"പി.കെ.എം.എച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:21888 using HotCat |
(ചെ.) added Category:Ente gramam using HotCat |
||
| വരി 36: | വരി 36: | ||
[[വർഗ്ഗം:21888]] | [[വർഗ്ഗം:21888]] | ||
[[വർഗ്ഗം:Ente gramam]] | |||
23:07, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
നാലുകണ്ടം, എടത്തനാട്ടുകര
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിലെ ഒരു മലയോരഗ്രാമമാണ് നാലുകണ്ടം,എടത്തനാട്ടുകര.മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
സവിശേഷതകൾ : നാടിന്റെ പ്രധാന നാഴികക്കല്ലാണ് പി.കെ.എം.എച്.എം.ഒ.യു പി സ്കൂൾ. വിദ്യാലയവും ഗ്രാമവാസികളും ഒരുമിച്ചു കൈകോർത്ത് സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതാണ് നമ്മുടെ സ്കൂളിന്റെ വിജയം. ഗ്രാമത്തിന്റെ ജനവാസമേഖലയുടെ നാടുവിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിയുടെ മടിത്തട്ടിൽ എന്നു ഉപമിക്കും വിധം തണൽ മരങ്ങളാൽ ചുറ്റപെട്ടതാണ് വിദ്യാലയം. ഗ്രാമത്തിലെ പ്രധാന പ്രവർത്തനങ്ങളും മീറ്റിങ്ങുകളും പരിപാടികളും വിദ്യാലയ മുറ്റത്താണ് സംഘടിപ്പിക്കാര്. ഗ്രാമത്തിലെ ക്ലബ്ബുകളുടെ സഹായസഹകരണങ്ങൾ സ്കൂളിന് ലഭിക്കാറുണ്ട്. ഗ്രാമവാസികളിൽ 90% പേരും സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ്. വിദ്യാലയത്തിന് വിശാലമായ മൈതാനം ഉള്ളതിനാൽ ഗ്രാമവാസികൾ അവിടെ ഒത്തുകൂടും.....

ഗ്രാമത്തിൽ രണ്ടു ആരാധനാലയങ്ങൾ ഉണ്ട്. ഒന്ന് മുസ്ലിം വിഭാഗത്തിന്റെയും മറ്റൊന്ന് ഹിന്ദു വിഭാഗത്തിന്റെയും. കൃഷിയാണ് നാട്ടുകാരുടെ പ്രധാന തൊഴിൽ.ഗ്രാമത്തിൽ രണ്ടു കുളങ്ങളും ഗ്രാമത്തിന്റെ അതിർത്തിയിലൂടെ വെള്ളിയാർ പുഴയും ഒഴുക്കുന്നുണ്ട്.ഈ ഗ്രാമത്തിലാണ് എടത്തനാട്ടുകരയുടെ വില്ലേജ് ഓഫീസു സ്ഥിതിചെയ്യുന്നത്. പരിസര ഗ്രാമങ്ങളുമായി നല്ല അന്തരീക്ഷം പുലർത്തിപ്പോരുന്നു.
ഗ്രാമത്തിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപഞങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ ഗ്രാമവാസികൾക്ക് പുറം ദേശങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വരാറില്ല. ഗ്രാമത്തിൽ മെച്ചപ്പെട്ട യാത്ര സൗകാര്യങ്ങൾ നിലനിൽക്കുന്നുണ്ട്. പല പ്രദേശങ്ങളിലേക്കും ബസ് സൗകാര്യങ്ങൾ ഉണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് എത്തിച്ചേരാനും ഇത് വഴി സാധിക്കും . കൂടാതെ നാലോളം പഞ്ചായത്തു റോഡുകളും ഉണ്ട്. നാട്ടിൽ കർഷകർക്ക് പുറമെ അധ്യാപകരും ഡോക്ടർമാറും എൻജിനീർമാരും എല്ലാം ഉണ്ട് . രണ്ടു കിലോമീറ്ററിനുള്ളിൽ ചെറിയ രീതിയിലുള്ള ആശുപത്രിയും ഉണ്ട്.
വിദ്യാഭ്യാസ സ്ഥാപനം
പി കെ എച്ച് എം ഒ യു പി സ്കൂൾ
1954 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ പഴക്കമേറിയ വിദ്യാലയമാണ് പി കെ എച്ച് എം ഒ യു പി സ്കൂൾ. ഇതൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് . മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉൾപ്പടെ 21 ഡിവിഷനുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ 30 അധ്യാപകരും 4 അനധ്യാപകരും നിലവിലുണ്ട്. പ്രാന്തപ്രദേശങ്ങളിൽ നിന്നും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി വാഹന സൗകര്യം മാനേജ്മെന്റ് ഏർപ്പാടാക്കിയിട്ടുണ്ട്.

ചിത്രശാല
-
സ്കൂൾ മുറ്റം
-
സ്കൂൾ കെട്ടിടം
പൊതുസ്ഥാപനങ്ങൾ
- പി കെ എച്ച് എം ഒ യു പി സ്കൂൾ
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
ഭൂമിശാസ്ത്രം
ഏറെ സുന്ദരമാർന്ന ഭൂപ്രകൃതി ഏവരെയും ആകർഷിക്കുന്നതാണ്.നാലുകണ്ടം എന്ന ഈ കൊച്ചു ഗ്രാമത്തിൽ ധാരാളം ശുദ്ധജല സ്രോതസ്സുകളുണ്ട്. ഒട്ടേറെ കുളങ്ങളും ഗ്രാമത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കുന്ന വെള്ളിയാർ പുഴയും ഗ്രാമത്തിന് ഏറെ മാറ്റുകൂട്ടുന്നു.മലയോര മേഖലകളാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ടുതന്നെ നല്ല മഴയുടെ ലഭ്യതയും ഇവിടുത്തെ പ്രത്യേകതയാണ്.നിരന്ന ഭൂപ്രകൃതിയും ഈ നാടിന്റെ പ്രത്യേകതയാണ്.