"സി.വി.എൻ.എം.എ.എം.എൽ.പി.എസ്.വെസ്റ്റ് ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 41: വരി 41:


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
=<font color=violet>'''മുന്‍ സാരഥികള്‍'''</font>==
{| class="wikitable"
{| class="wikitable"
|-
|-

20:00, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.വി.എൻ.എം.എ.എം.എൽ.പി.എസ്.വെസ്റ്റ് ചാത്തല്ലൂർ
വിലാസം
വെസ്റ്റ് ചാത്തല്ലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201748236





ചരിത്രം

ചരിത്ര പ്രാധാന്യത്തോടെ ഗതകാലത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ചെക്കുന്നിന്റെ താഴ്വാരത്ത്, തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട അതി വിപുലമായ ചരിത്രം, സ്വാതന്ത്ര്യ ലബ്ധിക്കു രണ്ടു വർഷങ്ങൾക്ക് മുമ്പേ സ്ഥാപിതമായ പടിഞ്ഞാറെ ചാത്തല്ലൂർ സി വി എൻ എം എ എം എൽ പി സ്കൂളിനുണ്ട്.പ്രദേശത്തെ വിദ്യാഭ്യാസപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ പരിണാമങ്ങൾക്ക് ഈ വിദ്യാലയം നിശബ്ദ സാക്ഷിയാണ്.1945ൽ മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ കുഞ്ഞഹമ്മദ് മൗലവി എന്ന മദ്രസാധ്യാപകനാണ് വിദ്യാലയoആരംഭിക്കുന്നത്. അതേ വർഷാവസാനം കെ.പി. പോക്കരുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ അദ്ദേഹമാണ്. പിന്നീട് 1947ൽ രണ്ടാമത്തെ ഹെഡ്മാസ്റ്ററായ ശ്രീ സി .വേലായുധൻ മാസ്റ്റർ മാനേജ്‌മെന്റ് ഏറ്റെടുത്തു. നീണ്ട 53 വർഷത്തെ കാലയളവിൽ സ്കൂളിന്റെ ഈ കാണുന്ന എല്ലാ ഭൗതിക സാഹചര്യങ്ങൾക്ക്‌ വേണ്ടി പ്രയത്നിക്കുകയും 33 വർഷം സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം പത്നി ശ്രീമതി വി. പത്മാവതി അമ്മയാണ് മാനേജർ പദം അലങ്കരിക്കുന്നത്.ശ്രീ സി .വേലായുധൻ മാസ്റ്റർക്ക് ശേഷം പ്രസ്തുത സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് ശ്രീ: പി. ശശിധരൻ മാസ്റ്ററായിരുന്നു.അദ്ദേഹത്തിന്റെ നീണ്ട 36 വർഷത്തെ സ്തുത്യർഹ സേവന കാലത്ത് അക്കാദമിക്ക് തലത്തിലും ഭൗതിക സാഹചര്യങ്ങളിലും സ്കൂൾ ഒരുപാട് മുന്നോട്ട് കുതിച്ചു ശ്രീ പി ശശിധരൻ മാസ്റ്റർ അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷം ശ്രീമതി.സി.വി രാജലക്ഷ്മി ടീച്ചറാണ് പ്രധാനാധ്യാപികയായിരുന്നത് .സ്കൂളിന്റെ പുരോഗമന വഴികളിൽ ഏറെ ശ്രദ്ധാലുവായിരുന്ന ടീച്ചർ നീണ്ട 28 വർഷംടീച്ചർ സേവനമനുഷ്ഠിച്ചു. അകാലത്തിൽ പൊലിഞ്ഞു പോയ രാജ ലക്ഷ്മി ടീച്ചർക്ക് ശേഷം ശ്രീ.പി എം സണ്ണി മാസ്റ്ററാണ് ഇപ്പോൾ പ്രധാനാധ്യാപകൻ. പ്രധാനാധ്യാപകനു പുറമേ എട്ട് സഹാധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കറിനുള്ളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് മൂന്ന് കെട്ടിടങ്ങളിലായി സൗകര്യത്തോടു കൂടിയ ഓഫീസും എട്ടു ക്ലാസ് റൂമുകളും സ്ഥിതിചെയ്യുന്നുഎ.പി അനിൽകുമാർ എം.എൽ.എ .പി.കെ ബഷീർ എം.എൽ.എ എന്നിവരുടെ ഫണ്ടുകൾ ഉപയുക്തമാക്കിയ ,ഇന്റർനെറ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും ,പ്രോജക്ടറും നിലവിൽ സ്ഥാപിതമാണ് പൊതുജന പങ്കാളിത്തത്തോടെ പ്രിന്ററും ലാബിൽ സ്ഥാപിച്ചു.പഞ്ചായത്ത് വക പാചകപ്പുര സ്കൂളിൽ ലഭ്യമായിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

മുന്‍ സാരഥികള്‍
കെ .പി .പോക്കരുട്ടി മാസ്റ്റർ
സി.വേലായുധൻ മാസ്റ്റർ
പി.ശശിധരൻ മാസ്റ്റർ
സി.വി.രാജലക്ഷ്മി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി