന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഗ്രൗണ്ടിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. എസ്‌പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് ശേഖരിച്ചു. എൻ സി സി കേഡറ്റുകൾ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശം എന്നിവ നൽകി. JRC യൂണിറ്റ് ക്യാമ്പസിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ കൊണ്ട് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.