"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

സ്കൂൾ ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മരം നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ ചുമതലയുള്ള സ്വപ്ന ടീച്ചർ, ഷാദിയ ടീച്ചർ, ജിഷിത ടീച്ചർ, ജസ്ന ടീച്ചർ, സൗമ്യ ടീച്ചർ ഹരിതസേന കോർഡിനേറ്റർമാരായ നിസാം മാസ്റ്റർ, നുസ്രത്ത് ടീച്ചർ, നിഷ്ല ടീച്ചർ, ഹബീബ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിതസേനയുടെ കൺവീനറായ ഏഴാം ക്ലാസ് വിദ്യാർത്ഥി നസീഫിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി വിവിധതരം ചെടികൾ നട്ടുപിടിപ്പിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ജിയ , സന എന്നീ വിദ്യാർത്ഥിനികൾ വെർട്ടിക്കൽ ഫാമിംഗ് രീതിയെക്കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ നടന്ന വിവിധ പരിപാടികൾ.

[[പ്രമാണം:48134_Award.jpg|ലഘുചിത്രം|വലത്ത്‌|ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ]]
== '''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷവും അവാർഡ് ദാനവും ശ്രദ്ധേയമായി''' ==
പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.(12/06/2025) ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും എസ്.എസ്.എൽ.സി, സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടന്നു.
ഒപ്പന, ഡാൻസ്, പാട്ട് തുടങ്ങി വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു.
തുടർന്ന്, പന്നിപ്പാറ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, മുൻ ഹെഡ്മാസ്റ്റർ പി പി ദാവൂദ്, എസ്.എം.സി ചെയർമാൻ അൻവർ ആലങ്ങാടൻ, വാർഡ് മെമ്പർ നൗഷാദ്, എസ്.ഡബ്ലിയു.സി ചെയർമാൻ അബ്ദുൽ കരീം, അൻവർ കടൂരൻ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹബീബ് റഹ്മാൻ അരഞ്ഞിക്കൽ, ടി. ലബീബ്, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്കൂളിന്റെ അക്കാദമിക മികവും കലാപരമായ ഉണർവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ.