ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
Sabna91 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:

ജി എൽ പി എസ് ഒളകരയിൽ പ്രവേശനോത്സവം  കർഷകനും റിട്ടയേഡ് അധ്യാപകനുമായ ശ്രീക്കുട്ടൻ മാഷ് ഉദ്ഘാടനം ചെയ്തു. അക്ഷരപ്പൂക്കളെന്തിയ കുരുന്നുകളെ ഘോഷയാത്രയോടുകൂടി വരവേൽപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുസമദ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശശികുമാർ,എസ് എം സി ചെയർമാൻ ചെമ്പൻ സലീം,കെ എം പ്രദീപ് കുമാർ,പ്രമോദ് സിവി,കെ കെ സൈതലവി,സോമരാജ് പാലക്കൽ,ഷീജ സിബി ജോസ്,ഗ്രീഷ്മ പി കെ ,വിനിത ,റീനഎന്നിവർ പ്രസംഗിച്ചു

<gallery mode="packed-overlay" heights="180">
പ്രമാണം:19833- MLP - Entry1.jpg|പ്രവേശനോത്സവ വിളംബരജാഥ
പ്രമാണം:19833 - MLP - entry2.jpg
https://|പ്രവേശനോത്സവവേദി
</gallery>

=='''കാലാപാടി മാവ് നട്ട് പരിസ്ഥിതി സംരക്ഷണത്തിന് ഉണർവ് നൽകി ഒളകര ജി.എൽ.പി.സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം'''==
=='''കാലാപാടി മാവ് നട്ട് പരിസ്ഥിതി സംരക്ഷണത്തിന് ഉണർവ് നൽകി ഒളകര ജി.എൽ.പി.സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം'''==

14:08, 25 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025 - 2026 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം-2025

ജി എൽ പി എസ് ഒളകരയിൽ പ്രവേശനോത്സവം കർഷകനും റിട്ടയേഡ് അധ്യാപകനുമായ ശ്രീക്കുട്ടൻ മാഷ് ഉദ്ഘാടനം ചെയ്തു. അക്ഷരപ്പൂക്കളെന്തിയ കുരുന്നുകളെ ഘോഷയാത്രയോടുകൂടി വരവേൽപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുസമദ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശശികുമാർ,എസ് എം സി ചെയർമാൻ ചെമ്പൻ സലീം,കെ എം പ്രദീപ് കുമാർ,പ്രമോദ് സിവി,കെ കെ സൈതലവി,സോമരാജ് പാലക്കൽ,ഷീജ സിബി ജോസ്,ഗ്രീഷ്മ പി കെ ,വിനിത ,റീനഎന്നിവർ പ്രസംഗിച്ചു

കാലാപാടി മാവ് നട്ട് പരിസ്ഥിതി സംരക്ഷണത്തിന് ഉണർവ് നൽകി ഒളകര ജി.എൽ.പി.സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം

ഒളകര: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒളകര ഗവ. എൽ.പി. സ്‌കൂളിൽ വ്യത്യസ്തമായ രീതിയിൽ പ്രകൃതി പ്രേമത്തിന്റെ സന്ദേശം പകർന്നു. മുന്തിയ ഇനം കാലാപാടി മാവിൻ തൈ സ്‌കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചാണ് ദിനാഘോഷം മാറ്റുരച്ചത്.

പെരുവള്ളൂർ കൃഷിഭവനിൽ നിന്ന് ലഭിച്ച മാവിൻ തൈ കൃഷിഓഫീസർ ജേക്കബ് ജോർജിന്റെ നേതൃത്വത്തിലാണ് നട്ട് പിടിപ്പിച്ചത്. അദ്ദേഹത്തിന് കൃഷി അസിസ്റ്റന്റ് പ്രശാന്ത്, റൈസാബി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

പരിസ്ഥിതി ദിന പരിപാടിക്ക് പി.ടി.എ. പ്രസിഡൻറ് പി.പി. അബ്ദുസമദ്, എസ്.എം.സി ചെയർമാൻ സലിം ചെമ്പൻ, കെ.എം. പ്രദീപ് കുമാർ, ശ്രീക്കുട്ടൻ മാഷ്, ജയചന്ദ്രൻ കെ തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ ജിതിൻ രാജ്, മുഹമ്മദ് മുസമ്മിൽ, ഗ്രീഷ്മ പി.കെ, റീന കെ. എന്നിവരുടെ സജീവ പങ്കാളിത്തം ചടങ്ങിനെ ആകർഷകമാക്കി.

വിത്തുകൾ വിതച്ചവരെ പോലെ മൂല്യങ്ങളും സംരക്ഷണവുമാണ് പുതിയ തലമുറയ്ക്ക് പകർന്നുതരേണ്ടതെന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ഈ മാതൃകാപരമായ പരിസ്ഥിതി ദിനാഘോഷം.

ജി.എൽ.പി.എസ് ഒളകരയിൽ വായന മാസാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

ഒളകര:ജി.എൽ.പി.എസ്. ഒളകരയിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വായനയുടെ മഹത്വം പ്രമേയമാക്കി സംഘടിപ്പിച്ച ചടങ്ങ് വിദ്യാർത്ഥികളിൽ മികച്ച വായനാശീലങ്ങൾ വളർത്തുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും അവസരമായി.

ചടങ്ങിന്റെ ഉദ്ഘാടനം  നാടക നടിയും,എ.ആർ. നഗർ ഹൈസ്കൂളിലെ മലയാളം അധ്യാപികയുമായ സജിത ഇ.കെ  നിർവഹിച്ചു.

പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുസമദ്, പ്രദീപ് കുമാർ കെ.എം, ശ്രീകുട്ടൻ മാഷ്, ഹെഡ്മാസ്റ്റർ ശശികുമാർ കെ, ഷീജ സിബി ജോസ് , ഗ്രീഷ്മ പി. കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അധ്യാപകരായ  സോമരാജ് പാലക്കൽ , സാലിം എ കെ , മുസമ്മിൽ,  വിനിത  വി എന്നിവർ നേതൃത്വം നൽകി.

ചൂഷണങ്ങൾക്കെതിരെ പ്രതിരോധം: ഒളകര ജി.എൽ.പി.എസിൽ ബോധവൽക്കരണ ക്ലാസ്

തിരൂരങ്ങാടി: കുട്ടികൾ നേരിടുന്ന വിവിധതരം ചൂഷണങ്ങളിൽ നിന്ന് പ്രതിരോധിക്കാനുള്ള കഴിവ് വളർത്തുന്നതിനും അവയെ തിരിച്ചറിയാൻ സഹായിക്കുന്നതിനുമായി ജി.എൽ.പി.എസ്. ഒളകരയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. “ഒഴിയാം” എന്ന തലക്കെട്ടിൽ നടന്ന ക്ലാസിൽ, ചൂഷണങ്ങളുടെ നിയമപരമായ പശ്ചാത്തലത്തെ കുറിച്ച് തിരൂരങ്ങാടി ലീഗൽ സർവീസ് കമ്മിറ്റിയിലെ അഡ്വക്കേറ്റ് ബെൻഷി ത വിശദമായി അവതരിപ്പിച്ചു.

ലീഗൽ സർവീസ് പ്രവർത്തക സരിത കുട്ടികളുമായി സംവദിച്ച് ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്നും എവിടെയാണ് സഹായം തേടേണ്ടതെന്നും വിശദീകരിച്ചു. കുട്ടികളിൽ ബോധം വളർത്തുന്നതിലേക്കുള്ള ശ്രമത്തിന് പിന്തുണയുമായി പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുസമദ്, ഹെഡ്മാസ്റ്റർ ശശികുമാർ കെ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കുട്ടികളെ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും അതിനെതിരെ പ്രതികരിക്കുന്നതിനെക്കുറിച്ചും കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്നതായിരുന്നു ക്ലാസ്.ഇതുപോലെ നടന്ന ഒരുപാട് സംഭവങ്ങൾ കുട്ടികൾക്ക് മുന്നിൽ കഥാരൂപത്തിൽ അവതരിപ്പിച്ചത് കുട്ടികളിൽ ചൂഷണവുമായി ബന്ധപ്പെട്ട് ഒരു അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു

അധ്യാപകരായ ഗ്രീഷ്മ പി.കെ., ഷീജ സിബി ജോസ്, റീന കെ., മുസമ്മിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.