"ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
|പ്രധാന അദ്ധ്യാപകന്‍= അജിത എം വി  
|പ്രധാന അദ്ധ്യാപകന്‍= അജിത എം വി  
|പി.ടി.ഏ. പ്രസിഡണ്ട്= മനാഫ് കെ എ
|പി.ടി.ഏ. പ്രസിഡണ്ട്= മനാഫ് കെ എ
| സ്കൂള്‍ ചിത്രം=[[പ്രമാണം:26087 school photo.JPG|thumb|GHSS CENTRAL CALVATHY]]|
| സ്കൂള്‍ ചിത്രം=:[[പ്രമാണം:26087 school photo.JPG|thumb|GHSS CENTRAL CALVATHY]]| |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' -->
}}
}}

17:52, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി
വിലാസം
മട്ടാഞ്ചേരി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
25-01-2017Pvp



ആമുഖം

കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയില്‍ സെന്‍ട്രല്‍ കല്‍വത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതല്‍ 5 വരെ ക്ലസ്സുകള്‍ ഗവണ്‍മെന്റിന്റെ കീഴിലും,6മുതല്‍ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവര്‍ത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തില്‍ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവര്‍ത്തനഫലമായി 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളായി ഉയര്‍ത്തി. 1969-70 കാലഘട്ടത്തില്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.

2004-2005 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തി. ആരംഭത്തില്‍ എസ്.എസ്.എല്‍.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വര്‍ഷത്തില്‍ 91% ഉം 2007-08 ല്‍ 81% ഉം വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 152 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏകദേശം 420 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെയധികം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകള്‍,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എല്‍.സി.ഡി.പ്രൊജക്റ്റുകള്‍ എന്നിവയടങ്ങിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസ്സുകള്‍ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളും സ്ക്കൂളില്‍ നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേര്‍ന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.

ചരിത്രം

അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവന്‍സ്പന്ദ‍നങ്ങളും അറിയുന്ന ഫോര്‍ട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോര്‍ട്ടുകൊച്ചിയില്‍ സ്ഥിതിചെയ്യുന്ന ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെന്‍ട്രല്‍ കല്‍വത്തി. ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച സ്കൂള്‍ എന്ന നിലയില്‍ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂള്‍ എന്ന് പേരുവന്നത്.ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍‍‍‍കരണത്തോടെ 1957 ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

നേട്ടങ്ങള്‍

സ്ക്കൂളിന്റെ മുന്‍പിലുള്ള പച്ചക്കറിത്തോട്ടം

a vegetable garden in front of the school

മറ്റു പ്രവര്‍ത്തനങ്ങള്‍

2015 ല്‍ ആരംഭിച്ച DCA കോഴ്സില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും നല്‍കി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു. 2016-18 ബാച്ചിലേയ്ക്ക് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ASAP-നുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകള്‍ വളരെ കാര്യക്ഷമതയോടെ നടത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

യാത്രാസൗകര്യം

എറണാകുളത്ത് നിന്നും വരേണ്ടവര്‍ക്ക് ബോട്ട് മാര്‍ഗം ഫോര്‍ട്ടുകൊച്ചി ബോട്ട് ജെട്ടിയില്‍ വന്നിറങ്ങി 200 മീറ്റര്‍ അകലെയുള്ള സ്കൂളില്‍ എത്തിച്ചേരാവുന്നതാണ്. ബസ് മാര്‍ഗം യാത്ര ചെയ്യുമ്പോള്‍ ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നും 1 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ഗവ. എച്ച്. എസ്. എസ്. സെന്‍ട്രല്‍ കല്‍വത്തി, ഫോര്‍ട്ടുകൊച്ചി, പിന്‍-682001