"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നിവയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾക്ക് സഹപാഠികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക, ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ എന്തെല്ലാം നേട്ടങ്ങളുണ്ട് എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം ഇതിനായി തിരഞ്ഞെടുത്ത പ്രവർത്തനം പന്ത് പാസിംഗ് ആയിരുന്നു കുട്ടികളെ രണ്ടു കൂട്ടങ്ങൾ ആക്കി അഭിമുഖമായി നിർത്തി ശേഷം ഓരോ കൂട്ടങ്ങൾക്കും ഒരു പന്ത് നൽകി ആദ്യം നിൽക്കുന്നയാൾ അടുത്തയാൾക്ക് പന്ത് കൈമാറണം ഏതു കൂട്ടമാണോ ആദ്യം പന്ത് കൈമാറി അവസാനത്തെ ആൾക്ക് കൈമാറുന്നത് ആ കൂട്ടം വിജയിച്ചതായി പ്രഖ്യാപിക്കും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത് കൂടെയുള്ളവർ ആശയക്കുഴപ്പത്തിൽ പെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാണ് പ്രവർത്തനം പൂർത്തിയാക്കിയത് | പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നിവയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾക്ക് സഹപാഠികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക, ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ എന്തെല്ലാം നേട്ടങ്ങളുണ്ട് എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം ഇതിനായി തിരഞ്ഞെടുത്ത പ്രവർത്തനം പന്ത് പാസിംഗ് ആയിരുന്നു കുട്ടികളെ രണ്ടു കൂട്ടങ്ങൾ ആക്കി അഭിമുഖമായി നിർത്തി ശേഷം ഓരോ കൂട്ടങ്ങൾക്കും ഒരു പന്ത് നൽകി ആദ്യം നിൽക്കുന്നയാൾ അടുത്തയാൾക്ക് പന്ത് കൈമാറണം ഏതു കൂട്ടമാണോ ആദ്യം പന്ത് കൈമാറി അവസാനത്തെ ആൾക്ക് കൈമാറുന്നത് ആ കൂട്ടം വിജയിച്ചതായി പ്രഖ്യാപിക്കും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത് കൂടെയുള്ളവർ ആശയക്കുഴപ്പത്തിൽ പെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാണ് പ്രവർത്തനം പൂർത്തിയാക്കിയത് | ||
===ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ | ===ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം=== | ||
മണ്ണ്സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ശ്രീമതി. അനിത വൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നമ്മുടെ പരിസ്ഥിതിയെ മലിനീകരിക്കാതെ സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക്കിനെ ഒഴിവാക്കി പച്ചപ്പിന്റെ സമൃദ്ധി തിരിച്ചുപിടിക്കും എന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. പ്രകൃതിയെ സ്നേഹിക്കാനും, പരിപാലിക്കാനും, കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സ്കൂൾ വളപ്പിൽ വിഷ രഹിത ജൈവ പച്ചക്കറി നട്ടു.പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ ബാഗ് നിർമ്മിച്ച് അതിൽ "ശുചിത്വ സന്ദേശം" പ്രദർശിപ്പിച്ചു. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന സന്ദേശവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി. ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും പ്രശ്നോത്തരിമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ഫലവൃക്ഷ തൈ നൽകി അനുമോദിച്ചു.നിലവിലുള്ള മരങ്ങളുടെ സംരക്ഷണം നടന്നു. | മണ്ണ്സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ശ്രീമതി. അനിത വൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നമ്മുടെ പരിസ്ഥിതിയെ മലിനീകരിക്കാതെ സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക്കിനെ ഒഴിവാക്കി പച്ചപ്പിന്റെ സമൃദ്ധി തിരിച്ചുപിടിക്കും എന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. പ്രകൃതിയെ സ്നേഹിക്കാനും, പരിപാലിക്കാനും, കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സ്കൂൾ വളപ്പിൽ വിഷ രഹിത ജൈവ പച്ചക്കറി നട്ടു.പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ ബാഗ് നിർമ്മിച്ച് അതിൽ "ശുചിത്വ സന്ദേശം" പ്രദർശിപ്പിച്ചു. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന സന്ദേശവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി. ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും പ്രശ്നോത്തരിമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ഫലവൃക്ഷ തൈ നൽകി അനുമോദിച്ചു.നിലവിലുള്ള മരങ്ങളുടെ സംരക്ഷണം നടന്നു. | ||
ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട ചാർട്ട് കുട്ടികളെ പരിചയപ്പെടുത്തി സ്കൂളിൽ പ്രദർശിപ്പിച്ചു. | ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട ചാർട്ട് കുട്ടികളെ പരിചയപ്പെടുത്തി സ്കൂളിൽ പ്രദർശിപ്പിച്ചു. | ||
07:40, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
മുന്നൊരുക്കം
സർക്കാറിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശ പ്രകാരം സ്കൂളും പരിസരവും ക്ലാസ് മുറികളും ശുദ്ധീകരിച്ചു. ഡി.വൈ.എഫ്. ഐ മേഖലാ കമ്മിറ്റി പ്രവർത്തകർ ക്ലാസ് മുറികൾ തേച്ചു കഴുകി വൃത്തിയാക്കി. പഞ്ചായത്തിന്റെ സഹായത്തോടെ അപകടകരമായ മരച്ചില്ലകൾ കോതിയൊതുക്കി. കിണർ ശുദ്ധീകരിച്ച് കുടിവെള്ള പരിശോധന നടത്തി. 1984 എസ്.എസ്എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികൾ പ്രധാന രണ്ട് കെട്ടിടങ്ങളും പെയിന്റ് ചെയ്തു തരികയുണ്ടായി. പഞ്ചായത്ത് അധികൃതർ കെട്ടിടം പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. പോലീസ് നിർദേശ പ്രകാരം സ്കൂളിൽ കുട്ടികളെ കൊണ്ടു വന്നു പോകുന്ന ആട്ടോ, മിനി ബസ് ഡ്രൈവർമാർ പോലീസിന്റെ ട്രാഫിക് ക്ലാസിൽ പങ്കെടുത്തു. ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാൻ നിർദേശിച്ചു. പൂർവ വിദ്യാർത്ഥിയായ ആർട്ടിസ്റ്റ് രാധാകൃഷ്ണൻ പ്രധാന കെട്ടിടത്തിന്റെ ചുവരുകൾ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി.
പ്രവേശനോത്സവം
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷ പ്രസംഗം നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ നവാഗതർക്ക് പഠനോപകരണ വിതരണം ചെയ്തു. കേരള സർവകലാശാല ബി.എസ്.സി മാത്‍സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ വിദ്യലയത്തിലെ പൂർവ വിദ്യാർത്ഥിനി കുമാരി. മധുരിമക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. പ്രീ പ്രൈമറിക്ക് ലഭിച്ച ടിവി, ടാബ്‍ലറ്റ്, ആഡിയോ റിക്കോർഡർ, സ്പീക്കർ മറ്റ് ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർക്ക് കൈമാറി. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, പുതിയ വർഷത്തിൽ സ്കൂൾ കെട്ടിടം പെയിന്റ് ചെയ്ത് നൽകിയ 1982 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആൻഡേഴ്സൺഎ, സാംസ്കാരിക പ്രവർത്തകൻ ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. സീനിയർ ടീച്ചർ ജിബി ടി ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.
പരിസ്ഥിതിദിനാഘോഷം
മണ്ണ് പര്യവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷം, ഫലവൃക്ഷത്തൈകൾ നട്ട് ജില്ലാ ഓഫീസർ അനിത സി.വി നിർവഹിച്ചു. പിറ്റഎ എക്സിക്യൂട്ടീവ് അംഗം ഷെഫ്ന, സരിതാകൃഷ്ണ, സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, ആർ.പി. പണിക്കർ, എസ്.ആർ.ജി. കൺവീനർ ബിന്ദു, ഷെമി, മിനി തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പരസ്ഥിതി ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിലെ ഷഹ്നാസ് ഒന്നാം സ്ഥാനം നേടി.
-
പരിസ്ഥി ദിനാഘോഷം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ശ്രീമതി അനിത ഫലവൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു
-
പച്ചക്കറി ത്തൈ നടൽ
-
പരിസ്ഥിതി ദിന പ്രതിജ്ഞ
-
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ശ്രീമതി അനിത സിവി
-
പേപ്പർ ബാഗ് നിർമ്മാണം
-
പേപ്പർ ബാഗ്
-
മാലിന്യം വേർതിരിച്ച് ശേഖരിക്കൽ
എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയികൾക്ക് അനുമോദനം
സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ ഒൻപത് വിദ്യാർത്ഥികൾക്ക് സ്റ്റാഫ് കൗൺസിലിന്റെ അനുമോദന ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിൽ നൽകി. പൂർവ്വവിദ്യാർത്ഥികൂട്ടായ്മയായ സസ്നേഹം 1985 നു വേണ്ടി ജയശങ്കർ, ഷാജഹാൻ എന്നിവർ ഉപഹാരം നൽകി.
-
എൽ.എസ്.എസ് വിജയി രൂപേഷ് പിള്ളക്ക് വാർഡ് മെംബർ ഉപഹാരം നൽകുന്നു
-
അൽഫിദ
-
കൃതിക ഹരി
-
അനാമിക ആർ ബിനു
-
അമന്റ വിനോദ്
-
എൽ.എസ്.എസ് വിജയികൾ അധ്യാപകരോടൊപ്പം
-
കേരള കൗമുദി വാർത്ത
-
മനോരമ വാർത്ത
-
മാതൃഭൂമി വാർത്ത
-
ജന്മഭൂമി വാർത്ത
-
ആർ.പി. പണിക്കർ
ദിവസവും ഓരോ മണിക്കൂർ
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനപ്പെടുത്തി ജൂൺ 3 മുതൽ 13 വരെ നടന്ന പ്രവർത്തനാധിഷ്ഠിത ക്ലാസുകളുടെ റിപ്പോർട്ട് അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ എന്ന നിലയിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകി.
ജൂൺ 3 പൊതുകാര്യങ്ങൾ / ലഹരി ഉപയോഗത്തിനെതിരെ
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനപ്പെടുത്തി 2025 ജൂൺ മൂന്നാം തീയതി പൊതുകാര്യങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്ലാൻ ചെയ്തിരുന്നത്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എസ്. ആർ ജി കൂടുകയും കൃത്യമായി പ്ലാനിങ് നടത്തുകയും ചെയ്തു. ജൂൺ 3 ന് ഉച്ചകഴിഞ്ഞ് നാലുമണി വരെയുള്ള സമയത്ത് എല്ലാ ക്ലാസിലും ഒരേസമയം ഈ പ്രവർത്തനങ്ങൾ നടന്നു പരസ്പരം പരിചയപ്പെടൽ എന്ന പ്രവർത്തനമാണ് ആദ്യം നടന്നത്. കുട്ടികൾ പരസ്പരം അഭിമുഖമായി വരത്തക്ക വിധം രണ്ട് ലൈനായി മാറുകയും ഒരു ലൈനിൽ നിന്ന് കുട്ടി അഭിമുഖമായി മറ്റേ ലൈനിൽ നിൽക്കുന്ന കുട്ടിക്ക് പന്ത് കൈമാറുകയും കൈമാറുന്നതോടൊപ്പം സ്വയം പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം. പരസ്പര പരിചയപ്പെട്ടതിനു ശേഷം സ്കൂൾ പരിചയപ്പെടൽ എന്നതായിരുന്നു അടുത്തത്. അധ്യാപികയും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും നടന്നു കാണുകയും ഓഫീസ്, ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ജൈവവൈവിധ്യ പാർക്ക്, മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയും ചെയ്തു, തിരികെ ക്ലാസിൽ വന്നതിനുശേഷം സ്കൂൾ ഡയറി പരിചയപ്പെടുകയും സ്കൂൾ നിയമങ്ങളെ കുറിച്ചും ക്ലാസിലും സ്കൂളിലും പെരുമാറേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും സ്കൂൾ അച്ചടക്കത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്തു. ചർച്ച ക്രോഡീകരിച്ച് സ്കൂൾ നിയമങ്ങൾ എല്ലാം പാലിക്കും എന്ന പ്രതിജ്ഞയോടെ ക്ലാസ് അവസാനിച്ചു.
ജൂൺ 4 – സ്കൂൾ വാഹനം, ട്രാഫിക് നിയമങ്ങൾ, റോഡ് സഞ്ചാരത്തിൽ ശ്രദ്ധിക്കേണ്ടവ

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നിവയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾക്ക് സഹപാഠികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക, ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ എന്തെല്ലാം നേട്ടങ്ങളുണ്ട് എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം ഇതിനായി തിരഞ്ഞെടുത്ത പ്രവർത്തനം പന്ത് പാസിംഗ് ആയിരുന്നു കുട്ടികളെ രണ്ടു കൂട്ടങ്ങൾ ആക്കി അഭിമുഖമായി നിർത്തി ശേഷം ഓരോ കൂട്ടങ്ങൾക്കും ഒരു പന്ത് നൽകി ആദ്യം നിൽക്കുന്നയാൾ അടുത്തയാൾക്ക് പന്ത് കൈമാറണം ഏതു കൂട്ടമാണോ ആദ്യം പന്ത് കൈമാറി അവസാനത്തെ ആൾക്ക് കൈമാറുന്നത് ആ കൂട്ടം വിജയിച്ചതായി പ്രഖ്യാപിക്കും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത് കൂടെയുള്ളവർ ആശയക്കുഴപ്പത്തിൽ പെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാണ് പ്രവർത്തനം പൂർത്തിയാക്കിയത്
ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം
മണ്ണ്സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ശ്രീമതി. അനിത വൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നമ്മുടെ പരിസ്ഥിതിയെ മലിനീകരിക്കാതെ സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക്കിനെ ഒഴിവാക്കി പച്ചപ്പിന്റെ സമൃദ്ധി തിരിച്ചുപിടിക്കും എന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. പ്രകൃതിയെ സ്നേഹിക്കാനും, പരിപാലിക്കാനും, കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സ്കൂൾ വളപ്പിൽ വിഷ രഹിത ജൈവ പച്ചക്കറി നട്ടു.പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ ബാഗ് നിർമ്മിച്ച് അതിൽ "ശുചിത്വ സന്ദേശം" പ്രദർശിപ്പിച്ചു. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന സന്ദേശവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി. ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും പ്രശ്നോത്തരിമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ഫലവൃക്ഷ തൈ നൽകി അനുമോദിച്ചു.നിലവിലുള്ള മരങ്ങളുടെ സംരക്ഷണം നടന്നു. ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട ചാർട്ട് കുട്ടികളെ പരിചയപ്പെടുത്തി സ്കൂളിൽ പ്രദർശിപ്പിച്ചു. മാലിന്യങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. വീടുകളിലും, വിദ്യാലയങ്ങളിലും, പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. മാലിന്യം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ, ജല സ്രോതസ്സുകളുടെ സംരക്ഷണം ,മാലിന്യം വിഭവമാക്കൽ,ഡ്രൈ ഡേ ആചരണം എന്നിവ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഔഷധസസ്യങ്ങളുടെ മാഗസിൻ കുട്ടികളെ പരിചയപ്പെടുത്തി.
വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്നടത്തി .നല്ല ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള ശുചിത്വ പാട്ട് ആംഗ്യപാട്ട് രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.കൈ കഴുകൽ, രീതി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ജൂൺ 9 – ആരോഗ്യം, വ്യായാമം, കായിക ക്ഷമത
എൽപി വിഭാഗം കുട്ടികളിൽ ലളിതവും രസകരവുമായ പ്രവർത്തനങ്ങളിലൂടെ ആരോഗ്യത്തെയും കായികക്ഷമതയെയും കുറിച്ച് അടിസ്ഥാനപരമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ദിവസത്തെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. താഴെപ്പറയുന്ന പ്രവർത്തനങ്ങൾ ഒന്നു മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് മുറികളിലും സ്കൂൾ ഗ്രൗണ്ടിലുമായി വിവിധ ഇ നം രസകരമായ പ്രവർത്തനങ്ങൾ നൽകിയാണ് ആരോഗ്യ കായിക ക്ഷമത ബോധവൽക്കരണ പരിപാടി നടത്തിയത്.
ആദ്യം അധ്യാപിക സ്വയം പരിചയപ്പെടുത്തുകയും പിന്നീട് കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്താൻ അവസരം നൽകുകയും ചെയ്തു. ശേഷം "Simon says" എന്ന ആക്ഷൻ സോങ് കേൾപ്പിച്ച് അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ ചലിച്ചു.ഈ കളി കുട്ടികളെ കൂടുതൽ ഉന്മേഷവാന്മാരാക്കി. അടുത്തതായി കുട്ടികൾക്ക് അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണത്തെക്കുറിച്ച് ചോദിച്ചു കൊണ്ട് കഥയിലൂടെ ആരോഗ്യം എന്ന ഭാഗത്തേക്ക് പ്രവേശിച്ചു. " ആരോഗ്യരാമനും മടിയൻ കുട്ടപ്പനും" എന്ന കഥയിലൂടെ നല്ല ആരോഗ്യ ഭക്ഷണ ശീലങ്ങൾ കുട്ടികളിൽ എത്തിച്ചു.
നല്ല ഭക്ഷണം (കളി)
അധ്യാപിക ഭക്ഷണസാധനങ്ങളുടെ പേര് പറയും നല്ല ഭക്ഷണം ആണെങ്കിൽ കുട്ടികൾ"Thumps up" ആം ഗ്യവും മറിച്ച് ആണെങ്കിൽ " Thumps down" ആം ഗ്യവും കാണിക്കുന്നു. ചെറിയ കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഗെയിം ആയിരുന്നു ഇത്. മറ്റൊരു ഗെയിം കുട്ടികളെ രണ്ട് ഗ്രൂപ്പ് ആക്കി. ശേഷം കളി ഉപകരണം നൽകി (bowling pin) കൊണ്ട് കളിയുടെ നിയമങ്ങൾ വിശദീകരിക്കുന്നു. ബൗളിംഗ് പിൻ പിറകിലേക്ക് പാസ്സ് ചെയ്തു കൊടുത്ത് അവസാനത്തെ ആൾ ബൗളിംഗ് പിന്നുമായി മുൻപിൽ എത്തുമ്പോൾ കളി അവസാനിക്കുന്നു.
വ്യായാമങ്ങൾ
കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കി അധ്യാപിക ലളിതമായ വ്യായാമങ്ങൾ കാണിക്കുന്നു. അധ്യാപികയുടെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ കൈകൾ വട്ടത്തിൽ കറക്കുന്നു, ചാടുന്നു, ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിടുന്നു, കാൽപാദം മുട്ട് വളയ്ക്കാതെ തൊടുന്നു... മുതലായ വ്യായാമങ്ങൾ ചെയ്തു.
സുംബ ഡാൻസ്
കുട്ടികളെ ഗ്രൗണ്ടിൽ വരിയായി നിർത്തി. അധ്യാപിക വേണ്ട നിർദ്ദേശങ്ങൾ നൽകി. Zumba യുടെ സ്റ്റെപ്പുകൾ പഠിച്ച് പരിശീലനം ലഭിച്ച കുട്ടികൾ എല്ലാവർക്കും മുൻപിൽ അവതരിപ്പിക്കുകയും അത് കണ്ട് മറ്റു കുട്ടികൾ ഏറ്റു കളിക്കുകയും ചെയ്തു. എല്ലാ കുട്ടികളും ഒരേ താളത്തിൽ ഒരേ വേഗത്തിൽ ഒരേ മനസ്സോടെ പങ്കാളികളായ ഈ പ്രവർത്തനം കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ചയായി.
ആരോഗ്യപ്രതിജ്ഞ
കുട്ടികളെ കൊണ്ട് ലളിതമായ ആരോഗ്യപ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചു.
ആരോഗ്യ വ്യായാമ കായിക ക്ഷമത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞുകൊണ്ട് കുട്ടികൾക്ക് കിട്ടിയ അറിവുകൾ വീട്ടിലുള്ളവർക്കും ചുറ്റുപാടും ഉള്ളവർക്കും പകർന്നു നൽകണം എന്ന സന്ദേശവുമായി ആണ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്.
ജൂൺ 10 – ഡിജിറ്റൽ അച്ചടക്കം
സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ സംവാദം നടന്നു. പോസ്റ്റർ നിർമ്മാണം, കഥാരചന എന്നിവയിൽ മത്സരങ്ങൾ നടത്തി.

- ഭക്ഷണം കഴിക്കുമ്പോൾ ടെലിവിഷൻ. മൊബൈൽ തുടങ്ങിയവ കാണുന്ന ശീലം
- ഒരു ദിവസം എത്ര സമയം ഇത് ഉപയോഗിക്കുന്നു
- ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ചുള്ള അറിവ്
- സാമൂഹ്യ മാധ്യമത്തിൽ സ്വന്തം അക്കൗണ്ട് തുറക്കാനുള്ള മിനിമം പ്രായം
- ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം
ജൂൺ 11- പൊതു മുതൽ സംരക്ഷണം
പൊതുമുതൽ സംരക്ഷണവുമായി ബന്ധപ്പെട്ട് എന്താണ് പൊതുസ്വത്ത് റോഡുകൾ പാർക്കുകൾ ടോയ്ലറ്റുകൾ കുടിവെള്ളം സ്കൂൾ ഫർണിച്ചറുകൾ പുസ്തകങ്ങൾ ലൈബ്രറി തണൽ മരങ്ങൾ എന്നിവ എല്ലാം പൊതു സ്വത്തിൽ ഉൾപ്പെടുന്നവയാണെന്നും അവ നശിപ്പിക്കുന്ന പ്രവർത്തികളിൽ കുട്ടികൾ ഏർപ്പെടരുത് എന്നും അധ്യാപിക കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ജൂൺ 12 – പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ
ജൂൺ 12ന് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നതിനെ അടിസ്ഥാനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് സഹപാഠികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ എന്തെല്ലാം നേട്ടങ്ങളുണ്ട് എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം ഇതിനായി തിരഞ്ഞെടുത്ത പ്രവർത്തനം പന്ത് പാസിംഗ് ആയിരുന്നു കുട്ടികളെ രണ്ടു കൂട്ടങ്ങൾ ആക്കി അഭിമുഖമായി നിർത്തി ശേഷം ഓരോ കൂട്ടങ്ങൾക്കും ഒരു പന്ത് നൽകി ആദ്യം നിൽക്കുന്നയാൾ അടുത്തയാൾക്ക് പന്ത് കൈമാറണം ഏതു കൂട്ടമാണോ ആദ്യം പന്ത് കൈമാറി അവസാനത്തെ ആൾക്ക് കൈമാറുന്നത് ആ കൂട്ടം വിജയിച്ചതായി പ്രഖ്യാപിക്കും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത് കൂടെയുള്ളവർ ആശയക്കുഴപ്പത്തിൽ പെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാണ് പ്രവർത്തനം പൂർത്തിയാക്കിയത്
ജൂൺ 13 – പൊതു ക്രോഡീകരണം
-
വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട കരുതലുകൾ എന്ന സ്കിറ്റ്
-
സ്കിറ്റ്
-
ട്രാഫിക് ലൈറ്റ് ക്ലാസ്
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.