"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:2024-25 using HotCat)
(ചെ.) (removed Category:2024-25 using HotCat)
റ്റാഗ്: Manual revert
വരി 38: വരി 38:
=== തണൽ ചാരിറ്റി വിങ് ===
=== തണൽ ചാരിറ്റി വിങ് ===
വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച തുക കൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി തുടങ്ങിയ യൂണിറ്റാണ് 'തണൽ'. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ ഈ പദ്ധതിയ്ക്കു കഴിഞ്ഞു.കൂടാതെ പദ്ധതി  വിപുലീകരണാർഥം സന്നദ്ധരായ കുട്ടികളിൽ നിന്നും തുക സ്വീകരിച്ച് അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നമുക്ക് കഴിഞ്ഞു. ഹെലൻ കെല്ലർ, ഫെയ്ത്ത് ഇന്ത്യ സ്കൂളുകളിലെ കുട്ടികൾക്ക് സഹായധനം കൈമാറാനും മാരക രോഗങ്ങൾക്ക് അടിമപ്പെടുന്നവർക്ക് ആശ്വാസമേകാനും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സഹായ ധനം കൈമാറാനും തണലിനായി. സ്കൂളിനു സമീപത്തെ ഗുരുതരമായി അവശരും അശരണരുമായ പലർക്കും നിത്വവൃത്തിക്ക് സഹായമാകുന്ന തരത്തിൽ തണലായി മാറാൻ നമുക്ക് കഴിഞ്ഞു. റിപ്പോർട്ട് വർഷം നാളിതുവരെ ലക്ഷങ്ങളോളം രൂപ  അർഹരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

[[വർഗ്ഗം:2024-25]]

15:42, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠന പ്രവർത്തനം

കേരള സർക്കാരിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു.

അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. കൂടാതെ ഫെബ്രുവരി മാസം മുതൽ നിശാ പഠന ക്ലാസുകളും നടത്താറുണ്ട്. കൂടാതെ വിദ്യാർത്ഥികളിലെ പരീക്ഷാ പേടി അകറ്റുന്നതിനും ആത്മ വിശ്വാസം വർദ്ധിപ്പിയ്ക്കുന്നതിനും വേണ്ടി അന്തർദേശീയ പരിശീലകരുടെ കൗൺസിലിംഗ് മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പി യ്ക്കാറുണ്ട് വർഷത്തിൽ 5-6 പി.ടി.എകൾ ചേർന്ന് പഠന പുരോഗതി വിലയിരുത്തുകയും പരിഹാര ബോധനം ആസൂത്രണം ചെയ്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പ്, സ്റ്റുഡന്റ് അഡോപ്റ്റഡ് ഗ്രൂപ്പ് എന്നിവയിൽ ഉൾപ്പെടുത്തുന്നു. പ്രത്യേക പരിചരണം, ശ്രദ്ധ എന്നിവ നിരന്തരം നൽകി, ഗൃഹ സന്ദർശനം നടത്തി, MPTA അംഗങ്ങളുടെ സാന്നിദ്ധ്യം ഓരോ ദിവസങ്ങളിലും ഉറപ്പ്  വരുത്തി, അതിരാവിലെയുള്ള ക്ലാസുകളിലൂടെ ഇവർക്ക് തീവ്ര  പരിശീലനം നടത്തി വരുന്നു. അക്ഷീണം ഇതിനായി പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്,  ഇച്ഛാശക്തിയുള്ള അദ്ധ്യാപകർ, അദ്ധ്യാപകേതര ജീവനക്കാർ, കർമ്മനിരതരായ PTA അംഗങ്ങൾ, പരിപൂർണ്ണ പിന്തുണ നൽകുന്ന മാനേജ്മെന്റ്, സർവ്വോപരി ജില്ലാ ഗ്രാമ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം എന്നിവയുടെ കൈമുതലാണ് ഓരോ വർഷവും നേടിയെടുക്കുന്ന വിജയത്തിന്റെ രഹസ്വം. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച തുടർച്ചയായി സ്കൂളിനു ലഭിച്ചിട്ടുണ്ടെന്നത് അഭിമാനാർഹമായ നേട്ടമാണ്.

ഹയർ സെക്കണ്ടറി തലത്തിൽ സർക്കാർ - ന്യൂനപക്ഷ വകുപ്പിന്റെ സാമ്പത്തിക സഹായത്താൽ “Password 2018' എന്ന പേരിൽ ദ്വിദിന ക്വാസ് നടന്നത് കുട്ടികൾക്ക് ഏറെ ഗുണം ചെയ്തു.

2014 - 2015 അധ്വയനവർഷം മുതൽ ഇന്റൻസീവ് കോച്ചിങ്ങ് 9-ാം തരം പിന്നോക്ക വിദ്യാർത്ഥികൾക്കുകൂടി നടത്തി വരുന്നു. ഇത് 'നവപ്രഭ' എന്ന പേരിലും 8-ാം തരം വിദ്യാർത്ഥികൾക്കുള്ള കോച്ചിങ് 'ശ്രദ്ധ' എന്ന പേരിലും നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവാർന്ന പഠനപ്രവർത്തനങ്ങൾക്കപ്പുറം പഠ്യേതര പ്രവർത്തനങ്ങളിലും മണ്ണാർക്കാട് എം ഇ എസ്  ഹയർ സെക്കന്ററി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കലാപരമായും കായികമായും മറ്റു സർഗാത്മക രംഗങ്ങളിൽ എല്ലാം മികവ് അരീക്കാൻ സ്കൂളിനായിട്ടുണ്ട്.

കായികം

2000 ഓഗസ്റ്റിൽ സ്ഥാപിക്കപ്പെട്ട മണ്ണാർക്കാട് ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ കായികമായി  ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തിക്കൊണ്ട് മുന്നേറുന്ന കാഴ്ച ഏറെ ആനന്ദദായകമാണ്.

പഠനമികവ് കൊണ്ടും അച്ചടക്കം കൊണ്ടും

അനുദിനം വിദ്യാർത്ഥികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ പൊതു വിദ്യാലയത്തിൽ കായികമികവു പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം ബഹുമുഖ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ഗുസ്തി, കബഡി, വെയിറ്റ് ലിഫ്റ്റിങ്ങ്, പവർ ലിഫ്റ്റിങ്ങ്, ജൂഡോ, ഷട്ടിൽ, ബാഡ്മിന്റൺ, കരാട്ടെ, തൈക്കോണ്ടോ, നീന്തൽ, ചെസ്സ് തുടങ്ങി ഒട്ടനവധി കായികയിനങ്ങളിൽ മികവുള്ള കുട്ടികളെ വർഷംതോറും കണ്ടെത്തുകയും അവർക്ക് വിദഗ്ദ്ധ പരിശീലന പരിപാടികൾ, ക്യാമ്പുകൾ എന്നിവ നൽകി സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലും ദേശീയതലത്തിലും വരെ പങ്കെടുത്ത് കഴിവ് തെളിയിക്കാൻ ഉള്ള അവസരങ്ങൾ നൽകിവരുന്നു. മികവുകൾ ഏറെ കരസ്ഥമാക്കിയ പല പൂർവ്വ വിദ്യാർത്ഥികളും സൈന്യത്തിലും പോലീസ്, റെയിൽവേ, ബാങ്ക്, പോസ്റ്റ് ഓഫീസ്, ഡോക്ടർ, എഞ്ചിനീയർ എന്നീ രംഗങ്ങളിലും ജോലി ചെയ്തു വരുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഈ കണ്ണിയിലെ അവസാനത്തെ അംഗമാണ് 2020 ഫെബ്രുവരി 20-ാം തിയ്യതി ബഹു, കേരള മുഖ്യമന്ത്രിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിലേക്ക് നിയമനം ലഭിച്ചു. ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ ഗുസ്തി ചാമ്പ്യനുമായ പൊറ്റശ്ശേരി സ്വദേശി ദേവിക കെപി. കൂടാതെ ചാത്തോലി ഹംസയെപോലുള്ള ഒളിമ്പ്യന്മാരെയും ഈ വിദ്യാലയം ലോക കായിക മേഖലയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട് എന്നും അഭിമാനത്തോടെ സ്മരിക്കട്ടെ. കൂടാതെ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ വിദ്യാലയങ്ങളിൽ കായികാ ധ്വാപകന്മാരായി സേവനമനുഷ്ഠിച്ചു വരികയും ചെയ്യുന്നു.

2017-18 അധ്യയന വർഷത്തിൽ ഗുസ്തിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മുന്നാമത്തെ വിദ്യാലയമായി ഈ വിദ്യാലയം ആദരിക്കപ്പെട്ടത്. വലിയ സന്തോഷം നൽകുന്നു. ഷാമിൽ ഷംനാസ് എന്ന വിദ്യാർത്ഥി ദേശീയതലത്തിൽ കാൽപ്പന്തുകളിയിൽ വിസ്മയം തീർത്തു അതുപോലെ ബോക്സിങ്, തെക്കോണ്ടോ, റസ്ലിംഗ് എന്നിവയിലും മികച്ച മുന്നേറ്റം നടത്താൻ നമുക്ക് സാധിച്ചു.

2018 - 19 അധ്യയന വർഷത്തിൽ സബ്ജില്ലാതലം മുതൽ ദേശീയതലം വരെ കരാട്ടെ, ഫുട്ബോൾ, റസ്ലിംഗ് എന്നി ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രശസ്തി ദേശീയ തലം വരെ എത്തിച്ച് അഭിനവ് അമ്പാടി, ഫർസാന പി.പി, ജാസിർ ഹുസൈൻ, സയ്യിദ് വടക്കൻ എന്നിവർ ഈ വിദ്യാലയത്തിന്റെ കായിക ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്തത് ഏറെ അഭിമാനാർഹമായ നേട്ടമാണ്.

2018 ലും ഈ വിദ്യാലയം ഗുസ്തിയിൽ സംസ്ഥാനത്ത ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞ ടുക്കപ്പെട്ടത് പാലക്കാട് ജില്ലയ്ക്കും വിശിഷ്യാ മണ്ണാർക്കാട് നിവാസികൾക്കും അഭിമാനിക്കാവുന്ന അപൂർവ്വമായ നേട്ടമാണ്. അതുപോലെ ഫുട്ബോൾ, കരാട്ടെ, ബോക്സിങ് തെക്കോണ്ടോ എന്നീ മത്സരങ്ങളിലും പ്രസ്തുത അധ്യയന വർഷം മണ്ണാർക്കാടിന്റെ കായിക ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. 2019- 20 അധ്വയനവർഷത്തിൽ സ്കൂൾ തലം മുതൽ ദേശീയ തലം വരെ നമ്മുടെ വിദ്യാലയത്തിലെ കായിക പ്രതിഭകൾ വിജയപീഠത്തിലേക്ക് കുതിച്ചു കയറിയ വർഷം ആണ്. സബ്ജില്ലാ ഗെയിംസ് മേളയിൽ പതിനാല് ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. അതിൽ ഏഴ് ഇനങ്ങളിൽ വിദ്യാർത്ഥികൾ ചാമ്പ്യന്മാരായി. ജില്ലാ തലത്തിൽ നിന്നും സംസ്ഥാന കായികമേളയിലേക്ക് നമ്മുടെ വിദ്യാലയത്തിലെ അൻപത്തി ഒന്ന് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. ഇതിൽ നാല്പത്തിമൂന്ന് വിദ്യാർത്ഥികൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽഎത്തി എന്നത് കായിക മേഖലയിൽ ഈ സ്കൂൾ നേടിയ ചരിത്ര വിജയത്തിന് മാറ്റു കൂട്ടുന്നു കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ചാമ്പ്യന്മാർ ആയ നിരവധി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞു എന്നതും അത്വന്തം സന്തോഷകരമാണ്

കലാമേള

പാഠരംഗത്തുമാത്രം ഒതുങ്ങുന്നതല്ല എം ഇ എസ് എച് എസ് എസ് മണ്ണാർക്കാട്  സ്കൂളിന്റെ പ്രവർത്തനം. കലാമേളകളിൽ എന്നും എം ഇ എസ് സംസ്ഥാന തലത്തിൽ തന്നെ നിരവതി വിജയങ്ങൾ നേടിയെടുക്കാറുണ്ട്. സബ്ജില്ലാ തലത്തിൽ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായിട്ടു ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ എന്നും എം ഇ എസ് മണ്ണാർക്കാട് നേടിയെടുക്കാറുണ്ട്. ജില്ലാതലത്തിലും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാറുണ്ട്. മലബാറിലെ മാപ്പിള കലകളായ ദഫ് മുട്ട്, അറബന മുട്ട്, വട്ടപ്പട്ടു, ഒപ്പന എന്നിവയിൽ പ്രതേകം പരിശീലങ്ങൾ നൽകി വരുന്നു. സംസ്ഥാന,  ജില്ലാ തലത്തിലുള്ള വിജയികളുടെ ചിത്രങ്ങളും കൂടെ രേഖപ്പെടുത്തുന്നു.

കരുത്ത്

സ്കൂളിലെ തെക്കോണ്ടോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തി നാവശ്യമായ കരുത്ത് നേടുന്നതിനുള്ള 'കരുത്ത്' പദ്ധതിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നു. യുണിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മണ്ണാർക്കാട് എം.എൽ.എ. അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

കരിയർ & സൗഹൃദ ക്ലബ്

കരിയർ തെരഞ്ഞെടുപ്പിൽ ദിശാബോധം നല്കുന്നതിനായും കൗമാര വിഹ്വലതകൾക്ക് അക്കാദമിക അന്തരീക്ഷത്തിൽ വഴികാട്ടിയാവാൻ ഉദ്ദേശിച്ചുകൊണ്ടും ഹയർസെക്കന്ററി വകുപ്പ് വിദ്യാലയങ്ങൾ തോറും ആവിഷ്കരിച്ച പദ്ധതിയാണ് കരിയർ 6 സൗഹൃദ ക്ലബ് കരിയർ ഗൈഡൻസ് അഡോളസെന്റ് കൗൺസലിങ്ങ് സെൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.

തണൽ ചാരിറ്റി വിങ്