"ഗവ. എച്ച് എസ് വാരാമ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
== '''നവീകരിച്ച ഡിജിറ്റൽ ലൈബ്രറി ഉദ്‌ഘാടനം''' == | == '''നവീകരിച്ച ഡിജിറ്റൽ ലൈബ്രറി ഉദ്‌ഘാടനം''' == | ||
ജി എച് എസ് വാരാമ്പറ്റയുടെ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി പ്രധാനാധ്യാപകൻ സനൂപ് സി എച്ചിന്റെയും ലൈബ്രേറി ചാർജുള്ള ജയസുധ ടീച്ചറിന്റെയും നേതൃത്വത്തിൽ ജൂൺ 5,2025 നു ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സംഷാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ അധ്യക്ഷത നിർവഹിച്ചു . ബഹുമാനപ്പെട്ട ഡി ഡി ഇ, ശ്രീ . ശശീന്ദ്ര വ്യാസ് വിശിഷ്ടാതിഥിയായി എത്തി ചേരുകയുണ്ടായി . | ജി എച് എസ് വാരാമ്പറ്റയുടെ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി പ്രധാനാധ്യാപകൻ സനൂപ് സി എച്ചിന്റെയും ലൈബ്രേറി ചാർജുള്ള ജയസുധ ടീച്ചറിന്റെയും നേതൃത്വത്തിൽ ജൂൺ 5,2025 നു ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സംഷാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ അധ്യക്ഷത നിർവഹിച്ചു . ബഹുമാനപ്പെട്ട ഡി ഡി ഇ, ശ്രീ . ശശീന്ദ്ര വ്യാസ് വിശിഷ്ടാതിഥിയായി എത്തി ചേരുകയുണ്ടായി . | ||
<gallery> | |||
</gallery> | |||
== '''പരിസ്ഥിതി ദിനാചരണം 2025''' == | == '''പരിസ്ഥിതി ദിനാചരണം 2025''' == | ||
22:23, 9 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025
2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി നടന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പറും പി ടി എ അംഗവുമായ അസീസ് ആയിരുന്നു. പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രവേശന റാലിയിലൂടെ പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പരിപാടിയിൽ പി ടി എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും സാന്നിധ്യം അറിയിച്ചു.
നവീകരിച്ച ഡിജിറ്റൽ ലൈബ്രറി ഉദ്‌ഘാടനം
ജി എച് എസ് വാരാമ്പറ്റയുടെ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി പ്രധാനാധ്യാപകൻ സനൂപ് സി എച്ചിന്റെയും ലൈബ്രേറി ചാർജുള്ള ജയസുധ ടീച്ചറിന്റെയും നേതൃത്വത്തിൽ ജൂൺ 5,2025 നു ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സംഷാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ അധ്യക്ഷത നിർവഹിച്ചു . ബഹുമാനപ്പെട്ട ഡി ഡി ഇ, ശ്രീ . ശശീന്ദ്ര വ്യാസ് വിശിഷ്ടാതിഥിയായി എത്തി ചേരുകയുണ്ടായി .
പരിസ്ഥിതി ദിനാചരണം 2025
എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും അധ്യാപകരിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.എൽ. പി വിഭാഗത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ മരത്തൈകൾ നട്ടു. തൈകളുടെ സംരക്ഷണം നാലാം ക്ലാസിലെ മുതിർന്ന കുട്ടികൾ ഏറ്റെടുത്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചുള്ള സന്ദേശം എച്ച് എം ദിവ്യ ടീച്ചർ കുട്ടികൾക്ക് കൈമാറി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പോസ്റ്റർ രചന മത്സരം, ഡോക്യുമെന്ററി പ്രദർശനം, വീട്ടിൽ ഒരു തൈ നടാം പദ്ധതി, പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവ എൽ പി തലത്തിൽ നടന്നു.യു പി തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ മരങ്ങൾ നടാനും പ്രാദേശിക പ്രദേശം വൃത്തിയാക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ജലം സംരക്ഷിക്കാനും വന്യജീവികളേയും മൃഗങ്ങളേയും സംരക്ഷിക്കാനും കുട്ടികളിൽ അവബോധമുണ്ടാക്കാനുതകുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികൾക്ക് പ്രകൃതിയെക്കുറിച്ചും അതിൻ്റെ സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.