"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
== പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം == | == പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം == | ||
ജൂൺ 24 ന് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം സ്കൂളിൽ നടത്തി കുട്ടികളെ ബോധവൽക്കരിച്ചു. | |||
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. | |||
* ലഹരി വിരുദ്ധദിനം | * ലഹരി വിരുദ്ധദിനം | ||
* ബഷീർ ദിനം | * ബഷീർ ദിനം |
10:51, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജൂൺ മൂന്നിന് പുതിയ അദ്ധ്യായനവർഷം തുടങ്ങി . കുട്ടികളുടെ ആരവത്താൽ വിദ്യാലയം ഉണർന്നു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്, ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. 2024ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് അന്നേദിവസം അനുമോദനം അർപ്പിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .
ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.
പരിസ്ഥിതി ദിനം
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുത്ത് ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനപരിപാടികൾ PTA പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ് ഉദ്ഘാടനം നടത്തി. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം, പച്ചക്കറിത്തോട്ട നിർമ്മാണം, പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്യുക എന്നിവ കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും വെള്ളത്തുണിയിൽ മരത്തിന്റെ ഔട്ട്ലൈൻ വരച്ച് ഒരു കലാപരിപാടി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു. പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ് അത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്ക്രിപ്റ്റ് അവതരണം, പരിസ്ഥിതി ഗാനങ്ങൾ , പ്രസംഗം , പോസ്റ്റർ മത്സരം എന്നിവയും സ്കൂളിൽ നടത്തി. അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവക്ക് സമ്മാനം നൽകി.
വായന ദിനം
വായിച്ചു വളരുക എന്ന ലക്ഷ്യത്തോടുകൂടി 2024 ജൂൺ 19ന് കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ വായനദിനം പരിപാടി ഉദ്ഘാടനം ചെയ്തു . ഡിജിറ്റൽ വായന , ചിത്രരചന , പദ്യം ചൊല്ലൽ ,മൈം, കഥാരചന ,കവിത രചന, നാടൻപാട്ട് ,പുസ്തക വായനയിലൂടെ എന്നിങ്ങനെ വിവിധ കലാപരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു."എന്റെ പുസ്തകം "എന്ന പേരിൽ 8 അടി നീളമുള്ള ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ കവിത ,ചിത്രരചന, പോസ്റ്റ്ർ എല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു .
പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം
ജൂൺ 24 ന് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം സ്കൂളിൽ നടത്തി കുട്ടികളെ ബോധവൽക്കരിച്ചു.
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
- ലഹരി വിരുദ്ധദിനം
- ബഷീർ ദിനം