"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
പ്രമാണം:42042prave3.jpg| പ്രവേശനോത്സവം | പ്രമാണം:42042prave3.jpg| പ്രവേശനോത്സവം | ||
പ്രമാണം:42042pravev1.jpg|പ്രവേശനോത്സവം | പ്രമാണം:42042pravev1.jpg|പ്രവേശനോത്സവം | ||
പ്രമാണം:pavesha03.jpg|പ്രവേശനോത്സവം | |||
</gallery> | </gallery> | ||
='''ജൂൺ 5 - പരിസ്ഥിതി ദിനം'''- 2024= | ='''ജൂൺ 5 - പരിസ്ഥിതി ദിനം'''- 2024= | ||
10:46, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 1 - ശുചീകരണ പ്രവർത്തനങ്ങൾ - 2024
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റൂമുകളും പരിസരവും സജ്ജമാക്കി. എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, ഗൈഡ് കുട്ടികൾ, PTA SMC പ്രതിനിധികൾ, അധ്യാപകർ, തുടങ്ങിയവർ പങ്കാളികളായി....
ജൂൺ 3 - പ്രവേശനോത്സവം- 2024
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻ്ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ പി വി റെജി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ നീതാ നായർ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ അൻസിൽ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, കൺവീനർ കലേഷ് കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ജൂൺ 5 - പരിസ്ഥിതി ദിനം- 2024
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷ്യൽ അസംബ്ലി വിളിച്ചുചേർത്ത് കൊണ്ട് പ്രോഗാമുകൾ ആരംഭിച്ചു. പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നട്ടു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ രചനാ തുടങ്ങിയ മത്സരങ്ങളും നടത്തി വിജയികളെ തിരഞ്ഞെടുത്തു.
ജൂൺ 12 - "സംവാദ"- 2024
തിരുവനന്തപുരം ലീഗൽ സർവീസ് അതോറിറ്റി (TDLSA) സംഘടിപ്പിച്ച SAMVADA 12ജൂൺ2024 വഞ്ചിയൂർ കോടതിയിൽ നടന്നു. ഈ പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 30 കുട്ടികളും അധ്യാപകരും പങ്കെടുത്തു. കോടതിയുടെ വിവിധ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും വിവിധ കോടതിയിലേക്ക് കോർട്ട് ടൂർ, ജഡ്ജിമാരുമായുള്ള സംവാദം, മാജിക് ഷോ എന്നിവ ഈ പരിപാടിയിൽ ഉൾപ്പെട്ടു. കുട്ടികള്ക്ക് വ്യത്യസ്ത അനുഭവമായിരുന്നു.
ജൂൺ 12 - ബാലവേല വിരുദ്ധ ദിനം- 2024
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ രചന മത്സരങ്ങളും നടത്തി.
ജൂൺ 19 -വായനാദിനം - 2024
വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും ഉദ്ഘാടനം നടന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സപ്തപുരം അപ്പുക്കുട്ടൻ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് പി വി റെജി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സ്റ്റാഫ് സെക്രട്ടറി ,എസ്. ആർ ജി വിദ്യാരംഗം കൺവീനർ, സീനിയർ അസിസ്റ്റൻറ്, വിദ്യാരംഗം കൺവീനർ ,സീനിയർ അസിസ്റ്റൻറ് എന്നിവർ സന്നിഹിതരായിരുന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം അമാന ഫാത്തിമ നിർവഹിച്ചു.പൂർണ്ണ, അമേയ വിവേക്, എന്നിവർ കവിത ആലാപനം നടത്തി. പോസ്റ്റർ പ്രദർശനം ഉണ്ടായിരുന്നു. വായന മത്സരം, വായന കുറുപ്പ്, പോസ്റ്റർ രചന മത്സരം, എന്നിവ സംഘടിപ്പിച്ചു.
ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം- 2024
ജൂൺ 21 ന് അന്താരാഷ്ട്ര യോഗാ ദിനം നമ്മുടെ സ്കൂളിൽ സമു ചിതമായി ആഘോഷിച്ചു. യോഗ ദിനത്തിൽ യുപി വിഭാഗത്തിലെ 35 കുട്ടികൾ പങ്കെടുത്ത യോഗ പ്രകടനം ശ്രദ്ധേയമായിരുന്നു.