"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(-)
No edit summary
വരി 50: വരി 50:
'''2024-2025'''
'''2024-2025'''


'''കാർഷിക വിളകളുടെ പ്രദർശനവും വില്പനയും'''  
'''കാർഷിക വിളകളുടെ പ്രദർശനവും വില്പനയും'''
 
[[പ്രമാണം:43004 karshika vipani.jpg|ലഘുചിത്രം|246x246ബിന്ദു]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും നേതൃത്വത്തിൽ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. കുട്ടികൾക്ക് കൃഷിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കാർഷികവിളകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ  പ്രദർശനത്തിലൂടെ സാധിച്ചു. SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ കാർഷിക വിളകൾ വാങ്ങി കാർഷിക വിപണന മേള ഉദ്ഘാടനം ചെയ്തു.
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും നേതൃത്വത്തിൽ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. കുട്ടികൾക്ക് കൃഷിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കാർഷികവിളകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ  പ്രദർശനത്തിലൂടെ സാധിച്ചു. SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ കാർഷിക വിളകൾ വാങ്ങി കാർഷിക വിപണന മേള ഉദ്ഘാടനം ചെയ്തു.

12:10, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വർഷത്തെ വായന വാരാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും പ്രവർത്തനങ്ങളും ചുവടെ കൊടുക്കുന്നു.

ജൂൺ-19 ♦ഡോക്യുമെന്ററി പ്രദർശനം

(രാവിലെ 9.30ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വായനദിനവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി
 പ്രദർശിപ്പിക്കുന്നതാണ്.)

♦വായനദിന പ്രതിജ്ഞ (വായനദിന പ്രതിജ്ഞ മുൻകൂട്ടി മലയാളം സബ്ജക്ട് ഗ്രൂപ്പുകളിൽ ഇടുന്നതാണ്. ഇത് കുട്ടികൾ എടുത്തു വായിച്ചുപഠിക്കണം. പ്രതി‍ജ്ഞ ചൊല്ലുന്ന വീഡിയോ അതത് ക്ലാസിലെ മലയാളം സബ്ജക്ട് ഗ്രൂപ്പിൽ ജൂൺ 19ന് കുട്ടികൾ രാവിലെ ഇടണം. കഴിവതും മനഃപ്പാഠമാക്കി ചൊല്ലണം.പ്രതിജ്ഞ ചൊല്ലുമ്പോൾഅക്ഷരവ്യക്തത, ഉച്ചാരണ സ്ഫുടത- ഈ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.) ♦സാഹിത്യക്വിസ്-ചോദ്യശേഖരം

  ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങുന്ന ക്വസ്റ്റ്യൻബാങ്ക്  മലയാളം ഗ്രൂപ്പിൽ ജുൺ 19ന് നൽകും.. സ്കൂൾ
 തുറന്നുവരുമ്പോൾ ഇതിൽനിന്നും ഇരുപതുചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു പ്രശ്നോത്തരി 
 സംഘടിപ്പിക്കുന്നതാണ്.

♦നാഷണൽഡിജിറ്റൽ ലൈബ്രറി

 നാഷണൽ ഡിജിറ്റൽ ലൈബ്രറിയിൽ അംഗത്വമെടുത്ത്,വീട്ടിലിരുന്നുകൊണ്ടുതന്നെ രാജ്യത്തിലെയും,

ലോകത്താകെയുമുളള വിവിധ വായനശാലകളിലെ പുസ്തകങ്ങൾ വായിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കിത്തരുന്ന വീഡിയോ ട്യൂട്ടോറിയൽ പ്രദ൦ർശിപ്പിക്കുന്നു. രക്ഷാകർത്താവിന്റെ സഹായത്തോടെ മാത്രമേ ഈ പ്രവർത്തനം നടത്താൻ പാടുളളൂ എന്ന് കുട്ടികൾ പ്രത്യേകം ഓർമ്മിക്കണം. ജൂൺ 20 ♦'വായനയുടെ വഴിയിലൂടെ..’ നിങ്ങൾ (കുട്ടികൾ)‍ വായനയിലേയ്ക്ക് കടന്നുവരാൻ ഇടയായ സാഹചര്യം,വായനയെ സ്വാധീനിച്ച വ്യക്തികൾ, എവിടെ നിന്നൊക്കെയാണ് നിങ്ങൾക്ക് വായിക്കാൻ പുസ്തകങ്ങൾ ലഭിച്ചത്?,ഇപ്പോഴും നിങ്ങളെ വായിക്കാൻ പ്രേരിപ്പിക്കുന്ന സംഗതികളെന്തൊക്കെ?, വായിച്ചതിൽ നിങ്ങൾക്ക് മറക്കാനാകാത്ത ഒരു പുസ്തകം, മറക്കാനാകാത്ത ഒരു അനുഭവം, കോവിഡ് കാലത്തെ വായന- ഇവയൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുളള ഒരു വായനാനുഭവം പങ്കിടുന്ന വീഡിയോ മലയാളം ഗ്രൂപ്പിൽ ഇടണം.(പറയാൻപോകുന്ന കാര്യങ്ങൾ ഒന്നുകുറിച്ചുവെച്ചശേഷം പറഞ്ഞുനോക്കണം.പിന്നീടത് വീഡിയോയിൽ റെക്കോർഡ് ചെയ്താൽ മതി.നിങ്ങളുടെ സ്വാഭാവികമായ ശൈലിയിൽ പറഞ്ഞാൽ മതി.കൃത്രിമത്വം ഉളളതായി തോന്നരുത്.) ജൂൺ 21 ♦ഓർമ്മപ്പുസ്തകം(പുസ്തകം പരിചയപ്പെടുത്തൽ)

നിങ്ങൾ വായിച്ചിട്ടുളളതിൽ ഇപ്പോഴും നിങ്ങൾ ഓർക്കുന്ന ഒരു പുസ്തകം പരിചയപ്പെടുത്തുക.

∗പുസ്തകത്തിന്റെ പേര്, എഴുത്തുകാരന്റെ പേര് ,ഏത് സാഹിത്യശാഖയിൽപ്പെടുന്നു.(കഥ,കവിത,നോവൽ...), പ്രസാധകർ(ഡിസി ബുക്ക്സ്, കറൻ്റ് ബുക്ക്സ്,എൻബിഎസ്,പ്രഭാത്,ചിന്ത പബ്ളിക്കേഷൻസ്...), വില, പ്രസിദ്ധീകരിച്ച വർഷം ഇത്രയും കാര്യങ്ങൾ ആദ്യമേ പറയണം. ∗പുസ്തകത്തിന്റെ ഉളളടക്കം-ഏറ്റവും ചുരുക്കി വ്യക്തമാകുന്ന തരത്തിൽ പറയണം ∗നിങ്ങളെ ആകർഷിച്ച സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ, വരികൾ തുടങ്ങിയവയെക്കുറിച്ച് പറയുമ്പോൾ എന്തുകൊണ്ടാണ് അവ ഇഷ്ടമായത് എന്നുകൂടിപ്പറയാൻ ശ്രദ്ധിക്കുക. ∗ഏകദേശം മൂന്നുമിനിറ്റ് വരെ ദൈർഘ്യമുളള വീഡിയോ മലയാളം ഗ്രൂപ്പിൽ ഇടാം. ജൂൺ 22 ♦വായന/അവതരണം കഥ,കവിത, നോവൽ..തുടങ്ങിയവയിൽനിന്നുളള പ്രസക്തഭാഗങ്ങൾ അവതരിപ്പിക്കൽ. ഏകദേശം മൂന്നുമിനിറ്റ് ദൈർഘ്യമുളള വീഡിയോ ആണ് മലയാളം ഗ്രൂപ്പിൽ ഇടേണ്ടത്. (പ്രശസ്തർ അവതരിപ്പിച്ച കഥ/കവിത/നോവൽ ഭാഗം..എന്നിവയുടെ വീഡീയോലിങ്ക് നിങ്ങൾക്ക് അയച്ചുതരും. അത് കണ്ടിട്ട് അതുപോലെ ഭാവം ഉൾക്കൊണ്ട്,ശബ്ദവ്യതിയാനത്തോടെ,ഉച്ചാരണസ്ഫുടതയോടെ സ്പഷ്ടമായി വേണം അതരിപ്പിക്കാൻ. കോവിഡ്കാലമായതുകൊണ്ട് ലൈബ്രറിപുസ്തകങ്ങൾ ലഭ്യമല്ലെങ്കിൽ പഠിച്ച പാഠപുസ്തകങ്ങളിലേയോ,ഇപ്പോഴത്തെ പുസ്തകത്തിലേയോ പാഠങ്ങൾ വായനക്കായി സ്വീകരിക്കാവുന്നതാണ്. വീട്ടിൽ പുസ്തകങ്ങൾ ലഭ്യമാണെങ്കിൽ പാഠപുസ്തകങ്ങൾ ഒഴിവാക്കുക.) ജൂൺ23 ♦പോസ്റ്റർ തയ്യാറാക്കൽ ആകർഷകമായ രീതിയിൽ തയ്യാറാക്കണം.ഒരു വായനദിനസന്ദേശം കൂടി അതിൽ ഉൾപ്പെടുത്തണം. ♦വായന മുഹൂർ‍ത്തം നിങ്ങൾ ഒറ്റക്കോ, കുടുംബാംഗങ്ങളോടൊപ്പമോ ഒരു പുസ്തകം വായിക്കുന്ന(പാഠപുസ്തകം വേണ്ട)ഫോട്ടോ എടുത്തയയ്ക്കുക.ഫോട്ടോയ്ക്ക് ഒരു അടിക്കുറിപ്പ് /പേര് നൽകാവുന്നതാണ്.(ഒട്ടും കൃത്രിമത്വം ഇല്ലാത്ത സ്വാഭാവിക ഫോട്ടോ ആയിരിക്കാൻ ശ്രദ്ധിക്കുക.) ജൂൺ 24 ♦പ്രഭാഷണം ഡോക്യുമെന്ററിയിലെ ആശയങ്ങളും നിങ്ങളുെടെ അറിവുകളും കൂട്ടിച്ചേർത്ത് "ഡിജിറ്റൽയുഗത്തിലെ വായന" എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക. (പണ്ടത്തെ വായനയും, നമ്മൾ ജീവിക്കുന്ന കമ്പ്യൂട്ടർ-ഇന്റർനെറ്റ് യുഗത്തിലെ വായനയും, ഇനി വരാൻപോകുന്ന കാലത്തെ വായനയുമൊക്കെ പ്രഭാഷണത്തിൽ ‍ ഉൾപ്പെടുത്താം.പ്രഭാഷണത്തിന്റെ ഘടനയും ശൈലിയും ഉൾപ്പെടുത്തി ഒഴുക്കോടെ ,അക്ഷരസ്ഫുടതയോടെ ,പരമാവധി മൂന്നുമിനിട്ടോളം വരുന്ന വീഡിയോകൾ മലയാളം ഗ്രൂപ്പിൽ ഇടുക) ജൺ 25 ♦വായന വാരാചരണം-ക്ലാസ് തല വീഡിയോ തയ്യാറാക്കൽ വായനവാരാചരണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത എല്ലാ പ്രവർത്തനങ്ങളും പരിശോധിച്ച് മികച്ചവ തെരഞ്ഞെടുത്ത് പരമാവധി 5മിനിറ്റ് ദൈർഘ്യമുളള ഒരു വീഡിയോ തയ്യാറാക്കി മലയാളം ഗ്രൂപ്പിൽ ഇടുന്നു..(ഇതിന്റെ ചുമതല ക്ലാസിൽ തന്നെയുളള ഒരു കുട്ടിയെ ഏൽപ്പിക്കാവുന്നതാണ്.ഈ വീഡിയോയിൽ ഒരു കുട്ടിയുടെ ഏറ്റവും മികച്ച ഒരിനം മാത്രം ഉൾപ്പെടുത്തുന്നതായിരിക്കും പ്രായോഗികം. പ്രതിജ്ഞ,പ്രഭാഷണം,കഥ,കവിത,തുടങ്ങിയവ ഒരു കുട്ടിയവതരിപ്പിക്കുന്നതിന്റെ പ്രസക്തഭാഗം മാത്രംഎഡിറ്റ് ചെയ്ത് പരമാവധി കുട്ടികളുടെ പ്രവർത്തനത്തെ ഉൾക്കൊളളിച്ച് വീഡിയോ തയ്യാറാക്കാൻ‍ ശ്രമിക്കണം..ഫോട്ടോ,പോസ്റ്റർ -ഇവകളിൽ മികച്ചവ ഉൾപ്പെടുത്തിയാൽ മതിയാകം). കുട്ടികൾക്കുളള പ്രത്യേക നിർദ്ദേശം ◉എല്ലാകുട്ടികളും മേൽ ‍പറയപ്പെട്ട ഏതെങ്കിലും ഒരു ഇനത്തിൽ നിർബന്ധമായും പങ്കെടുക്കണം. ◉പ്രഭാഷണം,പുസ്തകപരിചയം,വായനാനുഭവം തുടങ്ങിയവയ്ക്ക് ഒരുക്ലാസിൽനിന്ന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും പങ്കെടുക്കണം. ◉മലയാളം അധ്യാപകർ വായന വാരാചരണത്തെ സംബന്ധിച്ച് ദൈനംദിന അറിയിപ്പുകൾ മലയാളം ഗ്രൂപ്പുകളിൽ നൽകുന്നതാണ്.

2024-2025

കാർഷിക വിളകളുടെ പ്രദർശനവും വില്പനയും

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും നേതൃത്വത്തിൽ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. കുട്ടികൾക്ക് കൃഷിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കാർഷികവിളകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ  പ്രദർശനത്തിലൂടെ സാധിച്ചു. SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ കാർഷിക വിളകൾ വാങ്ങി കാർഷിക വിപണന മേള ഉദ്ഘാടനം ചെയ്തു.