ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് വെള്ളാണിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Harisagar (സംവാദം | സംഭാവനകൾ)
No edit summary
Harisagar (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:


വെള്ളാണിക്കൽ പാറയുടെ മുകളിൽ കാണി ഗോത്ര വിഭാഗക്കാരുടെ ആയിരവല്ലി തമ്പുരാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുത്തെ ഗോത്ര സങ്കൽപ്പത്തിലുള്ള ആചാരങ്ങളും ചാറ്റുപാട്ടും തേരുവിളക്കും പ്രസിദ്ധമാണ്. പാറയുടെ താഴ്വാരത്തുള്ള വനദുർഗാദേവി ക്ഷേത്രവും തമ്പുരാൻ ക്ഷേത്രവും ബന്ധപ്പെടുത്തിയുള്ള ആചാരങ്ങളും സജീവമായി നടന്നുപോരുന്നുണ്ട്.
വെള്ളാണിക്കൽ പാറയുടെ മുകളിൽ കാണി ഗോത്ര വിഭാഗക്കാരുടെ ആയിരവല്ലി തമ്പുരാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുത്തെ ഗോത്ര സങ്കൽപ്പത്തിലുള്ള ആചാരങ്ങളും ചാറ്റുപാട്ടും തേരുവിളക്കും പ്രസിദ്ധമാണ്. പാറയുടെ താഴ്വാരത്തുള്ള വനദുർഗാദേവി ക്ഷേത്രവും തമ്പുരാൻ ക്ഷേത്രവും ബന്ധപ്പെടുത്തിയുള്ള ആചാരങ്ങളും സജീവമായി നടന്നുപോരുന്നുണ്ട്.
[[43446-vellanickal para.jpeg | thumb | paramukal ]]
[[പ്രമാണം:43446-vellanickal paramukal.jpeg | thumb | paramukal view ]]


=== പ്രധാന പൊതു സ്ഥാപനങ്ങൾ: ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ: ===

16:19, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരത്തിൻ്റെ മിനിപൊൻമുടി: വെള്ളാണിക്കൽ

 തിരുവനന്തപുരം ജില്ലയിൽ മാണിക്കൽ പഞ്ചായത്തിൽ മാണിക്കൽ വാർഡിൽ ഉൾപെടുന്ന ഒരു ഗ്രാമമാണ് വെളളാണിക്കൽ.    

വെഞ്ഞാറമൂട് നിന്നും പാറക്കൽ വഴി 4 കി. മീ.  അല്ലെങ്കിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലെ ചെമ്പൂർ ഗവ. എൽ പി എസ് ജങ്ഷനിൽ നിന്നും 2 കി. മീ. അല്ലെങ്കിൽ വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ കോലിയക്കോട് ജങ്ഷനിൽ നിന്നും 3 കി. മീ. സഞ്ചരിച്ചാലും വെള്ളാണിക്കൽ എത്തിച്ചേരാം.

ഭൂമിശാസ്ത്രം

റബ്ബർ തോട്ടങ്ങളാൽ നിറഞ്ഞ് കിടക്കുന്ന ഒരു മലനാട് ആണ് നമ്മുടെ വെള്ളാണിക്കൽ. മലനാട് ആയതിനാൽ തന്നെ ജനവാസം വളരെ കുറവ് ആണ്. പൊതുമേഖല വാഹന സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് ഇവിടുത്തെ ജീവിതം. ഈ പ്രദേശത്തെ ശ്രദ്ധേയമായ വിദ്യാലയമാണ് ജി. എൽ. പി. എസ് വെള്ളാണിക്കൽ. 98 ശതമാനം ബി പി എൽ കുടുംബത്തിലെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ നാടിൻ്റെ ഏക ആശ്രയമാണ്. മലനാട് പ്രദേശം ആയതിനാൽ മയിലുകളും കുരങ്ങുകളും ഈ നാടിൻ്റെ അവകാശികൾ ആണ്.ഈ നാടിൻ്റെ പ്രധാന ആകർഷണമാണ് 2015- ൽ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച വെള്ളാണിക്കൽ പാറ.

വെള്ളാണിക്കൽ പാറ :

thumb | vellanickal paramukal പ്രകൃതി സൗന്ദര്യത്താൽ പച്ചപ്പ് നിറഞ്ഞ പുൽമേടുകളും അറബിക്കടലിന്റെ കുളിർ കാറ്റും... ഗ്രാമീണത വിളിച്ചോതുന്ന വെള്ളാാണിക്കൽ പാറമുകൾ. തിരുവന്തപുരം ജില്ലയിലെ പോത്തൻകോട് മാണിക്കൽ മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറ സ്ഥിതി ചെയ്യുന്നത്. പറങ്കിമാവുകൾ തിങ്ങി നിറഞ്ഞ ഇവിടുത്തെ കാടുകളിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിവിൽ കഴിഞ്ഞിരുന്നതായി ചരിത്രം പറയുന്നു.

2015ലാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളാണിക്കൽ പാറമുകൾ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കൽപ്പാറയുള്ളത്. 23 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രകൃതി രമണീയത സന്ദർശകർക്ക് ഇവിടെയെത്തിയാൽ ആസ്വദിക്കാം. തിരുവനന്തപുരത്തുകാരുടെ മിനി പൊന്മുടി എന്നാണ് ഈ സ്ഥലത്തെ അറിയപ്പെടുന്നത്. മലകയറ്റം ഇഷ്ടപ്പെടുന്നവർക്കും ചെറിയ സാഹസികതകളിൽ താൽപര്യമുള്ളവർക്കും പറ്റിയൊരുയിടമാണ് ഈ പ്രദേശം. പോത്തൻകോട് മുദാക്കൽ പഞ്ചായത്തിനടുത്തുള്ള ഈ പാറപ്രദേശം സമുദ്രനിരപ്പിൽനിന്ന് 500 അടി ഉയരത്തിൽ അഞ്ച് ഏക്കറിൽ വിസ്തൃതമായി കിടക്കുന്നു. ഇവിടെ നിന്നാൽ തിരുവനന്തപുരം, കൊല്ലം, അറബിക്കടൽ തീരം, സഹ്യപർവ്വത മലനിരകൾ തുടങ്ങിയവ കാണാൻ സാധിക്കും.

തെളിഞ്ഞ കാലവസ്ഥയാണെങ്കിൽ വെള്ളാണിക്കൽ പാറയിൽ നിന്ന് നോക്കിയാൽ തെക്കുപടിഞ്ഞാറ് വശത്ത് തിരുവനന്തപുരത്തെ നഗരക്കാഴ്ചകളും പടിഞ്ഞാറ് വശത്ത് അറബികടലിന്റെ വശ്യതയും കിഴക്ക് കോടമൂടി കിടക്കുന്ന പൊന്മുടിയും അഗസ്ത്യാർകൂടവും ഉൾപ്പെടുന്ന സഹ്യപർവത മലനിരകളും കാണാൻ സാധിക്കും. ഇവിടെ നിന്നുള്ള സുര്യാസ്തമയ കാഴ്ചകൾ അതിമനോഹരമായ ഒരു അനുഭവമായിരിക്കും. വാരാന്ത്യങ്ങളിൽ കുടുംബവുമായി ഒത്തുചേർന്ന് വരാവുന്ന ഒരു നല്ലൊരുയിടമാണ് ഈ പ്രദേശം.

ഇവിടെ പ്രദേശവാസികൾ പുലിച്ചാണി എന്ന് വിളിക്കുന്ന ഒരു ഗുഹയുണ്ട്. പണ്ട് കാലത്ത് ഈ ഗുഹയിൽ പുലിയുണ്ടായിരുന്നുവെന്നും അങ്ങനെ 'പുലിയുടെ വാസസ്ഥലം' എന്ന അർത്ഥത്തിൽ ഈ ഗുഹയെ പുലിച്ചാണി എന്നു വിളിക്കാനും തുടങ്ങിയെന്നുമാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. അൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പുലിച്ചാണി ഗുഹ ആവേശമായിരിക്കും. വെള്ളാണിക്കൽ പാറയുടെ താഴ്വാരത്തിനടുത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.പുലിച്ചാണി ഗുഹയ്ക്ക് മുന്നിൽ നിന്നാലും മനോഹരമായ കാഴ്ചകൾ കാണാനുണ്ട്. അവിടെ നിന്നാൽ മദപുരം തമ്പുരാൻ-തമ്പുരാട്ടി പാറ കാണാൻ കഴിയും. തണ്ണിപ്പാറയെന്ന് വിളിക്കുന്ന അത്ഭുതകരമായ ഒരു നീരുറവയും ഇവിടെകാണാനുണ്ട്. മലനിരകൾക്കിടയിലൂടെ ഒഴുകി എത്തുന്ന ഒരിക്കലും വറ്റാത്ത ഈ നീരുറവ ഗുഹയ്ക്കടുത്തായിട്ടാണ് ഒഴുകുന്നത്.

വെള്ളാണിക്കൽ പാറയുടെ മുകളിൽ കാണി ഗോത്ര വിഭാഗക്കാരുടെ ആയിരവല്ലി തമ്പുരാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുത്തെ ഗോത്ര സങ്കൽപ്പത്തിലുള്ള ആചാരങ്ങളും ചാറ്റുപാട്ടും തേരുവിളക്കും പ്രസിദ്ധമാണ്. പാറയുടെ താഴ്വാരത്തുള്ള വനദുർഗാദേവി ക്ഷേത്രവും തമ്പുരാൻ ക്ഷേത്രവും ബന്ധപ്പെടുത്തിയുള്ള ആചാരങ്ങളും സജീവമായി നടന്നുപോരുന്നുണ്ട്.

paramukal view

പ്രധാന പൊതു സ്ഥാപനങ്ങൾ:

  • ജി. എൽ. പി. എസ് വെള്ളാണിക്കൽ
  • ഗവ. ആയുർവേദ ആശുപത്രി Thumb | Ayurveda hospital

ശ്രദ്ധേയരായ വ്യക്തികൾ:

  • പ്രശസ്ത കഥകളി നടൻ തോന്നക്കൽ ശ്രീ. പീതാംബരൻ
  • ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവൃതൻ

ആരാധനാലയങ്ങൾ:

  • വെള്ളാണിക്കൽ വന ദുർഗ ദേവി ക്ഷേത്രം
Vanadurga temple
  • പാറമുകൾ ആയിരവല്ലി തമ്പുരാൻ ക്ഷേത്രം
  • ക്രിസ്ത്യൻ ദേവാലയം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

  • ജി. എൽ. പി. എസ് വെള്ളാണിക്കൽ
  • അംഗൻവാടികൾ